Author: News Desk

മനാമ: ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ ഒൻപതാം പതിപ്പ് ഡിസംബറിൽ ആരംഭിക്കുമെന്ന് വർക്‌സ് , മുനിസിപ്പാലിറ്റി കാര്യ, നഗര ആസൂത്രണ മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ള കർഷകർക്കും കമ്പനികൾക്കും ഒക്ടോബർ 28 മുതൽ നവംബർ 10 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്യാമെന്ന് കാർഷിക, സമുദ്ര വിഭവ ഏജൻസി വ്യക്തമാക്കി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കോവിഡ് -19 നെ നേരിടാൻ ദേശീയ ടാസ്‌ക്ഫോഴ്സ് ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളും നിർദ്ദേശങ്ങളും കാരണം ആവശ്യമായ രേഖകൾ വാട്ട്‌സ്ആപ്പിൽ +973 39099469 എന്ന വിലാസത്തിലേക്ക് കൈമാറണം. ഔദ്യോഗിക ജോലി സമയങ്ങളിൽ ബുദ്ദയയിലെ കാർഷിക, സമുദ്ര വിഭവ ഏജൻസിയുടെ ആസ്ഥാനത്ത് പങ്കെടുക്കുന്നവർക്ക് രേഖകൾ സമർപ്പിക്കാം.

Read More

ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിനോദശഞ്ചാര മേഖല ഉണര്‍വ്വിന്റെ പാതയില്‍. ജമ്മുകശ്മീര്‍ വിനോദസഞ്ചാര വകുപ്പും സ്വകാര്യ ടൂര്‍ കമ്പനികളും സംയുക്തമായി പദ്ധതികള്‍ക്ക് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. ജമ്മുകശ്മീര്‍ വിനോദസഞ്ചാര വകുപ്പ് മേധാവി നിസാര്‍ അഹമദ് വാനിയും ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് കശ്മീര്‍(ടി.എ.എ.കെ) അദ്ധ്യക്ഷന്‍ ഫറൂഖ് എ കുത്‌ലൂവും സംയുക്തമായിട്ടാണ് യോഗം വിളിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, കേബിള്‍ കാര്‍ കോര്‍പ്പറേഷന്‍, ഹോർട്ടി കൾച്ചർ വകുപ്പ്, ലേക്‌സ് ആന്റ് വാട്ടര്‍വേയ്‌സ് വകുപ്പ്, മറ്റ് ടൂറിസം അനുബന്ധവകുപ്പുകള്‍ എന്നിവയുടെ ചുമതലക്കാരും യോഗത്തില്‍ പങ്കെടുത്തു. ജമ്മുകശ്മീര്‍ മേഖലയിലെ റോഡ് വികസനങ്ങള്‍ അതിവേഗം പൂര്‍ത്തിയായതിന്റേയും ലഡാക്ക്-ലേ വിമാനത്താവള നവീകരണത്തിന്റേയും പശ്ചാത്തലത്തിലാണ് തീരുമാനം. മലയോര മേഖലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കുള്ള താമസ സംവിധാനം, പൊതു ശൗചാലയങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനവും വികസിപ്പിച്ചു കൊണ്ടിരിക്കുന്നതായി സംയുക്ത യോഗം വിലയിരുത്തി.

Read More

ശബരിമല: മണ്ഡലം മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ പ്രതിദിനം ആയിരം പേർക്ക് ദർശനം അനുവദിക്കും. വാരാന്ത്യങ്ങളിൽ രണ്ടായിരം പേരെ അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. വെർച്വൽ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. അതേസമയം, പ്രവേശനത്തിന് അനുമതി നൽകുന്നവരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. സ്ഥിതി വിലയിരുത്തിയ ശേഷം പരിഗണിക്കാമെന്നാണ് തീരുമാനം.

