- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്‌റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
ബംഗളൂരു: കഞ്ചാവുമായി രണ്ട് മലയാളികൾ പിടിയിലായി. ബംഗളൂരുവിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പികെ കൃഷ്ണ കുമാർ, മുഹമ്മദ് ഷാക്കിർ എന്നിവരെയാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക മുപ്പത്തിരണ്ട് കിലോ കഞ്ചാവും ഒരു കിലോ കഞ്ചാവ് ഓയിലുമാണ് പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്ത്. ഇതര സംസ്ഥാന ലഹരി മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79), നേമം സ്വദേശി സോമന്‍ (67), മലയിന്‍കീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരന്‍ നായര്‍ (75), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാര്‍ സ്വദേശി അബ്ദുള്‍ കലാം (65), എറണാകുളം ആലുവ…
വാഷിങ്ടൺ: മദ്ധ്യേഷ്യയിലെ ആണവ ഭീഷണിയാണ് ഇറാനെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക. ഇറാന്‍ ഭൂമിക്കടിയില്‍ ആണവ പരീക്ഷണ കേന്ദ്രം പണിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക വീണ്ടും ഉയര്‍ത്തുന്നത്. ദുബായ് കേന്ദ്രമാക്കിയുള്ള അമേരിക്കയുടെ ഉപഗ്രഹചിത്രങ്ങളാണ് ഇറാനിലെ മരുഭൂമിയിലെ പ്രവര്‍ത്തനങ്ങളുടെ വിദൂര ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇറാന്‍ തങ്ങളുടെ നാതാന്‍സ് എന്ന ആണവ കേന്ദ്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലാണെന്നാണ് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിക്കുന്നത്. സെന്‍ട്രിഫ്യൂജ് അസംബ്ലി കേന്ദ്രമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്‌ഫോടനത്തില്‍ തകര്‍ന്ന പ്ലാന്റ് വീണ്ടും പുനരുജ്ജീവിപ്പിക്കുകയാണെന്നും യു.എസ്.സൈന്യം പറയുന്നു. മരുഭൂമിയിലൂടെയുള്ള വിശാലമായ റോഡ് ഒരു മലയുടെ അടിവാരത്തില്‍ അവസാനിക്കുകയാണ്. ജനവാസ കേന്ദ്രമല്ലാത്ത പ്രദേശത്ത് സൈനികമായ നീക്കമാണ് നടക്കുന്നതെന്നും സാന്‍ഫ്രാന്‍സിസ്‌കോ സൈനിക ലാബ് വിലയിരുത്തുന്നു.
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും. വ്യാപക പ്രതിഷേധത്തിനിടയിലാണ് ശിവശങ്കറിനെ കൊച്ചിയിലെത്തിച്ചത്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും എൻഫോഴ്‌സ്‌മെന്റിനൊപ്പം കൊച്ചിയിൽ എത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശിവശങ്കറിനെ ഇന്ന് രാവിലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി നിമിഷങ്ങൾക്കകമാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാനായി എൻഫോഴ്‌സ്‌മെന്റ് തിരുവനന്തപുരത്തെത്തിയത്. കസ്റ്റഡിയിലെടുത്ത ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് തന്നെ എൻഫോഴ്‌സ്‌മെൻര് രേഖപ്പെടുത്തുമെന്നാണ് വിവരം. എൻഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് സാധ്യത.
ജനീവ: ലോകത്ത് കൊറോണ മരണ നിരക്ക് പന്ത്രണ്ട് ലക്ഷത്തിലേക്ക് എത്തുന്നു. ഇതുവരെ ലോകത്ത് കൊറോണ ബാധിച്ച് 1,171,271 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 7,023 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ലോകത്ത് ആകെ 44,234,933 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിലവില്‍ 10,620,714പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 79,887 പേരുടെ നില ഗുരുതരമാണ്. ലോകത്ത് 32,442,948 കോടിപേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ രേഖപ്പെടുത്തുന്നത്. അമേരിക്കയിൽ ആകെ മരണം 232,101 ആയി. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ മരണം സ്ഥിരീകരിച്ചത് ബ്രസീലിലാണ്. ബ്രസീലിൽ 157,981 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതൽ രോഗമുക്തി നേടിയിരിക്കുന്നത്. 7,259,509 പേരാണ് രോഗമുക്തി നേടിയത്.
മാഡ്രിഡ്: സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യു സ്ഥാനം രാജിവച്ചു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നതിനിടെയാണ് രാജി. പ്രസിഡൻ്റിനൊപ്പം ബോർഡ് അംഗങ്ങൾ എല്ലാം രാജിവച്ച് ഒഴിഞ്ഞു. ബർതോമ്യുവിനെതിരെ ക്ലബ് ഇതിഹാസം ലയണൽ മെസി നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക “ചാംപ്യൻസ് ലീഗ് തോൽവിക്ക് ശേഷം ചെയ്യാവുന്ന എളുപ്പമുള്ള കാര്യമായിരുന്നു സ്ഥാനമൊഴിയൽ. എന്നാൽ കൊവിഡ് കാരണമുള്ള ആഗോള പ്രതിസന്ധിയിൽ ഫുട്‌ബോൾ ലോകം അനിശ്ചിതത്വത്തിലായപ്പോൾ ക്ലബിനെ വിട്ടിട്ടുപോകുന്നത് ശരിയല്ലെന്ന് തോന്നി. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് ഇത്”- രാജി പ്രഖ്യാപിച്ചു കൊണ്ട് ബർതോമ്യു പറഞ്ഞു. 2014 -ൽ സാന്ദ്രോ റോസൽ ഒഴിഞ്ഞ പ്രസിഡന്റ് പദവിയാണ് ജോസഫ് മരിയ ബർതോമ്യു ഏറ്റെടുത്തത്.
