Author: News Desk

കൊല്ലം: അമ്മ കുഞ്ഞുമായി കായലിൽ ചാടി.പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടി കായലിൽ ചാടിയത്. മൂന്നു വയസുള്ള മകന്‍ ആദിയെയും കൊണ്ടാണ് കായലിലേക്ക് ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെള്ളിമൺ ചെറുമൂട് കൈതാകോടിയിലാണു സംഭവമുണ്ടായത്. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം അരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാഖി കായലിൽ ചാടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനായി മൈക്ക് പോംപിയോയും മാര്‍ക്ക് എസ്‌പെറും പുറപ്പെട്ടു. ഇന്ത്യ, ശ്രീലങ്ക, മാല്‍ദീവ്‌സ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിരോധ-വിദേശകാര്യ മന്ത്രിതല ചര്‍ച്ചകള്‍ക്കാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും യാത്രചെയ്യുന്നത്. ഇന്ത്യയിലേക്ക് മൈക്ക് പോംപിയോയുടെ നാലാമത്തെ സന്ദര്‍ശനമാണ് നടക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ‘ഇന്ത്യ, ശ്രീലങ്ക, മാല്‍ദീവ്‌സ്, ഇന്തോനേഷ്യ എന്നീ സുപ്രധാന രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുകയാണ്. സുഹൃദ് രാജ്യങ്ങളിലേക്ക് യാത്രചെയ്യാനും ഏവരുടേയും മുന്നേറ്റത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുന്നതും മഹത്തായ ഒരു കാര്യമായി കരുതുന്നു. ഇന്തോപെസഫിക് മേഖലയിലെ സ്വതന്ത്രവും സുതാര്യവും ശക്തവുമായ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും ഒരു മികച്ച അവസരമായി കണക്കാക്കുന്നു’ പോംപിയോ ട്വിറ്ററില്‍ കുറിച്ചു. 2 പ്ലസ് 2 എന്ന് വിശേഷിപ്പിക്കുന്ന പ്രതിരോധ- വിദേശകാര്യ സംയുക്ത സമ്മേളനമാണ് ഇന്ത്യയും അമേരിക്കയും നടത്തുന്നത്. ഇന്ത്യയുമായി മൂന്നാമത്തെ സംയുക്ത സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയ്ക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും മൈക്ക് പോംപിയോ- എസ്പര്‍ സംഘവുമായി…

Read More

മുംബൈ: ബോളീവുഡിലെ ലഹരിമരുന്ന് കേസിൽ സീരിയൽ നടി പ്രീതിക ചൗഹാനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് എന്നീ സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് പ്രീതിക. നടി ഉൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക വെര്‍സോവയിലും മുംബൈയിലുമായി എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ ഓപ്പറേഷനിലാണ് നടിയുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായത്. സിനിമ സീരിയൽ താരങ്ങൾക്ക് ലഹരിമരുന്ന് ബന്ധത്തെപ്പറ്റിയുളള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇപ്പോൾ കേസിലെ ഒരു കണ്ണികൂടി പിടിയിലാകുന്നത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ബോളിവുഡ് മേഖലയിലെ ലഹരിബന്ധത്തിന്റെ ചുരുളുകളഴിഞ്ഞത്. കേസിലെ പ്രതികളുടെ എല്ലാ തരത്തിലുളള ബന്ധങ്ങളും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നുണ്ട്.

Read More

മാഡ്രിഡ്: കൊറോണ വ്യാപനത്തെ തുടർന്ന് സ്പെയ്നിൽ കർഫ്യൂ പ്രഖ്യാപിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആണ് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചത്. നിലവിൽ കർഫ്യൂ ആറുമാസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാല യാത്രകൾ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 52,010 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച ഇത് 45,000 ആയിരുന്നു. കൊറോണ കേസുകളുടെ ക്രമാതീതമായ വർധന രാജ്യത്തെ ആരോഗ്യ, സാമ്പത്തിക മേഖലകൾക്ക് വലിയ ആഘാതം ഉണ്ടായിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൊറോണയുടെ ആരംഭത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ യൂറോപ്യൻ പ്രദേശങ്ങളിലും കൊറോണ കേസുകൾ വർധിക്കുന്നു. അതുകൊണ്ടാണ് കർഫ്യൂ പ്രഖ്യാപിക്കുന്നതെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 25 ന് നടത്തിയ 9,607 കോവിഡ് പരിശോധനകളിൽ 280 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 67 പേർ പ്രവാസി തൊഴിലാളികളാണ്. 198 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 15 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 302 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 76,776 ആയി വർദ്ധിച്ചു. നിലവിൽ 29 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3,167 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3,138 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്തെ ആകെ മരണം 314 ആണ്. രാജ്യത്ത് മൊത്തം രോഗബാധിതർ എൺപതിനായിരം കടന്നു.ആകെ കോവിഡ് ബാധിതർ 80,255 ആണ്. ഇതുവരെ 16,88,454 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

മനാമ: നവരാത്രി ആഘോഷങ്ങളിലെ വർണ്ണക്കാഴ്ചകളാണ് ബൊമ്മക്കൊലു. പുരാണ കഥാപാത്രങ്ങളും ദൈവങ്ങളും ഉൾപ്പെടെ നിരവധി രൂപങ്ങൾ ബൊമ്മക്കൊലുവിൽ ഉണ്ടാകും. ബഹ്‌റൈനിലെ ശ്യാംകൃഷ്ണന്റെ വീട്ടിലെ നവരാത്രിയോടനുബന്ധിച്ചുള്ള ബൊമ്മക്കൊലു ഏറെ പ്രശസ്തമായ ഒന്നാണ്. https://youtu.be/dsw_wb_Y_bc അറബികൾ ഉൾപ്പെടെ സ്വദേശികളായ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ എല്ലാക്കൊല്ലവും സന്ദർശനത്തിനായി എത്താറുണ്ട്. എന്നാൽ കോവിഡ് മൂലം ഇപ്രാവശ്യം ഇവിടെ സന്ദർശനം അനുവദിച്ചിരുന്നില്ല.കോവിഡിന്റെ സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിൽ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് ബഹ്‌റൈൻ ഗവൺമെന്റ് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ കോവിഡ് മൂലം കൊലു സന്ദർശനം സാധ്യമാകില്ലായെങ്കിലും പതിവ് ചടങ്ങുകൾ തുടരുന്നു.

