Author: News Desk

മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ബഹ്‌റൈനിൽ ഒക്ടോബർ 29 വ്യാഴാഴ്‌ച അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ പ്രകാരം ഒക്ടോബർ 29 ന് രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ പൊതു സ്ഥാപനങ്ങൾ എന്നിവ അവധിയായിരിക്കും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 1 മുതൽ പള്ളികൾ ദുഹ്ർ നമസ്‌കാരത്തിനായി (മധ്യാഹ്‌ന പ്രാർത്ഥന) വീണ്ടും തുറക്കുന്നു. സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് ആണ് ഇക്കാര്യം (എസ്‌സി‌ഐ‌എ) അറിയിച്ചത്. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സിന്റെ അംഗീകാരത്തോടെയാണ് തീരുമാനം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പ്രാർത്ഥനക്കെത്തുന്നവർ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പള്ളികളിൽ സുബ്ഹ് നമസ്​കാരം (പ്രഭാത പ്രാർഥന) ആഗസ്​റ്റ്​ 28ന്​ പുനരാരംഭിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ബഹ്‌റൈനിൽ പള്ളികൾ മാർച്ച് 28 ന് അടച്ചിരുന്നു.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാര്‍ (55), ചേര്‍ത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അര്‍പ്പൂകര സ്വദേശി വിദ്യാധരന്‍ (75), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂര്‍ കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധന്‍ (80), ചേവൂര്‍ സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള…

Read More

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കി സർക്കാർ. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കേരളത്തിലേക്ക് വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. ഇക്കാര്യം ഉറപ്പാക്കാൻ അതിർത്തിയിലെ പരിശോധന ശക്തമാക്കും. കൊറോണ ഭേദമായവരിൽ പല തരലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇവരുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് പോസ്റ്റ് കൊറോണ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും ശൈലജ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. സുരക്ഷാ മാനദണ്ഡങ്ങൾ ഏവരും കൃത്യമായി പാലിക്കണം. അങ്ങിനെയെങ്കിൽ അടുത്തമാസത്തോടെ രോഗവ്യാപനം കുറഞ്ഞേക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈറസിന്റെ ജനിതക മാറ്റം സംബന്ധിച്ച് പഠനം നടത്തിയത് പോലെ മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊറോണ മരണ നിരക്ക് കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. 0.4 ആണ് നിലവിൽ…

Read More

മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി രാജ്യത്തെ നിരവധി സ്കൂളുകൾ സന്ദർശിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി എല്ലാ മുൻകരുതൽ നടപടികളും നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് സന്ദർശനം. വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ സ്കൂളുകളിൽ ഭാഗീകമായി വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കിയിട്ടുണ്ട്. ഓൺലൈൻ പഠനത്തോടൊപ്പം വിദ്യാർഥികളെ ആഴ്ചയിൽ രണ്ടു ദിവസം സ്കൂളുകളിൽ എത്തിയുള്ള പഠനം അനുവദിക്കുന്നതാണ് പദ്ധതി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സ്‌​കൂ​ളി​ൽ ഹാ​ജ​രാ​കാ​ത്ത കു​ട്ടി​ക​ൾ​ക്കും, ഹാ​ജ​രാ​കു​ന്ന കു​ട്ടി​കൾക്ക് ബാക്കിയുള്ള ദിവസങ്ങളിലും ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും. ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും പാലിച്ചാണ് കുട്ടികളെ സ്കൂളുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും പ്രവേശിക്കുന്നതിനുമുമ്പ് അവരുടെ താപനില പരിശോധിക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ഓരോ സ്കൂളിലും ഒരു മെഡിക്കൽ ടീമിനെ രൂപീകരിച്ചിട്ടുണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ സ്‌​കൂ​ളു​ക​ളി​ലെ​ത്തി​യ​തി​ലു​ള്ള സ​ന്തോ​ഷം വി​ദ്യാ​ഭ്യാ​സ​ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി വ്യക്തമാക്കി. ര​ക്ഷി​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ സ​ർ​വേ ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ്…

Read More

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ വിദ്യാരംഭ വേദിയായി മുഖ്യമന്ത്രിയുടെ ഔദ്യഗിക വസതിയായ ക്ലിഫ് ഹൗസും. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ആചാര്യന്റെ സ്ഥാനത്ത്. ക്ലിഫ് ഹൗസിലെ ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെ ആണ്  മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തിനിരുത്തിയത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക വിജയദശമി ദിനത്തിൽ പേരക്കുട്ടിയെ മുഖ്യമന്ത്രി തന്നെ എഴുത്തിനിരുത്തണമെന്ന് ഒരാഴ്ച മുൻപാണ് വസന്തകുമാർ അഭ്യർഥിച്ചത്. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ ഭാര്യ കമലയാണ് എഴുത്തിനിരുത്ത് ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തിയത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടന്ന വിദ്യാരംഭ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, പേരക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.

Read More

തിരുവനന്തപുരം: നവംബർ രണ്ട് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഓൺലൈനിലൂടെയാണ് ക്ലാസുകൾ ആരംഭിക്കുക. ഫസ്റ്റ്‌ബെല്ലിലാണ് സംപ്രേഷണം ചെയ്യുക.രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ക്ലാസ്. തുടക്കത്തിൽ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികളാണ് ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുത്തുന്നത്. ക്ലാസുകൾ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പ്രീ പ്രൈമറി വിഭാഗത്തിലുള്ള കുട്ടികൾക്കുള്ള ക്ലാസുകൾ ആദ്യത്തെ ശനി, ഞായർ ദിവസങ്ങളിലായിരിക്കും നടക്കുക. പിന്നീട് ഇത് പുനർ ക്രമീകരിക്കും. സമയ ലഭ്യതയുടെ പ്രശ്‌നം അഭിമുഖികരിക്കുന്നതിനാൽ ഹയർസെക്കന്ററി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം ചെയ്യുകയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വ്യക്തമാക്കി.

Read More

ഭോപ്പാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി പൊതുയോഗങ്ങളും റാലികളും വിലക്കിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രിംകോടതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലും അധികാര പരിധിയിലും കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്.

Read More

കുവൈറ്റ് സിറ്റി: ഒക്ടോബർ മാസം ബ്രസ്‌റ്റ് ക്യാൻസർ ബോധവൽക്കരണമാസമായി ലോകമെമ്പാടും ആചരിക്കുന്നതിന്റെ ഭാഗമായി ‘Early Detection Can Help Save Lives’ എന്ന ലക്ഷ്യവുമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി സ്ത്രീജന്യ ക്യാൻസർ രോഗങ്ങൾ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഒക്ടോബർ 30 ന് വെള്ളിയാഴ്ച്ച കുവൈത്ത് സമയം ഉച്ചയ്ക്ക് 12.30 (3.00 pm IST) നു സൂം ആപ്ലിക്കേഷൻ വഴി നടത്തുന്ന വെബിനാറിന് മലബാർ ക്യാൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോ. നീതു എ.പി നേതൃത്വം നൽകുന്നു. സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന വെബിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ forms.gle/V9gAq8LfZBNCXMLs6 എന്ന ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്ക് മാത്രമായിരിക്കും.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 26) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. കുവൈറ്റ് ആരോഗ്യ കേന്ദ്രം, അറാദ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. ഈസ ടൗൺ ക്ലബ്, ബുദയ്യ ക്ലബ്, സിറ്റി സെന്റർ മാൾ, വാദി അൽ സെയിൽ മാൾ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More