Author: News Desk

കൊല്ലം : കൊട്ടിയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 93 കാരനെ പോക്സോ വകുപ്പു ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.  മുഖത്തല കിഴവൂർ കുന്നുവിള വീട്ടിൽ കാസിംകുഞ്ഞാണ് അറസ്റ്റിലായത്.  വീടിനടുത്ത് ട്യൂഷൻ പഠിക്കാനെത്തിയ ബാലികയെ ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി. കൊവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്യജില്ലയിൽ താമസിക്കുന്ന  മാതാവിന്റെയടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്.  ശാരീരിക അസ്വസ്ഥതകളും പനിയും പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്.  തുടർന്ന് മാതാവ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പരാതി നൽകി.  അതോടെയാണ് കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

പഞ്ചാബ്: കർഷക സമരത്തിന് പിന്തുണ നൽകി പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു. ലഖ്മിന്ദർ സിങ് ജാഖറാണ് രാജിവച്ചത്.  ഇന്ന് അനുഭവിക്കുന്ന സ്ഥാനങ്ങൾ അച്ഛൻ വയലിൽ ജോലി ചെയ്ത് പഠിപ്പിച്ച് നേടിയ താണെന്നും കർഷകരോട് കടപ്പെട്ടിരിക്കുന്നു എന്നും ജാഖർ പറഞ്ഞു.  ഡൽഹിയിലെത്തി സമരത്തിന്റെ ഭാഗമാകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാഖർ അറിയിച്ചു. ചണ്ഡീ​ഗഡിലെ ജയിൽ ഡിഐജിയായിരുന്ന ലഖ്മീന്ദർ കഴിഞ്ഞ മെയിൽ      സസ്പെൻഷൻ  നടപടികൾ നേരിട്ടിരുന്നു.  രണ്ട് മാസം മുൻപാണ് സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ലഖ്മീന്ദർ സർവീസിൽ തിരികെ പ്രവേശിക്കുന്നത്. എന്നാൽ കർഷക സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഈ 56 കാരനായ ഉദ്യോ​ഗസ്ഥൻ ജോലി രാജിവച്ചിരിക്കുകയാണ്.

Read More

ന്യൂഡൽഹി :കാർഷിക നിയമങ്ങൾക്കെതിരെ നാളെ നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ തടഞ്ഞ് പൊലീസ്.  രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിൽവച്ചാണ് കർഷകരെ പൊലീസ് തടഞ്ഞത്. അതിർത്തിയിൽ പൊലീസിനൊപ്പം സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്.  ജയ്പൂർ-ഡൽഹി ദേശീയപാത അടച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആയിരത്തിൽപരം കർഷകർ റോഡ് ഉപരോധിക്കുകയാണ്. അതേസമയം, കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്മിനർ സിം​ഗ് ജാഖർ രാജിവച്ചു. ഡൽഹിയിലെത്തി സമരത്തിന്റെ ഭാ​ഗമാകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Read More

മനാമ : ബഹ്‌റൈനിലെ ഒഐസിസിയുടെയും കെഎംസിസിയുടെയും ജില്ല കമ്മിറ്റികൾ സംയുക്തമായി യുഡിഎഫ് ജില്ല കൺവെൻഷൻ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലയിലെ മുഴുവൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെയും വിജയിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് നടത്തിയ കൺവെൻഷൻ യൂത്ത്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എംഎൽഎ യുമായ ഷാഫി പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. സ്വജന പക്ഷപാതവും അഴിമതിയും തുടർകഥയാക്കിയ അധോലോക സർക്കാരിനെതിരെ ജനങ്ങൾ വിധി എഴുതുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കേരളത്തിലെ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും വാളയാറിലും പാലത്തായിയിലും പിഞ്ചു മക്കളെ പീഡിപ്പിച്ചവരെ രക്ഷപ്പെടുത്തുവാൻ ശ്രമിച്ച പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്യുവാൻ ഇടതുപക്ഷ പ്രവർത്തകർ വരെ മുന്നിട്ടിറങ്ങുന്ന കാഴ്ച്ചയാണ് കേരളത്തിൽ കണ്ടു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത്‌ അദ്ധ്യക്ഷനായ ചടങ്ങിൽ കെഎംസിസി കണ്ണൂർ ജില്ല പ്രസിഡന്റ് മഹ്‌മൂദ്‌ സ്വാഗതം പറഞ്ഞു. യോഗത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൽ…

