- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
മുല്ലപ്പെരിയാര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പിന്മാറി. തമിഴ്‌നാടിന് വേണ്ടി സഹോദരനും അഭിഭാഷകനുമായ വിനോദ് ബോബ്‌ഡെ ഹാജരായിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. മേല്‍നോട്ട സമിതി കാര്യക്ഷമമല്ലെന്ന് കാണിച്ച് പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി ഇനി ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതായി ആരോപിച്ച് കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസി മോള്‍ ജോസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. 2014 ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സമിതി ഇത് ചെയ്യുന്നില്ല. കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ ചേരുന്നില്ല. അതിനാല്‍ ഉപസമിതികള്‍ പിരിച്ച് വിടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
കാക്കനാട്: കാക്കനാട് ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമിൽ വണ്ടർലയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുട്ടികളുടെ പാർക്ക് ജില്ലാ കളക്ടർ ശ്രീ എസ് സുഹാസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്തെ കുട്ടികളുടെ പഠനത്തെ കുറിച്ചും,മറ്റു വിനോദ സൗകര്യങ്ങളെ കുറിച്ചും ജില്ലാ കളക്ടർ കുട്ടികളുമായും സ്ഥാപന സൂപ്രണ്ടുമായും സംസാരിച്ചു. വളരെ ചുരുങ്ങിയ സമയത്തിൽ കുട്ടികൾക്കു പാർക്ക് നിർമിച്ചു നൽകിയതിൽ ജില്ലാ കളക്ടർ വണ്ടർല പ്രതിനിധികളെ അഭിനന്ദിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ എത്തിച്ചേരുന്ന കുട്ടികൾക്കു വിനോദത്തിനായും, ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ഒഴിവു സമയങ്ങൾ ചെലവഴിക്കാനുമായി കുട്ടികളുടെ പാർക്ക് എന്ന ആശയം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ ബിറ്റി കെ ജോസഫ് മുൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ഡോ എം പി ആന്റണി മുഖേന വണ്ടർലയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്താണ് കുട്ടികളുടെ പാർക്ക് എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ചടങ്ങിൽ മുൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ഡോ…
കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ നാല് മണിക്കൂർ പിന്നിട്ടു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനായിരുന്നു ബിനീഷിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഒമ്പതരയോടെ ബിനീഷ് ഹാജരായി. സ്വർണക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകൾ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേക്ഷണം നടത്തിവരികയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് രാവിലെ 9.30 ന് കൊച്ചിയിൽ ഹാജരായത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ സ്ഥാപനങ്ങളുടെ മറവിൽ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വർക്കള്ളക്കടത് സംഘവുമായി ബസപ്പെടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബി കാപ്പിറ്റൽ ഫൈനാൽഷ്യൽ…
സ്വര്‍ണ്ണക്കടത്ത് കേസ്: കോഴിക്കോട്ടെ ജ്വല്ലറി ഉടമ മുഖ്യകണ്ണി; അഞ്ച് പേരെ കൂടി പ്രതി ചേര്‍ത്തു
കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍. കള്ളക്കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച അഞ്ച് പേരെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. കുന്ദമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുള്‍ അസീസ്, കൊയമ്പത്തൂര്‍ സ്വദേശി നന്ദു, തലശ്ശേരി സ്വദേശി രാജു, കോഴിക്കോട് പാലകുറ്റി സ്വദേശി മുഹമ്മദ് ഷമീര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 30 ആയി. ഇതിനിടെ 25ാം പ്രതി കോഴിക്കോട്ടെ ജ്വല്ലറി ഉടമ ഷംസുദ്ദീന്‍ കേസിലെ മുഖ്യ കണ്ണിയെന്ന് എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു. ഷംസുദീന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്താണ് നിലപാട്. കേസിലെ മുഖ്യകണ്ണിയായ പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ വാദിച്ചു. വിമാനത്താവവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയ കേസിന്റെ ഗൂഢാലോചന ഷംസുദ്ദിന്റെ അറിവോടെയാണെന്നാണ് എന്‍ഐഎ നിലപാട്. ഹര്‍ജി ഈ മാസം 16ലേക്ക് മാറ്റി. കോയമ്പത്തൂരിലെ വിവിധ ഇടങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പരിശോധന നടത്തി. രാജാ സ്ട്രീറ്റിലെ ജ്വല്ലറി…
കൊച്ചി: വൈറ്റില മേല്‍പ്പാല നിർമ്മാണത്തിൽ ഇനി പൂർത്തിയാകാനുള്ളത് അവസാനഘട്ട ജോലികൾ മാത്രം. പാലാരിവട്ടം ഭാഗത്തെ അപ്രോച്ച് റോഡ് ഫില്ലിംഗ് പൂർത്തിയായി. തെളിഞ്ഞ കാലാവസ്ഥയിൽ പൂർത്തിയാക്കേണ്ട മാസ്റ്റിക് ആസ്ഫാൾട്ട് ജോലികൾക്കുള്ള തൊഴിലാളികൾ ക്വാറൻ്റീൻ പൂർത്തിയാക്കിയിട്ടുണ്ട്. ഈ മാസം 11ന് ഈ പ്രവർത്തനങ്ങൾ ആരംഭിക്കും ടാറിങും മറ്റ് അനുബന്ധ ജോലികളും പൂർത്തിയാക്കുന്നതിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇവ ഉടൻ പൂർത്തിയാക്കി മേല്‍പ്പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പാലത്തിൻ്റെ നിർമ്മാണപുരോഗതി ജില്ലാ കളക്ടർ എസ്. സുഹാസ്, സ്ഥലം സന്ദർശിച്ച് വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണാ റണാവത്ത്. നിയമ വിരുദ്ധമായ കെട്ടിടമാണെന്ന് ആരോപിച്ചാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ കങ്കണയുടെ വീടിനോട് ചേര്‍ന്ന കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചത്. എന്നാല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ മുംബൈ ഹൈക്കോടതി കെട്ടിടം പൊളിക്കുന്നത് സ്റ്റേ ചെയ്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. https://twitter.com/i/status/1303636961131782147 വീട് തകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നതെന്ന് കങ്കണ ഉദ്ധവ് താക്കറെയോട് ചോദിച്ചു. മുംബൈ കോര്‍പ്പറേഷന്‍ തകര്‍ത്ത തന്റെ വീടിന്റെ വീഡിയോ ദൃശ്യങ്ങളും താരം പങ്കുവെച്ചു. ഇന്ന് തന്റെ വീട് തകര്‍ന്നതു പോലെ നാളെ ഉദ്ധവിന്റെ അഹങ്കാരം തകരുമെന്നും നടി പറഞ്ഞു. ഇത് കാലചക്രമാണ് സമയം ഒരിക്കലും ഒരുപോലെ നില്‍ക്കില്ലെന്ന് ഓര്‍ത്തിരിക്കണമെന്നും വീഡിയോയിലൂടെ കങ്കണ വ്യക്തമാക്കുന്നു.
ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ മലയാള മനസ്സിൽ ഇടം നേടിയ നടിയാണ് സ്വാസിക. താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയിരുന്നത്. ഇപ്പോൾ സ്വാസികയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഫിലിം റോളിനുള്ളിൽ ചുറ്റിപ്പിണഞ്ഞ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആദർശ് താമരാക്ഷൻ ആണ്. കമന്റ് ബോക്സിൽ നിറയുന്ന കമന്റുകൾ എല്ലാം സ്വാസികയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ്. പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളിലും സ്വാസിക ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ മാർട്ടിൻ സംവിധാനം ചെയുന്ന പുതിയ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ്…
മനാമ: ഒളിച്ചോടിയ തൊഴിലാളികൾക്ക് ഫ്ലെക്സി പെർമിറ്റ് നേടിക്കൊണ്ടോ പുതിയ തൊഴിലുടമയിലേക്ക് മാറ്റുന്നതിനോ അനുമതി നൽകില്ലെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) സിഇഒ ഒസാമ ബിൻ അബ്ദുല്ല അൽ അബ്സി പറഞ്ഞു. അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട ഒളിച്ചോടിയ തൊഴിലാളികളുടെ എണ്ണം ബഹ്‌റൈനിലെ മൊത്തം പ്രവാസി തൊഴിലാളികളുടെ 0.4 ശതമാനത്തിൽ കവിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിച്ചോടിയ തൊഴിലാളികളെ ഫ്ലെക്സി പെർമിറ്റിന് കീഴിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രിസഭ സ്ഥിരീകരിച്ചതായി അൽ അബ്സി പറഞ്ഞു. അതിനാൽ, അവരെ നാടുകടത്തലായിരിക്കും ഏക മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ തൊഴിലാളികളിൽ ആരെങ്കിലും 15 ദിവസമോ അതിൽ കൂടുതലോ അറിയിപ്പില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുമ്പോൾ തൊഴിലുടമ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നു. അത്തരം സാഹചര്യത്തിൽ, ഫയൽ ചെയ്ത റിപ്പോർട്ട് അതോറിറ്റി സ്ഥിരീകരിക്കുകയാണെങ്കിൽ, മറ്റെവിടെയെങ്കിലും ജോലിയിലേക്ക് മാറാനോ നിലവിലെ തൊഴിലുടമയുമായി ജോലി പുനരാരംഭിക്കാനോ തൊഴിലാളിക്ക് അഭ്യർത്ഥിക്കാൻ കഴിയില്ല. അതിനാൽ, അതോറിറ്റിയുടെ ചട്ടങ്ങൾ ലംഘിക്കുന്ന ആർക്കും ഫ്ലെക്സി പെർമിറ്റിനായി അപേക്ഷിക്കാൻ കഴിയില്ല.
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ ഹവാല, ബിനാമി ഇടപാട്, കള്ളപ്പണം വെളുപ്പില്‍ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചിരുന്നത്. കേസന്വേഷണം ഇഡി ഏറ്റെടുത്തത് മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അവരുടെ നിരീക്ഷണത്തിലുമായിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകള്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, ബിനീഷിന്റെ ബംഗളുരു കമ്പനികള്‍ വഴി നടത്തിയ സംശയകരമായ ഇടപാടുകള്‍ എന്നിവയാണ് ഇഡി പരിശോധിച്ചത്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ്ങിനുള്ള കരാര്‍ നേടിക്കൊടുത്തത് യുഎഎഫ്എക്‌സ് സൊല്യൂഷന്‍ എന്ന കമ്പനിക്കാണെന്നു മൊഴി നല്‍കിയിരുന്നു. ഈ കമ്പനി തനിക്ക് 70 ലക്ഷം രൂപ നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. ഈ കമ്പനിയുടെ ഉടമ അബ്ദുള്‍ ലത്തീഫ് എന്നയാളാണ്. എന്നാല്‍ ഇയാള്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.ബിനീഷ് തിരുവനന്തപുരത്ത് യാത്രചെയ്യുന്ന ആഡംബരകാറിന്റെ രജിസ്‌ട്രേഷന്‍ ലത്തീഫിന്റെ പേരിലാണെന്നും സൂചനയുണ്ട്. ഇത്തരം ബന്ധങ്ങളാണ് സ്വപ്നയെ ബംഗളുരുവിലേക്ക്…
