കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും. വ്യാപക പ്രതിഷേധത്തിനിടയിലാണ് ശിവശങ്കറിനെ കൊച്ചിയിലെത്തിച്ചത്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റിനൊപ്പം കൊച്ചിയിൽ എത്തിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശിവശങ്കറിനെ ഇന്ന് രാവിലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി നിമിഷങ്ങൾക്കകമാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാനായി എൻഫോഴ്സ്മെന്റ് തിരുവനന്തപുരത്തെത്തിയത്.
കസ്റ്റഡിയിലെടുത്ത ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് തന്നെ എൻഫോഴ്സ്മെൻര് രേഖപ്പെടുത്തുമെന്നാണ് വിവരം. എൻഫോഴ്സ്മെന്റിന്റെ അറസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് സാധ്യത.