Author: News Desk

മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ എല്ലാ മുൻകരുതൽ ആരോഗ്യ നടപടികളും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കിന്റർഗാർട്ടനുകളുടെ ആക്ടിംഗ് ഡയറക്ടർ ഡോ. ലുബ്ന സുലൈബീഖിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം കിന്റർഗാർട്ടനുകളിൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തി. ക്ലാസ് മുറികൾ, ലബോറട്ടറികൾ, ടോയ്‌ലറ്റുകൾ, കളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമായ സുരക്ഷാ സ്വീകരിച്ചിട്ടുണ്ടോ എന്ന് ആരോഗ്യന്ത്രാലയം ഉറപ്പു വരുത്തി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കിന്റർഗാർട്ടനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് എല്ലാവരും താപനില പരിശോധിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ആവശ്യമായ ഘട്ടങ്ങളിൽ പരിസരം അണുവിമുക്തമാക്കുക എന്നിവയാണ് മാർഗ്ഗനിർദ്ദേശങ്ങൾ. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ കിന്റർഗാർട്ടനുകളിൽ മന്ത്രാലയത്തിന്റെ സംഘം സന്ദർശനം നടത്തി. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്നതിലൂടെ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ വികസിപ്പിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Read More

മനാമ : ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന റഫീഖ് തോട്ടക്കരയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ വൈസ് പ്രസിഡന്റായിരുന്ന ശറഫുദ്ധീൻ മാരായമംഗലത്തെ ജില്ലാ കെ എം സി സി പ്രസിഡന്റായി തിരഞ്ഞെടുത്തു. ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ സെക്രട്ടറിയായിരുന്ന അൻവർ കുമ്പിടിയെയും അൻവറിന്റെ ഒഴിവിലേക്ക് മുൻ ജില്ലാ ഭാരവാഹിയായിരുന്ന നൗഫൽ പടിഞ്ഞാറങ്ങാടിയെയും ജില്ലാ കമ്മറ്റി വിളിച്ചു ചേർത്ത പ്രവർത്തക സമതി യോഗത്തിൽ ഐക്യഖണ്ടേനെ തെരഞ്ഞെടുത്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തുടർന്ന് ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി ഇത് അംഗീകരിക്കുകയും ഔദ്യോഗികകമായി പ്രഖ്യാപിക്കുകയും ചെയ്തു. പത്തു വർഷക്കാലം മികച്ച പ്രവർത്തനങ്ങളുമായി ജില്ലാ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് ശറഫുദ്ധീൻ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്.

Read More

മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ബിസിസിഐ) മൂന്ന് ബഹ്‌റൈൻ വനിതകളെ ഇന്റർനാഷണൽ എന്റർപ്രണർഷിപ്പ് ചലഞ്ച് അവാർഡ് 2020 ന് നോമിനേറ്റ് ചെയ്തു. ബറ്റൂൽ മുഹമ്മദ് ദാദബായ്, ഖൈരിയ അബ്ദുല്ല ദസ്തി, സബാ ഖലീൽ അൽ മൊയ്ദ് എന്നിവരാണ് നോമിനികൾ. നവംബർ 9, 10 തീയതികളിൽ നടക്കുന്ന വെർച്വൽ കോൺഫറൻസിലാണ് വിജയികളെ പ്രഖ്യാപിക്കുക. ദാദാഭായ് ഗ്രൂപ്പ് ഡയറക്ടർ ബറ്റൂൾ മുഹമ്മദ് ദാദാഭായ്, അറേബ്യൻ നിയോൺ സിഗ്നേജ് കമ്പനിയുടെ കോ-ഡയറക്ടറും കൂടിയാണ്. കൂടാതെ ബഹ്‌റൈൻ ബിസിനസ് വുമൺ സൊസൈറ്റിയുടെ ബോർഡ് അംഗം, ബിസിസിഐയിലെ ബിസിനസ് വുമൺ കമ്മിറ്റി അംഗം, ബഹ്‌റൈൻ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സൊസൈറ്റി വൈസ് പ്രസിഡന്റ്, ഫാഷൻ ഡിസൈൻ രംഗത്ത് ഒരു ഉയർന്ന നിലവാരമുള്ള മൾട്ടി-ഡിസൈനർ സ്റ്റോറായ അഫിനിറ്റി ബൈ ബറ്റൂൽ ഉടമയും സ്‌ഥാപകയും എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ക്യാപിറ്റൽ ട്രേഡിംഗ് ആൻഡ് ഇൻഡസ്ട്രിയുടെ ജനറൽ മാനേജരും അൽ…

