Author: News Desk

മനാമ: ഇന്ത്യൻ എംബസി ബഹ്‌റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2020’ എന്ന പേരിൽ ഈ വർഷത്തെ ആർട്ട് കാർണിവൽ ഓൺലൈനിലൂടെ നടത്തി. ഉത്ഘാടനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ല നിർവഹിച്ചു. കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണ്. ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ പരം കുട്ടികൾ ഇന്നത്തെ മത്സരത്തിൽ പങ്കെടുത്തു. For Appointment Click: https://www.kimshealth.org/bahrain/muharraq/ പങ്കെടുക്കുന്ന കുട്ടികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടന്നത്. അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ്, പതിനൊന്ന് മുതൽ പതിനാല് വയസ്സ്, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ. ഇവരെ കൂടാതെ, 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കുള്ള വിഭാഗത്തിൽ കുറച്ചു പേർ മത്സരത്തിൽ ചേർന്നു. ഓരോ വിഭാഗത്തിലും…

Read More

ബംഗളൂരു: ബംഗളൂരു മയക്കമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണിക്ക് കർണാടക കോടതി ജാമ്യം അനുവദിച്ചു. മൂന്ന് ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം, അതേ തുകയുടെ രണ്ട് ജാമ്യവും നൽകണം, ഓരോ രണ്ടാഴ്ച കൂടുമ്പോഴും സഞ്ജന പോലീസിന് മുന്നിൽ ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസമായി ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്ന നടിടെ ആദ്യ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി രണ്ടാമത് നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം ജാമ്യം അനുവദിച്ചു. കഴിഞ്ഞ സെപ്റ്റംബർ 8 നാണ് സഞ്ജനയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

Read More

മനാമ: ബഹ്‌റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻ‌ഡുറൻസ് ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ ഡേ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന് നാളെ സമാപനമാകും. ബഹ്‌റൈന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ഇന്റർനാഷണൽ എൻ‌ഡുറൻസ് വില്ലേജിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര മൽസരത്തിന് പുറമെ 40 കിലോമീറ്ററും 80 കിലോമീറ്ററും ദൈർഘ്യമുള്ള രണ്ട് യോഗ്യതാ മൽസരങ്ങൾ, ഒരേ ദിവസം 20 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പുതിയ ‘അൽ-അഞ്ജൽ’ റേസ്, 120 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റർനാഷണൽ റേസ് എന്നിവയാണ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 20 കിലോമീറ്റർ ഓട്ടത്തിൽ ഷെയ്ഖ് നാസറിന്റെ മക്കളായ ഷെയ്ഖ ഷീമ ബിന്ത് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫ,…

Read More

കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും എംപിയുമായ സുരേഷ് ഗോപി.  കേരളത്തിലേത് വൃത്തികെട്ട ഭരണമാണെന്നും സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.  ഈ സർക്കാരിനെ ഒതുക്കിയെ മതിയാകൂ.  ഇവരെ കാലിൽ തൂക്കി കടലിൽ കളയണമെന്നും സുരേഷ് ഗോപി വിമർശിച്ചു.  കണ്ണൂരിൽ കോർപറേഷൻ സ്ഥാനാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സർക്കാർ നടത്തുന്ന കൊള്ളയ്ക്ക് ഇടയിൽ കൊലപാതകത്തിന് ചെറിയ ശമനം വന്നതിൽ ദൈവത്തോട് നന്ദി പറയാം. കോസ്മിക്ക് ലോ ഇവരെ ഒടുക്കിയിരിക്കും.  കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്.  ശക്തമായ പ്രതിപക്ഷമായിരുന്നെങ്കിൽ ഇവരെ എടുത്ത് കളയുമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. 2016 തെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കിൽ സർക്കാരിനെ ശക്തമായി നേരിടാമായിരുന്നു.  ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല.  കഴിഞ്ഞ നാലേമുക്കാൽ വർഷം ഈ സർക്കാർ ചെയ്തുകൂട്ടിയത് ഇഴ കീറി പരിശോധിക്കണം.  അങ്ങനെ വാന്നാൽ ജനങ്ങൾക്ക് താമര ചിഹ്നത്തിൽ മാത്രമെ വോട്ട് ചെയ്യാനാവൂ.  മലയാളികൾക്ക് കൈവന്ന ഈ അവസരം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണമെന്നും…

Read More

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയതിനു പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ആശുപത്രി വിട്ടാലും ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിർദ്ദേശം. കഴിഞ്ഞദിവസം നടത്തിയ എംആര്‍ഐ സ്കാനില്‍ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ പറയുന്നു. For Appointment Click: https://www.kimshealth.org/bahrain/muharraq/ കടുത്ത തലവേദന, ന്യൂറോ പ്രശ്നങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സി.എം.രവീന്ദ്രന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്. ആശുപത്രിയിലായതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു.