Read More

മനാമ: അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗംത്തിന്‌ അടുത്ത രണ്ട്‌ വർഷക്കാലത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.   കഴിഞ്ഞ ദിവസം നടന്ന ബഹ്‌റൈൻ ഇസ്ലാഹീ ഐക്യസമ്മേളനത്തിൽ വെച്ച്‌ കെ.എൻഎം സംസ്ഥാന പ്രസിഡന്റ്‌ ടി.പി അബ്ദുല്ലക്കോയ മദനിയാണ്‌ ഭാരവാഹികളെ പ്രഖ്യാപിച്ചത്  . ബഷീർ മദനി പുളിക്കൽ പ്രസിഡന്റ്‌, സുഹൈൽ മേലടി ജനറൽ സെക്രട്ടറി മോഹിയിദ്ദീൻ ജാഫർ ട്രഷറർ എന്നിവരേയും മൂസ സുല്ലമി, അഫ്സൽ എൻ.കെ പള്ളിക്കര (വൈസ്‌ പ്രസിഡന്റ്‌) ഇല്യാസ്‌ കക്കയം, അനൂപ്‌ തിരൂർ (സെക്രട്ടറിമാർ) സൈഫുള്ള ഖാസിം, അബ്ദുൽമജീദ്‌ കുറ്റ്യാടി, അബ്ദുറസാഖ്‌ കൊടുവള്ളി എന്നിവർ (അഡ്വൈസറി ബോർഡ്‌) എന്നിവരാണ്‌ ഭാരവാഹികൾ. കുഞ്ഞഹമ്മദ്‌ വടകര, സലാഹുദ്ദീൻ വളാഞ്ചേരി, ഷറഫുദ്ദീൻ കൊല്ലം, അബ്ദുറഹ്‌ മാൻ മുള്ളങ്കോത്ത്‌, കെപി യൂസുഫ്‌ കണ്ണൂർ, സലാം ബേപ്പൂർ, അബ്ദുല്ല പുതിയങ്ങാടി, മനാഫ്‌ പാലക്കാട്‌, ഫാറൂഖ്‌ മാട്ടൂൽ, മുജീബ്‌ റഹ്‌ മാൻ വെട്ടത്തൂർ, ഫിറോസ്‌ ഒതായി, മുജീബ്‌ റഹ്‌ മാൻ നാദാപുരം, മുത്തലിബ്‌ മട്ടന്നൂർ, ഇഖ്ബാൽ വടകര, നജീബ്‌ ആലപ്പുഴ, ഹിഷാം വടകര,…

Read More

യൂഎഇ : രാഷ്ട്രീയങ്ങൾക്കു അധീത മായി പ്രവാസികൾക്ക് വേണ്ടി പ്രവാസികൾ കൈകോർക്കുന്ന ഒരു കൂട്ടായ്മയാണ്. പ്രവാസികൾക്ക് ഒരു സ്ഥിരവരുമാനം നേടിക്കൊടുക്കുക എന്നുള്ള മഹത്തായ ലക്ഷ്യമാണ് കെ പി സി എസ് മുന്നോട്ടുവയ്ക്കുന്നത്.  അതിന്റെ ആദ്യപടി എന്നോണം കെപിസിഎസ് ലോഗോ പ്രകാശനം അജ്മാനിൽ വച്ച് കെ പി സി എസ് ഗ്ലോബൽ പ്രസിഡന്റും സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിധ്യവുമായ  അഷറഫ് താമരശ്ശേരി നിർവഹിച്ചു. കെ പി സി എസ് ഗ്ലോബൽ ചെയർമാൻ  ഫഹദ് നോർത്ത് ചടങ്ങ് ഉത്ഘാടനം ചെയ്തു , കെ.പി.സി.എസ് യു.എ.ഇ.നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സാംസങ് കണ്ണിയ്യത്ത് , യു എ ഇ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് , ജോയിൻ സെക്രട്ടറി  ഷീജ മുഹമ്മദ്‌ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് പ്രവാസികളെ അഭിസംബോധന ചെയ്തു. മീഡിയ വിംഗ് കോർഡിനേറ്റർ ഷെഹ്‌ന നിയാസ്, & ലിജോ വർഗീസ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു KPCS ന്റെ വരും കാല പ്രവർത്തനങ്ങളെ…

Read More

മനാമ : തൃക്കോട്ടൂർ പെരുമ മലയാളി വായനക്കാരുടെയും വിവർത്തനത്തിലുടെ മറ്റു ഭാഷക്കാരുടെയും അകം നിറപ്പിച്ച എഴുത്തിന്റെ കുലപതി യു.എ.ഖാദറിന്റെ നിര്യാണത്തിൽ ബഹ്റൈൻ പ്രതിഭ അഗാധമായ ദുഃഖം രേഖപ്പെടുത്തി.  കേന്ദ്ര കേരള സാഹിത്യ അവാർഡുകൾ നേടിയ യു.എ.ഖാദർ പുരോഗമനകലാസാഹിത്യസംഘം മുന്‍ സംസ്ഥാന പ്രസിഡന്റും കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു എന്ന് പ്രസിഡന്റ് കെ.എം.സതീശും, ജനറൽ സെക്രട്ടറി ലിവിൻ കുമാറും അനുസ്മരിച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ മലയാളിയുടെ വായന മരിക്കും വരെ ഈ വിശ്രുത എഴുത്തുകാരൻ ഓരോ മലയാളിയുടെയും ഉള്ളിലെ ഉടയ തമ്പുരാൻ ആയിരിക്കും.  സാഹിത്യ സാംസ്ക്കാരിക ലോകത്തിലെ രാക്ഷസീയ കടന്നുകയറ്റങ്ങൾക്കെതിരെ ഉറച്ച് നിന്ന പ്രതിരോധ ശബ്ദത്തിന്റെ നഷ്ടത്തിൽ ദുഃഖാർത്തരായ കുടുംബത്തിന്റെ ഒപ്പം ഓരോ പ്രതിഭ പ്രവർത്തകനും നിൽക്കുന്നതായും ബഹ്റൈൻ പ്രതിഭ അറിയിച്ചു.

