- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ യു. എ ഖാദർ (85) അന്തരിച്ചു. കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യു.എ.ഖാദര്‍ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി. കൊയിലാണ്ടി ഗവ: ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളജ് ഓഫ് ആര്‍ട്‌സില്‍ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്തു. 1990ൽ വിരമിച്ചു. നോവലുകള്‍, കഥാസമാഹാരങ്ങള്‍, യാത്രാവിവരണം, ലേഖനങ്ങള്‍, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികൾ രചിച്ചു. അദ്ദേഹത്തിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാള ഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍…
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി ബോളിവുഡ് നടി ആര്യ ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി. 33 കാരിയായ നടിയെ തെക്കന്‍ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. കൊല്‍ക്കത്തയിലെ ഫ്ലാറ്റിൽ നടി ഏറെക്കാലമായി ഒറ്റക്കാണ് താമസം. ഫ്ളാറ്റിൽനിന്ന് നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവർക്ക് അയൽക്കാരുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ വഴിയാണ് ഭക്ഷണം ഇവർ ഭക്ഷണം വരുത്തിയിരുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രാവിലെ കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം പ്രഥാമിക അന്വേ,ണത്തിൽ മരണത്തില്‍ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.നടിയുടെ ഫോൺകോൾ വിവരങ്ങളും ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് ഉദ്യോഗസ്ഥരും ഫ്ളാറ്റിലെത്തി തെളിവെടുപ്പ് നടത്തി. അന്തരിച്ച സിത്താറിസ്റ്റ് നിഖില്‍ ബന്ദോപാധ്യായയുടെ മകളാണ് ആര്യ ബാനര്‍ജി. ‘എല്‍എസ്ഡി: ലവ് സെക്‌സ് ഔര്‍ ധോക’ (2010), ‘ദ ഡേര്‍ട്ടി പിക്ചര്‍’ (2011) ഉൾപ്പെടെയുള്ള ചിത്രങ്ങളിലും…
ന്യൂയോർക്ക്: 80 കിലോ ഭാരം നിസ്സാരമായി എടുത്ത് പൊക്കിയ ഏഴ് വയസുകാരി റൊറി വാൻ ഉൾഫാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ കുട്ടി താരം. കാനഡയിൽ സ്ഥിരതാമസക്കാരിയായ റൊറി റെക്കോർഡുകൾ വാരിക്കൂട്ടുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് റൊറിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സിൻക്ലെയർ ടൊട്ടലിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ശക്തയായ ഏഴുവയസുകാരി റൊറിയാണ്. ചെറിയ പ്രായത്തിൽ തന്നെ റൊറി പരിശീലനം ആരംഭിച്ചിരുന്നു. അഞ്ചാം വയസ് മുതലാണ് ഈ കൊച്ചുമിടുക്കി ലിഫ്റ്റിംഗ് ആരംഭിച്ചത്. 13 വയസുള്ള കുട്ടികളുടെ 30 കിലോയിൽ താഴെയുള്ള വെയിറ്റ് ലിഫ്റ്റിൽ റൊറി അമേരിക്കൻ ചാമ്പ്യൻ പട്ടവും നേടിയിട്ടുണ്ട്. ആഴ്ചയിൽ ഒൻപത് മണിക്കൂർ റൊറി പരിശീലനത്തിനായി മാറ്റിവയ്ക്കാറുമുണ്ട്. കൂടുതൽ ശക്തയാവാനാണ് താൻ ശ്രമിക്കുന്നതെന്നും കഴിഞ്ഞതിനെ കുറിച്ചോ വരാനുള്ളതിനെ കുറിച്ചോ താൻ ചിന്തിക്കാറില്ലെന്നും റൊറി പറയുന്നു. നിരവധി ആരാധകരാണ് റൊറിക്കുള്ളത്. കഠിന പരിശ്രമത്തിലൂടെയാണ് റൊറി ഈ ഉയരങ്ങൾ കീഴടക്കുന്നത്.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 11 ന് നടത്തിയ 9,918 കോവിഡ് -19 ടെസ്റ്റുകളിൽ 188 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 108 പേർ പ്രവാസി തൊഴിലാളികളാണ്. 71 പുതിയ കേസുകൾ സമ്പർക്കം മൂലവും 9 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 88,820 ആയി. കോവിഡിൽ -19 ൽ നിന്ന് 183 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 86,867 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.80 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 347 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,606 പേരാണ്. ഇവരിൽ 7 പേർ ഗുരുതരാവസ്ഥയിലാണ്. 1,599 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.81 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ 21,70,286 പേരെയാണ് കോവിഡ്…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 12) ശനിയാഴ്ച, രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഹമദ് കാനൂ ഹെൽത്ത് സെന്റർ, റിഫ മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ, ഹമദ് ടൗൺ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ റാംലി മാൾ, ആലി സീഫ് മാൾ, അറാദ് അൽ ഹറാം, സൽമാനിയ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ എക്സിബിഷൻ അവന്യൂ ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയ ഹമല ഗാരേജുകൾ മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള…
