Author: News Desk

കൊല്ലം :കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിആർ ജയപ്രകാശ് (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ബുധനാഴ്ച കൊവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. ആലപ്പുഴ ഡിസിസി, പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, കായംകുളം മുനിസിപ്പൽ ചെയർമാൻ തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. കായംകുളം, അരൂർ, മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്കും ഇദ്ദേഹം മൽസരിച്ചിട്ടുണ്ട്. മൃതദേഹം കായംകുളത്തെ വസതിയിൽ എത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകിട്ട് 4 മണിക്ക് ശേഷമാകും സംസ്കാര ചടങ്ങുകൾ.

Read More

തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുന്നുണ്ട്. മലപ്പുറം മഞ്ചേരിയിലെ വീട്ടിലെത്തിയാണ് അധികൃതരുടെ പരിശോധന. കൂടാതെ ദേശീയ സെക്രട്ടറിയായ നസറുദീന്‍ എളമരത്തിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. മലപ്പുറം വാഴക്കാട് എളമരത്തുള്ള വീട്ടിലാണ് പരിശോധന.കൂടാതെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കരമന അഷ്‌റഫ് മൗലവിയുടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നു. പൂന്തുറയിലെ വീട്ടില്‍ കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

Read More

ദുബൈ: ആഡംബര കാറുകളിൽ ദുബൈ കിരീടാവകാശിയുടെ ചിത്രം പതിപ്പിച്ചു യുഎഇയുടെ 49 -ആം ദേശീയ ദിനം അഘോഷിക്കുകയാണ് മലയാളിയായ ഇക്ബാൽ ഹത്ബൂർ. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വർഷവും ഇദ്ദേഹം കാർ അലങ്കരിക്കുന്നുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇദ്ദേഹം ഇത് തുടരുന്നു. ഇത്തവണ യുഎഇ ദേശീയ ദിനത്തിൽ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രങ്ങൾ പതിപ്പിച്ച റോൾസ് റോയ്‌സ് കാറുമായാണ് ഇക്ബാൽ ദുബൈ നിരത്തിലിറങ്ങുന്നത്. ഷെയ്ഖ് ഹംദാൻ ഒട്ടകപ്രേമിയായതിനാൽ ഒട്ടകത്തിന്റെ ചിത്രങ്ങളും കാറിൽ പതിപ്പിച്ചിട്ടുണ്ട്. കാസർകോഡുകാരനാണ് ഇക്ബാൽ ഹത്ബൂർ. അദ്ദേഹത്തിന്റെ സുഹൃത്തും കാസർകോഡു സ്വദേശിയുമായ ഇസ്മായിലാണ് ഇതിന്റെ ഡിസൈൻ ചെയ്തത്. നാലു മാസമെടുത്തതാണ് ഡിസൈനും മറ്റു കാര്യങ്ങളും പൂർത്തിയാക്കിയത്. ദുബൈ എങ്ങനെയാകണമെന്നുള്ള ഷെയ്ഖ് ഹംദാന്റെ കാഴ്ചപ്പാടാണ് ഇസ്ലാമിക് കാലിഗ്രാഫിയിൽ ചെയ്തിരിക്കുന്നത്. ദുബൈ പോലീസിന്റെ കറുകൾക്കൊപ്പം ഇക്ബാൽ ഹത്ബൂർ തന്റെ കാർ നിരത്തിലോടിച്ചു ദേശീയ ദിനാഘോഷം ഗംഭീരമാക്കി. ഇത്തവണ കോവിഡിനെ തുടർന്ന്…

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (02-12-2020) https://online.pubhtml5.com/lfro/dysj/

Read More

മനാമ: ബഹ്‌റൈനിൽ മലയാളി മരണപ്പെട്ടു. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ വെൽഡറായി ജോലി ചെയ്തിരുന്ന സതീശൻ പുരുഷോത്തമനാണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് 55 വയസായിരുന്നു.

Read More

മ​നാ​മ: ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ 13ാമത്​ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഷോപ്പ് & വിൻ അഞ്ചാമത്തെ റാഫിൾ നറുക്കെടുപ്പ് 2020 ഡിസംബർ 2 ന് ഗാലേറിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. അഞ്ചാം ഘട്ട നറുക്കെടുപ്പിൽ വിജയികളായ 400 പേർക്ക് 25,000 ദിനാർ മൂല്യമുള്ള ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു. 150 പേർക്ക് 100 ദിനാറിന്റെയും 150 പേർക്ക് 50 ദിനാറിന്റെയും 100 പേർക്ക് 25 ദിനാറിന്റെയും ഷോപ്പിംഗ് കാർഡുകൾ ലഭിക്കും. എല്ലാ വിജയികൾക്കും ഗാലേരിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെ കസ്റ്റമർ സർവീസ് കൗണ്ടറുമായ ബന്ധപ്പെടുകയും അവിടെനിന്ന് സമ്മാനങ്ങൾ വാങ്ങുകയും ചെയ്യാം. ഇതുവരെ 2000 വിജയികൾക്ക് 1,25,000 ഡോളർ വിലവരുന്ന ലുലു ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 100, 50, 25 ദിനാറിന്റെ വീതം ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡ് വർഷാവസാനം വരെ ഇ-റാഫിൾ നറുക്കെടുപ്പിലൂടെ ഷോപ്പർമാർക്ക് നൽകും. ലുലുവിന്റെ ബഹ്‌റൈനിലുള്ള 8…