Read More

മനാമ: ഏഴ് പതിറ്റാണ്ടോളം മലയാള സാഹിത്യ സാംസ്‌കാരിക ലോകത്തു നിറഞ്ഞു നിന്ന പ്രിയപ്പെട്ട കഥാകാരൻ യു എ ഖാദറിന്റെ  വേർപാടിൽ   ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ കലാസാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. ജനനം ഇന്ത്യക്ക് പുറത്താണെങ്കിലും മലയാളത്തനിമക്ക് ധാരാളം കഥകളും നോവലുകളും സംഭാവന ചെയ്ത ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കേരള സാഹിത്യ  അക്കാദമി , കേന്ദ്ര സാഹിത്യ അക്കാദമി , തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ കണ്ണീരും കിനാവും തന്റെ കഥകളിൽ നിറച്ച അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനാണ്.കാവും തെയ്യവും ഭൂതപൊരുളുകളും ആചാരാനുഷ്ടാനങ്ങളും അദ്ദേഹത്തിന്റെ രചനകളെ സമ്പുഷ്ടമാക്കി.അദ്ദേഹത്തിന്റെ വേർപാട് മലയാള സാഹിത്യലോകത്തിന് കനത്ത നഷ്ട്മാണെന്നും   അദ്ദേഹത്തിൻറെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്  ചേരുന്നുവെന്നും അനുശോചനക്കുറിപ്പിൽ അറിയിച്ചു .

Read More

മനാമ : ബഹ്‌റൈൻ നാഷണൽ ഡേ അനുബന്ധിച്ച് കർണാടക കൾച്ചറൽ ഫൗണ്ടേഷൻ ബഹ്‌റൈൻ (കെസിഎഫ്)  ബുസൈതീൻ ബീച്ചിൽ ക്ലീനിംഗ് കാമ്പയിൻ നടത്തി. മുഹറഖ് ഗവർണറേറ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുള്ള ഖലീഫാ അജീരാൻ ഉദ്ഘാടനം ചെയ്തു. കെസിഎഫ് ബഹ്‌റൈൻ പ്രസിഡന്റ് വിട്ടൽ ജമാൽ ,ജനറൽ സെക്രട്ടറി ഹാരിസ് സമ്പ്യാ, ട്രഷറർ ഇഖ്ബാൾ മഞ്ഞനാഡി, കെസിഎഫ് ഐഎൻസി സാന്ത്വനം വിഭാഗത്തിലെ പ്രസിഡന്റ് അലി മുസ്ലിയാർ ,കൂടാതെ കെസിഎഫ് ബഹ്‌റൈൻ സമിതിയുടെ മറ്റു നേതാക്കളു പങ്കെടുത്തു.

Read More

കൊൽക്കത്ത; അതിക്രൂരമായി മകനെ കൊലപ്പെടുത്തിയ അമ്മയും സഹോദരനും പിടിയിൽ.  രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകത്തിന് പിന്നിൽ അമ്മയുടെ മന്ത്രവാദം. അമ്മിക്കല്ലുകൊണ്ട് തലയ്ക്ക് അടിച്ച്‌കൊലപ്പെടുത്തിയ ശേഷം നെയ്യും മസാലക്കൂട്ടും കര്‍പ്പൂരവും ചേര്‍ത്ത് വലിയ ചീനിച്ചട്ടിയിലല്‍ വറുത്തെടുക്കുകയായിരുന്നു ഇവർ.  കൊൽക്കത്ത സാള്‍ട്ട് ലേക്കില്‍ താമസിക്കുന്ന ഗീത മഹെന്‍സാരിയ ഇവരുടെ 22 വയസുകാരനായ മകന്‍ വിധുര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഗീതയുടെ മൂത്ത മകന്‍ അര്‍ജുനെ(25)യാണ് ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചത്. ഭാര്യയുടെ ദുർമന്ത്രവാ​ദം കാരണം ഭർത്താവ് വർഷങ്ങൾ മുൻപ് വീട് വിട്ട് പോയിരുന്നു, ഗീതയുടെ ഭര്‍ത്താവ് അനില്‍ മഹെന്‍സാരിയ ഡിസംബര്‍ പത്തിന് പൊലീസില്‍ മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരുന്നു.  വീട് വിട്ട് പോയെങ്കിലും മഹെൻസാരിയ മകനുമായി സംസാരിക്കാറുണ്ടായിരുന്നു. മകനെ തുടർച്ചയായി കാണാതായപ്പോൾ അനിൽ പോലീസിൽ പരാതി നൽകി.  പിതാവിന്റെ പരാതിയെ തുടർന്ന് വീടിന്റെ ടെറസില്‍നിന്ന് അസ്ഥികള്‍ കണ്ടെടുത്ത പൊലീസ് സംഘം ഗീതയെയും മകനെയും മണിക്കൂറുകളോളം വിശദമായി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. …

Read More