- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
മനാമ: കോവിഡ് കാലത്തെ രക്തദാനം, കോവിഡ് വാക്സിൻ വിവരങ്ങൾ, പൊതു ആരോഗ്യ ബോധവൽക്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) ബഹ്‌റൈൻ ചാപ്റ്റർ ആരോഗ്യ വെബിനാർ സംഘടിപ്പിച്ചു. സൂം ആപ്പ് വഴി ഓൺലൈനിൽ നടന്ന വെബിനാർ ബി. ഡി. കെ. സ്ഥാപകനും സംസ്ഥാന പ്രസിഡണ്ടുമായ വിനോദ് ഭാസ്‌ക്കരൻ ഉത്ഘാടനം ചെയ്തു. ബി. ഡി. കെ. ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷയിൽ നടന്ന യോഗത്തിന് പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ സ്വാഗതവും ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പൊതു ആരോഗ്യ വിവരങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ എന്നിവ ഐ. സി.ആർ. എഫ് വൈസ് ചെയർമാനും ഐ. എം. എ ബഹ്‌റൈൻ പ്രസിഡണ്ടുമായ ഡോ: ബാബു രാമചന്ദ്രൻ വിശദീകരിച്ചു. കോവിഡ് വാക്സിൻ വിവരങ്ങൾ ബി. ഡി. കെ യുടെ മുഖ്യ രക്ഷാധികാരിയും സൽമാനിയ മെഡിക്കൽ കോംപ്ലക്സ്…
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ധനകാര്യ സേവന ദാതാക്കളിലൊരാളായ ലുലു എക്സ്ചേഞ്ച് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ നറുക്കെടുപ്പിന്റെ നവംബർ മാസത്തെ നറുക്കെടുപ്പ് നടന്നു. കമ്പനിയുടെ ശാഖകളിലൂടെയോ ലുലു മണി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ഇടപാട് നടത്തുന്ന ഉപയോക്താക്കൾക്കായാണ് മൂന്ന് മാസത്തെ നറുക്കെടുപ്പ് നടത്തുന്നത്. ലുലു എക്സ്ചേഞ്ച് ‘സ്മാർട്ടായി അയക്കൂ, സ്മാർട്ടായി നേടൂ’ കാമ്പെയ്‌നിന്റെ ഭാഗമായാണ് നറുക്കെടുപ്പ് നടത്തുന്നത്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ മുതിർന്ന ഉപഭോക്തൃ സംരക്ഷണ വിദഗ്ധന്റെ സാന്നിധ്യത്തിലാണ് പരിപാടി നടത്തിയത്. ഓൺലൈനിലൂടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനങ്ങൾ വരും ദിവസങ്ങളിൽ ജുഫെയർ, റിഫ ശാഖകളിൽ വിതരണം ചെയ്യും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് ‘സ്മാർട്ടായി അയക്കൂ, സ്മാർട്ടായി നേടൂ’ കാമ്പെയ്ൻ നടക്കുന്നത്. കാമ്പെയ്‌നിൽ മൂന്ന് പ്രതിമാസ നറുക്കെടുപ്പുകളും ഉൾപ്പെടും. പ്രതിമാസ നറുക്കെടുപ്പുകൾക്ക് യോഗ്യത നേടുന്നതിന് ട്രാൻസ്ഫർ തുകയ്ക്ക് മിനിമം പരിധി നിശ്ചയിച്ചിട്ടില്ല. അതിനാൽ ഓരോ ഉപഭോക്താവിനും…
കൊച്ചി; കേരള കോണ്‍ഗ്രസ് എം എന്ന പേര് ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ഹൈക്കോടതിഅംഗീകരിച്ചു. പിജെ ജോസഫ് വിഭാഗം ഈ പേര് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. പേര് തങ്ങള്‍ക്കാണെന്ന ജോസ് കെ. മാണി വിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.കേരള കോണ്‍ഗ്രസ് മാണി എന്ന പേര് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതിയില്‍ ജോസ് കെ മാണി വിഭാഗം പറഞ്ഞിരുന്നു. ഈ ആവശ്യത്തെ കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തിലാണ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. കേരളാ കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പി ജെ ജോസഫ് ഹൈക്കോടതിയിലെത്തുകയും ഹൈക്കോടതി പാര്‍ട്ടി ചിഹ്നമായ രണ്ടില മരവിപ്പിക്കുകയും ചെയ്തു.
മുംബൈ: പ്രശസ്ത ബോളീവുഡ് കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 46 കാരനായ അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി, എബിസിഡി, എബിസിഡി 2, എ ഫ്ലയിംഗ് ജാട്ട് എന്നീ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഡാൻസ് ഇന്ത്യ ഡാൻസ്, ഡാൻസ് പ്ലസ്, ജലക് ദിഖ്‌ല ജാ തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളുടെ വിധികർത്താക്കളിൽ ഒരാളാണ് അദ്ദേഹം.
