Author: News Desk

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക  കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐയ്ക്ക് കൈമാറി ക്രൈംബ്രാഞ്ച്. കേസ് ഡയറിയും അനുബന്ധ രേഖകളുമാണ് കൈമാറിയത്. രേഖകൾ ഉടൻ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.  ഇതിന് പിന്നാലെയാണ്  നടപടി. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി പറഞ്ഞത്. ഹൈക്കോടതി വിധി ശരിവെച്ച കോടതി ഉടൻ രേഖകൾ കൈമാറാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. കേസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും, അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും, കൃപേഷിന്റെയും മാതാപിതാക്കൾ നൽകിയ അപേക്ഷയിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. എന്നാൽ ക്രൈംബ്രാഞ്ച് രേഖകൾ കൈമാറിയില്ല. സംസ്ഥാന സർക്കാരിൽ നിന്നും നിർദ്ദേശം ലഭിക്കാത്തതിനെ തുടർന്നായിരുന്നു ക്രൈംബ്രാഞ്ച് രേഖകൾ കൈമാറാതിരുന്നതെന്നായിരുന്നു പിന്നീട് അറിഞ്ഞത്. ഇതിന് പിന്നാലെ സിബിഐ സംഘം രേഖകൾ പിടിച്ചെടുക്കാനുള്ള നീക്കവും നടത്തിയിരുന്നു.

Read More

മനാമ: വികലാംഗരുടെ അന്താരാഷ്ട്ര ദിനത്തിൽ ബഹ്‌റൈൻ പങ്കെടുക്കും. എല്ലാ വർഷവും ഡിസംബർ 3 നാണ് വികലാംഗരുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്. 1992 മുതലാണ് ഐക്യരാഷ്ട്ര പൊതുസഭ ഇത് അംഗീകരിച്ചത്. അന്താരാഷ്ട്ര വ്യവസ്ഥകൾക്ക് അനുസൃതമായി വികലാംഗരുടെ അവകാശങ്ങൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്. മനുഷ്യാവസ്ഥയുടെ ഭാഗമായി വൈകല്യം എന്ന ആശയത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഈ വർഷത്തെ പതിപ്പിൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അതിന്റെ പങ്കാളികളുമായി ‘എല്ലാവർക്കും വേണ്ടിയുള്ള ഒരു ദിനം’ എന്ന മുദ്രാവാക്യമുയർത്തി ഈ ദിവസം ആഘോഷിക്കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ദൃഢനിശ്ചയമുള്ള ആളുകൾ എന്ന വിഭാഗത്തിൽ രാജ്യത്തിന്റെ അഭിമാനവും സമൂഹത്തിന് അവർ നൽകിയ സംഭാവനകളും തൊഴിൽ, സാമൂഹ്യ വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സ്‌ഥിരീകരിച്ചു. അവരുടെ സേവനത്തിനായി സംരംഭങ്ങളും പദ്ധതികളും ആരംഭിച്ചുകൊണ്ട് അവരുടെ അവകാശങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള താല്പര്യം അദ്ദേഹം വ്യക്തമാക്കി.

Read More

കാൻബറ : ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തിളക്കമാർന്ന ജയം. ഇന്ത്യ ഉയർത്തിയ 303 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 289ന് അവസാനിച്ചു. ശാർദൂൽ താക്കൂറിന്റെ ബൗളിംഗ് മികവും നിർണായക സമയത്ത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂമ്രയുമാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 302 റൺസാണെടുത്തത്. ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്.

Read More

കൊച്ചി : സ്വപ്നയുടെയും, സരിത്തിൻ്റെയും രഹസ്യമൊഴിയെടുത്തു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. സി ആർ പി സി 164 പ്രകാരം എറണാകുളം മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് സ്വപ്നയും, സരിതും മൊഴി നൽകിയത്. ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ നവംബർ 27 നാണ് സ്വപ്ന ഡോളർ കടത്തു കേസിൽ ശിവശങ്കറിന് മുകളിലുള്ള ഉന്നതരെ കുറിച്ച് വെളിപ്പെടുത്തിയത്. മൊഴിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ കസ്റ്റംസ് ,എ സി ജെ എം കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വർണക്കടത്തിലും,ഡോളർ കടത്തിലും വമ്പൻ സ്രാവുകളുണ്ടെന്നാണ് മൊഴികളിലെ സൂചനയെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു. കസ്റ്റംസ് നിയമം 108 പ്രകാരം രേഖപ്പെടുത്തിയ മൊഴികൾക്ക് പുറമെയാണ് സി ആർ പി സി 164 പ്രകാരം മജിസ്ട്രേറ്റ് കോടതിയും മൊഴിപ്പെടുത്തിയിട്ടുള്ളത്.

