- ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്‌കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്‌റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ഇറാന്റെ ആക്രമണത്തിന് പിന്നാലെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ആവർത്തിച്ച് ബഹ്‌റൈൻ
- 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
Author: News Desk
തിരുവനന്തപുരം : കെ.എം ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് എ.എ റഹിം . ഷാജി ഇഞ്ചി കർഷകനല്ല അധോലോക കർഷകനാണെന്നും എ.എ റഹിം ആരോപിച്ചു.2006 ല്‍ നിന്ന് 2016ല്‍ എത്തിയപ്പോൾ അസാധാരണമായ സാമ്പത്തിക വളര്‍ച്ചയാണുണ്ടായത്. 2016 ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്. ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും ഉള്‍പ്പെടാത്ത കള്ളപ്പണ ഇടപാടിന്റെയും, അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഉദാഹരണമായി ഷാജി മാറി. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ഷാജി തയ്യാറുണ്ടോ എന്നും റഹീം ചോദിച്ചു. 2016 ല്‍ ഷാജിയുടെ വീട് 5660 ചതുരശ്ര അടിയെന്ന് വില്ലേജ് ഓഫീസര്‍ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പിഡബ്ല്യുഡി റേറ്റ് പ്രകാരം 4 കോടിയില്‍ അധികം…
തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടിൽ സർക്കാരിന്റെ വാദം പൊളിച്ചെഴുത്തി കണക്കുകൾ പുറത്ത്. തിരുവനന്തപുരം ജില്ലാ കുടുംബ സംഗമത്തിന് സർക്കാർ ചെലവാക്കിയത് 33.21 ലക്ഷം രൂപ. ഉദ്ഘാടന ചടങ്ങിനു ലൈഫ് മിഷനു ചെലവായത് 23.21 ലക്ഷം രൂപയും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി അഭിമുഖികരിക്കുമ്പോൾ ഇത്രയും തുക ചിലവഴിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തിരുവനന്തപുരത്ത് നടന്ന പദ്ധതിയുടെ ചെലവിനായി ആദ്യം 30 ലക്ഷം രൂപയാണ് മാറ്റിവച്ചത്. ലൈഫ് മിഷനിൽ നിന്ന് 20 ലക്ഷവും, തിരുവനന്തപുരം കോർപറേഷന്‍ 5 ലക്ഷവും ,ജില്ലാ പഞ്ചായത്ത് 5 ലക്ഷവും നൽകി. എന്നാൽ, ചെലവ് ഉയർന്ന് 33,21,223 രൂപ ആവുകയാണ് ഉണ്ടായത്. അധികമായി വന്ന 3,21,223 രൂപ ലൈഫ് മിഷൻ നൽകുകയായിരുന്നു. അധികം രൂപ ചെലവഴിച്ച ലൈഫ് മിഷൻ സിഇഒയുടെ നടപടി ലഘൂകരിച്ച സർക്കാർ, ഇത്തരം കാര്യങ്ങളിൽ അനുമതി കിട്ടിയതിനു ശേഷം മാത്രമേ തുക ചെലവഴിക്കാൻ പാടുള്ളൂവെന്ന നിയമവും അട്ടിമറിച്ചു.
തിരുവനന്തപുരം: കേരളത്തിൽ കൊറോണ മരണങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അണുബാധാ നിയന്ത്രണം കർശനമാക്കമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആഗസ്റ്റ് മാസത്തിലെ കൊറോണ മരണ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അര്‍ബുദ ചികിത്സയ്ക്കും ഡയാലിസിസിനും മാത്രമായി ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളില്‍ പലര്‍ക്കും കൊറോണ ബാധിച്ചിരുന്നു. ഇത്തരത്തിൽ മരണനിരക്ക് വര്‍ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം ചികിത്സാകേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കൊറോണബാധിച്ച് മരിച്ചവരില്‍ പലര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായും ഓഗസ്റ്റ് മാസത്തെ കൊറോണ മരണ അവലോകന റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കൊറോണ മരണങ്ങള്‍ കുറയ്ക്കുന്നതിനായി അണുബാധാ നിയന്ത്രണം ശക്തമാക്കേണ്ടതാണെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിൽ പറയുന്നു.
