- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്‌റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ഇറാന്റെ ആക്രമണത്തിന് പിന്നാലെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ആവർത്തിച്ച് ബഹ്‌റൈൻ
- 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
Author: News Desk
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. ശിവശങ്കർ ചികിത്സയിൽ കഴിയുന്ന ആയുർവേദ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ ശിവശങ്കറിനെ ഉദ്യോഗസ്ഥർ കസ്റ്റിഡിയിലെടുക്കുകയായിരുന്നു. സ്വർണകടത്തിന്റെ ഗൂഢാലോചനയിൽ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ വാദം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നും എൻഫോഴ്‌സ്‌മെന്റ് വാദിച്ചു. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വാദിച്ചു.
മനാമ: കഴിഞ്ഞ നിരവധി വർഷങ്ങളായി വിവിധ സംഘടനകൾ നടത്തുന്ന രക്ത ദാന ക്യാമ്പുകളിൽ സല്മാനിയ ആശുപത്രിയുടെ സ്റ്റാഫ് എന്നതിൽ ഉപരിയായി എല്ലാവർക്കും ആവേശമായി യാതൊരു വിധ ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ വളരെ സജീവമായി സഹകരിക്കുന്ന ജേഷ്ഠ സഹോദരിയാണ് സിസ്റ്റർ ലാലി. സിസ്റ്ററുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും വാർത്താകുറിപ്പിൽ അറിയിച്ചു.
മനാമ: ‘തിരു നബി (സ)ജീവിതം: സമഗ്രം സമ്പൂർണം’ എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന കാന്പയിന്‍റെ ഭാഗമായി ദ്വിദിന നബിദിന സംഗമങ്ങള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ 29, 30 ദിവസങ്ങളിലായി വാട്സ്ആപ്പ്, സൂം അപ്ലിക്കേഷന്‍ എന്നിവ വഴിയാണ് ഓണ്‍ലൈന്‍ സംഗമങ്ങള്‍ ഒരുക്കുന്നത്. ഒക്ടോബര്‍ 29ന് (വ്യാഴം) നടക്കുന്ന ഓണ്‍ലൈന്‍ സംഗമം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പ്രഭാഷണം നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഒക്ടോബര്‍ 30ന് (വെള്ളിയാഴ്ച)നടക്കുന്ന ഓണ്‍ലൈന്‍ സംഗമം എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി സുബൈർ ഹുദവി ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ശഫീഖ് പെരുന്പിലാവ്, ഹാഫിസ് ശുഐബ് എന്നിവരുടെ നേതൃത്വത്തില്‍ മദ്ഹ് ഗാനാലാപനവും നടക്കും. സംഗമങ്ങളില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികള്‍ പങ്കെടുക്കും. പ്രോഗ്രാമുകളുടെ…
ബഹ്റൈനിലെ പ്രമുഖ ഇലക്ട്രിക്കൽ ട്രേഡിംഗ് കമ്പനിയായ അമാദ് ബയീദ് ഇലക്ട്രിക്കലിന്‍റെ പുതുക്കിയ വെബ് സൈറ്റ് അമാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പമ്പാവാസന്‍ നായര്‍, ഡയറക്ടര്‍ കല്ലയില്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ പ്രകാശനം ചെയ്തു. 1998ൽ സൗദി അറേബ്യയില്‍ തുടക്കം കുറിച്ച അമാദ് ഗ്രൂപ്പ്, അമാദ് ബയീദ് ഇലക്ട്രിക്കല്‍ എന്ന പേരില്‍ ബഹ്റൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2001ലാണ്. നിരവധി പ്രമുഖ ഇന്‍റര്‍നാഷണല്‍ ബ്രാന്റുകളുടെ എക്സ് ക്ലൂസീവ്/അംഗീകൃത വിതരണക്കാരാണ് അമാദ് ബയീദ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വിഗ്നേഷ് പമ്പാവാസന്‍ നായര്‍ രൂപകല്‍പന ചെയ്ത പുതിയ വെബ്സൈറ്റില്‍ കമ്പനി പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളെ പറ്റിയും ബ്രാന്റുകളെ പറ്റിയുമുള്ള വിവരങ്ങള്‍ ലഭ്യമാണ്. www.amadbaeed.com എന്നതാണ് വെബ്സൈറ്റിന്റെ വിലാസം.
മനാമ: കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ കെ.എം.സി.സി ബഹ്‌റൈൻ മുൻ സംസ്ഥാന ട്രഷററും മലപ്പുറം ജില്ലാ മുൻ പ്രസിഡന്റുമായിരുന്ന അഹമ്മദ് കുട്ടി തലകാപ്പിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. എന്നും കെ.എം.സി.സിയെ കൂടെ ചേർത്തുപിടിച്ച നേതാവായിരുന്ന അഹമ്മദ് കുട്ടി സാഹിബ് ബഹ്‌റൈനിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏവർക്കും ജനകീയനായി മാറിയ വ്യക്തിത്വമായിരുന്നുവെന്നും സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിലൂടെ ബഹറൈൻ പ്രവാസ ലോകത്ത് കാരുണ്യ രംഗത്ത് സജീവമായ അദ്ദേഹം മറ്റു കൂട്ടായ്മകളുടെ നേതൃത്വങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പ്രവാസ ജീവിതത്തിന് ശേഷവും നാട്ടിൽ സേവന രംഗത്ത് കർമനിരതനായി പ്രവർത്തിക്കുന്നതിനിടെയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അഹമ്മദ് കുട്ടി സാഹിബിന്റെ വിയോഗം മത-രാഷ്ട്രീയ-സേവന രംഗത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.
