Author: News Desk

ബാകു: വെടി നിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ പരസ്പരം ആരോപണവുമായി അർമേനിയയും- അസർബൈജാനും. രാവിലെ വെടിനിർത്തൽ കരാർ ലംഘിച്ച് അർമേനിയ ആക്രമിച്ചതായി അസർബൈജാനും, അസൈർബൈജാൻ കരാർ ലംഘിച്ചതായി അർമേനിയയും ആരോപിച്ചു വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആരോപണവുമായി ഇരു രാജ്യങ്ങളും  രംഗത്ത് എത്തിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ധാരണ ലംഘിച്ച് അതിർത്തിയ്ക്ക് സമീപത്തെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അർമേനിയ വെടിയുതിർത്തതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. അതേസമയം അർമേനിയ ആരോപണം നിഷേധിച്ചു. തർക്ക മേഖലയായ നാഗൊർനോ- കരാബക്കിന് വേണ്ടി അർമീനിയ- അസർബൈജാൻ പോരാട്ടം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം  അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാമത്തെ വെടിനിർത്തൽ പ്രഖ്യാപനമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് തവണയും വെടിനിർത്തൽ ധാരണ ലംഘിച്ച് ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നു.

Read More

ടോക്യോ: ആണവായുധങ്ങൾ നിരോധിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയോട് മുഖം തിരിച്ച് ജപ്പാൻ. ഉടമ്പടിയിൽ ഒപ്പുവെയ്ക്കില്ലെന്ന് ജപ്പാൻ ക്യാബിനറ്റ് ചീഫ് സെക്രട്ടറി കട്‌സ്തുനോബു കാറ്റോ പറഞ്ഞു. ഉടമ്പടിയുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആണവായുധങ്ങൾ നിരോധിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടിയിൽ ജപ്പാൻ ഒപ്പുവെയ്ക്കില്ല. അടുത്ത വർഷം മുതൽ ഉടമ്പടി പ്രാവർത്തികമാക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയുമില്ല. ആണവായുധങ്ങളില്ലാത്ത ലോകമാണ് ജപ്പാന്റെയും ലക്ഷ്യം. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി ഈ ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന് കരുതുന്നില്ലെന്നും കാറ്റോ വ്യക്തമാക്കി. ഉടമ്പടിയിൽ നിന്നും വ്യത്യസ്തമാണ് ജപ്പാൻ വിഭാവനം ചെയ്യുന്ന സങ്കൽപ്പം. ആണവായുധ ശക്തികളല്ലാത്ത രാജ്യത്തിന് പിന്തുണയേറുന്നുണ്ടോ എന്ന്  സംശയിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ആണവായുധ ശക്തികളായ രാജ്യങ്ങളെയും അല്ലാത്ത രാജ്യങ്ങളെയും വിഭജിക്കുന്നു. അങ്ങിനെയെങ്കിൽ ഇതിനിടയിൽ ഒരു പാലമായി വർത്തിക്കാനാണ് ജപ്പാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസമാണ് ആണവായുധങ്ങളുടെ നിരോധനത്തിനായി 50…

Read More

ടോക്കിയോ: ആഗോള തലത്തിലെ മലിനീകരണ ഭീഷണിക്ക് ജപ്പാന്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി യോഷിഗിതോ സുഗ പറഞ്ഞു. രാജ്യത്തെ എല്ലാമേഖലകളിലേയും മലിനീകരണ തോത് പൂജ്യത്തിലേക്ക് എത്തിക്കാന്‍ ജപ്പാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സുഗ വ്യക്തമാക്കി. 2050ഓടെ ജപ്പാനിലെ മലിനീകരണം പൂജ്യത്തിലെത്തിക്കുമെന്നാണ് പുതിയ പ്രധാനമന്ത്രി സുഗ വ്യക്തമാക്കിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സെപ്തംബര്‍ 16ന് ചുമതലയേറ്റ ശേഷം പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ജപ്പാന്റെ മലിനീകരണ നിയന്ത്രണ നയം സുഗ വിശദീകരിച്ചത്.  എല്ലാ ഇന്ധനങ്ങളും പുറത്തുനിന്നും എത്തിക്കേണ്ട അവസ്ഥയില്‍ ജപ്പാന്റെ തീരുമാനം പ്രായോഗികമല്ലെന്നാണ് പ്രതിപക്ഷം. എന്നാല്‍ മുന്‍പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നയങ്ങളെ ശക്തിപ്പെടുത്തുക തന്നെ ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് സുഗ. യൂറോപ്പ്യന്‍ യൂണിയനും ചൈനയും ഗ്രീന്‍ഹൗസ് വാതകങ്ങളെ സംബന്ധിച്ച് 2060 വരെയുള്ള ലക്ഷ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ആദ്യം 2050 ഓടെ 80 ശതമാനം കുറവ് വരുത്താമെന്ന് നിലപാടിലാണ് ജപ്പാന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