മനാമ : ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ കലാ കേന്ദ്രമായ ഐമാക് കൊച്ചിൻ കലാഭവനിൽ രാവിലെ 6 മണിമുതൽ വിദ്യാരംഭം കുറിക്കുന്നു. സ്‌കൂൾ പഠന വിഷയങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗശേഷികളുടെ കണ്ടെത്തലുകളും, പ്രോത്സാഹനവും പരിശീലനവും നൽകികൊണ്ട് 11 വർഷത്തെ കലാപാരമ്പര്യവുമായി ഇന്ത്യൻ മ്യുസിക് ആൻഡ് ആർട്ട് സെന്റർ (IMAC) വിദ്യാരംഭദിനത്തിൽ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പഠനം ആരംഭിക്കുന്നു.ഐമാക് ൽ ബഹ്‌റൈൻ ഫ്രഞ്ചയ്സിയുള്ള കൊച്ചിൻ കലാഭവന്റെ കൂടി സഹരണത്തോടെ കുട്ടികൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നു. ഇപ്പോൾ ബഹ്‌റൈൻ മീഡിയ സിറ്റി (BMC) യുടെ എല്ലാ സൗകര്യങ്ങളും ഈ കുട്ടികൾക്ക് ലഭ്യമാകുന്നു . ആഴ്ചയിൽ ഒരു ദിവസം സ്റ്റേജ് പരിശീലനവും ബി.എം.സി ഗ്ലോബൽ ലൈവ് ചാനലിലൂടെയും യൂട്യൂബിലൂടെയും പരിപാടികൾ അവതരിപ്പിക്കാനുമുള്ള അവസരങ്ങളും നൽകുന്നു.ബഹ്‌റൈൻ ഗവണ്മെന്റ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള കൊറോണ (കോവിഡ് 19) പ്രതിരോധവും, നിയമനടപടികളും അനുശാസിച്ചുകൊണ്ടും നിയന്ത്രണത്തിലുമായിരിക്കും ഇൻസ്റ്റിട്യൂട്ടിൽ സജ്ജ മാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും 38096845, 38094806, 38852397 എന്നി നമ്പറുകളിൽ വിളിക്കുക.
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. ശിവശങ്കറിന്റെ വാട്‌സ് ആപ്പ് ചാറ്റ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായ ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്ന കാര്യമാണ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പണമിടപാടില്‍ ഇടപെട്ടില്ല എന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാല്‍ ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് വാട്‌സ് ആപ്പ് ചാറ്റുകള്‍. ഇവ ഉള്‍പ്പെടെയുള്ള തെളിവുകളാണ് ഇ.ഡി. കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നെങ്കിലും ശിവശങ്കര്‍ ഇത് നിഷേധിച്ചിരുന്നു. സ്വപ്‌നയ്ക്ക് ലോക്കര്‍ തുടങ്ങാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാത്രമാണ് താന്‍ വേണുഗോപാലിനോട് ആവശ്യപ്പെട്ടത് എന്നാണ് ശിവശങ്കര്‍ നല്‍കിയ മൊഴി. എന്നാല്‍, സ്വപ്‌നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരും വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്തിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 2018…
പാട്‌ന: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ബീഹാറില്‍ വെടിവെച്ചു കൊന്നു. ഷിയോഹാര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി നാരായണ്‍ സിംഗാണ് വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു അനുയായികള്‍ക്കും വെടിയേറ്റിട്ടുണ്ട്. പ്രചാരണത്തിനിടെ ബൈക്കിലെത്തിയ രണ്ടുപേരാണ് നാരായണ്‍ സിംഗിനും കൂട്ടര്‍ക്കും നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുവച്ചു തന്നെ നാരായണ്‍ സിംഗ് അന്തരിച്ചതായി പോലീസ് അറിയിച്ചു. ഈ മാസം 28നാണ് ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നാരായണ്‍ സിംഗിന്റെ അനുയായികളായ സന്തോഷ് കുമാറും അഭയ് കുമാറും ഗുരുതരാവസ്ഥയില്‍ സീതാമര്‍ഹി സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ 10 പേരുടെ സംഘമായിരുന്നെന്നാണ് നാരായണ്‍ സിംഗിന്റെ അനുയായികള്‍ പോലീസിന് മൊഴി നൽകിയത്.
