Author: News Desk

മ​നാ​മ: ബഹ്‌റൈന്റെ 49- ആം ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ക്യാപിറ്റൽ ഗവർണറേറ്റ്. ഡിസംബർ 16, 17 തീയതികളിലാണ് ബഹ്‌റൈൻ ദേശീയ ദിനമായി ആഘോഷിക്കുന്നത്. ഈ വേളയിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഡിസംബർ മാസത്തിൽ നടത്തുന്ന പരിപാടികളും മത്സരങ്ങളും പ്രഖ്യാപിച്ചു. കല, പാരമ്പര്യ, സാംസ്കാരിക, കായിക പരിപാടികളാണ് സംഘടിപ്പിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ നടത്തുകയെന്ന് ക്യാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ പറഞ്ഞു. ഡിസംബർ 14 ന് സീഫ് മാളിൽ തടിയിൽ തീർത്ത ശിൽപങ്ങളുടെ പ്രദർശനം നടക്കും. ഡിസംബർ 18 ന് നോർത്തേൺ ഗവർണറേറ്റുമായി ചേർന്ന് സൈക്കിൾ മാർച്ച് സംഘടിപ്പിക്കും. 27ന് “മനാമയുടെ ചരിത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കും. പൗരത്വത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും മനോഹരമായി അലങ്കരിച്ച സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾക്ക് സമ്മാനം നൽകുമെന്നും ക്യാപിറ്റൽ ഗവർണറേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം…

Read More

കരിപ്പർ : രണ്ട് വ്യത്യസ്ത കേസുകളിലായി അനധികൃതമായി കടത്താൻ ശ്രമിച്ച 577 ഗ്രാം സ്വർണവും 136ഗ്രാം സ്വർണ മിശ്രിതവുമാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയത്.  ഇതിന് വിപണിയിൽ 33 ലക്ഷം രൂപ വില വരും. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി നവാസിൽ നിന്നാണ് 498 ഗ്രാം കണ്ടെത്തിയത്.  സ്വർണം സിഡി യുടെ രൂപത്തിൽ ഹാർഡ് ഡിസ്‌ക്കിനുള്ളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു.  ദുബായിയിൽ നിന്നും എത്തിയ കർണാടക ഭട്കൽ സ്വദേശി അബ്ദുള്ളയിൽ നിന്നാണ് 136 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്.  ഷർട്ടിന്റെ കഫിനുള്ളിയായി ഒളിപ്പിച്ച് വച്ച രീതിയിലായിരുന്നു സ്വർണം.  ഇയാളിൽ നിന്നും ബോൾ പെന്നിന്റെ റീഫില്ലറിനകത്ത് നിന്നും ധരിച്ച ജീൻസിന്റെ രഹസ്യ അറയിൽ നിന്നും 79 ഗ്രാം സ്വർണവും പിടികൂടി.

Read More

വാഷിങ്ടൺ ഡി.സി: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി വാഷ്ങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിക്ക് മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയോട് അനാദരവ് കാട്ടി ‘ഖാലിസ്ഥാൻ’ വിഘടനവാദികളുടെ പ്രതിഷേധം.  ഇന്ത്യൻ എംബസിക്ക് മുന്നിലെ മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസയിലെ പ്രതിമ ശനിയാഴ്ചയാണ് നശിപ്പിച്ചത്. പ്രതിഷേധക്കാർ പ്രതിമയിൽ പേസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ഖാലിസ്ഥാന്റെ മഞ്ഞ പതാക ഉപയോഗിച്ച് ഗാന്ധിജിയുടെ മുഖം മറയ്ക്കുകയും ചെയ്തു.  ഖാലിസ്ഥാൻ അനുകൂല മദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ എത്തിയതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ യു.എസ് നിയമ നിർവ്വഹണ ഏജൻസികളോട് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.  കുറ്റവാളികൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടി. കൊല്ലം സ്വദേശിയായ റൗഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. ഇയാൾ ക്യാമ്പസ് ഫ്രണ്ട് ജനറൽ സെക്രട്ടറിയാണ്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയും ഹത്രാസ് കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസുംതിരയുന്നതിനിടയിലാണ് റൗഫ് വിമാനത്താവളത്തിൽ നിന്നും പിടിയിലായത്.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 13) ഞായറാഴ്ച, രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ സിത്ര ഹെൽത്ത് സെന്റർ ഹലാത് ബു മഹേർ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സീഫ് മാൾ, കാർബബാദ് അൽ ഹയാത് ഷോപ്പിംഗ് മാൾ സാർ സ്പോർട്സ് ക്ലബ് മനാസിൽ, സൽമാബാദ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ  മുഹറഖ് സെൻട്രൽ മാർക്കറ്റ് ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

