- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
- സാംബ താളം ഹൂസ്റ്റണിൽ; ജപ്പാന്റെ പ്രതിരോധം തകർത്ത് ബ്രസീൽ ക്വാർട്ടറിലേക്ക്!
- ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ചു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
- അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
- തൃശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്
- നന്തിഹിൽസ് ഹോംസ്റ്റേയിൽ യുവതിയുടെ മരണം; ഒപ്പമുണ്ടായിരുന്നത് മലയാളി യുവാവ്, ലഹരിയും മർദനവും ആരോപിച്ച് കുടുംബം
- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
Author: News Desk
മനാമ: ലോകമാകമാനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിതമായ മഹാമാരിയെന്ന പരീക്ഷണത്തെ കരുതലോടെയും വിശ്വാസ ധാർഡ്യതയോടെയും നേരിടണമെന്ന് കേരളാ നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലക്കൊയ മദനി അഹ്വാനം ചെയ്തു. അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ബഹ്‌റൈൻ ഇസ്‌ലാഹീ ഇസ്‌ലഹീ ഐക്യ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്19 മായി ബന്ധപ്പെട്ട് മാറിയും മാറ്റിയും കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങളും നിയമങ്ങളും സമൂഹത്തിൽ ഇനിയും ശക്തമായ ബോധവർക്കരണം അനിവാര്യമാണെന്നതാണ് ബോധ്യമാക്കുന്നത്. മരണമടഞ്ഞവരെ മറമാടുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ നൽകപ്പെട്ട ഇളവുകൾ അൽപം ആശ്വാസകരമാണെങ്കിലും ഇനിയും ആ രംഗത്ത് കൂടുതൽ ഇളവുകൾ അനുവദിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആശയവിനിമയ രംഗം തന്നെ മാറ്റി മറിക്കപ്പെട്ട ഈ സാഹചര്യത്തിൽ അവയെ ഉപയോഗപ്പെടുത്തി സമൂഹിക വിദ്യഭ്യാസ രംഗത്ത് പ്രബോധന പ്രവർത്തങ്ങളിൽ മുന്നേറണമെന്നും ടിപി അഭിപ്രായപ്പെട്ടു. സംഗമത്തിൽ ബഹ്‌റൈൻ ഇന്ത്യൻ സലഫി സെന്ററിന്റെ അടുത്ത രണ്ട് വർഷക്കാലത്തേക്കുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയേയും ഭാരവാഹികളേയും കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ല ക്കോയമദനി പ്രഖ്യാപിച്ചു. ഇസ്‌ലാഹീ സംഗമത്തിൽ…
മനാമ: ഇന്ന് മുതൽ ബഹ്‌റൈനിലേക്ക് വരുന്ന എല്ലാ പൗരന്മാരുടേയും താമസക്കാരുടേയും സന്ദർശകരുടേയും ഉൾപ്പെടെ കോവിഡ് പരിശോധനകളുടെ ചിലവ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. പരിശോധന ഫീസ് 60 ബഹ്‌റൈൻ ദിനാറിൽ നിന്നും 40 ബഹ്‌റൈൻ ദിനാറായിട്ടാണ് കുറിച്ചിരിക്കുന്നത്. സന്ദർശകർ ബഹ്‌റൈനിൽ എത്തിച്ചേരുമ്പോഴുള്ള പിസിആർ പരിശോധനയും ബഹ്‌റൈനിൽ എത്തുന്ന പത്താം ദിവസം നടത്തേണ്ട പരിശോധനയും ഉൾപ്പെടെയാണ് 40 ദിനാർ ഫീസ് ഈടാക്കുന്നത്. പത്ത് ദിവസത്തിൽ കൂടുതൽ ബഹ്‌റൈനിൽ താമസിക്കുന്നവരാണെങ്കിൽ താമസിക്കുന്നതിന്റെ പത്താം ദിവസം രണ്ടാമത്തെ പിസിആർ പരിശോധന നടത്തണം. രണ്ടാമത്തെ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ, രാജ്യത്ത് എത്തുമ്പോൾ നൽകിയ നമ്പർ ഉപയോഗിച്ച് ആരോഗ്യ മന്ത്രാലയം ഈ വ്യക്തിയുമായി നേരിട്ട് ബന്ധപ്പെടും. For Appointment Click: https://www.kimshealth.org/bahrain/muharraq/ രാജ്യത്തെത്തുന്നവർ ‘ബിഅവെയർ ബഹ്‌റൈൻ’ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നതുൾപ്പെടെ മുമ്പ് പ്രഖ്യാപിച്ച മുൻകരുതൽ നടപടികളെല്ലാം തുടർന്നും പിന്തുടരണം. പിസിആർ പരിശോധനാ ചെലവ് കുറയ്ക്കുന്നത് ഇന്ന് (ഡിസംബർ 01) മുതൽ പ്രാബല്യത്തിൽ…
പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്‌ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: കേരളമടക്കം രാജ്യത്ത് അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്‌ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇലക്ട്രോണിക്ക് പോസ്റ്റൽ ബാലറ്റുകൾ വഴി അടുത്ത വർഷം കേരളത്തിലടക്കം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കാനാവും. ഇതുസംബന്ധിച്ച മാർഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനുള്ളിൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർമാർക്ക് അയക്കണം. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജിവനക്കാരുടെ സാക്ഷി പത്രത്തോടൊപ്പം വോട്ട് മടക്കി അയക്കണം. പോസ്റ്റൽ വോട്ടുകൾ…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 1 ) ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഹൂറ ഹെൽത്ത് സെന്റർ ബുദയ്യ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ യതീം സെന്റർ അൻസാർ ഗാലറി സാർ മാൾ ഐകിയ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെ നെസ്റ്റോ, സൽമാബാദ് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ : മതേതര ജനാധിപത്യം നിലനിന്നു കാണാനാഗ്രഹിക്കുന്ന ജനങ്ങൾ യു ഡി എഫ് നു വോട്ടു ചെയ്യണമെന്ന് ബഹ്‌റൈൻ കെ എം സി സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രെട്ടറി ഒ കെ കാസിം സാഹിബ് അഭ്യർത്ഥിച്ചു. പ്രസിഡന്റ് റിയോ അബ്ദുൽ കരിം സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന മുഹറഖ് ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇന്ത്യ രാജ്യത്തു ഫാസിസ്റ്റു വർഗീയ വാദികൾ അഴിഞ്ഞാടുന്നു ഇന്ത്യ അരാജകത്വത്തിലൂടെയാണ് കടന്നു പോകുന്നത് . കേരള സർക്കാർ അഴിമതിയും സ്വജന പക്ഷപാതവും അരങ്ങു തകർക്കുകയാണ് .ഭരണ പക്ഷത്തിന്റെയും പ്രത്യേകിച്ച് സി പി എമ്മിന്റെയും മുഖം രക്ഷിക്കാൻ പ്രതിപക്ഷത്തുള്ള നിരപരാധികളായ നേതാക്കളെ അറസ്റ് ചെയ്തു ജയിലിൽ അടക്കുകയാണ് .പല നേതാക്കളെയും അവർ വേട്ടയാടുകയാണ് .ഇതിനെതിരിൽ ശബ്ദ മുയർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ് .ഇവർക്ക് വോട്ടിലൂടെ മറുപടി കൊടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .എൻ കെ അബ്ദുൽ കരിം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി സെക്രെട്ടറിയേറ്റ്…
മനാമ: ബഹ്‌റൈനിൽ നവംബർ 30 ന് നടത്തിയ 10,234 കോവിഡ് -19 ടെസ്റ്റുകളിൽ 169 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 83 പേർ പ്രവാസി തൊഴിലാളികളാണ്. 70 പുതിയ കേസുകൾ സമ്പർക്കം മൂലവും 16 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 86,956 ആയി. കോവിഡിൽ -19 ൽ നിന്ന് 164 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 85,141 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.91 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1474 പേരാണ്. ഇവരിൽ 14 പേർ ഗുരുതരാവസ്ഥയിലാണ്. 1460 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.70 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.…
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (30-11-2020) https://online.pubhtml5.com/lfro/dysj/
കൊച്ചി : സ്വപ്ന, സരിത് എന്നിവരുടെ മൊഴിയിലൂടെ ഡോളര്‍ കടത്ത് കേസില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടെന്നും, ഗൗരവമായ ഇടപെടലാണ് കള്ളക്കടത്തില്‍ ഇവര്‍ നടത്തിയതെന്നും, വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ശിവശങ്കറിനെ കൂടാതെ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടു. ഗൗരവതരമായ ഇടപെടലാണ് കള്ളക്കടത്തില്‍ ഇവര്‍ നടത്തിയത്. സ്വപ്ന, സരിത് എന്നിവരുടേതായി മുദ്രവച്ച കവറില്‍ കസ്റ്റംസ് സമര്‍പ്പിച്ച മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. ഇവര്‍ കോണ്‍സുലേറ്റ് അധികൃതരുമായി മികച്ച ബന്ധം ഉണ്ടാക്കുകയും, ഗൂഢാലോചന നടത്തുകയും, കള്ളക്കടത്തിന്റെ ഭാഗമാവുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു. സ്വപ്നയെയുടെയും സരിത്തിന്റെയും മൊഴി അതീവ ഗൗരവമുള്ളതാണെന്നും,. മൊഴിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
മുംബൈ: വിവാഹ വാഗ്ദാനം നൽകി കാസ്റ്റിംഗ് ഡയറക്ടറായ ആയുഷ് തിവാരി പീഡിപ്പിച്ചെന്ന പരാതിയുമായി ടെലിവിഷൻ നടി. വിവാഹ വാഗ്ദാനം നൽകിയതിനു ശേഷം മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ വച്ച് യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി നടി പരാതിപ്പെട്ടു. വെർസോവ പൊലീസ് സ്റ്റേഷനിലാണ് നവംബർ 26ന് പരാതി ഫയൽ ചെയ്തത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയുഷ് തിവാരിക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
ചെന്നൈ: നടന്‍ ചിയാൻ വിക്രമിന്‍റെ വീടിന് നേരെ ബോംബ് ഭീഷണി. വിക്രമിന്‍റെ ചെന്നൈയിലെ വസന്ത് നഗറിലെ വീടിന് ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പൊലീസ് സ്റ്റേഷനിലേക്ക് ഭീഷണി കോള്‍ വന്നത്. പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും വിക്രമിന്റെ വീട്ടിൽ തെരച്ചിൽ നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. വില്ലുപുരത്ത് നിന്നാണ് ബോംബ് ഭീഷണി വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുമ്പും താരങ്ങളുടെ വീടിന് നേരെ ഭീഷണി ഉണ്ടായിട്ടുണ്ട്.
