- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
തിരുവനന്തപുരം: മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സർക്കാർ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ളൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്. ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോ യിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിൽ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ സർക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വ്യകതമാക്കി. ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് കൂടുതൽ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോയ്ക്ക് കഴിയണം. ഇത്തരം പ്രവർത്തനങ്ങളുടെ ഗുണം ജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സിവിൽ സപ്ലൈസിന്റെ എല്ലാ ഉദ്യമങ്ങൾക്കും സർക്കാരിന്റെ സജീവ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യ…
കൊല്ലം: കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്ത സീരിയല്‍ നടിയും കുടുംബവും ഒളിവിലാണെന്ന് നിഗമനം. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാത്തതിനാല്‍ ഇവരുടെ കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല. നടിയുടേയും കുടുംബാംഗങ്ങളുടേയും മുഴുവന്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യയാണ് സീരിയല്‍ നടി. ഹാരിസുമായി നേരത്തേ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വളയിടല്‍ കഴിഞ്ഞ് ഹാരിസ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുകയും മറ്റൊരു വിവാഹത്തിനൊരുങ്ങുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്. പെണ്‍കുട്ടി ഹാരിസിനോടും ഹാരിസിന്‍റെ മാതാവിനോടും നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. ഹാരിസിന്‍റെ കുടുംബത്തെ മൂന്നുദിവസം മുൻപ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഇവരെ പൊലീസ് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.
കേരളത്തില്‍ ഇന്നും കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനയ്ക്ക് വ്യാവസായികമായി മറ്റൊരു തിരിച്ചടി നല്‍കി ഇന്ത്യ. ടിക് ടോക്, പബ്ജി അടക്കമുള്ള നിരവധി ജനപ്രിയ മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച ഇന്ത്യ ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തത്തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം കനത്ത തിരിച്ചടിയാകും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണ നിലവാരം ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്ത് പട്ടുനൂല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകും.
തിരുവനന്തപുരം: ലോക്ക്ഡൗണും കൊവിഡും പ്രതിസന്ധിയിലാക്കിയത് നിരവധി മേഖലയെയാണ്. ഇതിൽ ഏറെ സാമ്പത്തികമായും തകർന്നത് ടൂറിസം മേഖലയാണ്. നിരവധി നഷ്ട്ടങ്ങളാണ് ഈ മേഖലയിൽ വരുത്തിയത്. എന്നാൽ ഇപ്പോഴിതാ അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ധാരണയായിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ ഒക്ടോബറോടുകൂടി തുറക്കാനാണ് ധാരണ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്തിയാണ് അടച്ചിട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്.
സെപ്ടംബര്‍ 10 ആത്മഹത്യ പ്രതിരോധ ദിനം. ലോകത്ത് ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നു. ഓരോ നാല്‍പ്പ്ത് സെക്കന്‍ഡിലും ഒരാള്‍ എന്ന രീതിയിലാണ് ലോകത്തെ ആത്മഹത്യാ നിരക്ക് എന്നാണ് ലോകാരാഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് എന്നാല്‍ ആത്മഹത്യ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗം രാജ്യങ്ങളിലും നടക്കുന്നുമില്ല. 15 നും 29 നും ഇടയില്‍ പ്രായമുള്ളവരുടെ മരണത്തിന്റെ ഒരു പ്രധാന കാരണം ആത്മഹത്യയാണ്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ക്രൂരതയ്ക്കിരയാകുന്നവര്‍, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആത്മഹത്യ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി 2003 മുതലാണ് സെ്ര്രപംബര്‍ 10 ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചുതുടങ്ങിയത്.ലോകാരോഗ്യ സംഘടനയും ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് സൂയിസൈഡ് പ്രിവന്റേഷനും സംയുക്തമായാണ് ആത്മഹത്യാ വിരുദ്ധദിനം ആചരിക്കുന്നത്.