Read More

തിരുവനന്തപുരം: പെര്‍മിറ്റ് വ്യവസ്ഥകള്‍ ഒഴിവാക്കി സ്വകാര്യബസിന് ഏത് നിരത്തിലും ബസോടിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഓൺലൈൻ ടാക്‌സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണ് പുതിയ നീക്കം. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു. അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യബസുകൾ നിയമവിധേയമാക്കുന്നതാണ് ഓൺലൈൻ അഗ്രഗേറ്റർ പോളിസി. ഓൺലൈനിൽ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ അഗ്രഗേറ്റർ ലൈസൻസുള്ളവർക്ക് ഓൺലൈൻ ടിക്കറ്റ് നൽകി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം കിട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിയമം നിലവില്‍ വന്നാല്‍ നിലവിലെ അന്തര്‍സംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിങ്‌ സംവിധാനങ്ങളും മൊബൈൽ ആപ്പും നിയമവിധേയമാകും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകർക്കുന്നതാണ് പുതിയ തീരിമാനം. കേന്ദ്രമോട്ടോർവാഹന നിയമഭേദഗതി പ്രകാരം ഓൺലൈൻ ടാക്‌സികളെ നിയന്ത്രിക്കാൻ നിയമനിർമാണത്തിന് നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി. നിലവിലെ അന്തർസംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർക്ക്…

Read More

മനാമ: ഇക്കഴിഞ്ഞ  സി.ബി.എസ്.ഇ  പത്തും പന്ത്രണ്ടും  ക്ലാസ്    പരീക്ഷകളിലെ സ്കൂൾ ടോപ്പർമാരെ അനുമോദിക്കുന്നതിനായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) നവംബർ 30 നു വെർച്വൽ (ഓൺലൈൻ) അക്കാദമിക്‌ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ഈസ ടൗൺ ക്യാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ കോവിഡ്  മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നടന്ന ചടങ്ങിൽ 2019-2020 അധ്യയന വർഷത്തെ മികച്ച അക്കാദമിക് പ്രകടനത്തിന് മെഡലുകൾ, ഫലകങ്ങൾ, എ1 ഗ്രേഡ് സർട്ടിഫിക്കറ്റുകൾ എന്നിവ സമ്മാനിച്ചു. മികവു തെളിയിച്ച 78 വിദ്യാര്‍ഥികളെയാണ്  ആദരിച്ചത്. ചടങ്ങില്‍ 241 സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്കൂള്‍  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, പ്രേമലത എൻഎസ്, ബിനു മണ്ണില്‍  വറുഗീസ്, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യര്‍,വൈസ്…

Read More

ദുബായ്: 49- മത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ദുബായിലെ ദി പോയിന്റിൽ നടക്കാനിരുന്ന പടക്ക പ്രദർശനവും തത്സമയ സംഗീതക്കച്ചേരിയും റദ്ദാക്കി. സുരക്ഷാ കാരണങ്ങളാലാണ് രാത്രി 9 മണിക്ക് ദി പാം ഫൗണ്ടെയ്‌നിൽ ആരംഭിക്കാനിരുന്ന ഷോ റദ്ദാക്കിയതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. ഡിസംബർ ഒന്നിന് ദി പോയിന്റിൽ നടക്കാനിരിക്കുന്ന വിനോദപരിപാടികൾ ആസൂത്രണം ചെയ്തപോലെ നടക്കാത്തതിനെ തുടർന്നാണ് പ്രഖ്യാപനം. പാം ഫൗണ്ടെയ്‌നിന്റെ പുതിയ ഷോ ‘എയിം ഫോർ സ്കൈ’ ഇന്ന് രാത്രി 6 മുതൽ തീരുമാനിച്ച പ്രകാരം തുടരും. എമിറാത്തി കമ്പോസർ ഇഹാബ് ഡാർവിഷിന്റെ ഏറ്റവും പുതിയ ഭാഗത്തിനൊപ്പം 128 ഫൗണ്ടൻ ജെറ്റുകൾ നൃത്തം ചെയ്യുന്നു. മുമ്പ് പരസ്യം ചെയ്തതുപോലെ ഒരു തത്സമയ ഓർക്കസ്ട്രയും ഇതിനൊപ്പം ഉണ്ടാകില്ല.

