Author: News Desk

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ബഹ്‌റൈൻ വനിതാ വിഭാഗം മുഹറഖ് ഏരിയ സ്ത്രീകൾക്കായി ഓൺലൈൻ ആരോഗ്യക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. ഡിസംബർ പതിനേഴ് വ്യാഴം വൈകീട്ട് 5:30 നു നടക്കുന്ന പരിപാടി അൽ ഹിലാൽ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ: ജാസ്മിൻ ശങ്കരനാരായണൻ നേതൃത്വം നൽകും. ഗർഭാശയ രോഗങ്ങൾ, ആർത്തവ സംബന്ധമായ കാര്യങ്ങൾ എന്നിവയെ കുറിച്ചുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഫ്രന്റ്സ് ബഹ്‌റൈൻ വനിതാ വിഭാഗം കേന്ദ്ര പ്രസിഡന്റ് ജമീല ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങൾക്ക് 3720 9675 എന്ന നമ്പറിൽ ബന്ധപ്പെടുക.

Read More

മനാമ: ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് (സിനോഫാം) വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്‌സിൻ പൗരന്മാർക്കും താമസക്കാർക്കുമായി രജിസ്റ്റർ ചെയ്യുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ഔദ്യോഗികമായി അംഗീകാരം നൽകി. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും കമ്പനിയുടെ വിതരണക്കാരായ ജി 42 ഹെൽത്ത് കെയർ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകിയത്. വാക്സിൻ അംഗീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള എൻ‌എച്ച്‌ആർ‌എയുടെ തീരുമാനം നിരവധി രാജ്യങ്ങളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 86 ശതമാനം ഫലപ്രാപ്തിയുള്ളതായി തെളിഞ്ഞിട്ടുണ്ട്. മിതമായതും കഠിനവുമായ കോവിഡ് കേസുകൾ തടയുന്നതിൽ 100 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൂടാതെ, മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ, ഗവേഷകർ, അക്കാദമിക്, ഡോക്ടർമാർ എന്നിവരടങ്ങുന്ന എൻ‌എച്ച്‌ആർ‌എയിലെ ക്ലിനിക്കൽ റിസർച്ച് കമ്മിറ്റിയുമായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി കൂടിയാലോചിച്ച ശേഷമാണ് അനുമതി നൽകിയത്. ഫോർ ഹ്യൂമാനിറ്റി കാമ്പയിനിന്റെ ഭാഗമായി വാക്സിനിലെ മൂന്നാം ഘട്ട ക്ലിനിക്കൽ…

Read More

മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ മലർവാടി ബാലസംഘം ശിശുദിനത്തിനോട് അനുബന്ധിച്ചു ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരിപാടി വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് ആകർഷകമായിരുന്നു. ഹിബ ഫാത്തിമയുടെ ശിശുദിനത്തെക്കുറിച്ചുള്ള ആമുഖ ഭാഷണത്തോട് കൂടെ ആരംഭിച്ച പരിപാടി ആരംഭിച്ചു. തുടർന്ന് സഹ്റ, ഷാരോൻ, ഫർഹാന, മുനീറ, ഫജ്ർ, ഹന, നിമ, സന, സൂര്യഗായത്രി, നിഹാൽ ഗഫൂർ (ഗാനം), റയ്യാൻ, ഇഷാൽ, ഹാദി അമൻ, സാഹിർ (കഥ പറയൽ ), ഫാത്തിമ റുഷ്ദ, ഫാത്തിമ ഫിദ (ഡാൻസ്), സൽമാൻ (ആക്ഷൻ സോങ്), ആയിഷ നദ്‌വ, അലി റിസാൻ (മലയാളം കവിത), അലൈന ഫർഹ (ഇംഗ്ലീഷ് കവിത), തൻവീർ ഷിറാസ്‌, കാർത്തിക്, മുഹമ്മദ് ഷിനാദ് (പ്രസംഗം), ഹൈഫ (മാജിക്), ഹനാൻ(അറബി ഗാനം), കെവിൻ ജിനോ (പിയാനോ) എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. വിപിൻ, മുഹമ്മദ് ഹന്നാൻ, ആസിം, സാഹിർ, ഇഷ നസ്റിൻ തുടങ്ങിയവർ ക്വിസ്സ് മത്സരത്തിൽ വിജയികളായി. ഖദീജ സഫ്ന പരിപാടികൾ നിയന്ത്രിച്ചു.…

Read More

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപ്പുരം കാരക്കാമണ്ഡപത്ത് വെച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. പ്രദീപിനെ ഇടിച്ച വാഹനം നിർത്താതെ കടന്നു പോകുകയായിരുന്നു. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളിൽ എസ്.വി പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രദീപ് ജോലി നോക്കിയിട്ടുണ്ട്.