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടി. സിവിൽ വ്യോമയാന ഡയറക്ടർ ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വന്ദേ ഭാരത് മിഷൻ ഉൾപ്പെടെയുള്ള പ്രത്യേക സർവ്വീസുകൾ നിലവിൽ ഉള്ളത് പോലെ തന്നെ തുടരും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രാജ്യത്ത് അൺലോക്ക് 5 നവംബർ 30 വരെ നീട്ടി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യാന്തര വിമാന സർവ്വീസുകൾക്ക് അനുമതി ഉണ്ടാകില്ലെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ ഉത്തരവിറക്കിയത്. കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് 23 നാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തി വെച്ചത് . പിന്നീട് ആഭ്യന്തര സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.
മനാമ: കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന വിഷയത്തിൽ അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ ഒന്നാമത്. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പ്രവർത്തിക്കുന്ന ബാസൽ സൂചികയിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ബഹ്റൈന് രണ്ടാം സ്‌ഥാനമാണുള്ളത്. മേഖലയിൽ ഇസ്രായേലിനാണ് ഈ രംഗത്ത് ഒന്നാം സ്‌ഥാനം. അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ ഒന്നാമതെത്തിയത് ബാസൽ മണി ലോണ്ടറിംഗ് സൂചികയിൽ രാജ്യത്തിന്റെ നേട്ടങ്ങളുടെ റെക്കോർഡിൽ ഒരു പുതിയ വിജയമാണെന്ന് ആഭ്യന്തര മന്ത്രിയും തീവ്രവാദ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ സമിതി മേധാവിയുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ദേശീയ കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ധനസഹായ പോരാട്ട ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിൽ ധനകാര്യ സംഘടനകളുടെ സംഭാവന വളരെ വലുതാണ്. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ, എംഒഐ ഡയറക്ടറേറ്റുകൾ എന്നിവയുൾപ്പെടെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും അധികാരികളുടെയും പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്), മിഡിൽ…
കൊച്ചി: സ്വർണക്കള്ളക്കടത്തിലെ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായിയുടെ നിർദേശങ്ങളാണ് എം. ശിവശങ്കർ നടപ്പാക്കിയതെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കള്ളക്കടത്തുകാർക്ക് ശിവശങ്കരനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. പിടിച്ച സ്വർണ്ണം വിട്ടുകിട്ടാൻ നിരവധി തവണയാണ് ശിവശങ്കരൻ കസ്റ്റംസിനെ വിളിച്ചത്. ഇത് ജൂലായി 6ന് തന്നെ ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ശിവശങ്കരൻ വൻകിട ഇടപാടുകളുടെ ഇടനിലക്കാരനാണ്. പ്രളയത്തിന് ശേഷം വിദേശത്ത് നിന്നും കേരളത്തിലേക്ക് പണം എത്തിക്കാൻ ഇടനിലക്കാരായത് ശിവശങ്കരനും സ്വപ്നയുമായിരുന്നു. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും അതിൽ ഒരു പങ്ക് മുഖ്യമന്ത്രി ചെയർമാനായ ലൈഫ് പദ്ധതിയിലേക്കും പോയെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രളയത്തിന് ശേഷം കേരളത്തിലേക്ക് വന്ന എല്ലാ പണമിടപാടും അന്വേഷണ ഏജൻസികൾ പരിശോധിക്കണം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് പാറശാല മുതൽ മഞ്ചേശ്വരം വരെ ബി.ജെ.പി…
ഡൽഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി നൽകി. വിശ്വാസികളുടെ കുമ്പസാര രഹസ്യങ്ങൾ പുരോഹിതൻന്മാർ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിലാണ് ഹര്‍ജി നൽകിയിരിക്കുന്നത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹർജി സുപ്രിം കോടതിയിൽ നൽകിയിരിക്കുന്നത്. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കുമ്പസാരം ഒരു വിശ്വാസിയെ സംബന്ധിച്ചോളം സ്വകാര്യതയെന്ന മൗലികാവകാശത്തെ ഇല്ലാതാക്കുന്നു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്യുന്നു. പണം തട്ടിയെടുക്കാനും, മനുഷ്യത്വം ഇല്ലാത്ത പ്രവർത്തനങ്ങൾക്കും കുമ്പസാര രഹസ്യം മറയാക്കി പ്രവർത്തിക്കുന്നു. അതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
