- ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
- വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം
- കേരളം ലഹരിമുക്തമാകണം: അയൽ സംസ്ഥാനങ്ങളോട് സംയുക്ത നീക്കത്തിന് മുഖ്യമന്ത്രി
- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
Author: News Desk
മനാമ: കൊറോണ വൈറസ് പാൻഡെമികിന് ശേഷം ഈ വർഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ‘യുവർ ടാലന്റ് അറ്റ് ഹോം’ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായി വേദിയൊരുങ്ങുന്നു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ പ്രഥമ ഡെപ്യൂട്ടി പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഫൈനലുകൾ ശനിയാഴ്ച നടക്കും. വൈറസ് കാരണം ഗ്രൂപ്പ് ഇവന്റുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ ബഹ്‌റൈൻ യുവാക്കളെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. അഭിനയം, ആലാപനം, ഷോകൾ, മാജിക്, സ്ട്രമ്മിംഗ്, പെയിന്റിംഗ്, അക്രോബാറ്റിക്സ് എന്നിവ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് ഈ പരിപാടി. 16 വയസ്സിന് മുകളിലുള്ളവർ, 15 വയസിന് താഴെയുള്ളവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പരിപാടി നടക്കുന്നത്. വിജയികൾക്കായി 60,000 ഡോളറിൽ കൂടുതൽ വിലമതിക്കുന്ന സമ്മാനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. സീനിയേഴ്സിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 20,000 ഡോളറും, റണ്ണർഅപ്പിന് 10,000…
മനാമ: ബഹ്‌റൈനിൽ വീട്ടുജോലിക്കാരുടെ നിയമനം സെപ്റ്റംബർ 14 ന് പുനരാരംഭിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിട്ടി അറിയിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിലാണ് നടപടി. അതോറിറ്റി അംഗീകരിച്ച ഗാർഹിക പ്രവാസി ജീവനക്കാരുടെ തൊഴിൽ ഓഫീസുകളുമായി ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നിലവിൽ നടക്കുന്നുണ്ടെന്ന് എൽഎംആർഎ അറിയിച്ചു. ഇത് രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന സുഗമമായ നിയമന പ്രക്രിയ ഉറപ്പാക്കുന്നു. ലൈസൻസില്ലാത്ത ഗാർഹിക പ്രവാസി ജീവനക്കാരുടെ തൊഴിൽ ഓഫീസുകളുമായി ഇടപഴകുന്നതിനോ അംഗീകാരമില്ലാത്ത ഓഫീസുകളിൽ നിന്ന് വീട്ടുജോലിക്കാരുടെ സേവനം ഉപയോഗിക്കുന്നതിനോ പാടില്ലായെന്ന് എൽഎംആർഎ മുന്നറിയിപ്പ് നൽകുന്നുണ്ട്. അംഗീകൃത ഗാർഹിക പ്രവാസി ജീവനക്കാരുടെ തൊഴിൽ ഓഫീസുകളുടെ പട്ടിക www.lmra.bh എന്ന എൽ.എം.ആർ.എ യുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: വാട്സ് ആപ് മുഖാന്തിരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി കേരള പോലീസ് അറിയിച്ചു. എന്നാൽ ഇത്തരത്തിൽ ഒരു സന്ദേശവും കേരള പോലീസ് നൽകിയിട്ടില്ല. പൊതുജനങ്ങൾക്കിടയിൽ ആശങ്കപരത്തുന്ന വ്യാജ സന്ദേശങ്ങൾ ഷെയർ ദയവായി ചെയ്യാതിരിക്കണമെന്നും കേരള പോലീസ് സോഷ്യൽ മീഡിയയിൽകൂടി അറിയിച്ചു.
ശബരിമല മണ്ഡലകാല തീര്‍ഥാടനം: പുത്തൻ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത്
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീര്‍ഥാടനം സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തിറങ്ങി. മണ്ഡലകാല തീര്‍ഥാടനം ഉപേക്ഷിക്കേണ്ടതില്ലെന്നും ഭക്തരുടെ എണ്ണം ചുരുക്കണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ സമിതി നിർദേശിച്ചിരിക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെ ഭക്തരുടെ എണ്ണം നിയന്ത്രിച്ച് ദര്‍ശനം ഉറപ്പാക്കാമെന്നും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രഫസര്‍ ഡോ. കെ. രാജശേഖരന് നായര്‍ അധ്യക്ഷനായ സമിതി നിര്‍ദേശിച്ചു. ഭക്തരെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് ഓണ്‍ലൈനാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഇവിടെ എത്തി 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മാത്രമേ ദര്‍ശനം അനുവദിക്കാവൂ. കേരളത്തില്‍നിന്നുള്ളവര്‍ക്ക് തീര്ഥാടനശേഷം കോവിഡ് പരിശോധന നടത്തുകയും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിരീക്ഷണം ഉറപ്പാക്കുകയും വേണം. 20-50 പ്രായപരിധിയിലുള്ളവര്ക്കാകണം മുന്‍ഗണന നല്‍കേണ്ടത്. മകരവിളക്കിന് അടക്കമുള്ള വിശേഷദിവസങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെ ഒഴിവാക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് അനിയന്ത്രിതമായി ഭക്തരെത്തിയാല്‍ രോഗവ്യാപനത്തിനു കാരണമാകുമെന്ന വിലയിരുത്തല്‍ കണക്കിലെടുത്താണ് വിദഗ്ധ സമിതി പഠനമെന്ന് ഡോ. രാജശേഖരന് നായര്‍ പറഞ്ഞു.
