- ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
- വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം
- കേരളം ലഹരിമുക്തമാകണം: അയൽ സംസ്ഥാനങ്ങളോട് സംയുക്ത നീക്കത്തിന് മുഖ്യമന്ത്രി
- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
Author: News Desk
കോഴിക്കോട് : സെഷൻസ് കോടതി റിമാൻഡ് ചെയ്ത മാവോയിസ്റ്റ് ഡാനിഷ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡാനിഷിനെ ചോദ്യം ചെയ്ത ഭീകര വിരുദ്ധ സ്‌ക്വാഡിലെ ഒരു ഡിവൈഎസ്പിയും രണ്ട് എസ്‌ഐമാരും ഉൾപ്പെടെ 35 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. തൃശൂർ ഹൈട്ടെക്ക് സെക്യൂരിറ്റി സെല്ലിൽ നിന്ന് ചോദ്യം ചെയ്യാനായി ഭീകര വിരുദ്ധ സ്‌ക്വാഡ് ബുധനാഴ്ചയാണ് ഡാനിഷിനെ കോഴിക്കോട് എത്തിച്ചത്. ഇയാളെ തൃശൂരിൽ നിന്ന് കൊണ്ടുവരുമ്പോൾ കൊവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥീരീകരിച്ചത്. വെസ്റ്റ് ഹിൽ കൊവിഡ് കെയർ സെന്ററിലുള്ള ഡാനിഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് പ്രത്യേക സെല്ലിലേക്ക് മാറ്റും.
ചെന്നൈ: നികുതി വെട്ടിപ്പ് കേസില്‍ എ ആര്‍ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്.പതിഫലം കിട്ടിയ 3.5 കോടി രൂപ എ ആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യു കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കംപോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്.
കണ്ണൂർ: ശരീരത്തില്‍ നിന്ന് ജിന്നിനെ ഒഴിപ്പിക്കാമെന്ന പേരില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ കാലുവേദന മാറ്റാനെന്ന പേരിലാണ് അന്‍പതുകാരനായ ഇബ്രാഹിം ഇവരുടെ വീട്ടിലെത്തിയത്. സിദ്ധനാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധ ഉണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സിപിഐഎം പ്രവർത്തകയുടെ ആത്മഹത്യ: നേതാക്കൾ മാനസികമായി പീഡിപ്പിച്ചുവെന്ന് ആത്മഹത്യാ കുറിപ്പ്
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ആശയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സിപിഐഎം പ്രാദേശിക നേതാക്കൾക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പ്. നേതാക്കൾ മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. നിരന്തര ചൂഷണത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നും ആശയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറും സിപിഐഎം പ്രവർത്തകയുമായ ആശയെ ഇന്നലെ രാത്രിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ സിപിഐഎം പാർട്ടി ഓഫീസിനായി വാങ്ങിയ വീട്ടിലായിരുന്നു ആശയുടെ മൃതദേഹം കണ്ടെത്തിയത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടിയോഗത്തിൽ ഇത് നിഷേധിച്ചതിനെ തുടർന്നുമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം. സിപിഐഎം പ്രാദേശിക നേതാക്കളായ രണ്ടു പേരാണ് തന്റെ ആത്മഹത്യക്ക് കാരണമെന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം : കുട്ടനാട്, ചവട ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ നേതാക്കൾ. ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. യോഗത്തിന്റെ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. എന്നാൽ തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തശേഷം തീരുമാനമെടുക്കാം. ചട്ടപ്രകാരം ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാവുന്നതാണ്.കൊവിഡ് വ്യാപനം രൂക്ഷമാകുകയും മഴ കനക്കുന്നതും തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം : ബ്രഹ്മശ്രീ തരണനല്ലൂർ നമ്പൂതിരിപാടിന്റെ മുഖ്യകാർമികത്വത്തിലും, തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബ്രഹ്മശ്രി. തരണനല്ലൂർ സജി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും കൊടിയേറ്റ് നടന്നു. തുടർന്ന് ആചാരപരമായ മണ്ണുനീർ കോരൽ ചടങ്ങ്’ ചിത്രാനന്ദപുരം കുളത്തിൽ നടന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ശ്രി.വി രതീശൻ ഐഎഎസ് നേതൃത്വം നൽകിയ ചടങ്ങിൽ രാജകുടുംബാംഗം ശ്രീ.ആദിത്യ വർമ്മ, ക്ഷേത്രം മാനെജർ ശ്രി.ബി.ശ്രീകുമാർ, അഡ്മിനിസ്ട്രാർ (ശി.രാജരാജവർമ്മ, ശ്രീകാര്യക്കാർ ശ്രി.എസ്. നാരായണൻ, പ്രാജക്ട് കോർഡിനേററർ ശ്രീ.ബബിലു ശങ്കർ എന്നിവർ സന്നിഹിതനായിരുന്നു. പതിവിനു വ്യത്യസ്തമായി ഉത്സവ ശീവേലി .വാഹനങ്ങൾ മണ്ഡപത്തിൽ വെച്ച് ദീപാരാധനയ്ക്ക് ശേഷം കീഴ്ശാന്തിമാർവിഗ്രഹങ്ങൾ ശിരസ്സിൽ വെച്ചഴുന്നള്ളിച്ചു.കോവിഡ് പ്രാട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് ശീവേലി നടത്തുന്നത് പതിവു വാഹനങ്ങൾ ഒഴിവാക്കിയാണ്. ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവചടങ്ങുകൾക്കും,ശീവലിക്കും ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.രാവിലെ 09:30 മുതൽ 11.15 വരെയും വൈകുന്നേരം 05:30 മുതൽ 6 മണി വരെയും ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. 18.09.2020 ന് പടിഞ്ഞാറെ നടയിൽ പള്ളിവേട്ടയും…
തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ പിടിമുറക്കിയ സാഹചര്യത്തി ൽ ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനം ഇല്ലാതാക്കാൻ സിറ്റി പോലീസ് നടത്തി വരുന്ന റെയ്ഡ് തുടരുന്നതിനിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ നാലാഞ്ചിറ പാറോട്ടുകോണം ചിറയിൽ പുത്തൻവീട്ടിൽ പനങ്ങ രാജേഷ് എന്നു വിളിക്കുന്ന രാജേഷ് (41)നെ മെഡി.കോളേജ് പോലീസ് പിടികൂടിയത്. മെഡി.കോളേജ് പോലീസ് സ്റ്റേഷൻ ഉൾപ്പെടെ സിറ്റിയിലെ നിരവധി പോലീസ് സ്റ്റേഷനുകളിലായി മോഷണം , പിടിച്ചുപറി, വധശ്രമം, ആംസ് ആക്റ്റ് , എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരമുള്ള മുപ്പതോളം കേസുകളിലെ പ്രതിയാണ് പനങ്ങ രാജേഷ് എന്നു പോലീസ് പറഞ്ഞു. അതേസമയം സിറ്റി പോലീസിൻ്റെ പരിശോധനയിൽ മെഡി. കോളേജ് പോലീസ് ഇയാളുടെ വീട്ടിൽ നിന്നും ബോംബ് കണ്ടെടുത്തിരുന്നു. നേരത്തേ ഇയാൾ കരുതൽ തടങ്കൽ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് വീണ്ടും ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
കൊച്ചി: ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങൾ ഉറപ്പിക്കാനുള്ള അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മറ്റുപലരുടേയും പേരിൽ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്സ്. സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. വിസ സ്റ്റാമ്പിങ് സുഗമമാക്കാൻ യു.എ.ഇ. കോൺസുലേറ്റ് കരാറിൽ ഏർപ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്സ്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലിൽ ബിനീഷ് നിഷേധിച്ചു. സ്ഥാപനയുടമ അബ്ദുൾ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ ബിസിനസിൽ ഇരുവർക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ അബ്ദുൾ ലത്തീഫിന്റെ കാർ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തിൽ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഇ.ഡി. ബെംഗളൂരുവിൽ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികൾവഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവർത്തനത്തിന് റിസർവ് ബാങ്കിന്റെ രജിസ്‌ട്രേഷൻ എടുത്തിട്ടില്ല. ആർ.ബി.ഐ. അനുമതിയില്ലാതെ…
തിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ആണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക്കിനൊപ്പം സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നിരീക്ഷണത്തിൽ പ്രവേശിച്ചതായിരുന്നു. ഇന്നലെ ഡോക്ടർമാർ വീട്ടിലെത്തി ശ്രവ പരിശോധന നടത്തി. ഇ പി ജയരാജന് നിലവിൽ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇല്ല.
ഏലൂര്‍ : എറണാകുളം മഞ്ഞുമ്മലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. ഏലൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് യുപിയില്‍ നിന്ന് കേസിലെ രണ്ടാം പ്രതിയായ യുപി സ്വദേശിയായ ഹാറൂണിനെ പിടികൂടിയത്. 14കാരിയായ പെണ്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള വാടകമുറിയില്‍ താമസിക്കുന്നവരായിരുന്നു പ്രതികള്‍ എല്ലാവരും. മാര്‍ച്ച് മുതലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലായി കൊണ്ടുപോയി പലതവണ പീഡിപ്പിച്ചിരുന്നു. സംഭവത്തിലുള്‍പ്പെട്ട 6 യുപി സ്വദേശികളില്‍ 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും അഞ്ചും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
