Author: News Desk

മനാമ: ബഹ്‌റൈനെ മികച്ച ആതിഥേയ രാഷ്ട്രമായി ഇന്റർനാഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് ഫെഡറേഷൻ (ഐ.എം.എം.എ.എഫ്) അംഗീകരിച്ചു. ഫെഡറേഷൻ അവരുടെ വർഷാവസാന അവാർഡ് ദാന ചടങ്ങിൽ മികച്ച ആതിഥേയ രാഷ്ട്രത്തിനുള്ള പ്രത്യേക അവാർഡ് നൽകും. മറ്റൊരു രാജ്യത്തിനും അന്താരാഷ്ട്ര സംഘടനയിൽ നിന്ന് ലഭിച്ചിട്ടില്ലാത്ത ഒരു അംഗീകാരമാണിത്. ഡിസംബർ 11 ന് നടന്ന അമേച്വർ‌ മിക്സഡ് മാർഷ്യൽ ആർട്സിലെ ഏറ്റവും വലിയ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ഐ.എം.എം.എ.എഫ് അവാർഡിന്റെ വെർ‌ച്വൽ‌ ഇവന്റിലാണ് പ്രഖ്യാപനം നടത്തിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇത് രാജ്യത്തിന് മുഴുവൻ ലഭിച്ച വലിയ നേട്ടമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ചില പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ ബഹ്‌റൈൻ തയ്യാറാണെന്ന് ഇത് കാണിക്കുന്നുവെന്നും ബ്രേവ് കോംബാറ്റ് ഫെഡറേഷന്റെ പ്രസിഡന്റും കെഎച്ച്കെ സ്പോർട്സ് സിഇഒയുമായ മുഹമ്മദ് ഷാഹിദ് പറഞ്ഞു. “ലോകമെമ്പാടുമുള്ള ആളുകളെയും ജീവിതത്തിന്റെ നാനാതുറകളിലെ ആളുകളെയും ആതിഥേയത്വം വഹിക്കാനും സ്വാഗതം ചെയ്യാനുമുള്ള ബഹ്‌റൈന്റെ കഴിവിനെ ഇത് എടുത്തുകാണിക്കുന്നു. ഈ ആതിഥ്യമര്യാദക്ക് പ്രതിഫലം ലഭിക്കുന്നത് ബഹ്‌റൈനിന്…

Read More

മനാമ: ഉപഭോക്താക്കൾക്കായി ജാപ്പനീസ് രുചിഭേദങ്ങളൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ്. ജാപ്പനീസ് എംബസിയുമായി സഹകരിച്ചുകൊണ്ടാണ് ലുലു ഹൈപ്പർ മാർക്കറ്റ് ‘ഫുഡ് ഈസ് ഗുഡ്’ ജാപ്പനീസ് ഭക്ഷ്യമേള ഒരുക്കുന്നത്. ലുലു സീനിയർ മാനേജ്‌മെന്റിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈനിലെ ജാപ്പനീസ് അംബാസഡർ ഹിദേകി ഇറ്റോയാണ് ഭക്ഷ്യ മേളയുടെ ഉത്‌ഘാടനം നിർവഹിച്ചത്. ഭക്ഷ്യമേളയോടനുബന്ധിച്ച് ജാപ്പനീസ് ഷെഫ് മസാറ്റോ ഇകേദയുടെ കുക്കറി ഡെമോയും ഒരുക്കിയിരുന്നു. ജാപ്പനീസ് പ്രിയ വിഭവങ്ങളായ സുഷി, ടെംപുര, ബാറ്റർ ഫ്രൈഡ് ചിക്കൻ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. മേളയുടെ പ്രധാന ആകർഷണമായി ഒരുക്കിയിരുന്നത് സമുദ്ര വിഭവങ്ങളാണ്.

Read More

മനാമ: 49-മത് ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിൽ ഡിസംബർ 16 ബുധനാഴ്‌ചയും , 17 വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധിദിനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇത് പ്രകാരം ബഹറിനിലെ എല്ലാ മന്ത്രാലയങ്ങളും ഗവൺമെൻറ് പൊതുസ്ഥാപനങ്ങളും വരുന്ന ബുധൻ വ്യാഴം ദിവസങ്ങളിൽ അവധിയായിരിക്കും.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധ വാക്സിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സ്വദേശികളും വിദേശികളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. https://healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഹമദ് രാജാവിന്റെ നിര്‍ദേശപ്രകാരം സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ്  സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക ഗവണ്മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സിനുമേല്‍ പ്രായമുള്ള എല്ലാവർക്കും   വാക്സിന്‍ ലഭിക്കും. കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്​ക്​ ഫോഴ്​സിന്റെ മേൽനോട്ടത്തിൽ രാജ്യത്തെ 27 ഹെൽത്ത് സെന്ററുകള്‍ വഴിയായിരിക്കും വാക്സിനേഷൻ നൽകുന്നത്.  ലോകാരോഗ്യസംഘടന അംഗീകരിച്ച അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഫെയ്‌സര്‍ ബയോ എന്‍ടെക് വാക്സിനാണ് ബഹറിൻ വിതരണം ചെയ്യുന്നത്.