തൃശ്ശൂർ: 50ൽ താഴെ മാത്രം സിനിമകളിൽ അഭിനയിച്ച മഞ്ജു മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ്. കാലം കാത്തുവച്ച നിയോഗം പോലെയാണ് മാറുന്ന മലയാള സിനിമയുടെ അമരക്കാരിയായി മഞ്ജു വാര്യർ മാറിയത്. അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കത്തുന്ന അനുഭവങ്ങളായി താരം സെല്ലുലോയിഡിൽ തിളങ്ങുകയാണ്. മഞ്ജുവില്‍ നിന്ന് കടലോളം ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾക്കായി മലയാളികൾ എന്നും കാത്തിരിപ്പിലാണ്. ധൈര്യം, അനാഥത്വം, തന്റേടം, സംഗീതം,… എല്ലാ ഭാവവും ഭദ്രമാണ് മഞ്ജുവിന്റെ കൈകളിൽ. കൂടാതെ മികച്ച നർത്തകി കൂടിയാണ് താരം. സല്ലാപത്തിലെ രാധ, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പ്രണയവർണങ്ങളിലെ ആരതി, സമ്മർ ഇൻ ബത്‌ലഹേമിലെ അഭിരാമി, പത്രത്തിലെ ദേവിക ശേഖർ, ആമി, ദയ, സൈറാ ബാനു… പട്ടിക ഇനിയും നീളുകയാണ്. പരമ്പരാഗത സൗന്ദര്യ സങ്കൽപങ്ങളോ പാരമ്പര്യത്തിന്റെ മേന്മകളോ പ്രായമോ മഞ്ജു വാര്യർക്ക് മുന്നിൽ വിലങ്ങുതടിയായില്ല. 14 വർഷങ്ങളായ ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മലയാള സിനിമ മഞ്ജുവിനെ ചേർത്ത് പിടിച്ചു. നമ്മൾ ഏറെ സ്‌നേഹിക്കുന്ന…
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് രഹസ്യം ചോര്‍ത്തിക്കൊടുത്തു; രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് രഹസ്യവിവരം ചോര്‍ത്തി കൊടുത്തു എന്ന ആരോപണം നേരിടുന്ന കോഴിക്കോട് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് പോലീസുകാര്‍ക്കെതിരെ . ഇരുവരെയും മലപ്പുറം ക്യാമ്പിലേക്ക് സ്ഥലം മാറ്റി. രഹസ്യവിവരം കൈമാറുന്നതിന്റെ ശബ്ദരേഖ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.എളിയര്‍മല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ഓട്ടോ ഡ്രൈവര്‍ ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍പോലീസിന്റെ നീക്കങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ നേരിടുന്ന ആരോപണം.ഇതേ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു എഎസ്‌ഐയെയും സിവില്‍ പോലീസ് ഓഫീസറെയും മലപ്പുറം ക്യാമ്പിലേക്ക് മാറ്റി.ഇവര്‍ രഹസ്യം ചോര്‍ത്തി കൊടുത്തതിന്റെ ശബ്ദരേഖ രഹസ്യാന്വേഷണ വിഭാഗം കണ്ടെടുത്തു. ഇതിന്റെ ശബ്ദ പരിശോധന പൂര്‍ത്തിയാക്കി. ക്രൈം നമ്പര്‍,കേസിന്റെ വകുപ്പുകള്‍ എന്നീ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയത്. ഇവരുടെ പേരിലുള്ള കുറ്റങ്ങള്‍ അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ട് ഇന്റലിജെന്‍സ് എഡിജിപ്പിക്ക് ലഭിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ പരമാവധി ശിക്ഷയാണ് രണ്ട് ഉദ്യോഗസ്ഥരെയും കാത്തിരിക്കുന്നത്.
പത്തനംതിട്ട: റാന്നിയില്‍ ക്വാറന്റീന്‍ സെന്ററില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലഞ്ഞൂര്‍ സ്വദേശി നിശാന്ത് 41) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ബെംഗളൂരുവില്‍ നിന്ന് നിശാന്ത് നാട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ക്വറന്റീന്‍ സെന്ററിലെ ഫാനില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നിക്ക് സമീപം വൈക്കത്ത് ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും താമസിക്കുന്നുണ്ട്. പുറത്തുപോകണമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും ക്വറന്റീനില്‍ കഴിയുന്നതിനാല്‍ പുറത്തുപോകാൻ അനുമതി നല്‍കിയിരുന്നില്ല. 14 ദിവസം ക്വറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമേ വീട്ടിലേക്ക് പോകാന്‍ അനുമതി ലഭിക്കുകയുള്ളുവെന്ന് ക്വറന്റീന്‍ സെന്റര്‍ അധികൃതർ ഇദ്ദേഹത്തോട് വ്യക്തമാക്കിയിരുന്നു.
മനാമ: ബഹ്‌റൈനിൽ പുതുതായി 672 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 83 പേർ പ്രവാസി തൊഴിലാളികളാണ്. 588 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്.ഒരാൾ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 57,450 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 245 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 51,819 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 90.20 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 5,428 പേരാണ്. ഇവരിൽ 29 പേരുടെ നില ഗുരുതരമായും 5,399 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 9.45 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 203 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,337 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 12,07,260 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
