കൊല്‍ക്കത്ത: പ്രമുഖ ബംഗാളി ബോളിവുഡ് നടി ആര്യ ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി. 33 കാരിയായ നടിയെ തെക്കന്‍ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. കൊല്‍ക്കത്തയിലെ ഫ്ലാറ്റിൽ നടി ഏറെക്കാലമായി ഒറ്റക്കാണ് താമസം. ഫ്ളാറ്റിൽനിന്ന് നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവർക്ക് അയൽക്കാരുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ വഴിയാണ് ഭക്ഷണം ഇവർ ഭക്ഷണം വരുത്തിയിരുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രാവിലെ കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം പ്രഥാമിക അന്വേ,ണത്തിൽ മരണത്തില്‍ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.നടിയുടെ ഫോൺകോൾ വിവരങ്ങളും ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് ഉദ്യോഗസ്ഥരും ഫ്ളാറ്റിലെത്തി തെളിവെടുപ്പ് നടത്തി.
അന്തരിച്ച സിത്താറിസ്റ്റ് നിഖില്‍ ബന്ദോപാധ്യായയുടെ മകളാണ് ആര്യ ബാനര്‍ജി. ‘എല്‍എസ്ഡി: ലവ് സെക്സ് ഔര്‍ ധോക’ (2010), ‘ദ ഡേര്‍ട്ടി പിക്ചര്‍’ (2011) ഉൾപ്പെടെയുള്ള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈയിൽ മോഡലായും പ്രവർത്തിച്ചിട്ടുണ്ട്.