- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്‌റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ഇറാന്റെ ആക്രമണത്തിന് പിന്നാലെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ആവർത്തിച്ച് ബഹ്‌റൈൻ
- 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
Author: News Desk
ന്യൂഡൽഹി : സൈനിക കാന്റീനുകളിൽ വിദേശ ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം. വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മദ്യം ഉൾപ്പെടെയുള്ളവയുടെ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്താനാണ് പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നത്. ആത്മർനിർഭർ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഉൽപ്പനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കാന്റീൻ സ്റ്റോർ ഡിപ്പാട്ട്‌മെന്റ് സ്റ്റോറുകളിലും, ഇതിന് കീഴിലുള്ള കാന്റീൻ യൂണിറ്റുകളിലും വിദേശ ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ പോകുന്നതായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. നിലവിൽ 400 വിദേശ ഉത്പന്നങ്ങളാണ് കാന്റീനുകൾ വഴി വിൽപ്പന നടത്തുന്നത്. വിൽപ്പന നിരോധിക്കുന്ന സാഹചര്യത്തിൽ മദ്യമുൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിയും സർക്കാർ നിർത്തിവെക്കും. രാജ്യത്തെ ഏറ്റവും വലിയ ചെറുകിട കച്ചവട ശൃംഖലയാണ് കാന്റീൻ സ്‌റ്റോർ ഡിപ്പാർട്ട്‌മെന്റുകൾ. സിയാച്ചിൻ മുതൽ ആൻഡമാൻ നിക്കോബാർ വരെ ഏകദേശം 3,500 കാന്റീനുകൾ ഉണ്ടെന്നാണ് കണക്കുകൾ. ഈ കാന്റീനുകൾ വഴി ഏകദേശം 5000 ത്തോളം ഉത്പന്നങ്ങളും വിൽപ്പന നടത്തുന്നുണ്ട്. ലുലു…
കൊല്ലം: പുനലൂരില്‍ 60 വര്‍ഷം പഴക്കമുള്ള ഇഎസ്‌ഐ ആശുപത്രി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. പ്രദേശത്തെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രി കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴും എന്ന നിലയിലാണ്. വര്‍ഷങ്ങളായി കെട്ടിടം നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ആശുപത്രി അധികൃതരും കത്തയച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഏതുസമയവും അടര്‍ന്നു വീഴാവുന്ന കോണ്‍ക്രീറ്റ് പാളികളും ദ്രവിച്ച് വീഴാറായ വാതിലുകളും ജനലുകളും ഗ്രില്ലുകളുമാണ് ആശുപത്രിയിലുള്ളത്. വിഷപാമ്പുകളുടെ താവളമായി മാറി വളപ്പും ക്വാര്‍ട്ടേഴ്സുകളും. ഒരാള്‍ പൊക്കത്തില്‍ കാടുമൂടിയ നിലയിലാണ് ആശുപത്രി പരിസരം. ഈയടുത്ത് ഡോക്ടറുടെ കണ്‍സള്‍ട്ടിങ് മുറിയില്‍ മച്ചില്‍ നിന്നും ഇളകിവീണ കോണ്‍ക്രീറ്റ് പാളി തലയില്‍ പതിക്കാതെ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക് ഡിസ്പെന്‍സറി അധികൃതര്‍ 2013 മുതല്‍ കത്തയക്കുകയാണ്. എന്നാല്‍ എന്നാല്‍ മച്ചില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇളക്കി വീണ ഭാഗങ്ങളില്‍ സിമന്റ് തേച്ചതല്ലാതെ മറ്റൊരു നവീകരണവും ഇവിടെ നടന്നിട്ടില്ല.
