Author: News Desk

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം രൂപയുടെ ഭാഗ്യം വീണ്ടും ഇന്ത്യൻ പ്രവാസിക്കൊപ്പം, ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്‍ച നടന്ന നറുക്കെടുപ്പിൽ 338 സീരീസിലുള്ള 4829 നമ്പര്‍ ടിക്കറ്റിലൂടെ ദുബായില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്‍മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം ഡോളറിന്റെ ( ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അർഹനായത്. ഓഗസറ്റ് 29ന് ഓണ്‍ലൈന്‍ വഴിയായിരുന്നു ടിക്കറ്റെടുത്തത്. ഒരു വര്‍ഷത്തോളമായി സ്ഥിരമായി ടിക്കറ്റെടുത്ത് വരികയായിരുന്നു. താന്‍ വളരെയേറെ സന്തോഷവാനാണെന്നും നാട്ടിലുള്ള തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഈ വിജയം സഹായകമായെന്നും ദുബായില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ലക്ഷ്‍മി വെങ്കിട്ടറാവു പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് തുടങ്ങിയ ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 168-ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്‍മി വെങ്കിട്ടറാവു.

Read More

മനാമ: ബഹ്‌റൈന്റെ നിരക്ഷരത നിരക്ക് 2 ശതമാനമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി വ്യക്തമാക്കി. വർഷം തോറും സെപ്റ്റംബർ 8 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര സാക്ഷരതാ ദിനത്തോടനുബന്ധിച്ചുള്ള ഒരു പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണ് നിരക്ഷരത ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്‌റൈൻ ഉൾപ്പെട്ടിട്ടുള്ളത്. കമ്പ്യൂട്ടർ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട വിവിധതരം കോഴ്‌സുകൾ പഠിപ്പിച്ചു കൊണ്ട് ഇലക്ട്രോണിക് നിരക്ഷരത ഇല്ലാതാക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ ഭരണഘടന, വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാക്കി മാറ്റിയിട്ടുണ്ട്. പൗരന്മാരുടെ നിലവാരം വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമൂഹികമായും തൊഴിൽപരമായും ഉയർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾ വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കും.

Read More

കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിംഗ് കരാര്‍ നേടിക്കൊടുത്തതിന് സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയ കമ്പനികളിലൊന്നില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ രാവിലെ 11 മണി മുതൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. പതിനൊന്ന് മണിക്കൂര്‍ നേരമാണ് ഒരാഴ്ച്ചയ്ക്ക് ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ബിനീഷിന്റെ മൊഴി വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിക്കുക. ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.

Read More

അയോധ്യ: രാമക്ഷേത്ര നിർമാണത്തിനായി രഥയാത്ര നടത്തി ബിജെപി പിരിച്ചെടുത്ത 1400 കോടി രൂപ ബിജെപി കൈക്കലാക്കി എന്ന ആരോപണവുമായി അയോധ്യ രാമക്ഷേത്രത്തിനായി ആദ്യകാലങ്ങളിൽ വാദിച്ചിരുന്ന സന്യാസിമാർ രംഗത്തെത്തി. ഇതിന്റെ വിഡിയോ സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ പങ്കുവച്ചു. https://twitter.com/i/status/1303548439217672192 രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ആദ്യ കാലങ്ങളിലെ നീക്കങ്ങളിൽ നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി സ്വന്തം കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ്​ ​ചിലവഴിച്ചതെന്നും ഇതിന്​ തെളിവുണ്ടെന്നും നിർമോഹൻ അഖാഡയിലെ സന്യാസിമാർ വെളിപ്പെടുത്തിയിരുന്നു.

Read More

മനാമ:   ദാറുൽ ഈമാൻ മലയാള വിഭാഗം  ‘ഇന്ത്യൻ മുസ്‌ലിംകൾ  പ്രശ്‌നങ്ങൾ പ്രതീക്ഷകൾ ‘  എന്ന  പ്രമേയത്തിൽ  സംവേദന സദസ്സ്  സംഘടിപ്പിക്കുന്നു . സെപ്റ്റംബർ  11 വെള്ളിയാഴ്ച വൈകിട്ട്   7 നു  സൂം പ്ലാറ്റ് ഫോമിൽ  നടക്കുന്ന പരിപാടി പ്രമുഖ പണ്ഡിതനും കുവൈറ്റിലെ സാമൂഹിക പ്രവർത്തകനുമായ സക്കീർ ഹുസ്സൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്യും.  ബഹ്‌റൈനിലെ മുസ്ലിം സംഘടനാ നേതാക്കളും സാമൂഹിക പ്രവർത്തകരും  പങ്കെടുക്കുമെന്നു പ്രോഗ്രാം കൺവീനർ സി എം മുഹമ്മദലി അറിയിച്ചു.