Read More

ശ്രീനഗര്‍: സൈന്യം രേഖാമൂലം ആവശ്യപ്പെട്ടാല്‍ ജമ്മുകശ്മീരിലെ ഏതു മേഖലയും സുരക്ഷാ വലയത്തിലാക്കാന്‍ സമ്മതം നല്‍കി കേന്ദ്ര ആഭ്യന്തരവകുപ്പ്. കര്‍ഫ്യൂ പോലുള്ള പെട്ടന്നുള്ള നടപടികള്‍ ഒഴിവാക്കി മുന്‍കൂട്ടി സുരക്ഷാവലയം തീര്‍ക്കാനാണ് ആഭ്യന്തരമന്ത്രാലയം നിയമം മാറ്റിയത്. ജമ്മുകശ്മീര്‍ വികസന വകുപ്പ് എന്ന നയത്തിന്റെ ഭാഗമായാണ് ഉപവകുപ്പ് മൂന്നിലാണ് തീരുമാനം വന്നിരിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കരസേനയുടെ കോർ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ് ഏതു പ്രദേശം നിരീക്ഷണ ത്തില്‍ വയ്ക്കണമെന്ന് തീരുമാനം എടുക്കുന്നത്. ഒരു പ്രദേശം തന്ത്രപ്രധാന മേഖലയാണെന്ന് സൈന്യം തീരുമാനിച്ചാല്‍ അവിടെ സൈന്യം നിലയുറപ്പിക്കും. പ്രദേശിക ഭരണകൂടത്തി നേക്കാള്‍ തീരുമാനം ആ മേഖലയില്‍ സൈന്യത്തിനായിരിക്കും. അതിര്‍ത്തി സുരക്ഷ, ഭീകരരുടെ സാന്നിദ്ധ്യം , ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സൈന്യത്തിന്റെ പരിശീലനം എന്നിവയെ ആശ്രയിച്ചായിരിക്കും മേഖലകളെ തന്ത്രപരമായ പ്രദേശമായി നിശ്ചയിക്കു കയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

കവരത്തി: കാര്‍ഷികമേഖലയില്‍ നൂറ് ശതമാനം ജൈവരീതികള്‍ ഉറപ്പുവരുത്തി ദേശീയ കൃഷി മന്ത്രാലയത്തിന്റെ ‘100% ഓര്‍ഗാനിക്’ പദവി നേടി ലക്ഷദ്വീപ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത് സിക്കിമാണ്. 2016 ജനുവരിയിലാണ് സിക്കിം ഇന്ത്യയിലെ ആദ്യത്തെ “100 ശതമാനം ഓര്‍ഗാനിക്” സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കൃത്രിമ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ നടത്തുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദ രീതികളുമാണ് ഈ നേട്ടം കൈവരിക്കാന്‍ ദ്വീപിനെ സഹായിച്ചത്. ദ്വീപ് ഭരണകൂടം നല്‍കിയ തെളിവുകളും സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചതിനും പ്രവൃത്തികള്‍ വിലയിരുത്തിയതിനും ശേഷമാണ് ലക്ഷദ്വീപ്പിന്റെ മുഴുവന്‍ പ്രദേശവും ജൈവമേഖലയായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശത്തിന് കാര്‍ഷിക മന്ത്രാലയം അംഗീകാരം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. ഔദ്യോഗികമായി 100 ശതമാനം ജൈവികമെന്ന അംഗീകാരം നേടിയത് ലക്ഷദ്വീപിലെ കാര്‍ഷിക-വിപണന മേഖലക്ക് പുതിയ ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. “ഉണക്കിയ തേങ്ങ, തേങ്ങാപ്പാല്‍ അടക്കമുള്ള കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇതു വളരെ ഉപകാരപ്രദമാണ്. മാത്രവുമല്ല…