തിരുവനന്തപുരം: നിരവധി സ്വർണ്ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും പിടികിട്ടാപ്പുളളിയുമായ കോഴിക്കോട് ഒളവണ്ണ സ്വദേശി രഞ്ജിതും സംഘാംഗങ്ങളും പിടിയിൽ. മുപ്പതിലേറെ കേസുകളിലെ പ്രതികളായ ഇവരെ വിതുര പൊലീസാണ് പിടികൂടിയത്. ടി പി വധക്കേസ് പ്രതി കൊടി സുനിയുമായി ചേർന്നുളള ആക്രമണക്കേസിലും ഇയാൾ പ്രതിയാണ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായത്. സ്വർണ്ണക്കടത്ത്, ഹവാല, കുഴൽപണം കടത്ത്, ഭീഷണിപ്പെടുത്തി പണംതട്ടൽ, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒന്നരക്കിലോ സ്വർണ്ണം കടത്തിയതിന് കുന്ദമംഗലം സ്റ്റേഷനിൽ രഞ്ജിതിക്കെതിരെ കേസുണ്ട്. കളളക്കടത്ത് സ്വർണ്ണവും ഹവാല പണവും ഏജന്റുമാരിൽ നിന്ന് പിടിച്ചുപറിച്ചതിന് നല്ലളത്തും കോയന്പത്തൂരിലും ഇയാൾക്കെതിരെ കേസുണ്ട്. കൂത്തുപറന്പിൽ കളളക്കടടത്ത് ഏജന്റിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്. കൊടി സുനി പരോളിറങ്ങിയത് ശേഷം നടത്തിയ ഈ ആക്രമണത്തിൽ രഞ്ജിത്തും പങ്കാളിയായിരുന്നു. പൊലീസ് പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച രഞ്ജിത് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
മനാമ: ശ്രീലങ്കയുടെ തനത് രുചികൾ പരിചയപ്പെടുത്തികൊണ്ടുള്ള ശ്രീലങ്ക ഭക്ഷ്യമേള ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു. സെപ്റ്റംബർ 10 മുതൽ 12 വരെയാണ് ഭക്ഷ്യമേള നടക്കുന്നത്. സെപ്റ്റംബർ 10, 11 തീയതികളിൽ ലുലു ദാനമാളിലും സെപ്റ്റംബർ 12ന് ലുലു ജുഫൈറിലുമാണ് ഭക്ഷ്യമേള നടക്കുന്നത്. ശ്രീലങ്കൻ ഷെഫ് സമിത പത്മകുമാര ശ്രീലങ്കൻ വിഭവങ്ങൾ പരിചയപ്പെടുത്തും. ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ്, പാൻ-ഏഷ്യൻ, ഇന്ത്യൻ (പ്രത്യേകിച്ച് തെക്കൻ), ഇന്തോനേഷ്യൻ രുചികൾ കൂടിച്ചേർന്നതാണ് ശ്രീലങ്കൻ വിഭവങ്ങൾ. പലതരം അരിയും തേങ്ങയും കേന്ദ്രീകരിച്ചാണ് ഇവരുടെ പാചകരീതി. സമുദ്ര വിഭവങ്ങൾക്കാണ് ഭക്ഷ്യമേളയിൽ കൂടുതലും പ്രാധാന്യം നൽകിയിരിക്കുന്നത്. എല്ലാ വൈകുന്നേരവും 6 മണി മുതൽ 9 മണി വരെയാണ് ഭക്ഷ്യമേള നടക്കുന്നത്. ഫിഷ് അബു തീയൽ, ജാഫ്‌ന ക്രാബ് കറി, ശ്രീലങ്കൻ ഡെവിൾഡ് ചിക്കൻ എന്നീ പ്രത്യേക വിഭവങ്ങൾക്ക് പുറമെ ശ്രീലങ്കൻ ഡെസേർട്ട് പലഹാരങ്ങളും സ്ട്രിംഗ് ഹോപ്പർ, കറികൾ പോലുള്ള ജനപ്രിയ ഇനങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
ഹ്യൂസ്റ്റൺ : യൂണിഫൈഡ് വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രോവിൻസിന്റെ 2020 – 22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് ശ്രീ ജോമോൻ ഇടയാടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ശ്രീ ജിൻസ് മാത്യു അംഗങ്ങൾക്ക് സ്വാഗതമാശംസിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് റീജണൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രീ ചാക്കോ കോയിക്കലേത്ത് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ. ചെയർമാൻ:റോയ് മാത്യു വൈസ് ചെയർമാൻ: സന്തോഷ് ഐപ്പ് പ്രസിഡന്റ്: ജോമോൻ ഇടയാടി വൈസ് പ്രസിഡന്റ് (അഡ്മിൻ):തോമസ് മാമ്മൻ വൈസ് പ്രസിഡന്റ് (ഓർഗനൈസഷൻ):ഹരി ശിവരാമൻ ജനറൽ സെക്രട്ടറി: മാത്യു മുണ്ടയ്ക്കൽ. ജോയിൻ സെക്രട്ടറി:ജോഷി മാത്യു. ട്രഷറർ:ജീൻസ് മാത്യു ജോയിൻ ട്രഷറർ: മാത്യു പന്നപ്പാറ വനിതാ ഫോറം ചെയർ: ഷിബി റോയ് പബ്ലിക് റിലേഷൻസ് ചെയർ: അജു ജോൺ യൂത്ത് ഫോറം ചെയർ: എയ്ഞ്ചൽ സന്തോഷ് കൾച്ചറൽ ഫോറം ചെയർ: ജീവൻ സൈമൺ കൾച്ചറൽ ഫോറം ചെയർ: ഷിനു ഏബ്രഹാം ചാരിറ്റി ഫോറം ചെയർ: ജോസ് പൊന്നൂസ് സ്റ്റുഡൻറ്…
