- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്‌റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
Author: News Desk
ചെന്നൈ: സീരിയൽ നടി വി.ജെ. ചിത്ര ജീവനൊടുക്കിയ കേസിൽ ചിത്രയുടെ ഭർത്താവ് ഹേംനാഥ് അറസ്റ്റിൽ. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. ഹേംനാഥിനെ തുടർച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദമാണു ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു. ചിത്രയുടെ സഹോദരിക്കൊപ്പമെത്തിയ വിജയയെ ഇന്നലെ പൊലീസ് രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് ചിത്ര മൊബൈൽ ഫോണിൽ വാഗ്വാദത്തിലേർപ്പെട്ടതായി കണ്ടെത്തിയിരുന്നു. താനും ചിത്രയും തമ്മിൽ വാഗ്വാദമുണ്ടായിട്ടില്ലെന്നു ചോദ്യം ചെയ്യലിനു ശേഷം വിജയ പറഞ്ഞു. നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണു ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മർദമെന്നു പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമ്മ വിജയയുടെയും ഭർത്താവ് ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി. മരണത്തിന്റെ അന്നേ ദിവസം സീരിയലിലെ ഒരു…
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രൈവർ കസ്റ്റഡിയിൽ. ജോയിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നേമം പോലീസ് സ്‌റ്റേഷനിലാണ് ലോറി ഇപ്പോൾ. ഫോർട്ട് എസി പ്രതാപന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഈഞ്ചക്കലിൽ വച്ചാണ് പോലീസ് പ്രദീപിനെ ഇടിച്ച ലോറി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ ആരംഭിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഡ്രൈവറെ പിടികൂടിയത്. ഇന്നലെ മുതൽ പോലീസ് അന്വേഷണം ഊർജിതാമാക്കിയിരുന്നു. മണ്ണ് കടത്തിക്കൊണ്ട് പോകുന്ന കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് പ്രദീപിനെ ഇടിച്ച് കൊലപ്പെടുത്തിയത്.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 14 ന് നടത്തിയ 10,989 കോവിഡ് -19 ടെസ്റ്റുകളിൽ 125 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 74 പേർ പ്രവാസി തൊഴിലാളികളാണ്. 43 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 89,268 ആയി. കോവിഡ്-19ൽ നിന്ന് 150 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 87,332 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.83 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 348 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,588 പേരാണ്. ഇവരിൽ 8 പേർ ഗുരുതരാവസ്ഥയിലാണ്. 1,580 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.78 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ 22,02,876 പേരെയാണ്…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 15) ചൊവ്വാഴ്ച , രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ സിത്ര ഹെൽത്ത് സെന്റർ ബുദയ്യ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ നുവൈദ്രത് ക്ലബ് സീഫ് മാൾ , കാർബബാദ് എൻമ മാൾ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഷേക്ക് അബ്ദുള്ള സ്ട്രീറ്റ് , മനാമ ബുദയ്യ , പോലീസ് സ്റ്റേഷന് സമീപം ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
വാഷിംഗ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമല ഹാരിസാണ്. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാണ് ബൈഡന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. 2021 ജനുവരിയില്‍ ബൈഡന്‍ ചുമതലയേല്‍ക്കും. ഇലക്ടറല്‍ കോളജാണ് ഔദ്യോഗികമായി ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്. 306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ തന്റെ തോല്‍വി സമ്മതിക്കാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസമാണ് തോല്‍വി സമ്മതിച്ച് രംഗത്തെത്തിയത്. കൊവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനുണ്ടായ വീഴ്ച തോല്‍വിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ചാണ് അദ്ദേഹത്തിന് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ. എസ്.വി.പ്രദീപിന്റെ അകാല വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ കേരള പത്രപ്രവർത്തക യൂണിയൻ, സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് ഇരുചക്ര വാഹന യാത്രക്കാരനെ മറ്റൊരു വാഹനം ഇടിച്ചിട്ടു കടന്നുകളഞ്ഞത് ദുരൂഹമാണ്. അന്വേഷണത്തിനു ഫോർട്ട് അസി. കമ്മിഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയ ഡിജിപിയുടെ നടപടി സ്വാഗതാർഹമാണെന്നും യൂണിയൻ പറഞ്ഞു.
