Author: News Desk

മനാമ. ബഹ്‌റൈൻ കെഎംസിസി മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ   പ്രസിഡന്റുമായ ഇപ്പോൾ ഐ സി എസ് സ്കൂൾ സെക്രട്ടറിയുമായ പി പി യൂസഫ് (കൊയിലാണ്ടി) യുടെ മാതാവ് പുത്തൻ പുരയിൽ സൈനബയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി അനുശോചനം രേഖപ്പെടുത്തി. വീട്ടിലെത്തുന്ന നിരവധി പൊതു പ്രവർത്തകരെ നിറഞ്ഞ പുഞ്ചിരിയോടെയും തുറന്ന മനസ്സോടെയും അൽ ഹിദായയുടെ പൂമുഖത്ത് സ്വീകരിച്ചിരുന്ന സൈനബ ഉമ്മയുടെ വിയോഗത്തിൽ ദുഃഖർത്തരായ യൂസഫ് കൊയിലാണ്ടിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി ബഹ്‌റൈൻ കെഎംസിസി നേതാക്കൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു. യൂസഫ് കൊയിലാണ്ടിയുടെ മാതാവിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചിച്ചു. ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നാട്ടിലെ കോർഡിനേറ്റർ കൂടിയാണ് യൂസഫ് കൊയിലാണ്ടി. പരേതക്ക് വേണ്ടി പ്രാർത്ഥിക്കാനും കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ചു മയ്യിത്ത് നമസ്കരിക്കാനും ബഹ്‌റൈൻ കെഎംസിസി നേതാക്കൾ അറിയിച്ചു.

Read More

തിരുവനന്തപുരം:  എൻഡിഎ തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർത്ഥി സം​ഗമം തിരുവനന്തപുരത്ത് വെച്ച് നടന്നു. കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ സം​ഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.ഡി.എയുടെ വികസന രേഖ കെ.സുരേന്ദ്രൻ പ്രശസ്ത സിനിമാതാരമായ സുരേഷ് ​ഗോപി എം.പിക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ഒ.രാജ​ഗോപാൽ എം.എൽ.എ, പി.കെ കൃഷ്ണദാസ്, പി.സുധീർ, സി.ശിവൻകുട്ടി, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു

Read More

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്. ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റ് നിലവില്‍ ശ്രീലങ്കന്‍ തീരത്തുനിന്ന് 470 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്ററും അകലെയാണ്. ഇതോടെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയാറെടുപ്പുകള്‍…

Read More

റിയാദ്: ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലപ്പുറം സ്വദേശിയെ പാക് പൗരന്‍ കുത്തിക്കൊന്നു. കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസാണ് മരിച്ചത്. കൂടെ ജോലിചെയ്യുന്ന പാകിസ്താന്‍ പൗരനാണ് അബ്ദുള്‍ അസീസിനെ കുത്തിയതെന്നാണ് വിവരം. ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്. ഇയാളെ രക്ഷപെടുത്താനുളള ശ്രമത്തിനിടെ മറ്റൊരു മലയാളിക്കും ഒരു ബംഗ്ലാദേശ് പൗരനും പരിക്കേറ്റു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (01-12-2020) https://online.pubhtml5.com/lfro/dysj/

Read More

ന്യൂഡൽഹി:വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി. ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. കാര്‍ഷിക നിയമങ്ങൾ കർഷകരുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും, സമിതി രൂപീകരിക്കേണ്ട സമയമല്ലിതെന്നും നടപടിയാണ് വേണ്ടതെന്നും കര്‍ഷക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

Read More

മനാമ: ഇറ്റാലിയൻ ഫെസ്റ്റിവലിനോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ഇറ്റാലിയൻ വിഭവങ്ങളുടെ ഓൺലൈൻ പാചക മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹ്‌റൈനിലെ ഇറ്റാലിയൻ അംബാസിഡർ പോള അമാദിയും, ലുലു മാനേജ്മെന്റും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ഡാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് സമ്മാന വിതരണ ചടങ്ങ് നടന്നത്. ഇറ്റാലിയൻ എംബസിയുമായും ഇറ്റാലിയൻ ട്രേഡ് ഏജൻസിയുമായും സഹകരിച്ചാണ് ലുലു ഹൈപ്പർമാർക്കറ്റ് ഇറ്റാലിയൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. നവംബർ 25 മുതൽ ഡിസംബർ 01 വരെയായിരുന്നു ഫെസ്റ്റിവൽ നടന്നത്.

