- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ഇറാന്റെ ആക്രമണത്തിന് പിന്നാലെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ആവർത്തിച്ച് ബഹ്റൈൻ
- 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
Author: News Desk
കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ പൗരനായ വ്യവസായിയെന്ന് മൊഴി. കെ.ടി.റമീസാണ് കസ്റ്റംസിന് മൊഴി നല്‍കിയത്. ഇയാള്‍ അറിയപ്പെടുന്നത് ‘ദാവൂദ് അല്‍ അറബി’യെന്ന പേരിലാണ്. ദാവൂദാണ് നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്ന് റമീസിന്റെ മൊഴിയിലുണ്ട്. ദാവൂദ് പന്ത്രണ്ട് തവണ സ്വര്‍ണം കടത്തിയതായും മൊഴിയില്‍ പറയുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സിനെ പ്രത്യേക കോടതി ഏഴ് ദിവസത്തേയ്ക്ക് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ട് നല്‍കി. തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ 10 ാം പ്രതിയാണ് റബിന്‍സ് കെ. ഹമീദ്. എന്‍ഐഎയുടെ കൊച്ചി ആസ്ഥാനത്ത് പ്രാഥമിക ചോദ്യം ചെയ്‌ലിന് വിധേയമാക്കിയ ശേഷം വൈകുന്നേരം 4 മണിയോടെ റബിന്‍സിനെ എന്‍ഐഎ പ്രത്യക കോടതിയില്‍ ഹാജരാക്കി. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് റബിന്‍സാണെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന് നിക്ഷേപം നടത്തിയതില്‍ പ്രധാനിയും റബിന്‍സാണ്. റബിന്‍സ് നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ട്. ജൂലൈയിലായിരുന്നു റബിന്‍സിനെ ദുബായ്…
മുംബൈ: 100 കോടി മുടക്കി മുംബൈയിൽ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ. മോഹ വില കൊടുത്ത രണ്ട് അപ്പാർട്ട്‌മെന്റുകളാണ് ഹൃത്വിക് സ്വന്തമാക്കിയിരിക്കുന്നത്. ജുഹുവിലെ വെർസോവാ ലിങ്ക് റോഡിലെ കെട്ടിടത്തിലാണ് പതിനാലും പതിനഞ്ചും പതിനാറും നിലകളിലായി താരം അപ്പാർട്ട്‌മെന്റ് വാങ്ങിയിരിക്കുന്നത്. ഇതിൽ ഒരെണ്ണം ഒരെണ്ണം ഒരു നില അപാർട്‌മെന്റും മറ്റൊന്ന് ഡ്യൂപ്ലെക്‌സ് പെന്റ്ഹൗസുമാണ്. രണ്ട് അപ്പാർട്ട്‌മെന്റുകൾക്കുമായി 97.5 കോടിയാണ് ആകെ ചെലവായത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയതിന് പുറമേ താരത്തിന് പത്തോളം പാർക്കിംഗ് സ്‌പോട്ടുകളും ഹൃത്വികിന് ലഭിക്കും. ജൂൺ മാസത്തിൽ താരം എട്ടര ലക്ഷം രൂപ മുടക്കി വാടക വീട്ടിൽ താമസിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ വാങ്ങിയ അപ്പാർട്ട്‌മെന്റിന് പുറമേ ജുഹുവിൽ മറ്റൊരു അപ്പാർട്ട്‌മെന്റ് താരത്തിനുണ്ട്. ഭാര്യയുമായി പിരിഞ്ഞ ശേശം ഹൃത്വിക് ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
ഛണ്ഡീഗഡ് : ഫരീദാബാദിൽ ഹിന്ദു പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ മതം മാറാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യമെന്ന് സൂചന. പ്രതി തൗഫീഖ് മതം മാറാൻ നിർബന്ധിച്ചിരുന്നതായി കൊല്ലപ്പെട്ട നികിതയുടെ വീട്ടുകാർ പറഞ്ഞു. എന്നാൽ പെൺകുട്ടി ഇത് ശക്തമായി എതിർത്തിരുന്നതായും വീട്ടുകാർ വ്യക്തമാക്കി. രണ്ട് വർഷം മുൻപ് തന്നെ മതം മാറണമെന്ന ആവശ്യവുമായി നികിതയെ തൗഫീക്ക് ശല്യം ചെയ്യാൻ ആരംഭിച്ചിരുന്നു. ആദ്യം മുതൽക്കേ നികിത ഇത് ശക്തമായി എതിർത്തു. ഇതിന് പ്രതികാരമായി 2018 ൽ നികിതയെ തൗഫീക്ക് തട്ടികൊണ്ടുപോയിരുന്നുവെന്നും, പിന്നീട് സമാവായമുണ്ടാക്കിയതിനെ തുടർന്ന് പെൺകുട്ടിയെ വിട്ട് നൽകിയെന്നും ബന്ധുക്കൾ പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അതിന് ശേഷം നികിതയുമായി യാതൊരു ബന്ധവും പാടില്ലെന്ന് വിലക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഇയാൾ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. ഫോണിൽ വിളിച്ചും തൗഫീഖ് മതം മാറാൻ നിർബന്ധിച്ചതായി നികിത നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നും വീട്ടുകാർ വ്യക്തമാക്കി. പെൺകുട്ടിയുടെ വീട്ടുകാരുടെ ആരോപണം സ്ഥലം എസിബി ബല്ലാബഗ്രാഹ് ജയ്‌വീർ…
ന്യൂഡൽഹി: രാജ്യത്ത് നവംബർ 30 വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അടുത്ത ഒരു മാസത്തേക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ നവംബർ 30 വരെ ലോക്ക് ഡൗൺ കർശനമായി നടപ്പാക്കും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. മെട്രോ സർവ്വീസുകൾ നടത്താനും ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും തുറക്കാനും ക്ഷേത്രങ്ങളിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും വിവാഹം, മരണം എന്നിങ്ങനെയുള്ള ചടങ്ങുകളിൽ ഒത്തുകൂടുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച കണക്കുകളിലും സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.
