- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്‌റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ഇറാന്റെ ആക്രമണത്തിന് പിന്നാലെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ആവർത്തിച്ച് ബഹ്‌റൈൻ
- 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
Author: News Desk
വാഷിംഗ്ടണ്‍: ഏഷ്യന്‍ മേഖലയിലെ സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ റഷ്യയുമായി ആണവായുധ നിയന്ത്രണകരാര്‍ ഉറപ്പിക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് നിലവിലുള്ള കരാര്‍ വ്യവസ്ഥകള്‍ ഉറപ്പിക്കാന്‍ റഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആണവരംഗത്തെ നിര്‍വ്യാപനം ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നെങ്കിലും മാറിയ സാഹചര്യത്തില്‍ സംയുക്ത ചര്‍ച്ചയും തീരുമാനവും ഉടനെടുക്കേണ്ടതുണ്ടെന്നാണ് പോംപിയോ വ്യക്തമാക്കുന്നത്. രണ്ടു രാജ്യങ്ങളുടേയും ഔദ്യോഗിക പ്രതിനിധികളുമായിട്ട് ഉടന്‍ കൂടിക്കാഴ്ച നടത്തും. ആണവായുധ കാര്യത്തിലും നിലവില്‍ ആണവായുധം ആര്‍ക്കൊക്കെ കൈമാറിയിട്ടുണ്ടെന്ന കാര്യത്തിലും പരസ്പരം ധാരണയുണ്ടാക്കുമെന്നും പോംപിയോ വ്യക്തമാക്കി. 2021 ഫെബ്രുവരിയില്‍ മുന്‍ കരാര്‍ തീരുന്നതിനാലാണ് ധാരണപത്രം പുതുക്കാന്‍ ഒരുങ്ങുന്നത്. 2010ലാണ് ന്യൂ സ്റ്റാര്‍ട്ടെന്ന (ന്യൂ സ്റ്റാര്‍റ്റജിക്ക് ആംസ് റിഡക്ഷന്‍ ട്രീറ്റി) കരാര്‍ ആദ്യമായി ഒപ്പിട്ടത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആണാവയുധ ഉഭയകക്ഷി ധാരണപ്രകാരം എത്ര ആണവായുധങ്ങളുണ്ടെന്നും എവിടെയൊക്കെയാണ് ആയുധം തയ്യാറാക്കി വച്ചിരിക്കുന്നതെന്നും ധരിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും പത്തുവര്‍ഷം മുന്നേയാണ് ഇത്തരം സുപ്രധാന വിവരങ്ങള്‍ കൈമാറിയത്. ഈ വര്‍ഷം…
ഏറ്റവുമധികം ഡയമണ്ടുകളുമായി മോതിരം നിർമിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹൈദരാബാദിലെ സ്വർണ വ്യാപാരി. ഹൈദരാബാദിലെ കോട്ടി ശ്രീകാന്ത് എന്ന സ്വര്‍ണ വ്യാപാരിയാണ് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. ദി ഡിവൈൻ- 7801 ബ്രഹ്മ വജ്ര കമലം എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം നിർമിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഗിന്നസ് റെക്കോർഡ് നേടിയ ഡയമണ്ട് മോതിരം അനാച്ഛാദനം ചെയ്തിരുന്നു. മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അപൂർവ പുഷ്പമായ ബ്രഹ്മ കമലത്തിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ് ഈ മോതിരം നിർമിച്ചിരിക്കുന്നത്. ഈ പൂവിന് ഔഷധഗുണങ്ങളുണ്ടെന്നും കരുതപ്പെടുന്നു. 2018 ലാണ് ഇങ്ങനെയൊരു മോതിരത്തെ കുറിച്ച് ആദ്യം ആലോചിച്ചത്. 11 മാസം എടുത്താണ് മോതിരം പൂർത്തിയാക്കിയത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം തയ്യാറാക്കിയിരിക്കുന്നത്. മോതിരത്തിന്‍റെ നിർമ്മാതാക്കൾ കഴിഞ്ഞ വർഷമാണ് ഗിന്നസ് റെക്കോർഡിന് മോതിരം സമർപ്പിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നിരവധി തവണ പരിശോധിച്ചുറപ്പിച്ചതിന് ശേഷം ‘ഏറ്റവും കൂടുതൽ ഡയമണ്ടുകളുള്ള…
മനാമ: ഈസ ടൗണിലെ ഒരു കടയിൽ നിന്ന് വാട്ടർ പമ്പുകൾ മോഷ്ടിച്ചതിന് 43 കാരിയായ സ്ത്രീയെയും 17 വയസുള്ള മകളെയും ബഹ്‌റൈൻ പോലീസ് അറസ്റ്റ് ചെയ്തതായി സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. അറിയപ്പെടുന്ന മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന ഒരു കടയിൽ നടന്ന ഷോപ്പ് കൊള്ളയുടെ ദൃശ്യങ്ങൾ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയെക്കുറിച്ചുള്ള അന്വേഷണവും ഷോപ്പ് ഉടമ റിപ്പോർട്ട് ചെയ്ത കേസും പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും കാരണമായി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.