എറണാകുളം : കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുടെ തോതനുസരിച്ച്, ഈ ഘട്ടത്തിൽ പതിനായിരത്തിലധികം ആകേണ്ടതായിരുന്നു മരണ സംഖ്യയെങ്കിലും അഞ്ഞൂറിൽ താഴെയായി അത് പിടിച്ചു നിർത്താൻ കഴിഞ്ഞു. രോഗബാധിതരായവർക്ക് ചികിൽസ നൽകുന്നതിലും കേരളം മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. എറണാകുളം റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലബോറട്ടറിയിലെ ആധുനിക കോവിഡ് പരിശോധനാ സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . അതിവേഗത്തിൽ കോവിഡ് പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്നതോടെ എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബ് മാതൃകാ ലാബായി മാറുമെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായ എഫ് എൽ ടി സി കളാണ് എറണാകുളത്ത് സജ്ജീകരിച്ചിരിക്കുന്നത്. പ്രായമുള്ളവർക്കും ഗുരുതര രോഗം ബാധിച്ചവർക്കും പ്രത്യേക കരുതൽ നൽകണം. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ പാലിക്കണം. വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന ഗ്രാന്റ് കെയർ പദ്ധതി ശക്തമാക്കണമെന്നും ജില്ലയിലെ കോളനികളിൽ കോവിഡ് പടരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. https://youtu.be/erYzEjjgyKw…
സ്വകാര്യ സ്കൂളുകളുടെ പഠന സാമഗ്രികൾ വിദ്യാഭ്യാസ മൂല്യങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണം: വിദ്യാഭ്യാസ മന്ത്രാലയം
മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്കൂളുകളുടെ പഠന സാമഗ്രികൾ വിദ്യാഭ്യാസ മൂല്യങ്ങൾ ഉൾക്കൊള്ളുന്നവയായിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ സ്വകാര്യ സ്‌ഥാപനങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം നൽകിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയം അംഗീകരിച്ച് വിദ്യാർത്ഥികൾക്ക് നൽകുന്ന പാഠ്യപദ്ധതിയിൽ ഉൾപ്പെടാത്ത ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സാമഗ്രികളും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുക എന്നത് വിദ്യാലയങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സർക്കുലറിൽ പറയുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിൽ പോസ്റ്റുചെയ്യുന്ന വിവരങ്ങളും ചിത്രങ്ങളും വിദ്യാഭ്യാസ നിയമം, ലൈസൻസിംഗ് നിബന്ധനകൾ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നവയായിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലഹരിമരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും വേണ്ടിയും ഇഡി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്രയധികം ഏജന്‍സികള്‍ രാഷ്ട്രീയ നേതൃത്വവുമായി നേരിട്ടു ബന്ധമുള്ള ഒരാളെ സുദീര്‍ഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ താമസിച്ചു നടത്തിയ ഈ ഇടപാടുകള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നും മനസിലാക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണു രാജി ആവശ്യപ്പെടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