Read More

മനാമ: കേരളത്തിൽ നടക്കാനിരിക്കുന്ന ത്രിതല പഞ്ചയത്ത് തിരഞ്ഞെടുപ്പ് കേന്ദ്ര ഭരണം കയ്യാളുന്ന വർഗീയ ശക്തികൾക്കും  കേരളത്തിലെ പിണറായി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെയുള്ള ഷോക്ക് ട്രീറ്റ്മെന്റ് ആയിരിക്കുമെന്നു കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്. സോഷ്യൽ വെൽഫയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പടയൊരുക്കം’ തിരഞ്ഞെടുപ്പ്  കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ്  അസ്ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. ഇടതുസർക്കാർ സ്വീകരിച്ചുവരുന്ന മൃദു സംഘി നിലപാട് തിരുത്തുന്നതിനും ഒരു പഠനത്തിന്റെയും  പിൻബലമില്ലാതെ നടപ്പാക്കിയ സവർണ്ണ സംവരണവും നിയമസഭയെ പോലും നോക്കുകുത്തിയാക്കി ചുട്ടെടുക്കുന്ന കരിനിയമങ്ങൾക്കെതിരെയും ജനങ്ങൾ വോട്ടിലൂടെ പ്രതികരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മുസ്ലിം ലീഗ്  കോഴിക്കോട് ജില്ലാ സെക്രട്ടറി സി പി അസ്സീസ് മാസ്റ്റർ, ഒ. ഐ. സി. സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷമീം കെ സി,  നടുവണ്ണൂർ കെ. എം. സി. സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി  ഫൈസൽ കണ്ടിതാഴ,  എന്നിവർ  സംസാരിച്ചു. സോഷ്യൽ വെൽഫയർ പ്രസിഡന്റ് ബദ്‌റുദ്ദീൻ പൂവാറിന്റെ  അദ്ധ്യക്ഷതയിൽ  ചേർന്ന  യോഗത്തിൽ SWA കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സി എം…

Read More

തിരുവനന്തപുരം:  സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുക. പഞ്ചസാര, നുറുക്ക് ​ഗോതമ്പ്, കടല, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, തുവര പരിപ്പ്, തേയില, ഉഴുന്ന് എന്നിവ തുണിസഞ്ചിയിലാക്കി വിതരണം ചെയ്യും. എല്ലാ കാർഡ് ഉടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കും. ഒക്ടോബറിലെ കിറ്റ് ഡിസംബർ 5 വരെ വാങ്ങാം. നവംബറിലെ കിറ്റ് ക്രിസ്മസ് കിറ്റിനൊപ്പം വാങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബർ മാസത്തിലെ റീടെയ്ൽ റേഷൻ വിതരണവും ഈ മാസം അഞ്ച് വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കായി 482 കോടി രൂപ ചെലവിടും. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതം സൗജന്യ ഭക്ഷ്യകിറ്റിനായി ചെലവഴിച്ചു. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരുന്നു. എന്നാൽ ഇത്തവണ ബജറ്റ് വിഹിതത്തിൽ നിന്ന് ഒരു തുക…

Read More

മനാമ : പ്രവാസി വോട്ടവകാശത്തിന്റെ കാര്യത്തിൽ ഇലക്ഷൻ കമ്മീഷന്റെ നിർണ്ണായകവും ചാരിത്രപരമവുമായ തീരുമാനത്തെ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം സ്വാഗതം ചെയ്തു. വരാൻ പോവുന്ന  നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് തപാൽ വോട്ട് അനുവദിക്കുവാൻ തീരുമാനിച്ച ഇലക്ഷൻ കമ്മീഷൻ നടപടി പ്രവാസികൾക്ക് ലഭിച്ച അംഗീകാരമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ പതിറ്റാണ്ടുകളുടെ പ്രവാസികളുടെ ആവശ്യമാണ് പ്രവാസി വോട്ട്. പ്രവാസികൾക്ക് രാജ്യത്ത്‌ ഒരു സമ്മർദ്ദ കക്ഷിയാവാനും അവകാശങ്ങൾ നേടിയെടുക്കുവാനും ഇത് സഹായകമാവും.ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അനുകൂല നടപടി സ്വീകരിക്കും എന്നാണ് നാം പ്രതീക്ഷിക്കുന്നത്.ഇത് നടപ്പിലാക്കുവാൻ എംബസ്സികളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹി എന്ന നിലയിൽ ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണ അർപ്പിക്കുന്നതോടൊപ്പം ഇത് വിജയത്തിലെത്തിക്കുവാൻ പ്രവാസികൾക്കിടയിൽ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഞങ്ങൾ തയ്യാറാണെന്നും രാജു കല്ലുംപുറം പറഞ്ഞു

Read More