- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
Author: News Desk
മനാമ: ബഹ്‌റൈനിൽ ഡിസംബർ 15 ന് നടത്തിയ 12,021 കോവിഡ് -19 ടെസ്റ്റുകളിൽ 176 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 81 പേർ പ്രവാസി തൊഴിലാളികളാണ്. 79 പുതിയ കേസുകൾ സമ്പർക്കം മൂലവും 16 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 89,444 ആയി. കോവിഡ്-19ൽ നിന്ന് 158 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 87,490 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.82 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 348 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,606 പേരാണ്. ഇവരിൽ 9 പേർ ഗുരുതരാവസ്ഥയിലാണ്. 1597 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.80 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മനാമ : ബെന്യമിന്റെ വിശ്വപ്രസിദ്ധ നോവൽ ആയ ആടുജീവിതത്തിൽ ജീവിക്കുന്ന കഥാപാത്രം നജീബിന് ബഹ്‌റൈൻ ഇടതു മതനിരപേക്ഷ കൂട്ടായ്മ ആയ ” ഒന്നാണ് കേരളം ഒന്നാമതാണ് കേരളത്തിന്റെ ” ആഭിമുഖ്യത്തിൽ യാത്ര അയപ്പ് നൽകി. സൗദിയിലെ ദുരിതപൂർണമായ പ്രവാസത്തിനു ശേഷം ബഹ്‌റൈൻ പ്രവാസി ആയി തുടരുന്ന നജീം ലോക കേരള സഭ അംഗം കൂടിയാണ്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശി ആയ നജീം ശക്തനായ ഒരു ഇടതുപക്ഷ അനുഭാവി കൂടി ആണ്. നജീമിനെ പോലെ യുള്ളവരെ ലോക മലയാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മാതൃകാ പൂർണം ആയ നടപടി ആണ് സ്വീകരിച്ചത് എന്ന് യോഗം ഉദ്ഘടനം ചെയ്ത സാമൂഹ്യ പ്രവർത്തകൻ കെ ടി സലിം ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു കോവിഡു മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ യാത്രയയപ്പു യോഗത്തിൽ പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം ഡി സലിം…
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് പുറത്തിറക്കിയ ഓൺലൈൻ വീഡിയോ വൈറലായി. “വി ആർ ബഹ്‌റൈൻ” എന്ന ഹാഷ് ടാഗിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വിവിധ ദേശക്കാരും ഭാഷക്കാരും ഐക്യത്തോടെയും സാഹോദര്യത്തോടെയും ദേശീയദിനത്തെ പ്രകാശപൂരിതമാക്കുന്നു എന്ന പ്രമേയമാണ് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. 2020-ൽ കോവിഡ് തീർത്ത വെല്ലുവിളികൾക്കിടയിലും രാജ്യത്തിനായി സേവനം ചെയ്ത ജനങ്ങൾക്ക് ആദരമർപ്പിക്കുകയാണ് ഈ വീഡിയോയിലൂടെ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ദേശീയദിന വീഡിയോ എല്ലാവരും ഏറ്റെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഡയറക്ടർ ജുസർ രൂപവാല പറഞ്ഞു.
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥിയായി ബോറിസ് ജോൺസൺ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യ സന്ദർശിക്കുന്നതിൽ അതീവ സന്തോഷവാനാണെന്നും, ബ്രിട്ടന്റെ ഒഴിച്ചു കൂടാൻ കഴിയാത്ത പങ്കാളിയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഭാവിയിലും കരുത്തോടെ മുൻപോട്ട് കൊണ്ടുപോകാൻ ഇന്ത്യാ സന്ദർശനം പ്രയോജനപ്പെടുമെന്നും, തൊഴിൽ ക്ഷമത വർധിപ്പിക്കാനും സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുന്ന ഭീഷണികളെ നേരിടാനും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും 11 മില്യൺ ഫേസ് മാസ്‌കുകളും 3 മില്യൺ പാരസെറ്റമോൾ പായ്ക്കറ്റുകളുമാണ് ബ്രിട്ടന് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.
