- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാര എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ അഞ്ചാം പ്രതി. ഇന്ന് കോടതി മുൻപാകെ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ശിവശങ്കറിനെ അഞ്ചാം പ്രതിയായി ചേർത്ത കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കൊപ്പമാണ് അഞ്ചാമതായി ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച് ചില ഉപാധികളും കോടതി മുന്നോട്ടുവച്ചു. ശിവശങ്കറിനെ പകൽ ആറ് മണി മുതൽ വൈകീട്ട് ആറ് വരെ മാത്രം ചോദ്യം ചെയ്യണമെന്ന് കോടതി മുന്നോട്ടുവച്ച ഉപാധിയിൽ പറയുന്നു. തുടർച്ചയായി മൂന്ന് മണിക്കൂർ മാത്രം ചോദ്യം ചെയ്യണം. മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യൽ തടസപ്പെടാതെ ആയുർവേദ ചികിത്സ ആകാം. ശിവശങ്കറിന് ബന്ധുക്കളേയും അഭിഭാഷകരേയും കാണാനുള്ള അനുവാദവും കോടതി നൽകി. നിരന്തരമായ ചോദ്യം ചെയ്യൽ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചുവെന്നും രണ്ടര മണിക്കൂർ കൂടുതൽ ഇരിക്കാൻ സാധിക്കില്ലെന്നും എം. ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു. വൈദ്യ സഹായം ആവശ്യപ്പെട്ട് അപേക്ഷ നൽകുകയും ചെയ്തു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നത്. വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണകടത്തിന്റെ ഗൂഢാലോചനയില്‍ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. വിവിധ അന്വേഷണ ഏജൻസികൾ 111 മണിക്കൂറാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ശിവശങ്കറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി.…
ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ന് നബിദിനം; സമസ്ത ബഹ്റൈന്‍ ഓണ്‍ലൈന്‍ സംഗമങ്ങള്‍ ഇന്നും നാളെയും
മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1495 മത് ജന്മ ദിനം ഇന്ന് (ഒക്ടോബർ 29, വ്യാഴാഴ്ച) ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും സമുചിതം ആഘോഷിക്കും. പതിവിനു വിപരീതമായി കൊവിഡ് സാഹചര്യത്തില്‍ ഇത്തവണ നബിദിന പരിപാടികളെല്ലാം ഓണ്‍ലൈനിലാണ് സംഘടിപ്പിക്കുന്നത്. മിക്ക ജിസിസി രാഷ്ടങ്ങളിലും മതകാര്യ വിഭാഗങ്ങളുടെയും ഔഖാഫ് മന്ത്രാലയങ്ങളുടെയും നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികള്‍ ഓണ്‍ലൈനില്‍ നടക്കും. കൂടാതെ ജിസിസി രാഷ്ട്രങ്ങളിലെ വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും വിപുലമായ നബിദിന പരിപാടികളാണ് നടക്കുന്നത്. പദ്യ-ഗദ്യ രൂപങ്ങളിലുള്ള പ്രവാചക പ്രകീര്‍ത്തന മൗലിദ് സദസ്സുകളും പ്രമുഖരുടെ പ്രഭാഷണങ്ങളും മദ്റസാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളുമാണ് പ്രധാനമായും പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ നടക്കുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക നബിദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ സുബ്ഹിക്കു മുന്പായി വിവിധ കേന്ദ്രങ്ങളില്‍ മൗലിദു മജ് ലിസുകളും ഒരുക്കിയിട്ടുണ്ട്. സമസ്ത ബഹ്റൈന്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ദ്വിദിന ഓണ്‍ലൈന്‍ നബിദിന പരിപാടികളില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.…
മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ വലിയ രീതിയിലുള്ള എയർ ചാർജ് വർദ്ധനയുടെ കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികൾ ബഹ്റൈൻ എം പി അമ്മാർ അഹമ്മത് അൽ ബന്നായിയുമായി ചർച്ച നടത്തി. അദ്ദേഹത്തിന് കാര്യങ്ങൾ വിഷദമായി വിവരിച്ച് കൊടുത്തു. കൂടാതെ മറ്റൊരു പ്രധാന വിഷയമായ നിയമ പരമല്ലാത്ത രീതിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ വെള്ള കടലാസിൽ ഒപ്പിട്ട് വേടിക്കുകയും പിന്നീട് ഭീമമായ സംഖ്യ കാണിച്ച് നിയമപരമായി കേസ് കൊടുത്ത് ഇരകളെ യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ധാരാളം ഈ കോവിഡ് കാലത്തും വർദ്ധിച്ച് വരികയാണന്നുള്ള കാര്യവും ശ്രദ്ധയിൽപ്പെടുത്തി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഈ രണ്ട് വിഷയങ്ങളിലും അദ്ദേഹം ഗൗരവമായി ഇടപെടുമെന്ന് ബികെഎസ്എഫ് -ന് ഉറപ്പ് നൽകി. ബികെഎസ്എഫ് ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, നെജീബ് കടലായി, സത്താർ സത്തായി എന്നിവരും പങ്കെടുത്തു.