മുംബൈ: മാളിലുണ്ടായ വന്‍ അഗ്നിബാധ പൂർണമായും അണച്ച് അഗ്നിശമന സേനാ വിഭാഗം. രണ്ടു ദിവസം മുമ്പാണ് അഗ്നി ബാധയുണ്ടായത്. ഇന്നു രാവിലെയോടെയാണ് അഗ്നിശമന സേനയുടെ ശ്രമം ഫലം കണ്ടത്. കഴിഞ്ഞ 22-ാം തീയതിയാണ് രാത്രി 8.30 ഓടെ തീപിടുത്തം ഉണ്ടായത്. ലെവല്‍ 5 വിഭാഗത്തില്‍ പെടുത്തിയ അഗ്നിബാധ ഇന്ന് വെളുപ്പിന് 5 മണിയോടെയാണ് പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മുംബൈ നഗരത്തിലെ അഗ്നിശമന സേനയുടെ 14 ഫയര്‍ എഞ്ചിനുകളും 17 ടാങ്കറുകളും ചേര്‍ന്നാണ് പരിശ്രമം നടത്തിയത്. തീ അണച്ചെങ്കിലും കനത്തചൂട് ഇല്ലാതാക്കാനായി ജലപ്രയോഗം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ന് മുഴുവനും അതേ പ്രവര്‍ത്തനം തുടരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഗ്നിബാധയെ തുടര്‍ന്ന് തൊട്ടടുത്ത ഫ്‌ലാറ്റില്‍ നിന്നടക്കം 3500 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വേണ്ടത്ര വെന്റിലേഷന്‍ സംവിധാനങ്ങളില്ലാതെ പണിതതിനാലാണ് തീ ശക്തമായി വ്യാപിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 25) ഞായറാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ബിലാദ് അൽ ഖദീം ആരോഗ്യ കേന്ദ്രം, ഷെയ്ഖ് ജാബർ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. ബൗറി ക്ലബ്, സുൽത്താൻ മാൾ/ മദീനത്ത് സായിദ്, സിത്ര മാൾ, അൽദാന മാൾ / സനബിസ് എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 24 ന് നടത്തിയ 8,436 കോവിഡ് പരിശോധനകളിൽ 401 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 107 പേർ പ്രവാസി തൊഴിലാളികളാണ്. 293 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 1 ആൾ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 331 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 76,474 ആയി വർദ്ധിച്ചു. നിലവിൽ 29 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3,189 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3,160 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ 1 ആളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 312 ആണ്. രാജ്യത്ത് മൊത്തം രോഗബാധിതർ 79,975 ആണ്. ഇതുവരെ 1,678,847 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
സോൾ : സാംസങ് ഇലക്ട്രോണിക്‌സ് കമ്പനി ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ലോകത്തെ ടെക് ഭീമൻമാരുടെ പട്ടികയിൽ മുൻനിരയിലെത്തിച്ച അദ്ദേഹം 2014 ലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ഞായറാഴ്ച പുലർച്ചെ സോളിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ 12ാമത്തെ സാമ്പത്തിക ശക്തിയായ ദക്ഷിണ കൊറിയയുടെ ജി.ഡി.പിയുടെ അഞ്ച് ഭാഗവും കമ്പനിയുടെ ആകെയുള്ള വിറ്റുവരവാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 1990 കളുടെ തുടക്കത്തിൽ സാംസങ് ജാപ്പനീസ്, അമേരിക്കൻ എതിരാളികളെ മറികടന്ന് മെമ്മറി ചിപ്പുകളിൽ പേസ് സെറ്ററായി. 2000 ങ്ങളിൽ കമ്പ്യൂട്ടിംഗ് ഉപകരണങ്ങളിലും പിന്നീട് സെൽഫോണുകൾ മൊബൈൽ പവർഹ ഹൌസ് ആയി മാറി ലോക വിപണി കീഴടക്കി. 2014ൽ പിതാവ് അസുഖബാധിതനായതിനെ തുടർന്ന് വൈസ് ചെയർമാനായ മകൻ ലീ ജാ യോങ്ങാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. മുൻ ദക്ഷിണ കൊറിയൻ പ്രസിഡൻറ്…