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 28) ബുധനാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. അൽ-ഡീർ ആരോഗ്യ കേന്ദ്രം, അഹമ്മദ് അലി കനൂ ഹെൽത്ത് സെന്റർ, ഏക്കർ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. നസീജ് ഹാൾ, ബാനി ജംറ , പീസ് വാലി ഹാൾ, കരാന , സീഫ് മാൾ, കർബാബാദ് , ലുലു ഹൈപ്പർ മാർക്കറ്റ്, മുഹർറക് എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 27 ന് നടത്തിയ 11,413 കോവിഡ് പരിശോധനകളിൽ 232 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 51 പേർ പ്രവാസി തൊഴിലാളികളാണ്. 172 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 9 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 289 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 77,421 ആയി വർദ്ധിച്ചു. നിലവിൽ 24 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3,028 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3,004 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്തെ ആകെ മരണം 316 ആണ്. രാജ്യത്ത് മൊത്തം രോഗബാധിതർ എൺപതിനായിരം കടന്നു.ആകെ കോവിഡ് ബാധിതർ 80,765 ആണ്. ഇതുവരെ 17,09,902 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 43,893 പേർക്ക് രോഗം സ്ഥിരീകരിച്ചു. 508 പേർ മരിച്ചു. അതെസമയം ആകെ മരണസംഖ്യ 1.20 ലക്ഷം കടന്നു. രോഗമുക്കി നിരക്ക് 90.8 ശതമാനത്തിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറുനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നെങ്കിലും താരതമ്യേനെ കുറവാണ്. മരണസംഖ്യ വീണ്ടും 500 കടന്നു.ആകെ രോഗബാധിതരുടെ എണ്ണം 79,90,322 ആയി. മരണസംഖ്യ 1,20,010 ലെത്തി. 10,66,786 സാമ്പിളുകൾ ഇന്നലെ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. രോഗമുക്തി നിരക്ക് 90.85 ശതമാനത്തിൽ എത്തി. മരണ നിരക്ക് 1.5 ശതമാനമായി തുടരുന്നു. ഇന്നലെ മാത്രം രോഗം മാറിയത് 58,439 പേർക്കാണ്. നിലവിൽ 6,10,803 പേർ മാത്രമാണ് ചികിത്സയിലുള്ളത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മഹാരാഷ്ട്ര, കേരളം സംസ്ഥാനങ്ങളിൽ ഇന്നലെ പ്രതിദിനരോഗികൾ 5000 കടന്നു. നിലവിലെ രോഗികളിൽ 15 ശതമാനവും കേരളത്തിലാണ്. ആശങ്ക ഉയർത്തുന്ന കണക്കുകൾ പശ്ചിമ ബംഗാൾ ,ഡൽഹി സംസ്ഥാനങ്ങളിലും കഴിഞ്ഞ…

Read More

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ വിമർശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി ആഞ്ഞടിച്ചു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് എൻ.ഐ.എയിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ന് മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. കശ്മീർ ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവർത്തകൻ ഖുറാം പർവേസിന്റെ വസതി, എൻ.ജി.ഒ സംഘടനകളുടെ ഓഫീസ് ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിയാണ് റെയ്ഡ് നടക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളും ശ്രീനഗറിലാണ്. പൊലീസിന്റേയും സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്‌സിന്റേയും സഹായത്തോടെയാണ് റെയ്ഡ്. എൻ.ജി.ഒ സംഘടനകൾക്കായി ഫണ്ട് ശേഖരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോർട്ട്. തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടർന്നാണ് എൻ.ഐ.എയുടെ നടപടി.

Read More

തിരുവനന്തപുരം: ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന് തെളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിന് തൊട്ട് പിന്നാലെയാണ് ചെന്നിത്തലയുടെ പരാമർശം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അഴിമതി ചെയ്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. നാണം കെടാതെ മുഖ്യമന്ത്രി ഇനിയെങ്കിലും രാജിവെക്കണം. അഴിമതികൾ ഓരോന്നും അരങ്ങേറിയത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. എല്ലാ ഒത്താശയും ചെയ്ത് നൽകിയത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. സ്വർണക്കടത്ത് പ്രതികളെ സംരക്ഷിക്കാൻ ആദ്യം മുതൽ ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾ സത്യമാണ്. ആ വസ്തുതകളാണ് ഇപ്പോൾ തെളിഞ്ഞത്. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ഇനി അർഹത ഇല്ലെന്നും അഴിമതിക്കാരൻ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Read More