Read More

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി.  അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടിയത്.   ഷാർജയിൽ നിന്നും എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദിൽ നിന്നാണ് സ്വർണം സ്വർണം പിടികൂടിയത്.  സ്വർണ്ണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്.  വിപണിയിൽ ഇതിന്‌ ഏകദേശം 55 ലക്ഷം രൂപ വില വരും.

Read More

തിരുവനന്തപുരം: ജയിൽ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും ജയിലിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റിന് കോടതിയുടെ അനുമതി. മൂന്നു ദിവസം ചോദ്യം ചെയ്യാനാണ് കൊച്ചി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡി പ്രതികളെ ചോദ്യം ചെയ്യുന്നത്. കോടതി ഉത്തരവ് അനുസരിച്ച് ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ സ്വപ്നയെയും സരിത്തിനെയും രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ മൂന്നു ദിവസം ചോദ്യം ചെയ്യാം. അതേസമയം ചോദ്യം ചെയ്യലിന്‍റെ പേരില്‍ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇന്നുതന്നെ ചോദ്യം ചെയ്യല്‍ തുടങ്ങാനാണ് എന്‍ഫോഴ്സ്മെന്‍റ് നീക്കം. ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഉന്നത പദവി വഹിക്കുന്ന ഒരു നേതാവ് പണമടങ്ങിയ ബാഗ് ഔദ്യോഗികവസതിയില്‍ വച്ച് സ്വപ്നയ്ക്കു കൈമാറിയെന്ന വിവരത്തെത്തുടര്‍ന്നാണ് അടിയന്തരമായി പ്രതികളെ ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്‍റ് നീക്കം. ഡോളര്‍ കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനാണ് ഇത്തരത്തില്‍ മൊഴി ലഭിച്ചത്.

Read More

കൊച്ചി : ഹൈക്കോടതി തള്ളി. ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി.  ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ വി.കെ. ഇബ്രാഹിംകുഞ്ഞിന് ജാമ്യം നല്‍കുന്നത് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാട് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.  എന്നാല്‍ ജാമ്യം നല്‍കിയാലും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിരുന്നു.  താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും തന്നെ അഴിമതിക്കാരനാക്കാന്‍ ശ്രമം നടക്കുകയാണെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞിരുന്നു. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.

Read More

ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. നട്ടിപോര മേഖലയിലാണ് വെടിവയ്പ്. വെടിവയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായി.പിഡിപി നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനരികെയാണ് സംഭവം. മന്‍സൂര്‍ അഹമ്മദ് എന്ന പൊലീസുകാരനാണ് മരിച്ചത്. പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനയില്‍ അംഗമായിരുന്നു ഇദ്ദേഹം. പരുക്കേറ്റ ഉദ്യോഗസ്ഥനെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പര്‍വേസ് ഭട്ടും കുടുംബവും ആക്രമണ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നതിനെ സംബന്ധിച്ച് വിവരം പുറത്തുവന്നിട്ടില്ല.

Read More

കണ്ണൂർ : കണ്ണൂരിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. ആലക്കാട് സ്വദേശി മുസീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടന്നപ്പള്ളി പാണപ്പുഴയിലെ ആറാം വാർഡായ ആലക്കാടാണ് കള്ളവോട്ടിന് ശ്രമം നടന്നത്. സഹോദരന്റെ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

Read More

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ ഉച്ചവരെ മികച്ച പോളിംഗ്. 52.5 ശതമാനം വോട്ടുകള്‍ ഉച്ചവരെ പോള്‍ ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ 51.94 ശതമാനവും കണ്ണൂര്‍ ജില്ലയില്‍ 52.07 ശതമാനവും കോഴിക്കോട് ജില്ലയില്‍ 52.02 ശതമാനവും മലപ്പുറം ജില്ലയില്‍ 52.79 ശതമാനം വോട്ടും ഇതിനോടകം പോള്‍ ചെയ്തിട്ടുണ്ട്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് രാവിലെ മുതല്‍. ആദ്യ രണ്ട് ഘട്ടങ്ങളിലേതുപോലെ തന്നെ മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിലും ഉണ്ടായിരിക്കുന്നത്. നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. 60 ശതമാനത്തോളം ആളുകള്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് നടക്കുന്നത്.

Read More