മനാമ: ‘രക്തം ദാനം നൽകൂ ജീവൻ രക്ഷിക്കൂ’ എന്ന ശീർഷകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ രക്ത ദാന ക്യാമ്പ് ഒക്ടോബർ 29 ന് വ്യാഴാഴ്ച ബിഡിഎഫ് ഹോസ്പിറ്റലിൽ വെച്ച് നടക്കും. രാവിലെ 9 മണിമുതൽ 1 മണിവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തം നൽകാൻ താല്പര്യം ഉള്ള വ്യക്തികൾ 33781976. 38207050,39336267 എന്നീ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യാമെന്ന് പ്രസിഡന്റ് സിബിൻ സലീമും, സെക്രട്ടറി അബ്ദുൽ ബാരിയും അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ മേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യ രക്തത്തിന് സമമായ കൃത്രിമ രക്തം മാത്രം വികസിപ്പിച്ചു എടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ഗവേഷണം ഇപ്പോഴും നടക്കുന്നതെ ഉള്ളൂ. ഈ സാഹചര്യത്തിൽ ആണ് രക്ത ദാനത്തിന്റെ പ്രസക്തി വർധിക്കുന്നത്. രക്തദാന ക്യാമ്പിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു ഭാരവാഹികൾ അറിയിച്ചു.
ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരാധകരെ അറിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ്. താൻ സുഖം പ്രാപിച്ച് വരികയാണെന്ന് കപിൽ ദേവ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും കപിൽ ദേവ് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കപിൽ ദേവിനെ നെഞ്ചു വേദനയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിയ്ക്ക് വിധേയനാക്കി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ചൈനയുടെ ഭാഗമാണെന്ന് ആമസോണിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പേഴ്‌സണല്‍ അസിസ്റ്റന്റ് അലക്‌സ. ചൈനയുടെ ഭാഗമാണ് കശ്മീര്‍ എന്ന് അലക്‌സ പറയുന്ന വീഡിയോ ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കു വച്ചതോടെയാണ് സംഭവം കൂടുതല്‍ പേര്‍ അറിയുന്നത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ടെക് കമ്പനിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കശ്മീര്‍ ഏത് രാജ്യത്തിന്റെ ഭാഗമാണെന്ന് അലക്‌സ ഉപയോക്താവ് ചോദിക്കുമ്പോള്‍, കശ്മീര്‍ ചൈനയുടെ ഭാഗമാണെന്ന് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അതേസമയം അലക്‌സയുടെ ഹിന്ദി പതിപ്പിലാണ് ഈ പിശക് കടന്നു കൂടിയിരിക്കുന്നതെന്ന് സംഭവം പരീക്ഷിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു. ഭാഷ ഇംഗ്ലീഷിലേക്ക് മാറുമ്പോള്‍, കശ്മീര്‍ ഉത്തരേന്ത്യയുടെ ഭാഗമാണെന്നാണ് അലക്‌സ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ആമസോണ്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദിയുണ്ടെന്നും, വിവരം ഇതുമായി ബന്ധപ്പെട്ട ടീമിന് കൈമാറിയതായും ആമസോണ്‍ അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. തെറ്റ് തിരുത്തുമെന്നും, ഭാവിയിലും ഏത് സഹായത്തിനും തങ്ങളെ ബന്ധപ്പെടാമെന്നും അവര്‍ കുറിച്ചു.
മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം കോവിഡ് 19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡസ്ക് 200 ദിവസം പുർത്തീകരിച്ചതിന്റെ ഭാഗമായി കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കഴിഞ്ഞ 7 മാസക്കാലമായി സ്വജീവിതം പണയപ്പെടുത്തി കോവിഡ് പോസിറ്റീവ് രോഗികളെ ചികിൽസിക്കുകയും ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചു വരവിനായി ആഹോരാത്രം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമർപ്പിത സേവകരായ ശൈലേഷ് കാക്കുനി, ഷിന്റോ ജേക്കബ്, സബിൻ കുര്യൻ, നിബു തോമസ്, പ്രിയ ബെബു, ജിബി ജോൺ വർഗീസ്, ക്രിസ്റ്റീൻ ഡൽ റോസാറിയോ, ഫ്ലര്മഫിന അസ്‌ക്വിറ്റാ, സിജോമോൻ എബ്രഹാം, ഖലീൽ ഇബ്രാഹിം അലി, ഹംസ കുന്നത്ത്, ടിറ്റോ മാത്യു, രാജഗോപാൽ രാജീവ്, സജിനി ക്രിസ്റ്റി, ഫൈസൽ പലയോട്ട്, സുജിത അനിൽ, സിന്ദി ജോബി എന്നിവരെയാണ് ബി കെ എസ് എഫ് ആദരിച്ചത്. കെ സിറ്റി ബിസിനസ്സ് സെന്റർ ഹാളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടി നടത്തിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ…
മനാമ: ബഹ്‌റൈനിൽ മന്ത്രാലയത്തിന്റെ ലൈസൻസുള്ള നഴ്സറികൾ കർശനമായ മുൻകരുതലുകളോടെ ഒക്ടോബർ 25 ഞായറാഴ്ച തുറക്കും. ഇത് സംബന്ധിച്ച സർക്കുലർ തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പുറത്തിറക്കി. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ ശുപാർശകൾക്കനുസൃതമായിട്ടുള്ള മുൻകരുതൽ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. മുൻകരുതൽ നടപടികൾ നിർബന്ധമായും പാലിച്ചുകൊണ്ടായിരിക്കണം മാതാപിതാക്കൾ കുട്ടികളെ ഞായറാഴ്ച മുതൽ നഴ്സറികളിൽ എത്തിക്കേണ്ടത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നഴ്സറികളുടെ ഉടമകൾ, ഉദ്യോഗസ്ഥർ, മാതാപിതാക്കൾ എന്നിവ പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമായും നഴ്സറികൾ ദിവസേന ശുചിത്വവൽക്കരിക്കണം. സ്റ്റാഫുകൾക്ക് ഫെയ്സ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ കുട്ടികൾക്ക് നിർബന്ധമില്ല. നഴ്‌സറികളിൽ ബുഫെ, ആഘോഷങ്ങൾ, ജന്മദിനാഘോഷങ്ങൾ എന്നിവ അനുവദിക്കുകയില്ല. കുട്ടികൾക്കുള്ള ഭക്ഷണം വീട്ടിൽ നിന്ന് തന്നെ കൊണ്ടുവരണം. നഴ്‌സറികളിൽ മുൻകരുതൽ നടപടികൾ…
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൊറോണ. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും കൊറോണ പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്.
ലഖ്‌നൗ: ഉത്തർപ്രദേശിൽ പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്നു. ഫിറോസാബാദിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ പെൺകുട്ടിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക റാസുൽപുർ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. സ്‌കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം തടയുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. അതിക്രമത്തെ ചെറുത്ത പെൺകുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തി. വെള്ളിയാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെ വെടിയുതിർത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മലപ്പുറം: വിദേശത്തേക്കു പോവുന്ന പ്രവാസികള്‍ക്കു വേണ്ടിയുള്ള കൊവിഡ് പരിശോധനയുടെ വ്യാജനെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി അര്‍മ ലാബ് ഉടമയുടെ മകനും ലാബ് നടത്തിയിരുന്ന വ്യക്തിയുമായ രണ്ടാം പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് സിഐ ഷാജിയും സംഘവും അറസ്റ്റ് ചെയ്ത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രണ്ടാം പ്രതി ചെര്‍പ്പുളശ്ശേരി തൂത തെക്കുംമുറി സ്വദേശി ഒറവന്‍ കുന്നത്ത് സഞ്ജീദ് എസ് സാദത്തി(20)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടു പ്രതി വളാഞ്ചേരി കരേക്കാട് സ്വദേശി കപ്പൂത്ത് മുഹമ്മദ് ഉനൈസി(23)നെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
