- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്‌റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
ഗാന്ധിനഗർ: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസായിരുന്നു. അലഹബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചതിനെ ചികിത്സ തേടിയിരുന്നു. ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 1995ലും 1998-2001 കാലത്തും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആറ് തവണ ഗുജറാത്ത് നിയമസഭാംഗമായിരുന്ന പട്ടേല്‍ 2012ല്‍ ബിജെപി വിട്ട് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് 2014ല്‍ ബിജെപിയില്‍ തിരിച്ചെത്തി. 1960ല്‍ ജനസംഘത്തിന്റെ സ്ഥാപകാംഗമായിട്ടാണ് കേശുഭായ് പട്ടേല്‍ രാഷ്ട്രീയത്തില്‍ സജീവമായത്.
കോടിയേരിയുടെ വീട്ടിൽ മയക്കുമരുന്ന് കച്ചവടം, മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വർണ്ണക്കടത്തും: ചെന്നിത്തല
തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കു മരുന്ന് കച്ചവടവും മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വർണ്ണക്കടത്തും നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കു മരുന്ന് കേസും സ്വർണക്കടത്ത് കേസും നാടിന് ഏറ്റ ഒരിക്കലും തീരാത്ത അപമാനമാണെന്നും ചെന്നിത്തല വിമർശിച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സർക്കാരും പാർട്ടിയും കസ്റ്റഡിയിലായിരുക്കുകയാണ് . അധോലോക പ്രവർത്തനങ്ങൾക്ക് സിപിഎം ഭാഗമായിരിക്കുകയാണ്. സിപിഎം മാഫിയ സംഘമാണെന്നും അതിന്റെ ഉദാഹരണമാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചത് കൊണ്ടാണ് ഇപ്പോൾ സത്യം പുറത്ത് വന്നത്. ബിനീഷ് കോടിയേരി തട്ടിപ്പ് നടത്തിയത് ഭരണത്തിൻ്റെ തണലിലാണെന്നും ചെന്നിത്തല പറഞ്ഞു.
ന്യൂഡല്‍ഹി: കൊറോണ കാലത്തെ എല്ലാ പ്രതിസന്ധികളും മറികടന്ന് ഇന്ത്യ സാമ്പത്തികമായി മുന്നേറുമെന്ന് പ്രധാനമന്ത്രി.അടുത്ത രണ്ടു വര്‍ഷത്തിനകം 65ലക്ഷം കോടിയുടെ സാമ്പത്തിക നേട്ടമാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ആ നേട്ടം കൈവരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയമാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാരം വ്യക്തമാക്കിയത്. സാമ്പത്തികമായി ഇന്ത്യ ലോകത്തിലെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുമെന്നും നരേന്ദ്രമോദി പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക എല്ലാ പ്രതിസന്ധികളേയും ഇന്ത്യ തരണം ചെയ്യും.കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌ക്കരണ പരിപാടികളെല്ലാം നിശ്ചയിച്ചുറപ്പിച്ചാണ് നീങ്ങുന്നത്. സംസ്ഥാനങ്ങള്‍ അതിനൊപ്പം പൂര്‍ണ്ണക്ഷമതയിലേക്ക് എത്താൻ പരിശ്രമിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. കൊറോണ പോരാട്ടത്തില്‍ അദൃശ്യനായ ഒരു ശത്രുവിനെതിരെയാണ് പോരാട്ടമെന്നും മരണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിലെ കണക്കാണ് വിജയമായി താന്‍ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗരീബ് കല്യാണ്‍ യോജനയിലൂടെ രാജ്യത്തെ സാധാരണക്കാരന്റെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാറിനായി. അതേ സമയം എല്ലാ അയല്‍രാജ്യങ്ങളേയും കൊറോണകാലത്ത് സഹായിക്കാനും വ്യാപാര കാര്യത്തില്‍ സഹായിക്കാനും സാധിച്ചുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ചിത്രീകരിച്ച സംഭവം; ഇന്ത്യയോട് ക്ഷമാപണം നടത്തി ട്വിറ്റർ
ന്യൂഡൽഹി: ലൈവ് ബ്രോഡ്കാസ്റ്റിംഗിനിടെ ട്വിറ്ററിൽ ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ജിയോ ടാഗ് നൽകിയ സംഭവത്തിൽ ക്ഷമാപണം നടത്തി ട്വിറ്റർ. പാർലമെന്ററി സമിതിയ്ക്ക് മുൻപാകെയാണ് ട്വിറ്റർ രേഖാമൂലം ക്ഷമാപണം നടത്തിയത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സംഭവത്തിൽ വിശദീകരണം നൽകണമെന്ന് പാർലമെന്റ് സമിതി ട്വിറ്ററിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ ക്ഷമാപണം നടത്തിയത്. ലേയിലുള്ള ഹാൾ ഓഫ് ഫെയിം യുദ്ധസ്മാരകത്തിൽ നിന്നും നാഷണൽ സെക്യൂരിറ്റി അനലിസ്റ്റായ നിതിൻ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റിനിടെയാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റർ ടാഗ് നൽകിയത്. ഈ വീഡിയോയുടെ ലൊക്കേഷൻ ടാഗ് ചെയ്ത് നൽകിയത് ജമ്മു കശ്മീർ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു. ട്വിറ്ററിന്റെ നടപടി വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ബംഗളൂരു: ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു. ബംഗളൂരു ലഹരിമരുന്ന് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപെടലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇ ഡി ഇന്ന് ബിനീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്. ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്ന് വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം. 11 മണിയോടെയാണ് ഇ ഡി സോണല്‍ ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരാക്കിയത്. ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നായിരുന്നു വീണ്ടും ചോദ്യം ചെയ്യല്‍.