Read More

മനാമ: ബഹ്റൈനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ്  സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു.  വ്യാഴാഴ്ച  പ്രിന്‍സ് സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക ഗവണ്മെന്റ് എക്‌സിക്യൂട്ടീവ്   കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്തു അധിവസിക്കുന്ന എല്ലാവരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുകയെന്നത് പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവിന്റെ നിര്‍ദേശപ്രകാരം  എല്ലാവർക്കും വാക്സിന്‍ സൗജന്യമായി നല്‍കാനാണ് തീരുമാനമെന്നും പ്രിന്‍സ് സല്‍മാന്‍ അറിയിച്ചു.  രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴിയായിരിക്കും ഇത് വിതരണം ചെയ്യുന്നത്.  18 വയസ്സിനുമേല്‍ പ്രായമുള്ള എല്ലാവർക്കും   വാക്സിന്‍ ലഭിക്കും.  പ്രാരംഭത്തില്‍ പ്രതിദിനം 5,000 പേര്‍ക്ക് വീതവും തുടര്‍ന്ന് ദിവസേന 10,000 പേര്‍ക്കും വാക്സിന്‍ നല്‍കുകയെന്നതാണ് ലക്ഷ്യം. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഫെയ്‌സര്‍ ബയോ എന്‍ടെക് വാക്സിന് ഈയിടെ ബഹ്റൈന്‍ അനുമതി നല്‍കിയിരുന്നു. നവംബറിൽ…

Read More

കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ വീണ്ടും വിമർശനവുമായി ബി.ജെ.പി. കള്ളക്കടത്ത് സംഘങ്ങളുമായി സ്പീക്കർക്ക് ബന്ധമുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വർണ്ണക്കള്ളക്കടത്തിൽ പങ്ക് തെളിഞ്ഞാൽ സ്പീക്കർ പൊതുപ്രവർത്തനം നിർത്തുമോയെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ല. നിയമസഭ സ്പീക്കറെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രതയൊ മര്യാദയൊ സ്പീക്കര്‍ കാണിച്ചിട്ടില്ല. സ്വര്‍ണക്കടത്തുകാരെ താന്‍ സഹായിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ട്. ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോ?- സുരേന്ദ്രൻ ചോദിച്ചു. സ്പീക്കര്‍ ഊരാളുങ്കലിന് വേണ്ടി വലിയ അഴിമതി നടത്തി. ഊരാളുങ്കല്‍ സൊസൈറ്റി സി.പി.എം. നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണ്. അധികം തുകയുടെ ടെണ്ടര്‍ നല്‍കി ബാക്കി തുക നേതാക്കള്‍ പങ്കിട്ടെടുക്കുന്നു. വൈദഗ്ധ്യമില്ലാത്ത മേഖലകളിലും സി.പി.എം. ഭരിക്കുന്ന ഊരാളുങ്കലിന് സര്‍ക്കാര്‍ കരാര്‍ നല്‍കുന്നുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ ഡിസംബർ 10 ന് നടത്തിയ 11,002 കോവിഡ് -19 ടെസ്റ്റുകളിൽ 137 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 75 പേർ പ്രവാസി തൊഴിലാളികളാണ്. 50 പുതിയ കേസുകൾ സമ്പർക്കം മൂലവും 12 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 88,632 ആയി. കോവിഡിൽ -19 ൽ നിന്ന് 166 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 86,684 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.80 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 347 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,601 പേരാണ്. ഇവരിൽ 6 പേർ ഗുരുതരാവസ്ഥയിലാണ്. 1,595 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.81 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ 21,60,368 പേരെയാണ് കോവിഡ്…

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 11) വെള്ളിയാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഈസ ടൗൺ ട്രഡീഷണൽ മാർക്കറ്റ് വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ലുലു ഹൈപ്പർ മാർക്കറ്റ് (ഹിഡ്) മറീന മാൾ വാദി അൽസെയിൽ മാൾ ടുബ്ലി ക്ലബ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഷാ ജാബർ ഹൈവേ ആൻഡ് അസ്കർ ഹൂറ പാർക്ക് For Appointment Click: https://www.kimshealth.org/bahrain/muharraq/ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക.

Read More