നടൻ പൃഥ്വിരാജ് സുകുമാരന് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തനിക്ക് വേണ്ടി ശ്രദ്ധയുംമ ഉത്കണ്്ഠയും പ്രകടിപ്പിച്ച എല്ലാവർക്കും താരം നന്ദി അറിയിച്ചു.കഴിഞ്ഞ ഒക്ടോബർ 20 ന് ജനഗണമന സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങും മുമ്പ് നടത്തിയ പരിശോധനയിൽ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്.
മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്ക് നഴ്സ് ആയി സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന സിസ്റ്റർ ലാലിയുടെ വേർപാടിൽ ബഹ്‌റൈൻ കെഎംസിസി അനുശോചിച്ചു. കഴിഞ്ഞ 11 വർഷങ്ങളായി ബഹ്‌റൈൻ കെഎംസിസി നടത്തുന്ന രക്ത ദാന ക്യാമ്പുകളിൽ വളരേ സജീവമായി ഉണ്ടാവുന്ന സിസ്റ്റർ ലാലി സല്മാനിയ ആശുപത്രിയുടെ സ്റ്റാഫ് എന്നതിൽ ഉപരിയായി ആത്മാർത്ഥമായി യാതൊരു വിധ ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ വളരേ സജീവമായി കെഎംസിസി യുടെ രക്തദാന ക്യാമ്പുകളിൽ സഹകരിക്കുമായിരുന്നത് ഭാരവാഹികൾ സ്മരിച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ബഹ്‌റൈനിലെ മലയാളി സമൂഹവുമായി വളരേ അടുത്ത ബന്ധമുള്ള സിസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കെഎംസിസി നേതാക്കൾ അറിയിച്ചു.
മനാമ: ബഹ്‌റൈൻ സൽമാനിയ ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട അടൂർ സ്വദേശി അച്ചാമ്മ ലാലി തോമസിന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബഹ്‌റൈനിലെ സാമൂഹിക രംഗത്തും രക്തദാന ക്യാമ്പുകളിലും സജീവമായി പിന്തുണ നൽകുന്ന വ്യക്തിയായിരുന്നു ഇവർ.
മനാമ: ബഹ്‌റൈൻ സൽമാനിയ ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട അടൂർ തെക്കാട്ടിൽ വീട്ടിൽ അച്ചാമ്മ ലാലി തോമസ് നാട്ടിൽ നിര്യാതയായി. 59 വയസായിരുന്നു. ബഹ്‌റൈൻ പ്രവാസിയായിരുന്ന തോമസ് സ്കറിയയുടെ ഭാര്യയാണ്. പ്രവാസം മതിയാക്കി ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് പോയത്. മക്കൾ: സ്നേഹ ഷെറിൻ സ്കറിയ, ഷീബ സ്കറിയ.
മനാമ: ബഹ്‌റൈനിലെ പള്ളികളിൽ ദുഹ്ർ (മധ്യാഹ്ന പ്രാർത്ഥന) നമസ്കാരത്തിന് നൽകിയിരുന്ന അനുമതി നവംബർ എട്ടിലേക്കു നീട്ടി. നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. നവംബർ 1 ന് നമസ്കാരം പുനഃരാരംഭിക്കാനായിരുന്നു കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നത്. ആരാധനാലയങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഒരാഴ്ച കൂടി നീട്ടിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സുമായും സുന്നി, ജാഫാരി എൻഡോവ്‌മെന്റുകളുമായും കൂടിയാലോചിച്ചാണ് മന്ത്രാലയം തീരുമാനം കൈക്കൊണ്ടത്. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കുന്നതിനായി പള്ളികൾ മാർച്ച് 28 മുതൽ പള്ളികൾ അടച്ചിട്ടിരിക്കുകയായിരുന്നു. ക്രമേണ പള്ളികൾ വീണ്ടും തുറക്കുന്നതിന്റെയും കൂട്ടായ പ്രാർത്ഥനയുടെയും മതപരമായ സമ്മേളനങ്ങളുടെയും പുനരാരംഭത്തിന്റെ ആദ്യപടിയായി ഓഗസ്റ്റ് 28 നു സുബഹ് നമസ്കാരം പുനരാരംഭിച്ചിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പള്ളികളില്‍ പ്രാര്‍ഥന നടത്താൻ അനുമതി നൽകുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
