- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (03-12-2020) https://online.pubhtml5.com/lfro/dysj/
ബാഴ്‌സലോണ: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് കളിക്കളത്തില്‍ വെച്ച് ജേഴ്സി അഴിച്ചതിന് ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്ക് പിഴശിക്ഷ. സ്പാനിഷ് സോക്കര്‍ ഫെഡറേഷനാണ് നടപടിയെടുത്തത്. 600 യൂറോയാണ് (53,215.16 രൂപ) മെസ്സിക്ക് പിഴ വിധിച്ചിരിക്കുന്നത്. ബാഴ്‌സലോണ ക്ലബ്ബിനോട് 180 യൂറോയും പിഴയടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നവംബര്‍ 29-ന് ലാ ലിഗയില്‍ ഒസാസൂനയ്ക്കെതിരായ മത്സരത്തിലാണ് ഗോളടിച്ചശേഷം മെസ്സി തന്റെ ബാഴ്സ ജേഴ്സി അഴിച്ച് മാറ്റി ഉള്ളില്‍ ധരിച്ചിരുന്ന അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലെ മറഡോണയുടെ 10-ാം നമ്പര്‍ ജേഴ്സി പ്രദര്‍ശിപ്പിച്ച് ഇതിഹാസ താരത്തിന് ആദരമർപ്പിച്ചത്. മത്സരത്തിനിടെ ജേഴ്‌സി അഴിച്ച് മാറ്റിയതിനു പിന്നാലെ തന്നെ റഫറി മെസ്സിക്ക് നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഴ വിധിച്ചിരിക്കുന്നത്. മറഡോണയ്ക്ക് വ്യത്യസ്തരീതിൽ ആദരമർപ്പിച്ചതിന് നിരവധി പേരാണ് മെസ്സിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല. ബുറേവി ചുഴലിക്കാറ്റും അനുബന്ധിച്ചുണ്ടായേക്കാവുന്ന ന്യൂന്മർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്‌നിക് കോളേജുകളിൽ വെള്ളിയാഴ്ച നടത്താനിരുന്ന സ്പോട് അഡ്മിഷൻ ശനിയാഴ്ചയിലേക്ക് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരളസർവകലാശാല നാളെ (ഡിസംബർ 4) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പത്രകുറിപ്പിൽ പറയുന്നു. എം.ജി സർവകലാശാലയും ഡിസംബർ 4 ലെ പരീക്ഷകൾ മാറ്റിവച്ചു.
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് നാളെ പുലർച്ചെയോടെ കേരളത്തിലെത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സുരനാളെക്ഷ കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളം നാളെ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം ആറു മണിവരെ പ്രവർത്തനം നിർത്തിവെയ്ക്കുന്നത്.
കൊച്ചി: സ്വപ്നയുടെ കേസുകൾ അഭിഭാഷകൻ ജിയോ പോൾ ഒഴിഞ്ഞു. ഇന്ന് രാവിലെ കസ്റ്റംസ് കേസിൽ ഹാജരായ ശേഷമാണ് ഒഴിയുകയാണെന്ന് അറിയിച്ചത്. പ്രതി ഭാഗത്തിനുള്ള രേഖകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കൈമാറിയപ്പോൾ ജിയോ പോൾ സീകരിച്ചില്ല. ഇനി മുതൽ താനല്ല സ്വപ്നയുടെ അഭിഭാഷകനെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. പിന്നീട് പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്നയുടെ റിമാൻഡ് കാലാവധി നീട്ടുന്ന കേസ് പരിഗണിച്ചപ്പോൾ, താൻ വക്കാലത്ത് ഒഴിയുകയാണെന്ന് അഡ്വ.ജിയോ പോൾ കോടതിയെ അറിയിച്ചു. കേസിന്റെ രേഖകൾ സ്വപ്നയുടെ ഭർത്താവിന് കൈമാറുകയും ചെയ്തു. സ്വർണ്ണക്കടത്ത് സംബന്ധിച്ച് അഭിഭാഷനോട് ആദ്യം വിശദീകരിച്ച കാര്യങ്ങളല്ല പിന്നീട് അന്വേഷണ സംഘങ്ങളോട് വ്യക്തമാക്കിയത്. ശിവശങ്കറിന് കേസിൽ പങ്കാളിത്തമില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റി. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നു എന്ന ശബ്ദ സന്ദേശം പുറത്തു വിടുന്നതും അഭിഭാഷകൻ അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ വച്ച് രഹസ്യമൊഴി കൊടുക്കാൻ തീരുമാനിച്ചത്. അഭിഭാഷകനോട് ആലോചിച്ചല്ല ഇക്കാര്യവും സ്വപ്ന തീരുമാനിച്ചത്. ഇതിനിടെ,…
മനാമ: ഇന്ത്യൻ എംബസി ബഹ്‌റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) ‘സ്പെക്ട്ര 2020’ എന്ന പേരിൽ ഈ വർഷത്തെ ആർട്ട് കാർണിവൽ ഓൺലൈനിലൂടെ സംഘടിപ്പിക്കുന്നു. കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ ബഹ്‌റൈൻ രാജ്യത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ഓൺലൈനിലൂടെ, 2020 ഡിസംബർ 11 വെള്ളിയാഴ്ച ആയിരിക്കും ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2020’ കാർണിവൽ നടത്തുക . സ്പെക്ട്ര 2020 യുടെ വിജയത്തിനായി അണിയറയിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങി . ഇതിനായി ഐ സി ആർ എഫ് സ്പെക്ട്ര ടീം, ഐ സി ആർ എഫ് സ്പെക്ട്ര ജനറൽ കൺവീനർ മിസ് റോസിലിന്റെ നേതൃത്വത്തിൽ , സ്കൂൾ കോർഡിനേറ്റർസുമായും , വോളന്റീർസുമായും മീറ്റിംഗുകൾ നടത്തി. ഏകദേശം മുപ്പതോളം സ്കൂൾ കോർഡിനേറ്റർസുമാർ പതിനഞ്ചോളം സ്കൂളുകളിൽ നിന്നും ഇതിൽ പങ്കെടുത്തു. എല്ലാവരും ആകാംഷയോടെ ഈ വർഷത്തെ സ്പെക്ട്ര 2020…