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ന്യൂയോർക്ക് : അമേരിക്കയിൽ ഫൈസർ കൊറോണ വാക്‌സിൻ കുത്തിവെയ്പ് ആരംഭിച്ചു. ന്യൂയോർക്കിലെ നഴ്‌സിന് വാക്‌സിന്റെ ആദ്യ ഡോസ് നൽകി. ലോംങ് ഐലന്റ് ജ്യൂയിഷ് മെഡിക്കൽ സെന്ററിലെ ക്രിറ്റിക്കൽ കെയർ നഴ്‌സായ സാന്ദ്ര ലിൻഡ്‌സായ് ആണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. മറ്റ് വാക്‌സിനുകൾ സ്വീകരിക്കുന്നത് പോലെയാണ് കൊറോണ വാക്‌സിൻ സ്വീകരിക്കുമ്പോഴും അനുഭവപ്പെട്ടതെന്നും, വളരെ സന്തോഷവും, ആശ്വാസവും തോന്നുന്നതായും, ചരിത്രത്തിലെ ഏറ്റവും കാഠിന്യം നിറഞ്ഞ സമയത്തിന്റെ അന്ത്യമാണ് ആരംഭിച്ചത്. ഏറെ സുരക്ഷിതമായ ഫൈസർ വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാൻ ആവശ്യപ്പെടുകയാണെന്നും ലിൻഡ്‌സായ് അഭിപ്രായപ്പെട്ടു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെച്ചതിന് പിന്നാലെ അഭിനന്ദനങ്ങൾ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്ത് എത്തി. ആദ്യമായി വാക്‌സിൻ നൽകിയിരിക്കുന്നു. അമേരിക്കയ്ക്കും, ലോകത്തിനും അഭിനന്ദനങ്ങളെന്നും ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഫൈസറും, ബയോൺടെക്കും സംയുക്തമായാണ് ഫൈസർ വാക്‌സിൻ നിർമ്മിച്ചത്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ അപകട മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. ഇക്കാര്യം ഉന്നയിച്ചു അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തി. ഇതോടെ എസ്.വി പ്രദീപിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ പ്രതാപചന്ദ്രൻ നായരുടെ സംഘമാകും ഈ കേസ് അന്വേഷിക്കുക. അതേസമയം തലസ്ഥാന നഗരിയിൽ മാധ്യമപ്രവർത്തകർ അപകടത്തിൽ മരിക്കുന്നത് 16 മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് ഇന്ന് ഉണ്ടായത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫും മലപ്പുറം ചെറിയമുണ്ടം സ്വദേശിയുമായ കെ മുഹമ്മദ് ബഷീർ അപകടത്തിൽ മരിച്ചത്. യുവ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ചാണ് കെ.എം ബഷീർ മരിച്ചത്.
മനാമ: നാല്പത്തൊമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനമായ ഡിസംബർ 16ന് ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 7.00 മുതൽ മുഹറഖ് കിംഗ് ഹമദ് ആശുപത്രിയിൽ വച്ചാണ് പ്രതിഭ മനാമ മേഖല കമ്മറ്റിയും – പ്രതിഭ ഹെല്പ് ലൈനും സംയുക്തമായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. എല്ലാവർഷവും ഡിസംബറിൽ പ്രതിഭ വിപുലമായ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ ഈ വർഷം കോവിഡ് കാലത്തു സൽമാനിയ, ബി.ഡി.എഫ് റിഫ, കിംഗ് ഹമദ് മുഹറഖ് എന്നീ ആശുപത്രികളിൽ ഇതിനോടകം മൂന്ന് ക്യാമ്പുകൾ മറ്റു സാമൂഹിക ഇടപെടലുകൾക്കൊപ്പം ബഹ്‌റൈൻ പ്രതിഭ നടത്തി കഴിഞ്ഞു. For Appointment Click: https://www.kimshealth.org/bahrain/muharraq/ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം നടത്തിയ മാതൃകാപരമായ ഇടപെടലുകൾക്കുള്ള ഐക്യദാർഢ്യവും സ്നേഹവും കൂടെയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത് എന്നും മുഴുവൻ മനുഷ്യ സ്നേഹികളും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി മുന്നോട്ടിറങ്ങണമെന്നും പ്രതിഭ മനാമ മേഖല ഭാരവാഹികൾ ആയ ജോയ് വെട്ടിയാടൻ, പ്രശാന്ത്. കെ.വി. ഹെൽപ് ലൈൻ കൺവീനർ…