Read More

ന്യൂഡൽഹി : രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സ്‌റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ച് സുപ്രീം കോടതി. പോലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. സിബിഐ, എൻഐഎ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ് തുടങ്ങിയ ഓഫീസുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ റോഹിംഗ്ടൻ നരിമാൻ, കെ.എം ജോസഫ്, അനിരുദ്ധ് ബോസ് എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. പഞ്ചാബിലെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നൈറ്റ് വിഷനോട് കൂടിയ ക്യാമറകൾ സ്ഥാപിക്കാനാണ് നിർദ്ദേശം. ക്യാമറകൾക്ക് ഓഡിയോയും, വീഡിയോയും പകർത്താൻ കഴിവുള്ളതായിരിക്കണം. വൈദ്യുതിയും ഇന്റർനെറ്റുമില്ലാത്ത പ്രദേശങ്ങളിൽ ബദൽ സംവിധാനങ്ങൾ ഒരുക്കണം. സിസിടിവി ക്യാമറകളുടെ പ്രവർത്തനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും അതാത് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കായിരിക്കുമെന്നും കോടതി പറഞ്ഞു. രാജ്യത്തെ ഒരു പോലീസ് സ്‌റ്റേഷനുകൾ പോലും സിസിടിവി ക്യാമറയില്ലാതെ പ്രവർത്തിക്കരുത്. സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടം,…

Read More

ന്യൂഡൽഹി:  ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് സഹായ വാ​ഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്ന് മോദി ട്വീറ്റിൽ പറഞ്ഞു. ബുറേവി ചുഴലിക്കാറ്റ് മൂലം കേരളത്തിലെ സ്ഥിഗതികളെക്കുറിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേരളത്തെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പു നൽകി. ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു.- മോദി ട്വിറ്ററിൽ കുറിച്ചു.

Read More

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതായി കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകിട്ടു മുതല്‍ ജില്ലയില്‍ ചുഴലിക്കാറ്റിന്റെ ശക്തമായ സ്വാധീനമുണ്ടാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് അപകട സാധ്യതയുള്ള മേഖലയില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ(എന്‍.ഡി.ആര്‍.എഫ്.) ഒരു യൂണിറ്റ് ജില്ലയിലെത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര-നാവിക-വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നാളെ ഗള്‍ഫ് ഓഫ് മാന്നാറിലെത്തുന്ന ബുറേവി ചുഴലിക്കാറ്റ് രാത്രിയും ഡിസംബര്‍ നാലിന് പുലര്‍ച്ചെയുമായി കന്യാകുമാരിയുടേയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്നാട് തീരത്തേക്കു പ്രവേശിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളതെന്നു കളക്ടര്‍ പറഞ്ഞു. ഇത് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ജില്ലയിലാകെ അതിതീവ്ര മഴയും കാറ്റുമുണ്ടാകും.…

Read More

മനാമ: ജനാധിപത്യ പ്രക്രിയയുടെ അന്തസ്സ് ഉൾക്കൊണ്ടുകൊണ്ട് രാജ്യത്തെ പൗരന്മാരുടെ അവകാശം കൃത്യമായി വിനിയോഗിക്കുവാൻ പ്രവാസികൾക്കും അവസരമൊരുക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്വാഗതാർഹമാണ് എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. മുഴുവൻ പ്രവാസികൾക്കും ജനപ്രാതിനിധ്യ സഭകളിലേക്ക് തങ്ങളുടെ നാടുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുള്ള അവസരം ഉണ്ടാകണം. കുറ്റമറ്റ രീതിയിൽ മുഴുവൻ പ്രവാസികൾക്കും വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകുന്നതിലൂടെ   പ്രവാസികൾക്ക് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സമ്മർദ്ദ ശക്തിയാകാനും കഴിയും. രാജ്യത്തിന് പുറത്തുള്ള മുഴുവൻ പ്രവാസികളെയും വോട്ടർ പട്ടികയിൽ ഉൾപെടുത്താൻ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read More