ചെന്നൈ : സൂപ്പർസ്റ്റാർ രജനികാന്തിന്റെ എഴുപതാം പിറന്നാളിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം മുന്നോട്ട് നയിക്കു എന്നാണ് സന്ദേശത്തിൽ അദ്ദേഹം കുറിച്ചത്. ട്വിറ്ററിലൂടെയാണ് സന്ദേശം പങ്കുവച്ചത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീർ ശെൽവം, സംഗീത സംവിധായകൻ എ അർ റഹ്മാൻ എന്നിങ്ങനെ നിരവധി വിശിഷ്ട വ്യക്തികളും താരത്തിന് ആശംസകൾ അറിയിച്ചു. രജനീകാന്ത് ഫാൻസ് അസോസിയേഷൻ അംഗങ്ങൾ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ രാവിലെതന്നെ തടിച്ചുകൂടിയിരുന്നു. ബാനറുകളും തലൈവരുടെ ചിത്രമുള്ള ടീ ഷർട്ടും ധരിച്ചാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പിന്നാളിനോടനുബന്ധിച്ച് എല്ലാ വർഷവും ചെയ്തുവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഈ വർഷവും തുടരുമെന്ന് രജനി മക്കൾ മണ്ഡ്രം അംഗങ്ങൾ അറിയിച്ചു. ഡിസംബർ 31 നാണ് രജനീകാന്ത് പുതിയ പാർട്ടി പ്രഖ്യാപനം നടത്തുന്നത്. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ആകാംക്ഷയോടെ കാത്തുനിൽക്കുകയാണ്…
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എൽഡിഎഫിൽ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് എൻസിപി നേതാവ് മാണി സി കാപ്പൻ. സീറ്റ് വിഭജനത്തിൽ എൽഡിഎഫ് നീതി കാട്ടിയില്ല. എൻസിപിയെ തഴഞ്ഞു. പ്രതിഷേധം മുന്നണിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നേരിട്ട അവഗണനയിൽ കടുത്ത പ്രതിഷേധം ഉണ്ട്. എന്നാൽ മുന്നണി മര്യാദയുടെ പേരിൽ തെരഞ്ഞെടുപ്പിന് മുൻപ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ല. എൻസിപിയോട് എൽഡിഎഫ് നീതി പുലർത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോസ് കെ മാണിയുടെ ഇടതുപക്ഷത്തിലേക്കുള്ള വരവോടെ തന്നെ കടുത്ത എതിർപ്പിലായിരുന്നു എൻസിപി നേതൃത്വം. കോട്ടയം ജില്ലയിൽ മാത്രം ഇരുപത്തിയാറിടത്ത് മത്സരിച്ച എൻസിപിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റുകൾ മാത്രമാണ്. തുടർന്നാണ് എൻസിപി അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. അതേസമയം എൻസിപി വാദം തള്ളി സിപിഎം നേതൃത്വം രംഗത്തെത്തി.
ചെന്നൈ: രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയായ സി.ബി.ഐയെ നാണക്കേടിലാക്കി കസ്റ്റഡിയിലിരുന്ന സ്വർണം മോഷണം പോയി. 43 കോടി രൂപയിലധികം വില വരുന്ന 103 കിലോ സ്വർണാമാണ് സി.ബി.ഐ കസ്റ്റഡിയിൽ നിന്നും കാണാതായത്. സംഭവത്തിൽ അന്വേഷണച്ചുമതല കോടതി ലോക്കൽ പൊലീസിന് കൈമാറി. സ്വർണം കാണാതായതു സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തമിഴ്നാട് സിബി-സിഐഡിയോട് കോടതി നിർദ്ദേശിച്ചു. അന്വേഷണം സിബിഐയെ സംബന്ധിച്ചിടത്തോളം നാണക്കേടുണ്ടാക്കുമെങ്കിലും കുറ്റക്കാരെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പൊലീസിനു പകരം സി.ബി.ഐയോ ദേശീയ അന്വേഷണ ഏജൻസിയോ കേസ് അന്വേഷിക്കണമെന്ന് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പൊലീസുകാരെ വിശ്വാസത്തിലെടുത്തേ മാതിയാവുവെന്നും സി.ബി.ഐക്ക് കൊമ്പില്ലെന്നും ജസ്റ്റ്സ് പി.എൻ പ്രകാശ് പറഞ്ഞു. 2012ല്‍ സിബിഐ സുരാന കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ കാണാതായതത്. സുരാനയുടെ നിലവറയില്‍ സിബിഐ സീല്‍ ചെയ്ത് പൂട്ടിയ സ്ഥലത്തുനിന്നാണ് സ്വര്‍ണം കാണാതായത്. സ്വര്‍ണ സൂക്ഷിച്ച സ്ഥലത്തിന്റെ…
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൊച്ചി: കൃത്യമായ നേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് സിപിഐഎമ്മിന്റെ നേതാക്കള്‍ പ്രചരണത്തില്‍ മുന്‍പന്തിയില്‍ വരാത്തത്. സര്‍ക്കാരിന്റെ നിരവധി അഴിമതികള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് കേരളത്തില്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിഫ്ബി ജനങ്ങളെ കടത്തില്‍ മുക്കുന്ന പദ്ധതിയാണ്. ഉദ്യോഗസ്ഥ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിനെതിരെ ഉള്ളത് ഗുരുതര ആരോപണങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