Read More

ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും13,500 കോടി തട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് നീരവ് മോദി നൽകിയ ഹർജി ലണ്ടൻ കോടതി തള്ളി. ഇത് ഏഴാമത്തെ തവണയാണ് നീരവ് മോദി ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജാമ്യത്തിനായി കഴിഞ്ഞ ആറ് തവണ നീരവ് മോദി നൽകിയ ഹർജികളും കോടതി തള്ളിയിരുന്നു. നാല് തവണ യു.കെ ഡിസ്ട്രിക് കോടതിയും, രണ്ട് തവണ ഹൈക്കോടതിയുമാണ് ജാമ്യം നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും നീരവ് മോദി  ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപ തട്ടിച്ച കേസിൽ സിബിഐ, എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നയാളാണ് നീരവ് മോദി. ബാങ്കിനെ കബളിപ്പിച്ച് വൻതുക തട്ടിയ ശേഷം ലണ്ടനിലേക്ക് കടന്നുകളഞ്ഞ നീരവ് മോദിയെ കഴിഞ്ഞ വർഷമാണ് ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വാൻഡ്‌സ്‌വർത്ത് ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ…

Read More

മനാമ: ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.ഒ.സി) ബഹ്റൈൻ ചാപ്റ്റര്‍ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 159- 0-൦ ജന്മവാര്‍ഷികം ആഘോഷിച്ചു. ശോഭനമായ ഭാവിയിലേക്കുള്ള ഗാന്ധിയന്‍ പാരമ്പര്യത്തിന്റെയും ആശയങ്ങളുടെയും പ്രാധാന്യം പ്രാസംഗികര്‍ ഉരന്നിപ്പറഞ്ഞു. ഐ.ഒ.സി ചെയര്‍മാനും ടെക്നോക്രാറ്റുമായ സാം പിട്രോഡയാണ്‌ വെബിനാര്‍ഉദ്ഘാടനം ചെയ്യത്‌. ബഹ്റൈനിലെ മുന്‍ തൊഴില്‍.-സാമൂഹികക്ഷേമ മന്ത്രിയും അല്‍ഫനാര്‍ ഇന്‍വെസ്റ്റ് മെന്റ്‌ ഹോള്‍ഡിംഗ്‌ ചെയര്‍മാനുമായ അബ്ദുള്‍നബി അല്‍ഷോല രചിച്ച മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ആദ്യ അറബിക്‌ പുസൃകത്തിന്റെ ഉര്‍ദു പതിപ്പ്‌ ഡോ. സാം പിട്രോഡ ഓണ്‍ലൈന്‍ സെമിനാറില്‍ പുറത്തിറക്കി. സമാധാനവും സമത്വവും സംബന്ധിച്ച ഗാന്ധിജിയുടെ കാഴ്ച്ചപ്പാടും അഹിംസാ രീതിയും ഇന്ന്‌ ഏറെ പ്രസക്തമാണെന്ന്‌ പ്രഭാഷകര്‍ പറഞ്ഞു. മുമ്പത്തേക്കാള്‍ ഗാന്ധിസം ലോകത്തിന്‌ പ്രസക്തമാണെന്നു മുഖ്യാതിഥി സാം പിട്രോഡ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 151-ആ൦ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ലാളിതൃത്തിന്റെയും സത്യസന്ധതയുടെയും മൂല്യങ്ങള്‍ നാം ഓര്‍മ്മിക്കുന്നത്‌ നല്ലതാണ്‌. നമുക്കെല്ലാവര്‍ക്കും ഗാന്ധിയന്‍ മൂല്യങ്ങള്‍ അറിയാം, പക്ഷേ അവ പരിശീലിക്കാന്‍ പ്രയാസമാണ്‌. അദ്ദേഹത്തിന്‌ പ്രധാനപ്പെട്ടത്‌ സത്യവും സമ്പൂര്‍ണ്ണ സമാധാനവുമായിരുന്നു. സ്വാതന്ത്യം, നീതി,ജനാധിപത്യം…