Read More

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഉയരങ്ങളിലെ പ്രതിരോധം ലംഘിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈന വന്‍ സൈനിക വിന്യാസം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. നഷ്ടമായ പ്രദേശങ്ങള്‍ തിരിച്ച് പിടിക്കാന്‍ ചൈനീസ് സൈന്യം ഏത് മാര്‍ഗ്ഗവും സ്വീകരിച്ചേക്കാം. പ്രാദേശിക കമാന്‍ഡര്‍മാരല്ല, മറിച്ച് ഉന്നത മേധാവിമാരാണ് ഇവരെ നിയന്ത്രിക്കുന്നത്. എന്തുകൊണ്ടാണ് ചൈന ഇത്തരത്തിലുള്ള മുന്നേറ്റം നടത്തുന്നതെന്ന് അറിയില്ല. ചൈനയെ തടയാനായി ഇന്ത്യന്‍ സൈന്യം മുള്ളുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് കടന്നാല്‍ അത് എല്ലാ അതിരുകളും ലംഘിക്കുന്നതിന് തുല്യമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ചൈനയുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ തക്ക കരുത്ത് ഇന്ത്യന്‍ സൈന്യം നേടിയിട്ടുണ്ട്. ചൈനയ്‌ക്കെതിരെ പ്രതിരോധം തീര്‍ത്ത് ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍  സൈന്യം വിന്യസിച്ചിട്ടുണ്ട്. ഈ പ്രതിരോധം ചൈന ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയായിരിക്കും ലഭിക്കുകയെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Read More

കൊച്ചി: സ്വർണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പത്ത് മണിക്കൂറിലേറെയായി ചോദ്യം ചെയ്യുകയാണ്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്‍റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

Read More

തിരുവനന്തപുരം: ബാലാഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണ പരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവര്‍ക്കാണ് നുണപരിശോധന നടത്തുന്നത്. സെപ്തംബര്‍ 14 ന് ഇവരെ കോടതിയില്‍ വിളിപ്പിച്ച് നുണപരിശോധനയ്ക്ക് തയ്യാറാണോയെന്ന് ചോദിച്ചറിയും. നുണപരിശോധനയ്ക്ക് തയ്യാറാകുന്നവര്‍ക്ക് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് വെച്ചോ കൊച്ചിയില്‍ വെച്ചോ നുണ പരിശോധന നടത്താനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്.

Read More

കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്വര്‍ണക്കടത്ത്-മയക്കുമരുന്ന് സംഘങ്ങള്‍ക്ക് പരസ്പര ബന്ധമുള്ളാതായും സ്വര്‍ണക്കടത്തിന് മയക്കുമരുന്ന് സംഘാംഗങ്ങള്‍ സഹായിച്ചതായും കോടതിയെ ധരിപ്പിച്ചു. എന്‍ഐഎ-എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കൊടുത്താണ് അന്യഷണം നടത്തും. ബംഗളൂരു ലഹരിമരുന്ന് കേസിലെ കുറ്റാരോപിതര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കൊച്ചി: ജനശതാബ്ദിയടക്കമുള്ള ട്രയിനുകള്‍ ഓട്ടം നിര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന ജനശതാബ്ദിയടക്കമുള്ള വിവിധ ട്രയിനുകള്‍ ഓട്ടം നിര്‍ത്തുന്നത് തീരുമാനം എടുക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സുകള്‍, എറണാകുളം-വേണാട് സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നിവയായിരുന്നു നിര്‍ത്താനായിരുന്നു തീരുമാനം. ഈ സര്‍വ്വീസുകള്‍ ശനിയാഴ്ച മുതല്‍ നിര്‍ത്തുമെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ യാത്രക്കാരുടെ കുറവ് സംബന്ധിച്ച് ദക്ഷിണ റെയില്‍വേ കണക്കെടുത്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കേരളത്തില്‍ നിന്നുള്ള റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ കുറവുള്ള സര്‍വീസ് നടത്തേണ്ടെന്ന് റെയില്‍വേ ബോര്‍ഡിനുള്ളില്‍ നിര്‍ദേശം ഉണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവ് എത്തിയിട്ടില്ല. 25 ശതമാനമെങ്കിലും യാത്രക്കാരില്ലാതെ ഓടുന്ന വണ്ടികള്‍ റദ്ദാക്കുമെന്നാണ് അറിയുന്നത്.

Read More