Read More

മനാമ: നവരാത്രി ആഘോഷങ്ങളിലെ വർണ്ണക്കാഴ്ചകളാണ് ബൊമ്മക്കൊലു. പുരാണ കഥാപാത്രങ്ങളും ദൈവങ്ങളും ഉൾപ്പെടെ നിരവധി രൂപങ്ങൾ ബൊമ്മക്കൊലുവിൽ ഉണ്ടാകും. ബഹ്‌റൈനിലെ ശ്യാംകൃഷ്ണന്റെ വീട്ടിലെ നവരാത്രിയോടനുബന്ധിച്ചുള്ള ബൊമ്മക്കൊലു ഏറെ പ്രശസ്തമായ ഒന്നാണ്. അറബികൾ ഉൾപ്പെടെ സ്വദേശികളായ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ എല്ലാക്കൊല്ലവും സന്ദർശനത്തിനായി എത്താറുണ്ട്. എന്നാൽ കോവിഡ് മൂലം ഇപ്രാവശ്യം ഇവിടെ സന്ദർശനം അനുവദിച്ചിരുന്നില്ല. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കോവിഡിന്റെ സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിൽ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് ബഹ്‌റൈൻ ഗവൺമെന്റ് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ കോവിഡ് മൂലം കൊലു സന്ദർശനം സാധ്യമാകില്ലായെങ്കിലും പതിവ് ചടങ്ങുകൾ തുടരുന്നു.

Read More

മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഡിസ്കവർ അമേരിക്ക വീക്ക്’ ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ജുഫെയർ മാളിൽ വച്ച് നടന്ന ഉൽഘാടന ചടങ്ങിൽ യുഎസ് എംബസി ചാർജ് ഡി അഫയേഴ്‌സ് മാർഗരറ്റ് നാർഡി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാല എന്നിവർ പങ്കെടുത്തു. വൈവിധ്യമാർന്ന അമേരിക്കൻ ഉൽ‌പ്പന്നങ്ങളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ അമേരിക്കൻ ഭക്ഷണപദാർത്ഥങ്ങൾ, പലചരക്ക് ഉൽ‌പ്പന്നങ്ങൾ, റോസ്റ്ററി, ശീതീകരിച്ച ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ 30 ശതമാനം കിഴിവ് ലഭിക്കും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ലുലു കിച്ചണിൽ അമേരിക്കയുടെ പ്രത്യേക ഭക്ഷണ വിഭവങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഡിസ്കവർ അമേരിക്ക വാരത്തിൽ ലുലു അമേരിക്കൻ ഉൽ‌പ്പന്നങ്ങളുടെ പ്രദർശനം ബഹ്‌റൈനിൽ ലഭ്യമായ അമേരിക്കൻ ഉൽ‌പ്പന്നങ്ങളുടെ വൈവിധ്യത്തെ എടുത്തുകാണിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബിസിനസ്സ് ബന്ധത്തിന്റെ ഒരു ഉദാഹരണമാണെന്ന് ചാർജ് ഡി അഫയേഴ്സ് മാഗി നാർഡി പറഞ്ഞു. ഷോപ്പിംഗ് ഫെസ്റ്റിവലിന് യുഎസ് എംബസി നൽകിയ…

Read More

മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സതേൺ ഗവർണറേറ്റ് 10,000 മാസ്കുകൾ വിതരണം ചെയ്തു. മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമായുള്ള രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ആരംഭിച്ച “ഫിന ഖൈർ” പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാസ്‌ക് വിതരണം. റോയൽ ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ വർക്സുമായി സഹകരിച്ചാണ് 10,000 മാസ്കുകൾ വിതരണം ചെയ്യുന്നത്. സതേൺ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജനറൽ ഇസ്സ തമർ അൽ-ഡോസറി, ഗവർണറേറ്റിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് മാസ്ക് വിതരണം നടന്നത്. കൂടാതെ ജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി സതേൺ ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ  പ്രചാരണപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മാസ്‌ക്കുകൾ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിലെ കമ്മ്യൂണിറ്റി സർവീസ് പോലീസുമായി സഹകരിച്ചും ഏകോപിച്ചും ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ മാസ്കുകൾ വിതരണം ചെയ്തു. മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട്‌ തന്നെയാണ്…

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6843 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂർ 274, ഇടുക്കി 152, കാസർകോട് 137, വയനാട് 87 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 26 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 159 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 994, കോഴിക്കോട് 834, എറണാകുളം 416, തിരുവനന്തപുരം 559, മലപ്പുറം 612, ആലപ്പുഴ 514, കൊല്ലം 522, കോട്ടയം 320, പാലക്കാട് 195, പത്തനംതിട്ട 231, കണ്ണൂർ 202, ഇടുക്കി 87, കാസർഗോഡ് 126, വയനാട് 82 എന്നിങ്ങെനയാണ് സമ്പർക്കത്തിലൂടെ…

Read More