Read More

സെലിബ്രേറ്റി വ്യക്തത്വങ്ങളിൽ ജീവിതത്തിലെ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധ നേടുന്നവരാണ് ഹാരിരാജകുമാരനും മേഗൻ മാർക്കലും. വ്യത്യസ്തത നിറഞ്ഞ ഇവരുടെ പ്രവർത്തികൾ പലപ്പോഴും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുമുണ്ട്. ഇക്കുറി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് മേഗൻ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ അണിഞ്ഞിരുന്ന വാച്ചിനെ കുറിച്ചാണ്. ഡയാന രാജകുമാരിയുടെ കൈയിലുണ്ടായിരുന്ന പ്രസിദ്ധമായ സ്വർണ കാർട്ടിയർ വാച്ചിന്റെ അതേ മോഡലാണ് മേഗനും അണിഞ്ഞിരുന്നത്. ഡയാന രാജകുമാരിയോടുള്ള ആദരസൂചകമായാണ് മേഗൻ ഈ വാച്ച് അണിഞ്ഞിരിക്കുന്നതെന്നാണ് മേഗന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കുറിപ്പ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ടൈം100 ടോക്സ്സിന്റെ സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കാനെത്തിയ വേളയിൽ പകർത്തിയ ചിത്രമാണ് മേഗൻ വാച്ചിനെ കുറിച്ച് വിവരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഡയാന രാജകുമാരി അണിഞ്ഞിരുന്ന കാർട്ടിയർ ടാങ്ക് ഫാഞ്ചൈസ് വാച്ച് മോഡലാണ് മേഗനും അണിഞ്ഞിരുന്നത് എന്നാൽ വാച്ച് ഡയാനയുടേത് അല്ല. 2012 ലാണഅ മേഗൻ ഈ വാച്ച് സ്വന്തമാക്കുന്നത്. തനിക്ക് ഒരു മകൾ ഉണ്ടാകുമ്പോൾ…

Read More

ലണ്ടൻ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊറോണ വാക്‌സിൻ ബ്രിട്ടണിൽ അടുത്ത മാസത്തോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്‌സിൻ നവംബർ ആദ്യം ലഭ്യമാക്കുമെന്നാണ് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നവംബർ ആദ്യ ആഴ്ച്ചയോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാൻ ആശുപത്രിയ്ക്ക് നിർദ്ദേശം ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊറോണ വൈറസ് കൂടുതൽ മാരകമാകുന്ന പ്രായമായവരിൽ ആന്റിബോഡി ഉത്പാദനം ത്വരിതപ്പെടുത്തുവാൻ ഉതകുന്നതാണ് ഓക്‌സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച വാക്‌സിനെന്നും റിപ്പോർട്ടിൽ പറയുന്നു. 18 മുതൽ 55 വരെ പ്രായത്തിനിടയിലുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാകിസിന് കഴിയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സ്വീഡീഷ് ബ്രിട്ടീഷ് മരുന്ന് കമ്പനിയായ ആസ്ട്രാസെനേക എന്ന കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ ഗവേഷകർ വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്. യുകെയിലണ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പരീക്ഷണം നടത്തുന്നത്.

Read More

തിരുവനന്തപുരം: പ്രണയവും വിരഹവും തീർത്ത വികാര വിചാരങ്ങളുടെ ആഴങ്ങൾ മലയാള ചലച്ചിത്ര പ്രേമികൾക്കു കാട്ടിത്തന്ന അനശ്വര നടൻ പ്രേം നസീർ മൺമറഞ്ഞിട്ട് 31 ആണ്ടുകൾ പിന്നിട്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറവും പ്രേംനസീർ എന്ന നാമം ഈ നാടിന്റെ ഹൃദയത്തിൽ കളറായും ബ്ലാക്ക് ആൻഡ് വൈറ്റായുമൊക്കെ തെളിഞ്ഞുതന്നെ നിൽക്കുന്നു. ആ ഓർമകൾക്ക് ഒരു സ്മാരകം വേണമെന്നത് തലമുറ ഭേദമില്ലാതെയുള്ള മലയാളിയുടെ ആഗ്രഹമാണ്. ആ ആഗ്രഹ പൂർത്തീകരണത്തിനു 26 ഒക്ടോബർ 26 ശിലപാകുകയാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചിറയിൻകീഴിൽ നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം വൈകിട്ടു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപമാണ് വെള്ളിത്തിരയിലെ നിത്യഹരിത നായകൻ്റെ പേരിൽ സാംസ്കാരിക സമുച്ചയം ഒരുങ്ങുന്നത്. തികഞ്ഞ മതേതര വാദിയും മനുഷ്യ സ്നേഹിയുമായിരുന്ന മഹാനടന്റെ ഓർമകൾക്ക് ഈ ദേവീ ക്ഷേത്രത്തിന്റെ മണ്ണിലും പ്രൗഢമായ വേരുകളുണ്ട്. ശാർക്കര ദേവിക്ക് ആദ്യമായി ഒരു ആനയെ കാണിക്കവച്ചതുൾപ്പെടെ. ചിറയിൻ കീഴുകാരുടെ പ്രേം നസീർ ഓർമകൾക്ക് അഭ്രപാളികൾക്കു പുറത്ത് ഇത്തരം…

Read More

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി റബിൻസ് അറസ്റ്റിൽ. ദുബായിയിൽ നിന്നും നാടുകടത്തിയ ഇയാളെ കേരളത്തിലെത്തിച്ചാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ്  ചെയ്തത്. നെടുമ്പോശേരി വിമാനത്താവളത്തിൽ നിന്നാണ് റബിൻസ് അറസ്റ്റിലായത്. നിർണായക വിവരങ്ങൾ ഇയാളിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് റബിൻസ്. റബിൻസിനെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമായിരുന്നു നടപടി.

Read More

മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ വനിതാവിഭാഗം മനാമ ഏരിയ വനിതകൾക്കായി ഓൺലൈൻ ആരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു. മനുഷ്യജീവന്റെ പ്രാരംഭ കാലംമുതൽ പ്രാബല്യത്തിലുള്ള ഹിജാമ (കപ്പിങ് തെറാപ്പി) ചികിത്സാരീതിയെക്കുറിച്ച് ബഹ്റൈനിലെ അറിയപ്പെടുന്ന അക്യൂപങ്ങ്ചറിസ്റ്റ് ഷംല ഷരീഫ് വിശദീകരിച്ചു. മനുഷ്യശരീരത്തിലെ ഒട്ടുമിക്ക രോഗങ്ങങ്ങളുടെയും പ്രധാനകാരണം രക്തദൂഷ്യമാണെന്നും അത്തരം അശുദ്ധ രക്തത്തെ വലിച്ചെടുക്കുകയാണ് ഹിജാമ ചികിത്സയിലൂടെ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പാശ്ചാത്യ രാജ്യങ്ങളിൽപോലും ഇന്ന് ഈ ചികിത്സ ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ടെന്നും, ആർത്രൈറ്റിസ്, യൂറിക് ആസിഡ് ,ഹോർമോൺ വ്യതിയാനം, തുടങ്ങി ഒട്ടനവധി രോഗങ്ങൾക്കും ശാശ്വത പരിഹാരം നൽകാൻ ഈ ചികിത്സാരീതി അത്യുത്തമമാണെന്നും അവർ പരിപാടിയിൽ ഓർമ്മപ്പെടുത്തി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക റഷീദ സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫസീല ഹാരിസ് സ്വാഗതവും പ്രോഗ്രാം കൺവീനർ നൂറ ഷൗക്കത്തലി നന്ദിയും പറഞ്ഞു. സക്കിയ ഷമീർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. മെഹ്റ മൊയ്തീൻ പരിപാടി നിയന്ത്രിച്ചു. സഫ്രീന ഫിറോസ് ഷബീഹ ഫൈസൽ, അമീറ…

Read More