Author: News Desk

വാഷിംഗ്ടണ്‍: ബഹിരാകാശത്ത് പച്ചക്കറികൃഷി വിജയകരമായി പരീക്ഷിച്ച് നാസ. ബഹിരാകാശ സഞ്ചാരികളുടെ ഭാവിയിലെ ജീവിതത്തിന് നിര്‍ണ്ണായകമായ വിജയമാണ് പച്ചക്കറികൃഷിയിലൂടെ സാദ്ധ്യമായതെന്ന് നാസ അറിയിച്ചു. അന്താരാഷ്ട്രബഹിരാകാശ നിലയത്തിലെ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് റാഡിഷ് പച്ചക്കറി കൃഷി നടത്തിയത്. വിത്തുകള്‍ മുളച്ച് ഇലകളോട് കൂടി വളര്‍ന്ന് നില്‍ക്കുന്ന ചിത്രവും നാസ പങ്കുവെച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ നാസയുടെ ചൊവ്വാ, ചന്ദ്ര പര്യവേഷണ സംഘത്തിന് ഏറെ പ്രയോജനപ്പെടുന്ന പരീക്ഷണ വിജയമാണ് നടന്നിരിക്കുന്നതെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി. ചുവപ്പും നീലയും ലൈറ്റുകള്‍ ക്രമീകരിച്ച് പ്രത്യേകം അറയില്‍ വിത്തുകളെ നിക്ഷേപിച്ചാണ് പരീക്ഷണം നടത്തിയത്. മണ്ണില്‍വേരുകള്‍ ആഴ്ന്നിറങ്ങുന്നത് ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയെയാണ് നാസ അതിജീവിച്ചത്. തലയിണപോലുള്ള പ്രത്യേക പ്രതലത്തിനകത്ത് വിത്തുകളെ പൊതിഞ്ഞാണ് വളര്‍ത്തിയെടുത്തത്. വളരെ ചുരുങ്ങിയ സമയത്ത് മുളയ്ക്കുമെന്നതിനാലാണ് റാഡിഷ് ഇനത്തെ തെരഞ്ഞെടുത്തതെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ബഹിരാകാശത്ത് വളര്‍ന്ന സസ്യങ്ങളെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി ഭൂമിയിലെത്തിക്കുമെന്നും നാസ അറിയിച്ചു.നാസയുടെ കെന്നഡി ബഹിരാകാശ നിലയമാണ് നിരന്തരം ചെടികളുടെ വളര്‍ച്ച നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

Read More

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. പ്രതിദിന തീർത്ഥാടകരുടെ എണ്ണം 1000 ത്തിൽ നിന്ന് 2000 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. തിങ്കളാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ എണ്ണം 3000 ആയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2000 ആയിരുന്നു. തീർത്ഥാടകര്‍ കുറഞ്ഞതിനാല്‍ വരുമാനത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിച്ച് എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തീർത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് എതിരഭിപ്രായമുണ്ടായിരുന്നു. കോവിഡിനെ തുടർന്ന് ശബരിമല ദർശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. നവംബർ 28വരെ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ആയി 45 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് രോഗംവന്ന 9 പേരും ജീവനക്കാരാണ്. പൊലീസ്, ദേവസ്വം ബോർഡ്,റവന്യൂ വകുപ്പുകളിലെ ജീവനക്കാർക്കാണ് സന്നിധാനത്ത്…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം…

Read More

കൊല്ലം : ഗണേഷ് കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിയിൽ പൊലീസ് റെയ്ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസാണ് റെയ്ഡ് നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഗണേഷ് കുമാറിന്റെ മുൻ ഒാഫിസ് സെക്രട്ടറി ബി. പ്രദീപ്കുമാറിന്റെ വസതിയിലും പൊലീസ് റെയ്ഡ് നടക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാർ പ്രതിയാണ്. കഴിഞ്ഞ ദിവസം പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒാഫിസ് സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രദീപ് കുമാറിനെ പുറത്താക്കി ​ഗണേഷ് കുമാർ നടപടി സ്വീകരിച്ചിരുന്നു. പ്രദീപ് കുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കിട്ടിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കും. കേസ് അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേസ് രേഖകൾ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ, കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Read More

മനാമ. മൈത്രി സോഷ്യൽ അസ്സോസിയേഷനും അൽഹിലാൽ ആശുപത്രിയുമായി ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9. 15 ന് മെഡിക്കൽ ക്യാമ്പി ൻറ കൺവീനറായ നൗഷാദ് മഞ്ഞപ്പാറ യുടെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകനായ ശ്രീ നജീബ് കടലായി ഉദ്ഘാടനം നിർവഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ആയ ശ്രീ ലിജോയി മുഖ്യപ്രഭാഷണം നടത്തി. For Appointment Click: https://www.kimshealth.org/bahrain/muharraq/ ആശംസകൾ അറിയിച്ചു കൊണ്ട് മൈത്രിയുടെ രക്ഷാധികാരി സിയാദ് ഏഴംകുളം, വൈസ് പ്രസിഡണ്ട് നൗഷാദ് അടൂർ, ജോയിൻറ് സെക്രട്ടറി സക്കീർ ഹുസൈൻ, മുൻ സെക്രട്ടറി അബ്ദുൽ വഹാബ് ,ട്രഷറർ സുനിൽ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ അനസ് റഹീം , സാമൂഹിക പ്രവർത്തകൻ ശ്രീ.അൻവർ ശൂരനാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് വിഴിഞ്ഞം ഷാജഹാൻ, ഷിജു ഏഴം കുളം തുടങ്ങിയവർ പങ്കെടുത്തു .