Read More

മും​ബൈ: എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​റി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തിന് എത്തിയ പ്രവർത്തകർ കൂട്ടത്തല്ലിനാണ് സാക്ഷ്യം വഹിച്ചത്. കോവിഡ് നിയന്ത്രണം ലംഘിച്ച് കേക്കിന് വേണ്ടി അടികൂടിയ പ്രവർത്തകരെ പൊലീസ് എത്തിയാണ് ശാന്തമാക്കിയത്.  പ​വാ​റി​ന്‍റെ 80-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നി​ടെ​യായിരുന്നു സം​ഭ​വം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എല്ലാം ലം​ഘിച്ചായിരുന്നു ആഘോഷങ്ങൾ നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേ​ക്കി​നാ​യി അടിപിടി കൂടുന്ന പ്രവർത്തകരുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

Read More

“കെ.പി.എ സ്നേഹസ്പര്‍ശം’ എന്ന ശീര്‍ഷകത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആദ്യ രക്തദാന ക്യാമ്പ് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 രാവിലെ 9 മണിമുതല്‍ റിഫ ബി.ഡി.എഫ് ആശുപത്രിയില്‍ വെച്ചു നടക്കുന്നു. വരും മാസങ്ങളില്‍ വ്യത്യസ്ഥ ആശുപത്രികളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും. കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഡിസ്ട്രിക്റ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കണ്‍വീനര്‍മാരായ റോജി ജോണ്‍ (3912 5828) സജീവ് ആയൂര്‍ (3402 9179) എന്നിവരെ ബന്ധപ്പെടണം എന്നു പ്രസിഡന്‍റ് നിസാര്‍ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4698 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.  മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂർ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂർ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസർഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   29 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 93 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  4034 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 608, കോഴിക്കോട് 594, എറണാകുളം 360, തൃശൂർ 417, കോട്ടയം 397, പാലക്കാട് 156, കൊല്ലം 262, കണ്ണൂർ 228, തിരുവനന്തപുരം 164, വയനാട് 222, പത്തനംതിട്ട 145, ഇടുക്കി 209, ആലപ്പുഴ 203, കാസർഗോഡ് 69…

Read More

ന്യൂഡൽഹി: ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പ്രോട്ടോക്കോൾ അനുസരിച്ച് താൻ ഹോം ക്വാറന്റീനിലാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് 60കാരനായ നദ്ദ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധന നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു

Read More

റിയാദ്: ഖത്തര്‍ ഉപരോധം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ജനുവരി അഞ്ചിന് നടക്കുന്ന ഉച്ചകോടിയിലുണ്ടാകുമെന്ന് അറബ് രാജ്യങ്ങളിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അതുകൊണ്ടു തന്നെ ബഹ്റൈനില്‍ നടക്കുമെന്ന് കരുതിയ ഉച്ചകോടി സൗദിയില്‍ നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ ഗള്‍ഫ് നാടുകള്‍ ഒരുങ്ങുകയാണ്. സൗദിയില്‍ നടക്കുന്ന ജിസിസി വാര്‍ഷിക ഉച്ചകോടിയിലേയ്ക്ക് എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇതോടെ സംബന്ധിയ്ക്കും.

Read More

ബ്രിട്ടൻ: ഏതെങ്കിലും മരുന്നോ ഭക്ഷണമോ ഒക്കെ അലര്‍ജിയുള്ളവര്‍ ഫൈസര്‍ വാക്സിന്‍ എടുക്കരുതെന്ന് മെഡിസിൻ റെഗുലേറ്ററി മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതലാണ് ബ്രിട്ടനില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയത്. വാക്സിന്‍ സ്വീകരിച്ച രണ്ട് പേര്‍ക്ക് പാര്‍ശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്. എന്നാല്‍ അല്ലാത്തവര്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്നും വാക്സിന്‍റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തിയതാണെന്നും മെഡിസിന്‍ ആന്‍റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) ചീഫ് ജൂണ്‍ റെയ്നെ വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മൂന്ന് ഘട്ട പരീക്ഷണങ്ങളിലും നേരത്തെ അലർജിയുണ്ടായിട്ടുളളവരെ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ഫൈസർ അറിയിച്ചു. ഫൈസറും ബയോണ്‍ടെക്കും വികസിപ്പിച്ച കോവിഡ് വാക്സിന്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയത് ബ്രിട്ടനാണ്. പ്രായമായവർക്കും കോവിഡ് പ്രതിരോധത്തിന് മുൻനിരയിലുളളവർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നത്.

Read More