മനാമ: രാജ്യത്തെ 137 ട്രാഫിക് സിഗ്നലുകളില്‍ ഗ്രീന്‍ ഫ്ലാഷ് സംവിധാനം പൂർത്തിയായതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതലാണ് ഈ സംവിധാനം ട്രാഫിക് സിഗ്നലുകളില്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. 19 ട്രാഫിക് സിഗ്നലുകളിൽകൂടി ഇത് ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. സിഗ്നൽ ചുവപ്പായി മാറുന്നതിന് മുമ്പ് വാഹനമോടിക്കുന്നവർക്ക് അധിക മുന്നറിയിപ്പ് നൽകുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക റെഡ് സിഗ്നല്‍ മുറിച്ചുകടക്കുന്നതു വഴിയുള്ള അപകടം കുറക്കുന്നതിന് ഓരോ സിഗ്നലുകളിലേക്കും മാറുമ്പോള്‍ പച്ച ലൈറ്റ് മൂന്നുവട്ടം മിന്നിത്തെളിയും. ഇതുവഴി അപകടങ്ങള്‍ 10 ശതമാനം കുറക്കാന്‍ സാധിക്കുമെന്ന് കണ്ടതിനെത്തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഏപ്പടുത്തിയ സംവിധാനം രാജ്യത്തെ മുഴുവൻ സിഗ്നലുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ പ്രധാന നിരത്തുകളില്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന സ്മാര്‍ട്ട് സിറ്റീസ് സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഗ്രീന്‍ ഫ്ലാഷ് ലൈറ്റ് സംവിധാനം ബഹ്റൈന്‍ നിരത്തുകളിലും ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് മന്ത്രാലയത്തിലെ റോഡ്സ് എൻജിനീയറിങ് ആൻഡ്…
മനാമ: ബഹ്‌റൈനിലെ ആദ്യ ബാങ്ക് ആരംഭിച്ചിട്ട് നൂറുവർഷം പിന്നിട്ടു. 1920 ലാണ് രാജ്യത്തെ ആദ്യ ബാങ്കിങ് മേഖല ആരംഭിച്ചത്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഒക്ടോബർ 27 ന് രാജ്യത്തെ ആദ്യത്തെ ബാങ്കിന്റെ ശതാബ്ദി ആഘോഷിച്ചു. ആധുനിക ചരിത്രത്തിലുടനീളം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച രൂപപ്പെടുത്തുന്നതിൽ ബാങ്കിംഗ് മേഖല പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ബാങ്കിംഗ് മേഖലയുടെ ശതാബ്ദി ആഘോഷവേളയിൽ മേഖലയുടെ വളർച്ചയും നേട്ടങ്ങളും എടുത്തുകാണിക്കുന്ന ഒരു പുസ്തക പുറത്തിറക്കാനും തീരുമാനമായിട്ടുണ്ട്. “ബഹ്‌റൈനിന്റെ ബാങ്കിംഗ് മേഖല -100 വർഷത്തെ വെല്ലുവിളികളും നേട്ടങ്ങളും” എന്ന തലക്കെട്ടിലാണ് പുസ്തകം ഇറക്കുക.
ന്യൂഡൽഹി : കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയതായി സ്മൃതി ഇറാനി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകിയവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
ദോഹ: ഖത്തറിലെ സ്വർണവ്യാപാരിയായ യാമിനിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട ഇരുപത്തിയേഴു പേരിൽ നാലുപേർക്ക് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. നിരപരാധികളെന്നു ബോധ്യമായ ഏതാനും പേരെ കോടതി വെറുതെ വിട്ടു. ചിലർക്ക് 5 വർഷവും ചിലർക്ക് 6 മാസവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിലെ ഇരുപത്തിയേഴു പ്രതികളും മലയാളികളാണ്. പ്രതികളിൽ മൂന്നുപേർ പോലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു. വിധി പ്രഖ്യാപനത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊലപാതക വിവരം മറച്ചു വയ്ക്കൽ, കളവു മുതൽ കൈവശം വയ്ക്കൽ, നാട്ടിലേക്ക് പണം അയക്കാൻ ഐഡി കാർഡ് നൽകി സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് 12 പേർക്കെതിരെ ചുമത്തിയിരിക്കുന്നത് . 2 വർഷം മുമ്പായിരുന്നു മലയാളി സംഘം യമനി പൗരനായ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും അപഹരിച്ചു കൊലപ്പെടുത്തിയത്.
മനാമ: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച സംഭവത്തെ സുന്നി എൻഡോവ്‌മെൻറ് കൗൺസിൽ അപലപിച്ചു. സുന്നി എൻഡോവ്‌മെൻറ് കൗൺസിൽ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ വംശീയതയെയും വിദ്വേഷത്തെയും, തീവ്രവാദത്തെയും, അക്രമത്തെയും സംഘട്ടനത്തെയും പ്രോത്സാഹിപ്പിക്കും. ജനങ്ങൾക്കിടയിൽ സഹവർത്തിത്വവും സമാധാനവും കൈവരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും കൗൺസിൽ വ്യക്തമാക്കി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ജാഫാരി എൻഡോവ്‌മെൻറ് കൗൺസിലും പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ അപലപിച്ചു. ഇക്കാര്യത്തിൽ, സുപ്രീം കൗൺസിൽ ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയെ ജാഫാരി എൻഡോവ്‌മെൻറ് കൗൺസിൽ പിന്തുണച്ചു.