ന്യൂഡൽഹി : ഇന്ത്യ ആയുധമെടുക്കുന്നുണ്ടെങ്കിൽ അത് സ്വാർത്ഥതയ്ക്ക് വേണ്ടി ആയിരിക്കില്ലെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. സന്യാസിമാരുടെ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആയുധമെടുക്കേണ്ട അവസ്ഥ ഉണ്ടായാൽ അത് ലോകോപകാരാർത്ഥമായിട്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക എവിടെയൊക്കെ ഭീഷണി ഉയരുന്നുവോ അവിടെ ശക്തമായ പ്രതിരോധം രാജ്യത്ത് നിന്നുണ്ടാകും. നമ്മുടെ മണ്ണിനെ സംരക്ഷിക്കാനും രാജ്യത്തിനു പുറത്തും ആവശ്യം വന്നാൽ നമ്മൾ പോരാടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഒരു സംസ്കൃതിയുള്ള രാജ്യമാണ്. ഇതൊരു മതത്തിന്റെയോ ഭാഷയുടേയോ അടിസ്ഥാനത്തിൽ ഉണ്ടായതല്ല. സംസ്കൃതിയാണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആദ്ധ്യാത്മികത ഇല്ലാത്ത രാജ്യമെന്നത് ഒരു തുണ്ട് ഭൂമി മാത്രമാണ്. സാമ്പത്തികമായി ആ ഭൂമിക്ക് ഉയർച്ച പ്രാപിക്കാൻ കഴിയുമായിരിക്കാം. പക്ഷേ നിലനിൽക്കണമെങ്കിൽ അതിന്റെ സംസ്കൃതിയുടെ അടിസ്ഥാനത്തിലേ സാദ്ധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രവും രാജ്യവും തമ്മിൽ വ്യത്യാസമുണ്ട്. രാഷ്ട്രത്തെ ചിരന്തനമായി നിലനിർത്തുന്നത്…
മനാമ: ട്രാഫിക് ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിൽ സിത്രയിലെ പ്രധാന റോഡിലുള്ള നിരവധി നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതായി ക്യാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു. കോംപ്ലക്സ് 602 ൽ അനധികൃത ഗാരേജുകളും പാർക്കിംഗ് സ്ഥലങ്ങളും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് മിക്ക നിയമലംഘനങ്ങളും നടന്നതെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. ഇത് പ്രകാരം 17 ഗാരേജുകളും മറ്റ് നിയമലംഘനങ്ങളും നീക്കം ചെയ്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നിയമപരമായ നടപടികളും പിഴകളും ഒഴിവാക്കാൻ നിയമലംഘനങ്ങൾ എത്രയും വേഗം തിരുത്തി അധികാരികളുമായി സഹകരിക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. നീക്കം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റി ചെലവഴിച്ച തുക നിയമലംഘകർ വഹിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഒരു കൂട്ടം യുവതാരങ്ങൾ അണിനിരക്കുന്ന ചിരിയുടെ ട്രെയിലർ റിലീസ് ചെയ്തു. പ്രമുഖ സംവിധായകരായ സിദ്ധിക്, ലാൽജോസ്, ആഷിക് അബു, അരുൺ ഗോപി, ഒമർ ലുലു എന്നിവരുടെ ഫേസ്ബുക് പേജിലുടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിരി എന്ന ചിത്രത്തിൽ ദൃശ്യവത്‌ക്കരിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ് കൃഷ്ണ നിർമ്മിച്ച് ജോസഫും, പി കൃഷ്ണയും ചേർന്ന് കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്. https://youtu.be/qdFBqWgD9D8 ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാ ക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി,സുനിൽ സുഗദ,ഹരികൃഷ്ണൻ ,രാജേഷ് പറവൂർ, വിശാൽ, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവരാണ് അഭിനേതാക്കൾ.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹൗറ ജില്ലയിൽ ബി.ജെ.പി പ്രവർത്തകന് നേരെ തൃണമൂൽ പ്രവർത്തകൻ വെടിയുതിർത്തു. പൂക്കച്ചവടക്കാരനായ കിൻകർ മാജിയ്ക്കാണ് വെടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കച്ചവടത്തിന് ശേഷം കടയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തൃണമൂൽ പ്രവർത്തകനായ പ്രിതോഷ് മോജി കിൻകർ മോജിയ്ക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ഗുരുതമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സംഭവത്തിൽ പ്രതിയായ പ്രിതോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥലവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് ആക്രമിക്കാൻ കാരണം എന്നാണ് പ്രിതോഷ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിൽ പിന്നിൽ എന്നാണ് വിവരം. കിൻകർ മാജിയ്ക്ക് പ്രദേശത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഭീഷണി നിലനിന്നിരുന്നതായി ബി.