- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
- സാംബ താളം ഹൂസ്റ്റണിൽ; ജപ്പാന്റെ പ്രതിരോധം തകർത്ത് ബ്രസീൽ ക്വാർട്ടറിലേക്ക്!
- ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ചു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
- അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
- തൃശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്
- നന്തിഹിൽസ് ഹോംസ്റ്റേയിൽ യുവതിയുടെ മരണം; ഒപ്പമുണ്ടായിരുന്നത് മലയാളി യുവാവ്, ലഹരിയും മർദനവും ആരോപിച്ച് കുടുംബം
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 28 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.പുതുതായി രോഗം ബാധിച്ചവരില്‍ 634 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസര്‍ഗോഡ് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. 5924 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി…
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കറുടെ തീരുമാനം. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശൻ എംഎൽഎയാണ് ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് പരാതി എത്തിക്‌സ് ആൻഡ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. പരാതിയില്‍ എത്തിക്‌സ് കമ്മിറ്റ് ധനമന്ത്രിയോട് വിശദീകരണം തേടും. നേരത്തെ ധനമന്ത്രി നേരിട്ടെത്തി സ്പീക്കർക്ക് വിശദീകരണം നല്‍കിയിരുന്നു. മന്ത്രിമാര്‍ക്കെതിരെയുള്ള അവകാശലംഘന നോട്ടീസില്‍ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ…
ലണ്ടൻ: പൊതു ഉപയോഗത്തിനായി ഫൈസർ-ബയോടെക് വാക്സിൻ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ബ്രിട്ടൻ മാറി. അടുത്ത ആഴ്ച മുതൽ ഇത് പുറത്തിറക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. “ഫൈസർ-ബയോ എൻടെക്കിന്റെ കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനുള്ള സ്വതന്ത്ര മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്‌ആർഎ) ശുപാർശ സർക്കാർ ഇന്ന് അംഗീകരിച്ചു,” ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. വാക്സിൻ അടുത്ത ആഴ്ച മുതൽ യുകെയിലുടനീളം ലഭ്യമാക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. അടുത്ത ആഴ്ച്ച തന്നെ മെഡിക്കൽ തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ തയ്യാറാകാൻ ഇംഗ്ലണ്ടിലെ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മോഡേണാ ഇങ്ക് നിർമ്മിച്ച സമാനമായ വാക്സിനോടൊപ്പം യുഎസും യൂറോപ്യൻ യൂണിയനും ഫൈസർ ഷോട്ട് പരിശോധിക്കുന്നു. ന്യൂസിലാൻഡ് ഫൈസർ-ബയോടെക് വാക്സിൻ 1.5 ദശലക്ഷം ഡോസുകൾ മുൻകൂട്ടി ഓർഡർ ചെയ്തിട്ടുണ്ട്. 7,50,000 ആളുകളെ സംരക്ഷിക്കാൻ ഇരട്ട ഡോസ് ആവശ്യമായ ഈ…
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 46 ലക്ഷം രൂപ വില വരുന്ന 937.30 ഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ദുബായില്‍ നിന്നെത്തിയ ഫ്‌ളൈ ദുബായ് എഫ്ഇസെഡ് 4313 വിമാനത്തില്‍, തിരൂരങ്ങാടി സ്വദേശിയായ 58 വയസുള്ള ഒരു യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം പിടികൂടിയത്. 1097 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എ കിരണിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സുധീര്‍, ഐസക് വര്‍ഗീസ്, പൗലോസ് വി ജെ, സബീഷ് സി പി, ഇന്‍സ്‌പെക്ടര്‍മാരായ സുമന്‍ ഗോദരാ, റഹീസ് എന്‍, പ്രേം പ്രകാശ് മീണ, ചേതന്‍ ഗുപ്ത, ഹെഡ് ഹല്‍ദാറായ ചന്ദ്രന്‍ കെ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
