ജനീവ: ലോകത്ത് കൊറോണ മരണ നിരക്ക് പന്ത്രണ്ട് ലക്ഷത്തിലേക്ക് എത്തുന്നു. ഇതുവരെ ലോകത്ത് കൊറോണ ബാധിച്ച് 1,171,271 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 7,023 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ലോകത്ത് ആകെ 44,234,933 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിലവില്‍ 10,620,714പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 79,887 പേരുടെ നില ഗുരുതരമാണ്. ലോകത്ത് 32,442,948 കോടിപേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ രേഖപ്പെടുത്തുന്നത്. അമേരിക്കയിൽ ആകെ മരണം 232,101 ആയി. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ മരണം സ്ഥിരീകരിച്ചത് ബ്രസീലിലാണ്. ബ്രസീലിൽ 157,981 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതൽ രോഗമുക്തി നേടിയിരിക്കുന്നത്. 7,259,509 പേരാണ് രോഗമുക്തി നേടിയത്.