റിപ്പോർട്ട് -അജു വാരിക്കാട് ഹൂസ്റ്റണ്‍: ടെക്‌സസിലെ മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്കു നടന്ന അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കഭിമാനമായ റോബിന്‍ ഇലക്കാട്ട് വിജയശ്രീലാളിതനായി. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇവിടെ ഒരു ഇന്ത്യക്കാരന്‍ ജനകീയ പോരാട്ടത്തില്‍ ഈ ഉന്നത സ്ഥാനത്ത് എത്തുന്നത്. റോബിന്‍ ഇലക്കാട് 5622 വോട്ടുകള്‍ നേടിയപ്പോള്‍ (52.51 ശതമാനം) എതിരാളി യോ ലാന്‍ഡാ ഫോര്‍ഡിന് 5085 (47.49 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. റോബിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഏറെ പ്രയോജനപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. https://youtu.be/yyNFG8rpSfY മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മിസോറി സിറ്റിയിലെ വോട്ടര്‍മാര്‍ക്കെല്ലാം സുപരിചിതനാണ് റോബിന്‍ ഇലക്കാട്ട്. സിറ്റി കൗണ്‍സിലിലേക്കു മൂന്ന് പ്രാവശ്യം തെരഞ്ഞെക്കപ്പെട്ടിട്ടുള്ള റോബിന്‍ മിസോറി സിറ്റിയില്‍ ശക്തമായ മത്സരം കാഴ്ചവച്ചുകൊണ്ടാണ് റണ്‍ ഓഫ് മല്‍സരത്തിന് അര്‍ഹനായത്. ആകെയുള്ള ഒരു ലക്ഷം വോട്ടര്‍മാരില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന 18 ശതമാനം മലയാളികളുള്ള മിസ്സോറി സിറ്റിയില്‍ റോബിന്‍ ഇലക്കാട്ടിന് മലയാളി സമൂഹത്തിന്റെ ശക്തമായ പിന്തുണ നിര്‍ണായകമായി. മലയാളി സമൂഹം…

Read More

മനാമ: ബഹ്‌റൈനിൽ ഡിസംബർ 12 ന് നടത്തിയ 9,731 കോവിഡ് -19 ടെസ്റ്റുകളിൽ 145 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 81 പേർ പ്രവാസി തൊഴിലാളികളാണ്. 54 പുതിയ കേസുകൾ സമ്പർക്കം മൂലവും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 88,965 ആയി. കോവിഡിൽ -19 ൽ നിന്ന് 158 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 87,025 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.82 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 348 ആയി. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,592 പേരാണ്. ഇവരിൽ 6 പേർ ഗുരുതരാവസ്ഥയിലാണ്. 1586 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.79 ശതമാനം പേർ മാത്രമാണ് ഇപ്പോൾ…

Read More

കൊച്ചി: ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ തമിഴ്‌നാട് സേലം സ്വദേശിനി കുമാരി ഇന്ന് പുലര്‍ച്ചെ മരിച്ചു. സംഭവത്തിന് കാരണം ഫ്ലാറ്റുടമയാണെന്ന് കുമാരിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ആറാം നിലയില്‍ നിന്ന് സാരിയില്‍ കെട്ടി തൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടമെന്ന് കരുതുന്നു. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെ ഫ്ലാറ്റില്‍ വീട്ടുജോലി ചെയ്തിരുന്ന കുമാരി അദ്ദേഹത്തില്‍ നിന്നും 10,000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തിര ആവശ്യത്തിനായി വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ വാങ്ങിയ പണം തിരികെ നല്‍കാതെ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിയിട്ടെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇംത്യാസും ഭാര്യയും ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്.

Read More

ബി​ഹാർ:  മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോ​ഗ്യനില ​ഗുരുതരമെന്ന് റിപ്പോർട്ട്. വൃക്കകളുടെ പ്രവർത്തനം ദിനംപ്രതി വഷളാകുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിസ്റ്റ്യൂട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ലാലു പ്രസാദിന്റെ ആരോ​ഗ്യ സ്ഥിതിയെ പറ്റി പ്രവചിക്കാൻ പ്രയാസമാണെങ്കിലും സ്ഥിതി ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേ​ഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഉമേഷ് പ്രസാദ് പറഞ്ഞു. വൃക്കയുടെ പ്രവർത്തനം വഷളാകുകയാണ്. ഇക്കാര്യം അധികാരികൾക്ക് രേഖാമൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ലാ​ലു പ്ര​സാ​ദിനെ ര​ണ്ടാ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 2017ലാ​ണ് കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ല്‍ ലാ​ലു​വി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്.

Read More

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന കോവിഡ് വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കുമെന്നും ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.”നമുക്ക് എത്ര കണ്ട് വാക്‌സിന്‍ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്.  എന്നാല്‍ കേരളത്തില്‍ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും.  ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല”- മുഖ്യമന്ത്രി പറഞ്ഞു. For Appointment Click: https://www.kimshealth.org/bahrain/muharraq/ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  മരണനിരക്കിൽ അൽപം വർധന ഉണ്ടായി.  ഏകദേശം മുപ്പതോളം മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നു.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ പത്തിൽ താഴേക്കു വന്നത് ആശ്വാസകരമാണ്.  തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് ഇടയാക്കിയില്ലെങ്കിൽ ഈ ട്രെൻഡ് തുടർന്നേക്കും. ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ സ്ഥതിഗതികൾ മോശമായേക്കാം. സാധാരണ ഗതിയിൽ കോവിഡ് മുക്തരായതിന്ശേഷവും ചില ശാരീരിക അസസ്ഥതകൾ കാണിക്കാൻ ഇടയുണ്ട്.  ചില സാഹചര്യങ്ങളിൽ മൂന്നു മാസത്തിനു ശേഷവും കോവിഡ് അസ്വസ്ഥതകൾ തുടരാം.  അക്യൂട്…

Read More