മനാമ : കാസർഗോഡ് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാൽ, കൃപേഷ് എന്നിവരെ നിഷ്ട്ടൂരമായി കൊല ചെയ്ത പാർട്ടി അണികളെയും നേതാക്കളെയും സംരക്ഷിക്കുന്നതിന് വേണ്ടി കേസ് അട്ടിമറിക്കുന്നതിന് ശ്രമിക്കുകയും ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടികളെ വിമർശിക്കുകയും, സത്യസന്ധമായി കേസ് അന്വേഷിക്കുന്നതിന് വേണ്ടി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട നേതാക്കളുടെ കുടുംബവും, കോൺഗ്രസ് നേതൃത്വവും നടത്തിയ നിയമ പോരാട്ടങ്ങൾ വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ആളുകളെ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിനന്ദിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇടതു പക്ഷ മുന്നണി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അനേകം നിരപരാധികളായ മറ്റ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളുകളെ കൊലപ്പെടുത്തുവനും, അതിന് നേതൃത്വം നൽകിയവരെയും, ഒത്താശ ചെയ്തു കൊടുത്ത നേതാക്കളെയും രക്ഷപെടുത്താൻ കോടികണക്കിന് രൂപ ആണ് സംസ്ഥാന ഖജനാവിൽ നിന്ന് ചിലവാക്കുന്നത്. പാവപ്പെട്ട ആളുകൾ നൽകുന്ന നികുതി പണത്തിൽ നിന്നാണ് ഇങ്ങനെ ഗവണ്മെന്റ് കോടികൾ ചിലവാക്കുന്നത്. ഇതിനെ നിയമസഭയിൽ…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 2 ) ബുധൻ രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഈസ്റ്റ് റിഫ ഹെൽത്ത് സെന്റർ ആലി ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ലുലു ഹൈപ്പർമാർക്കറ്റ് – ഹിദ്ദ് കൺട്രി മാൾ മാൽക്കിയ ക്ലബ് മൊബൈൽ യൂണിറ്റുകൾ ടുബ്ലി വാക്‌വേ For Appointment Click: https://www.kimshealth.org/bahrain/muharraq/ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
ന്യൂഡൽഹി: രാജ്യത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്‌ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ എതിർത്ത് സിതാറാം യെച്ചൂരി. കൃത്രിമം കാണിക്കാൻ എളുപ്പമാണെന്നും പണത്തിന് വേണ്ടി വോട്ട് വിറ്റേക്കാമെന്നും സിതാറാം യെച്ചൂരി പറഞ്ഞു. മറ്റ് രാജ്യങ്ങൾ ചെയ്യുന്നത് പോലെ വിദേശത്ത് പോളിംഗ് ബുത്തുകൾ സ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിരവധി പേർ വളരെ കഷ്ടപ്പെട്ടാണ് അവിടെ അതിജീവിക്കുന്നത്. ഒരുപാട് പേരുടെ പാസ്‌പോർട്ടുകൾ പോലും മാനേജർമാർ പിടിച്ച് വച്ചിരിക്കുകയാണ്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവർ നേരിടുന്നുണ്ട്. അവരുടെ തപാൽ വോട്ടുകളിൽ കൃത്രിമം കാണിക്കാൻ എളുപ്പം ആയിരിക്കും. പണത്തിന് വേണ്ടി വോട്ട് വിൽക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 1 ന് നടത്തിയ 10,503 കോവിഡ് -19 ടെസ്റ്റുകളിൽ 181 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 91 പേർ പ്രവാസി തൊഴിലാളികളാണ്. 81 പുതിയ കേസുകൾ സമ്പർക്കം മൂലവും 9 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 87,137 ആയി. കോവിഡിൽ -19 ൽ നിന്ന് 216 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 85,357 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.96 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1439 പേരാണ്. ഇവരിൽ 13 പേർ ഗുരുതരാവസ്ഥയിലാണ്. 1426 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.65 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.…
മനാമ. പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ഐ സി എഫ് ഗൾഫ് കൗൺസിൽ അഭിനന്ദിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാൻ പ്രവാസികൾക്ക് അവസരം ലഭിക്കുന്നത് ചരിത്ര നീക്കമാണ്. അതേസമയം സാധാരണക്കാരായ പ്രവാസികൾ അടക്കമുള്ളവർക്ക് വോട്ടർമാർക്ക് സുഗമമായും എളുപ്പത്തിലും വോട്ടവകാശം വിനിയോഗിക്കാനുള്ള നടപടിക്രമങ്ങളായിരിക്കണം ഇത് സംബന്ധമായി ഉണ്ടാകേണ്ടത്- ഐ സി എഫ് ആവശ്യപ്പെട്ടു.
കൊല്ലം: നീണ്ടകരയില്‍ 50 ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരം. ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് തിരികെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതര്‍. അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു.