Read More

മനാമ. ഇടതുപക്ഷ സർക്കാർ അധികാരമേറ്റതിനു ശേഷം നടപ്പിലാക്കിയ വികസനവും, സാമൂഹികക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് പ്രധാന പങ്കുവഹിക്കുമെന്ന് എൽ.ജെ.ഡി. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ പറഞ്ഞു. ജനത കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പു കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾക്ക് തെരഞ്ഞെടുപ്പിൽ നൽകിയ പങ്കാളിത്തവും ഏറെ ഗുണം ചെയ്യും. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള നടപടി സ്വീകരിച്ചും, പ്രവാസിക്ഷേമപെൻഷൻ വർദ്ധിപ്പിച്ചു നൽകിയും പ്രവാസികളോടൊപ്പം നിൽക്കുന്നത് ഇടതുപക്ഷ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സിയാദ് ഏഴംകുളം, നജീബ് കടലായി, കോയ വേങ്ങര, മനോജ് വടകര, വി.കെ.സന്തോഷ്, രാജൻ കുറുന്താറത്ത്, ഷാജി തോട്ടിൻ കര, ഉണ്ണി പുളിമൂട്ടിൽ, മനോജ് പട്ടുവം എന്നിവർ പ്രസംഗിച്ചു. നികേഷ് വരാ പ്രത്ത് സ്വാഗതവും, പവിത്രൻ കള്ളിയിൽ നന്ദിയും പറഞ്ഞു. ബഹ്റൈൻ ജെ.സി.സി.മുൻ സെക്രട്ടറി അബ്ദുൽ ഗഫൂറടക്കം നിരവധി ജെ.സി.സി.പ്രവർത്തകരും അവരുടെ കുടുംബാഗങ്ങളും തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥികളായി മത്സര രംഗത്തുണ്ട്. അവർക്കായി…

Read More

റിപ്പോർട്ട്: അജു വാരിക്കാട് ഹ്യൂസ്റ്റൺ : ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ 2020 – 2022 വർഷത്തെ സതേൺ റീജിയൺ പ്രവർത്തനോൽഘാടനം, 2020 നവംബർ 29 ന് വൈകുന്നേരം അഞ്ചു മണിക്ക് ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ആസ്ഥാനമായ കേരള ഹൗസിൽ വച്ച് വർണ്ണ ഗംഭീരമായ ചടങ്ങുകളോടെ നടന്നു. യൂത്ത് ഫോറം ചെയർ മെവിൻ ജോൺ എബ്രഹാമിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ വുമൻസ് ഫോറം ചെയർ ഷിബി റോയ് എംസി ആയി പ്രവർത്തിച്ചു. ഫോമ നാഷണൽ പ്രസിഡൻറ് അനിയൻ ജോർജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ദീപം, റീജനൽ സാരഥികളായ തോമസ് ഒലിയാംകുന്നേൽ, ഡോ. സാം ജോസഫിനും കൈമാറി. 2018 2020 പ്രവർത്തന വർഷത്തെ റിപ്പോർട്ട് റീജണൽ വൈസ് പ്രസിഡൻറ് തോമസ് ഒലിയാംകുന്നേൽ അവതരിപ്പിക്കുകയും തുടർന്ന് 2020 2022 വർഷത്തെ റീജണൽ വൈസ് പ്രസിഡൻറ് ഡോ. സാം ജോസഫിന് സ്ഥാനം കൈമാറുകയും ചെയ്തു. പുതിയ പ്രവർത്തന…

Read More

മനാമ: ബഹ്‌റൈൻ ഫോർമുല ഒൺ കാറോട്ടത്തിൽ വിജയിയായ ലൂയിസ് ഹാമിൽട്ടന് കോവിഡ്. ഇന്നലെ രാവിലെ നേരിയ ലക്ഷണങ്ങൾ കണ്ടിരുന്നു ഇദ്ദേഹത്തിന് പരിശോധനയിൽ കോവിഡ് സ്ഥിതീകരിച്ചു. ഇതോടെ സഖിർ ഗ്രാൻഡ് പ്രീയിൽ നിന്നും ലൂയിസ് ഹാമിൽട്ടൻ പുറത്തായി. കോവിഡ് -19 പ്രോട്ടോക്കോളുകൾക്കും ബഹ്‌റൈനിലെ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശമനുസരിച്ച് ഹാമിൽട്ടൻ ഇപ്പോൾ ഐസൊലേഷനിലാണ്.

Read More

കൊച്ചി: സ്വർണ്ണക്കടത്ത് കേസിന് പുറമേ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ അന്വേഷണം നിർണായഘട്ടത്തിലേക്ക്. ഡോളർ കടത്തു കേസിൽ കോൺസുൽ ഉദ്യോഗസ്ഥർക്ക് പുറമേ ഉന്നതരും, വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. സ്വപ്നയുടെ മൊഴികളെ വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി ഇതിൽ പരാമർശിക്കുന്ന ഉന്നത വ്യക്തികളുടെയും വിദേശികളുടെയും പേരുകൾ ഈ ഘട്ടത്തിൽ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഈ പേരുകൾ ഒഴിവാക്കി. ഡോളർ കടത്തിലും ശിവശങ്കറിന് പങ്കുണ്ടെന്ന് സ്വപ്ന മൊഴിനൽകിയതായി കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പുറമെയാണ്, മുദ്രവെച്ച കവറിൽ കേസ് സംബന്ധിച്ച നിർണായക വിവരങ്ങളും നൽകിയത്. ഉന്നതർ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടും, വലിയ രീതിയിലുള്ള ആസൂത്രണം നടന്നതിനാലും വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചേക്കും.

Read More