ജെ.പി നേതാവ് അനുപം മാലിക് പറഞ്ഞു. പ്രദേശത്ത് ബി.ജെ.പി സ്വാധീനം ശകതിപ്പെടുത്തി വരുകയാണ്. ഇത് തടസ്സപ്പെടുത്താനാണ് തൃണമൂൽ പ്രവർത്തകർ കൻകർ മാജിയെ ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ (എസ്എംസി) മെഡിക്കൽ പിശകുകൾ മൂലമാണെന്ന് സംശയിക്കുന്ന രണ്ട് പെൺ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് സമഗ്രവും വിപുലവുമായ അന്വേഷണം അതോറിറ്റി ആരംഭിച്ചതായി എൻഎച്ച്‌ആർഎ ചീഫ് എക്സിക്യൂട്ടീവ് ഡോ.മെറിയം അദ്‌ബി അൽ ജലാഹ്മ പറഞ്ഞു. കുഞ്ഞുങ്ങളുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിച്ച തീയതി, അവരുടെ മെഡിക്കൽ ഹിസ്റ്ററി തുടങ്ങി കുഞ്ഞുങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം ആരംഭിച്ചത്. കൂടാതെ അവരുടെ മെഡിക്കൽ ഫയൽ നൽകാൻ എസ്എംസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കേസ് കൈകാര്യം ചെയ്ത എല്ലാ മെഡിക്കൽ പ്രൊഫഷണലുകളേയും ഉൾപ്പെടുത്തി സമഗ്രവും വിപുലവുമായ അന്വേഷണം നടത്തും. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ട് വിവരങ്ങൾ ശേഖരിക്കുകയും മെഡിക്കൽ പിശകിന്റെ കാരണം നിർണ്ണയിക്കാൻ അതോറിറ്റി എല്ലാ കണ്ടെത്തലുകളും രേഖകളും ഒരു സാങ്കേതിക സമിതിക്ക് ഈ ആഴ്ച സമർപ്പിക്കുമെന്നും ഡോ. അൽ ജലാഹ്മ വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ അധികൃതരെ ചുമതലപ്പെടുത്തിയ പബ്ലിക് പ്രോസിക്യൂഷന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ 51 തടവുകാർക്കും 7 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ച തടവുകാരിൽ മാവോയിസ്റ് നേതാവ് രൂപേഷും ഉണ്ട്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കുറച്ചുദിവസമായി തൃശൂർ ജില്ലയിൽ കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുണ്ട്. ഇതിനെ തുടർന്ന് നടത്തിയ വിപുലമായ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജയിലിൽ പരിശോധന തുടരുകയാണ്. ഇനി എത്രപേർക്ക് രോഗബാധയുണ്ടെന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.
സൈനികർക്ക് വേണ്ടിയും വിളക്ക് തെളിക്കണം; വാങ്ങേണ്ടത് തദ്ദേശീയ ഉൽപന്നങ്ങൾ: പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കൊറോണ വൈറസിനെ അകറ്റിനിർത്താൻ ഉത്സവ കാലത്തും ക്ഷമ കാണിച്ചതിന് ജനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്സവ കാലത്ത് പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങണമെന്നുംപ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പതിവ് റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ എഴുപതാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൽ എന്തു വിഷയം തെരഞ്ഞെടുക്കണമെന്നതു സംബന്ധിച്ചും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെപ്രധാനമന്ത്രി ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഉത്സവകാലത്ത് അതിർത്തി സംരക്ഷിക്കുന്ന സൈനികര്‍ക്കു വേണ്ടി വീടുകളിൽ വിളക്ക് തെളിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോഴും സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവാഘോഷങ്ങലിൽ നാം നമ്മുടെ സൈനികരെ ഓർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള വിശ്വാസങ്ങൾ ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്നതാണ്. ഭക്തി പ്രസ്ഥാനം ഇന്ത്യയിലുടനീളം ഒരു വലിയ ജനകീയ പ്രസ്ഥാനമായി മാറി, അത് നമ്മെ ഒന്നിപ്പിച്ചുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. നമ്മുടെ ആത്മീയത, യോഗ, ആയുര്‍വേദം എന്നിവ ലോകത്തിന്റെ…
