ഒരു കൂട്ടം യുവതാരങ്ങൾ അണിനിരക്കുന്ന ചിരിയുടെ ട്രെയിലർ റിലീസ് ചെയ്തു. പ്രമുഖ സംവിധായകരായ സിദ്ധിക്, ലാൽജോസ്, ആഷിക് അബു, അരുൺ ഗോപി, ഒമർ ലുലു എന്നിവരുടെ ഫേസ്ബുക് പേജിലുടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിരി എന്ന ചിത്രത്തിൽ ദൃശ്യവത്ക്കരിക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ് കൃഷ്ണ നിർമ്മിച്ച് ജോസഫും, പി കൃഷ്ണയും ചേർന്ന് കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്.
ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാ ക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി,സുനിൽ സുഗദ,ഹരികൃഷ്ണൻ ,രാജേഷ് പറവൂർ, വിശാൽ, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവരാണ് അഭിനേതാക്കൾ.