Read More

മനാമ: സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌സി‌ഡബ്ല്യു) ബഹ്‌റൈൻ വനിതാദിനം ആഘോഷിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിനാണ് ബഹ്റൈന്‍ വനിതദിനമായി ആചരിക്കുന്നത്. വനിതാദിനത്തോടനുബന്ധിച്ച് നയതന്ത്ര മേഖലയിലെ സ്ത്രീകളെ പ്രത്യേകമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള ആഘോഷങ്ങളാണ് നടന്നത്. അതോടൊപ്പം എല്ലാ മേഖലകളിലെയും ബഹ്‌റൈൻ സ്ത്രീകളുടെ മികച്ച നേട്ടങ്ങളും ആഘോഷിച്ചു. രാജപത്നിയും സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌സി‌ഡബ്ല്യു) പ്രസിഡന്റുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ സമൂഹത്തിലും ദേശീയ കാര്യങ്ങളിലും സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളുടെ റെക്കോർഡും ഉയർത്തിക്കാട്ടി. 2001 ൽ സുപ്രീം കൗൺസിൽ ഫോർ വിമൻ സ്ഥാപിതമായതു മുതൽ കൗൺസിലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ അന്തരിച്ച രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അവർ അനുസ്മരിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നയതന്ത്രത്തിൽ ഉന്നത നേതൃസ്ഥാനങ്ങളിൽ എത്താൻ കഴിഞ്ഞ നയതന്ത്ര വനിതകളോട് പ്രിന്‍സസ് സബീക്ക അഭിനന്ദനം അറിയിച്ചു. സുപ്രീം കൗൺസിൽ ഫോർ വിമൻ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.…

Read More

മനാമ: ആളുകളിൽ നിന്ന് പണം തട്ടിപ്പ് നടത്താൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റു ചെയ്തതായി അഴിമതി വിരുദ്ധ സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ഡയറക്ടർ ജനറൽ അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുകയും ബാങ്ക് ജീവനക്കാരാണെന്ന് നടിച്ച് ആളുകളെ വിളിക്കുകയും ക്യാഷ് പ്രൈസ് നേടിയെന്ന് അവരെ ബോധ്യപ്പെടുത്തി അവരുടെ വ്യക്തിഗത, ബാങ്ക് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു പണം തട്ടാൻ ശ്രമിക്കുകയും ചെയ്തു. നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More

മെല്‍ബണ്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡ് കൂടി തിരുത്തിക്കുറിക്കാനൊരുങ്ങി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 23 റണ്‍സ് നേടിയാല്‍ സച്ചിന്റെ റെക്കോര്‍ഡ് കോഹ്‌ലിയ്ക്ക് മുന്നില്‍ വഴിമാറും. കാന്‍ബെറയിലാണ് മത്സരം. ഏകദിനത്തില്‍ അതിവേഗം 12,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനെന്ന നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. 309 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ അത്ഭുത നേട്ടം സ്വന്തമാക്കിയതെങ്കില്‍ കോഹ്‌ലിയ്ക്ക് 251 മത്സരങ്ങള്‍ മാത്രമാണ് വേണ്ടിവരിക. സച്ചിന്‍ 300 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. നാളെ കോഹ്‌ലി റെക്കോര്‍ഡ് മറികടക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ 242-ാം ഇന്നിംഗ്‌സിലായിരിക്കും ഈ നേട്ടം. റെക്കോര്‍ഡ് മറികടക്കുന്നതിന് പുറമെ, 12,000 ഏകദിന റണ്‍സ് നേടുന്ന ആറാമത്തെ താരമായും കോഹ്‌ലി മാറും. സച്ചിന്‍ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, കുമാര്‍ സംഗക്കാര, സനത് ജയസൂര്യ, മഹേല ജയവര്‍ധനെ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. നാളെ സെഞ്ച്വറി നേടുകയാണെങ്കില്‍ ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി കുറിക്കുന്ന ഇന്ത്യന്‍…

Read More