ഹോങ്കോംഗ്: ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കുന്ന ചൈനയുടെ കാടത്തം ഹോങ്കോംഗില്‍ തുടരുന്നു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തെന്ന പേരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ വരെ അറസ്റ്റ് ചെയ്താണ് ചൈന പകതീര്‍ക്കുന്നത്. 12ലധികം പ്രക്ഷോഭകാരികളെ കഴിഞ്ഞ മാസം തടവിലാക്കിയതിന് പുറകേയാണ് പുതിയ നീക്കം നടത്തുന്നത്. 19 വയസ്സുകാരനായ ടോണി ചുംഗിനെയാണ് ചൈനീസ് സേന പിടികൂടിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പ്രക്ഷോഭകാരികള്‍ക്കെതിരെ ഹോങ്കോംഗ് പോലീസിനെ ഉപയോഗിച്ച് കേസ്സുകള്‍ ചുമത്തി ജനങ്ങളെ കുടുക്കുകയാണ് ചൈന ചെയ്യുന്നത്. കള്ളപ്പണവിതരണം, ചൂതാട്ടം , പ്രകോപനപരമായ ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യൽ തുടങ്ങിയ കേസ്സുകളാണ് ടോണിക്കെതിരെ ചുമത്തിയത്. വിദ്യാര്‍ത്ഥി വിഭാഗത്തിലെ സ്റ്റുഡന്റ് ലോക്കലിസം എന്ന സംഘടനയുടെ മുന്‍ അംഗം മാത്രമാണ് ടോണിയെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി.
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലാണ് ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു ബിനീഷിനെ ഇഡി കസ്റ്റഡിയിലെടുത്തത്. നേരത്തെ ബിനീഷിനെ ഇഡി ആറുമണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് കസ്റ്റഡിയിലെടുത്തത്. ബംഗളുരുവിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ചു ഇതൊരു അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന. ബാംഗ്ളൂർ പോലീസിലേയും എൻഫോഴ്‌സ് മെന്റിലേയും ഓഫീസർമാർ ബിനീഷിനെ ബാംഗ്ളൂർ സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുള്ളതിന് ഇഡിയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ചില താരങ്ങൾക്കും കേസിൽ പങ്കുണ്ടെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരും ബിനീഷുമായുള്ള ഇടപാടുകളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 29) വ്യാഴാഴ്ച വൈകുന്നേരം കോവിഡ് പരിശോധന നടത്തും. അൽ-ഇറ്റ്ഫാക്ക് ക്ലബ് / ദിരാസ് , അൽ ഇത്തിഹാദ് ക്ലബ് / ഓൾഡ് കൺട്രി , വീടുകൾ / സൽമാബാദ് , ഹമല ഹിൽസ് / ഹമല എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 28 ന് നടത്തിയ 11,774 കോവിഡ് പരിശോധനകളിൽ 257 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 88 പേർ പ്രവാസി തൊഴിലാളികളാണ്. 160 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 9 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 276 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 77,697 ആയി വർദ്ധിച്ചു. നിലവിൽ 20 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3,008 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,988 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 317 ആണ്. ആകെ കോവിഡ് ബാധിതർ 81,022 ആണ്. ഇതുവരെ 17,21,676 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
ബെംഗളുരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 11ഓടെയാണ് ഇഡി സോണൽ ഓഫീസിൽ ബിനീഷ് എത്തിയത്. ഒക്ടോബർ ആറിനും ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ചുദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തത്. അനൂപിന്റെയും ബിനീഷിന്റെയും മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇഡിവീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരിക്കുന്നത്. നേരത്തെ അനൂപ് മുഹമ്മദിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ ഇഡി വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.