Read More

മ​നാ​മ: ബഹ്‌റൈനിലെ റ​സ്‌റ്റൊ​റ​ൻ​റു​ക​ളും കോ​ഫി ഷോ​പ്പു​ക​ളും ഇ​ന്നു​മു​ത​ൽ അകത്തിരുന്നു ഭക്ഷണം കഴിക്കുന്നത് പുനരാരംഭിച്ചു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. റ​സ്‌റ്റൊ​റ​ൻ​റു​കളിലും കോ​ഫി ഷോ​പ്പു​ക​ളിലും 30 പേർക്കാണ് ഇരുന്നു കഴിക്കാൻ അനുവാദം നൽകിയിട്ടുള്ളത്. പ്രധാന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ: 1. ജീ​വ​ന​ക്കാ​രു​ടെ​യും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും ശ​രീ​രോ​ഷ്​​മാ​വ്​ ക​വാ​ട​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ ഇ​ൻ​ഫ്രാ​റെ​ഡ്​ തെ​ർ​​മോ​മീ​റ്റ​ർ ഉ​പ​യോ​ഗി​ക്ക​ണം. 37.5 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ കൂ​ടു​ത​ലു​ള്ള​വ​രെ അ​ക​ത്ത്​ ക​ട​ത്ത​രു​ത്. 444 എ​ന്ന ന​മ്പ​റി​ൽ വി​വ​രം അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണം. 2. ജീ​വ​ന​ക്കാ​ര​നോ ഉ​പ​ഭോ​ക്​​താ​വോ കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചാ​ൽ അ​ക​ത്ത്​ പ്ര​വേ​ശി​പ്പി​ക്ക​രു​ത്. 444 എ​ന്ന ന​മ്പ​റി​ൽ വി​വ​രം അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണം. 3. റി​സ​ർ​വേ​ഷ​ൻ​ പ്രോ​​ത്സാ​ഹി​പ്പി​ക്ക​ണം. എ​ന്നാ​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​തെ എ​ത്തു​ന്ന​വ​രെ​യും പ്ര​വേ​ശി​പ്പി​ക്കാം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 4. ഓ​രോ റി​സ​ർ​വേ​ഷ​​നി​ലും എ​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ളെ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ളും റി​സ​ർ​വേ​ഷ​ൻ സ​മ​യ​വും തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്ത​ണം. 30 ദി​വ​സ​ത്തേ​ക്ക്​ ഈ ​വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണം. 5. സീ​റ്റ്​ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ…

Read More

റിപ്പോർട്ട്: അജു വാരിക്കാട് ടെന്നസി: അല്പം നീരസത്തോടെ ആണ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ശ്രവിച്ചത്. ഇന്ത്യയിലെ വായു മലിനീകരണത്തിനെ പറ്റി പരസ്യമായി ഇങ്ങനെ ഒക്കെ പ്രസ്താവിക്കാമോ? എങ്കിൽ പിന്നെ ഒരു ഫാക്ട് ചെക്ക് നടത്തി കളയാം. അപ്പോൾ ഗൂഗിളും അതുതന്നെ പറയുന്നു. ഏറ്റവും 10 മലീമസമായ നഗരങ്ങളിൽ ഒമ്പതും ഇന്ത്യയിൽ തന്നെ. കാൺപൂർ, ഫരീതാബാദ്, വാരണാസി, ഗയ, പാറ്റ്ന, ഡൽഹി, ലക്നൗ, ആഗ്ര, മുസാഫർപൂർ ഇവയാണ് ആ ഒമ്പത് നഗരങ്ങൾ . സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയാമോ? ഈ ആദ്യ പത്തിൽ ഒരു ചൈനീസ് നഗരം പോലും ഇല്ല എന്നത് വീണ്ടുമെന്നിൽ ആശ്ചര്യം വരുത്തി. നമ്മുടെ പ്രതീക്ഷയ്ക്കും സങ്കല്പങ്ങൾക്കും അപ്പുറം ആണ് പല സത്യങ്ങളും . ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറ്റ ചങ്ങാതിയായ ഡൊണാൾഡ് ട്രംപ് ആണ് ഇങ്ങനെ പറഞ്ഞത്. അതും 100 മില്യണിൽ അധികം ആളുകൾ കണ്ട ഡിബേറ്റിൽ വച്ച്. പാരീസ് കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച കരാറും ഡിബേറ്റിൽ വിഷയം ആയപ്പോഴാണ്…