മനാമ: ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളോടെ ഫ്രഞ്ച് ദിനം ഇന്ത്യന്‍ സ്കൂളില്‍ ആഘോഷിച്ചു. സ്കൂൾ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.കവിത പാരായണം, ഫ്രഞ്ച് ഭാഷയിലെ പ്രസംഗങ്ങൾ, ഗാനങ്ങൾ, റോൾ പ്ലേകൾ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, പവർ പോയിന്റ് പ്രസന്റേഷൻ എന്നിങ്ങനെ വിവിധ പരിപാടികളിൽ വിദ്യാർത്ഥികള്‍ പങ്കെടുത്തു. വകുപ്പ് മേധാവി ട്രെവിസ് മിഷേല്‍ പരിപാടിയുടെ മേല്‍നോട്ടം നിര്‍വഹിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 300 ദശലക്ഷത്തിലധികം ആളുകൾ ഫ്രഞ്ച് സംസാരിക്കുന്നുണ്ടെന്നും ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കാനുള്ള കഴിവ് അന്താരാഷ്ട്ര തൊഴിൽ വിപണിയിൽ ഒരു നേട്ടമാണെന്നും ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിൻസ് എസ് നടരാജൻ ഒരു സന്ദേശത്തിൽ പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അന്താരാഷ്ട്ര ഭാഷ എന്ന നിലയില്‍ ഫ്രഞ്ച് പഠനം , തിയേറ്റർ, ദൃശ്യ കല, നൃത്തം വാസ്തുവിദ്യ,ഫ്രഞ്ച് സാഹിത്യത്തിലെ കൃതികൾ അതുപോലെ സിനിമകൾ, ഗാനങ്ങൾ തുടങ്ങിയവ അടുത്തറിയാന്‍ ഉപകാരപ്പെടുമെന്ന് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു:ഫ്രഞ്ച് ഭാഷയിൽ…
ദുബായ്: ഇസ്രായേലി പാസ്‌പോർട്ട് ഉടമകൾക്ക് യുഎഇയിലേക്ക് എയർലൈൻസ്, ട്രാവൽ, ടൂറിസം ഓഫീസുകൾ വഴി ടൂറിസ്റ്റ് എൻട്രി വിസ അനുവദിച്ചു. യുഎഇയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെത്തുടർന്ന് രാജ്യത്തെ വിദേശകാര്യ മന്ത്രാലയമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. പരസ്പര വിസ ഒഴിവാക്കൽ കരാറിന് യുഎഇയുടെ ഭരണഘടനാ അംഗീകാരം ലഭിക്കുന്നതുവരെ എമിറാറ്റിക്കും ഇസ്രായേൽ പൗരന്മാർക്കും യാത്ര സുഗമമാക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന ചരിത്രപരമായ അബ്രഹാം കരാറിൽ ഇരു രാജ്യങ്ങളും നേരത്തെ ഒപ്പുവച്ചിരുന്നു. മേഖലയിലെ സ്ഥിരതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് സെപ്റ്റംബറിലാണ് അബ്രഹാം കരാർ ഒപ്പിട്ടത്. ലോജിസ്റ്റിക്സ്, സംസ്കാരം, വിദ്യാഭ്യാസം, ശാസ്ത്രം, ടൂറിസം തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടെ സഹകരണ മേഖലകളെക്കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തി.
കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനില്‍ നടന്നത് വലിയ അഴിമതിയെന്ന് സിബിഐ. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സിബിഐയുടെ പരാമര്‍ശം. തെളിവുകള്‍ നിരത്തിയിട്ടും പ്രൊസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിരസിച്ചെന്നും സിബഐ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. കശുവണ്ടി വികസ കോര്‍പ്പറേഷനില്‍ 500 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് സിബിഐയുടെ സത്യവാങ്മൂലം. മുന്‍ എംഡി കെ എ രതീഷും മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖറും അടക്കമുള്ളവര്‍ അഴിമതിക്കായി ഗൂഡാലോചന നടത്തിയെന്നും സിബിഐ ആരോപിക്കുന്നു.തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല, തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിരസിച്ചതെന്നും സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 222-ാമത് ‘ദി ഡ്രീം 12 മില്ല്യന്‍ സീരീസ്’ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ദുബൈയില്‍ താമസിക്കുന്ന മലയാളിയായ ജോര്‍ജ് ജേക്കബാണ് കോടീശ്വരനായിരിക്കുന്നത്. മെഡിക്കൽ എക്വിപ്പ്‌മെൻറ് സെയിൽസ് എക്സിക്യൂട്ടീവ് ആണ് ഇദ്ദേഹം. നവംബർ 30 ന് വാങ്ങിയ 069402 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ജോര്‍ജ് ജേക്കബിന് സമ്മാനം ലഭിച്ചിരിക്കുന്നത്. മറ്റ് സമ്മാനങ്ങളെല്ലാം സ്വന്തമാക്കിയതും ഇന്ത്യക്കാരാണെന്നത് ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രത്യേകതയാണ്. ബിഗ് ടിക്കറ്റിന്‍റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഡിസംബര്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223-ാം സീരീസ് നറുക്കെടുപ്പില്‍ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുയായ രണ്ട് കോടി ദിര്‍ഹമാണ് (40 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്.