ഗുരുവായൂർ: ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് നാളെ മുതൽ വിലക്കേർപ്പെടുത്തി. പൂജകളും ചടങ്ങുകൾക്കും മുടക്കം ഉണ്ടാവില്ല. കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര ജീവനക്കാർക്കും പൂജാരിമാർക്കും കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 46 ജീവനക്കാർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. ക്ഷേത്രത്തിൽ ഭക്തരെ വിലക്കുന്നതിനൊപ്പം ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ്‌സോണാക്കി മാറ്റുകയും ചെയ്തു.
മനാമ: ഇന്ത്യൻ എംബസി ബഹ്‌റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2020’ എന്ന പേരിൽ ഈ വർഷത്തെ ആർട്ട് കാർണിവൽ ഓൺലൈനിലൂടെ നടത്തി. ഉത്ഘാടനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ല നിർവഹിച്ചു. കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണ്. ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ പരം കുട്ടികൾ ഇന്നത്തെ മത്സരത്തിൽ പങ്കെടുത്തു. For Appointment Click: https://www.kimshealth.org/bahrain/muharraq/ പങ്കെടുക്കുന്ന കുട്ടികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടന്നത്. അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ്, പതിനൊന്ന് മുതൽ പതിനാല് വയസ്സ്, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ. ഇവരെ കൂടാതെ, 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കുള്ള വിഭാഗത്തിൽ കുറച്ചു പേർ മത്സരത്തിൽ ചേർന്നു. ഓരോ വിഭാഗത്തിലും…
ബംഗളൂരു: ബംഗളൂരു മയക്കമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണിക്ക് കർണാടക കോടതി ജാമ്യം അനുവദിച്ചു. മൂന്ന് ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം, അതേ തുകയുടെ രണ്ട് ജാമ്യവും നൽകണം, ഓരോ രണ്ടാഴ്ച കൂടുമ്പോഴും സഞ്ജന പോലീസിന് മുന്നിൽ ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസമായി ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്ന നടിടെ ആദ്യ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി രണ്ടാമത് നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം ജാമ്യം അനുവദിച്ചു. കഴിഞ്ഞ സെപ്റ്റംബർ 8 നാണ് സഞ്ജനയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
മനാമ: ബഹ്‌റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ ഡേ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന് നാളെ സമാപനമാകും. ബഹ്‌റൈന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര മൽസരത്തിന് പുറമെ 40 കിലോമീറ്ററും 80 കിലോമീറ്ററും ദൈർഘ്യമുള്ള രണ്ട് യോഗ്യതാ മൽസരങ്ങൾ, ഒരേ ദിവസം 20 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പുതിയ ‘അൽ-അഞ്ജൽ’ റേസ്, 120 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റർനാഷണൽ റേസ് എന്നിവയാണ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 20 കിലോമീറ്റർ ഓട്ടത്തിൽ ഷെയ്ഖ് നാസറിന്റെ മക്കളായ ഷെയ്ഖ ഷീമ ബിന്ത് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫ,…
കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. കേരളത്തിലേത് വൃത്തികെട്ട ഭരണമാണെന്നും സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സർക്കാരിനെ ഒതുക്കിയെ മതിയാകൂ. ഇവരെ കാലിൽ തൂക്കി കടലിൽ കളയണമെന്നും സുരേഷ് ഗോപി വിമർശിച്ചു. കണ്ണൂരിൽ കോർപറേഷൻ സ്ഥാനാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സർക്കാർ നടത്തുന്ന കൊള്ളയ്ക്ക് ഇടയിൽ കൊലപാതകത്തിന് ചെറിയ ശമനം വന്നതിൽ ദൈവത്തോട് നന്ദി പറയാം. കോസ്മിക്ക് ലോ ഇവരെ ഒടുക്കിയിരിക്കും. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. ശക്തമായ പ്രതിപക്ഷമായിരുന്നെങ്കിൽ ഇവരെ എടുത്ത് കളയുമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. 2016 തെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കിൽ സർക്കാരിനെ ശക്തമായി നേരിടാമായിരുന്നു. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല. കഴിഞ്ഞ നാലേമുക്കാൽ വർഷം ഈ സർക്കാർ ചെയ്തുകൂട്ടിയത് ഇഴ കീറി പരിശോധിക്കണം. അങ്ങനെ വാന്നാൽ ജനങ്ങൾക്ക് താമര ചിഹ്നത്തിൽ മാത്രമെ വോട്ട് ചെയ്യാനാവൂ. മലയാളികൾക്ക് കൈവന്ന ഈ അവസരം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണമെന്നും…
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയതിനു പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ആശുപത്രി വിട്ടാലും ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിർദ്ദേശം. കഴിഞ്ഞദിവസം നടത്തിയ എംആര്‍ഐ സ്കാനില്‍ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ പറയുന്നു. For Appointment Click: https://www.kimshealth.org/bahrain/muharraq/ കടുത്ത തലവേദന, ന്യൂറോ പ്രശ്നങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സി.എം.രവീന്ദ്രന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്. ആശുപത്രിയിലായതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു.
