മനാമ: നബിദിനം പ്രമാണിച്ച് ഒക്ടോബർ 29 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. നോർത്ത് മുഹർറക് ഹെൽത്ത് സെന്റർ, ഹമദ് കനൂ ഹെൽത്ത് സെന്റർ, യൂസഫ് അബ്ദുൾറഹ്മാൻ എഞ്ചിനീയർ ഹെൽത്ത് സെന്റർ എന്നിവ മുഴുവൻ സമയവും പ്രവർത്തിക്കും. മുഹമ്മദ് ജാസിം കനൂ ഹെൽത്ത് സെന്റർ (റൗണ്ട്എബൗട്ട് 17) ദിവസവും രാവിലെ 7 മണി മുതൽ രാത്രി 11 മണി വരെ തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക