
പൊന്നാനി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതായി കെ. പി. നൗഷാദലി എംഎൽഎ.

പൊന്നാനിയിൽ നടക്കുന്ന മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെയിലേക്ക് ലോകപ്രശസ്തരായ നിരവധി പ്രമുഖരെ ക്ഷണിക്കാനുള്ള ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയിൽ നടന്ന കുടുംബസംഗമത്തിലാണ് കെ. പി. നൗഷാദലി എംഎൽഎ ഇക്കാര്യം പ്രഖ്യാപിച്ചത്.

ലയണൽ മെസി, സൊഹ്റാൻ മംദാനി, ബോളിവുഡ് താരം ഷാറുഖ് ഖാൻ, സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ,

ഗായിക ശ്രേയാ ഘോഷാൽ തുടങ്ങിയവരെ ബിനാലെയിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നതായാണ് എംഎൽഎ പറഞ്ഞത്.

പ്രഖ്യാപിച്ച പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും പങ്കെടുക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നൗഷാദലി വ്യക്തമാക്കി.

മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെ പൊന്നാനിയുടെ സാംസ്കാരിക രംഗത്തിന് വലിയ ശ്രദ്ധ നേടിക്കൊടുക്കുന്ന വേദിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


