മനാമ: ബഹ്റൈനിൽ ഡിസംബർ 11 ന് നടത്തിയ 9,918 കോവിഡ് -19 ടെസ്റ്റുകളിൽ 188 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 108 പേർ പ്രവാസി തൊഴിലാളികളാണ്. 71 പുതിയ കേസുകൾ സമ്പർക്കം മൂലവും 9 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 88,820 ആയി.
കോവിഡിൽ -19 ൽ നിന്ന് 183 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 86,867 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.80 ശതമാനമാണ്.
ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 347 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,606 പേരാണ്. ഇവരിൽ 7 പേർ ഗുരുതരാവസ്ഥയിലാണ്. 1,599 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.81 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ബഹ്റൈനിൽ ഇതുവരെ 21,70,286 പേരെയാണ് കോവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുള്ളത്.