ന്യൂഡൽഹി: അഴിമതിക്കെതിരെ സമഗ്ര സമീപനവുമായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥാപരമായ പരിശോധന, ഓഡിറ്റ്, പരിശീലനം, എന്നിവയിലൂടെ അഴിമതിക്കെതിരായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിജിലൻസ് അഴിമതി വിരുദ്ധ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വിജിലന്റ് ഇന്ത്യ, പ്രോസ്പെരസ് ഇന്ത്യ (സതർക്ക് ഭാരത് സമൃദ്ധ് ഭാരത്) എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സമ്മേളനം. അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും മയക്കു മരുന്ന് ശൃംഖലയും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ അഴിമതിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതി രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും സാമൂഹിക സന്തുലിതാവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വ്യവസ്ഥയിൽ ജനങ്ങൾക്ക് ഉണ്ടായിരിക്കേണ്ട വിശ്വാസത്തേയും അഴിമതി തകർക്കുന്നു. അതിനാൽ തന്നെ അഴിമതിക്കെതിരെ പോരാടേണ്ടത് ഏതെങ്കിലും ഒരു പ്രത്യേക ഏജൻസിയുടെ കടമയല്ല. നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സാധാരണക്കാരെയാണ് അഴിമതി ഏറ്റവും അധികം…
കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും ആക്രമണം. ഛാർ ക്വാല ടൗണിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാറിനുള്ളിൽ സ്ഥാപിച്ചിരുന്ന ഐ ഇ ഡി പൊട്ടിത്തറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. ടൊയോട്ട കൊറോള മോഡൽ കാറിലാണ് ഐ ഇ ഡി സ്ഥാപിച്ചിരുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സമാധാന ചർച്ചകൾ നടന്നിട്ടും അഫ്ഗാനിസ്താനിൽ അക്രമങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാബൂളിലായിരുന്നു ആക്രമണം ഉണ്ടായത്. ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവെച്ച അക്രമി കെട്ടിടത്തിന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. തടയാൻ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇയാൾ ആക്രമിച്ചു.
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ റബിൻസ് ഹമീദിനെ കസ്റ്റഡിയിൽ വിട്ടു. എൻഐഎ കോടതിയിൽ ഹാജരാക്കിയ റബിൻസിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന ദിവസം റബിൻസിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. റബിൻസിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് കരുതുന്നതെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി. 2013ലും 2014 ലും റബിൻസ് സ്വർണ്ണക്കടത്ത് നടത്തി. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റബിൻസ് ഒക്ടോബർ 25 വരെ യുഎഇയിലെ ജയിലിൽ ആയിരുന്നുവെന്നും എൻഐഎ സംഘം കോടതിയിൽ പറഞ്ഞു. ദുബായിയിൽ നിന്നും നാടുകടത്തിയ ഇയാളെ കേരളത്തിലെത്തിച്ച് കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് റബിൻസ്. റബിൻസിനെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമായിരുന്നു നടപടി.
കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്; 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 24 മരണങ്ങള്
കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 24 മരണങ്ങളാണ് ചൊവ്വാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍ (60), നെയ്യാറ്റിന്‍കര സ്വദേശി മണികണ്ഠന്‍ (42), കൊല്ലം നീണ്ടകര സ്വദേശി രാമചന്ദ്രന്‍ (84), നീണ്ടകര സ്വദേശിനി വത്സല (70), പുന്തലത്താഴം സ്വദേശി ഹരിദാസ് (75), ഇടുക്കി തൊടുപുഴ സ്വദേശിനി തങ്കമണി (55), എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി കമലം കുട്ടപ്പന്‍ (78), കുമ്പളങ്ങി സ്വദേശി ടി.എം. ഷമോന്‍…
മനാമ: നബിദിനം പ്രമാണിച്ച് ഒക്ടോബർ 29 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. നോർത്ത് മുഹർറക് ഹെൽത്ത് സെന്റർ, ഹമദ് കനൂ ഹെൽത്ത് സെന്റർ, യൂസഫ് അബ്ദുൾറഹ്മാൻ എഞ്ചിനീയർ ഹെൽത്ത് സെന്റർ എന്നിവ മുഴുവൻ സമയവും പ്രവർത്തിക്കും. മുഹമ്മദ് ജാസിം കനൂ ഹെൽത്ത് സെന്റർ (റൗണ്ട്എബൗട്ട് 17) ദിവസവും രാവിലെ 7 മണി മുതൽ രാത്രി 11 മണി വരെ തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു. ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമുകളെ തെരഞ്ഞെടുത്തത്. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ടീമുകളെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ഇടം നേടിയിട്ടുണ്ട്. പരിക്ക് കാരണം രോഹിത് ശർമ്മയേയും ഇശാന്ത് ശർമ്മയേയും ഒര ടീമിലും ഉൾപ്പെടുത്തിയിട്ടില്ല. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക നവംബർ 11 -നോ 12 നോ ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. മത്സരക്രമം സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