Read More

മായാനദിക്ക് ശേഷം ആഷിഖ് അബു, ഉണ്ണി ആർ, ടൊവിനോ തോമസ് ടീം വീണ്ടും ഒരുമിക്കുന്നു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളാവും. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമ്മാണം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജാഫർ സാദിഖ് ആണ് ക്യാമറ കൈകാര്യം ചെയ്യുക. സൈജു ശ്രീധരൻ എഡിറ്റിംഗ് നിർവഹിക്കും. ശേഖർ മേനോൻ സംഗീത സംവിധാനം. ഗോകുൽ ദാസ് ആർട്ട്. മാഷർ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യർ മേക്കപ്പ്. അടുത്ത വർഷം ജനുവരിൽ ചിത്രീകരണം തുടങ്ങി വിഷു റിലീസായി ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ആഷിഖ് അബുവും ഉണ്ണി ആറും ഒരുമിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിനു ശേഷമാണ് ഉണ്ണി ആറിൻ്റെ രചനയിൽ അന്ന ബെൻ അഭിനയിക്കുക.

Read More

ന്യൂഡൽഹി: കൊറോണ കാലത്ത് മുടങ്ങിയ വായ്പകൾക്ക് കൂട്ടുപലിശയില്ല. കടാശ്വാസ മാർഗ നിർദ്ദേശത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് കൂട്ടുലിശയില്ലാത്തത്. 2 കോടി വരെയുള്ള വായ്പകൾക്കാണ് ആനുകൂല്യം. വായ്പാ കരാറിലെ പലിശ മാത്രമെ ഈടാക്കാവൂവെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരിച്ചു നൽകും. ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകൾക്കുമെല്ലാം ഇളവ് ബാധകമാണ്. ക്രെഡിറ്റ് കാർഡുകൾക്കും ഇളവ് ലഭിക്കും. എം എസ് എം ഇ വായ്പകൾ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കൺസ്യൂമർ ഡ്യൂറബിൾ ലോൺ, വാഹന വായ്പ എന്നിവയ്‌ക്കെല്ലാം കൂട്ടുപലിശ ഈടാക്കില്ല.

Read More

തിരുവനന്തപുരം: ഇന്നലെ നടന്ന സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷ റദ്ദാക്കി. കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അഞ്ചു കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പരീക്ഷാ ഹാളിൽ രഹസ്യമായി മൊബൈൽ ഫോൺ കൊണ്ടു വന്നാണ് വിദ്യാർത്ഥികൾ കോപ്പിയടി നടത്തിയത്. ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് വിദ്യാർത്ഥികൾ ഉത്തരം കൈമാറിയത്. കൊറോണ പ്രോട്ടോകോൾ മറയാക്കിയായിരുന്നു വിദ്യാർത്ഥികളുടെ നീക്കം. പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് വിദ്യാർത്ഥികൾ കോപ്പിയടി നടത്തിയത്.

Read More

മനാമ: ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 13, ആലപ്പുഴ 8, കോട്ടയം 17, ഇടുക്കി 12, എറണാകുളം 23, തൃശൂർ 15, പാലക്കാട് 18, മലപ്പുറം 29, കോഴിക്കോട് 14, വയനാട് 6, കണ്ണൂർ 21, കാസർഗോഡ് 10 എന്നിങ്ങനെയാണ് ജില്ലകളിൽ കുടുംബാരോഗ്യ കേന്ദ്രം അനുവദിച്ചത്. ആർദ്രം മിഷന്റെ ഭാഗമായി ഈ പ്രാമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോൾ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയരുന്നതാണ്. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും തൊട്ടടുത്ത സ്ഥലത്ത് പ്രാഥമിക തലത്തിൽ തന്നെ മികച്ച ചികിത്സ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചത്. അതിൽ 461 കേന്ദ്രങ്ങൾ…

Read More

കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74), കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍…

Read More