മനാമ: കൊറോണ വൈറസ് പാൻഡെമിക്കിനിടയിലും ബഹ്‌റൈനിൽ തുറന്ന ഫുഡ് ട്രക്ക് ഏരിയ നിരവധി പേരെ ആകർഷിച്ചു. ആരംഭിച്ചതിനുശേഷം 1,60,000 സന്ദർശകർ ഇവിടെയെത്തിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി വ്യക്തമാക്കി. പ്രാദേശിക രുചികൾ മുതൽ അന്തർദ്ദേശീയ രുചിവിഭവങ്ങൾ വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്ലാനറ്റ് കാരവൻ, 974 സ്‌പെഷ്യൽ റെസ്റ്റോറന്റ്, സ്വീറ്റ്ന സ്വീറ്റ്, ഡിസംബർ 31 കഫെ, കോസ്റ്റ കോഫി എന്നിവ ഉൾപ്പെടെ 50 ഓളം മൊബൈൽ ഫുഡ് ഔട്ട്‌ലെറ്റുകളാണ് ഡിസ്ട്രിക്ട് ഏരിയയിൽ ഉള്ളത്. https://ftdbh-menu.net/ എന്ന ലിങ്കിലൂടെ ഉപഭോക്താക്കൾക്ക് മുഴുവൻ മെനുവും റെസ്റ്റോറന്റുകളും പരിചയപ്പെടാൻ സാധിക്കും. ഫോണിലൂടെ ഓർഡർ നൽകാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, അതിനുള്ള ഓപ്ഷനുകളും ഡിസ്ട്രിക്ടിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽസയാനി ഒക്ടോബർ 22 നാണ് ഫുഡ് ട്രക്ക് ഏരിയ തുറന്നു നൽകിയത്. ഈസ്റ്റ് റിഫയിലെ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിന് സമീപം 50 ട്രക്കുകൾക്കാണ് സ്‌ഥലം അനുവദിച്ചത്. കർശനമായ…
മനാമ: ബഹ്‌റൈന്‍ ദേശീയദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ജീവസ്പര്‍ശം രക്തദാന വിങ് സംഘടിപ്പിക്കുന്ന 34ാമത് രക്തദാന ക്യാമ്പ് നാളെ നടക്കും. രാവിലെ 7 മണി മുതല്‍ സല്‍മാനിയ മെഡിക്കൽ സെന്ററിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ജീവസ്പര്‍ശം രക്തദാന ക്യാമ്പ് സ്വാഗതസംഘം ചെയര്‍മാന്‍ ഷറഫുദ്ദീന്‍ മാരായമംഗലം കണ്‍വീനര്‍ പി.കെ ഇസ്ഹാഖ് എന്നിവര്‍ അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയം അനുവദിച്ച് രക്തദാനം നല്‍കാവുന്ന തരത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഏവരും രജിസ്റ്റര്‍ ചെയ്ത് പങ്കാളികളാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ഹൂസ്റ്റൺ: ടെക്സാസ് സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലൊന്നായ മിസോറി സിറ്റിയുടെ പ്രഥമ ഇന്ത്യൻ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട് ചരിത്ര വിജയം സമ്മാനിച്ച മലയാളിയായ റോബിൻ ഇലക്കാട്ട് മലയാളി സമൂഹത്തിന്റെ അഭിമാനമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്. റോബിന്റെ റൺ ഓഫ് മത്സര പ്രചാരണം ആരംഭിക്കുന്ന വേളയിൽ തന്നെ ഹൂസ്റ്റണിലെ മുഴുവൻ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് റോബിനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ എൻഡോർസ് ചെയ്തിരുന്നു.മിസ്സോറി സിറ്റിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് വോട്ടിങ്ങിൽ പങ്കെടുത്ത് പിന്തുണ നൽകിയതിന്റെ ഫലം കൂടിയാണ് റോബിന്റെ ചരിത്ര വിജയം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നിലവിലുള്ള സിറ്റി മേയർക്കെതിരെ വളരെ ശക്തമായ മത്സരം കാഴ്ച്ചവെച്ചാണ് 600 ൽ പരം വോട്ടുകുളടെ ഭൂരിപക്ഷത്തിൽ റോബിൻ വിജയക്കൊടി പാറിച്ചത്. ഡാളസിലെ സണ്ണിവെയ്ൽ സിറ്റി മേയർ സജി ജോർജിന് ശേഷം മേയർ ആകുന്ന ടെക്സസിലെ രണ്ടാമത്തെ ഇന്ത്യക്കാരനും മലയാളിയുമായ റോബിൻ അമേരിക്കയിലെ മൂന്നാമത്തെ മലയാളി സിറ്റി മേയറാണ്. ടീനെക്ക്…
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് മറ്റെന്നാൾ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ്. ഇത് നാലാം തവണയാണ് രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ മൂന്നു തവണയും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് രവീന്ദ്രന്‍ ചോദ്യ ചെയ്യലിന് ഹാജരായിരുന്നില്ല. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇഡി നാലാമതും നോട്ടീസ് നല്‍കിയതിനു പിന്നാലെ സി.എം. രവീന്ദ്രന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡി രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണ സംഘം തുടർച്ചയായി നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും രവീന്ദ്രൻ ഹർജിയിൽ പറയുന്നു. താന്‍ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സി.എം. രവീന്ദ്രന്‍ ആവശ്യപ്പെടുന്നു.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്ത്യയിൽ ഒരു കൊറോണ വാക്‌സിന് കൂടി പരീക്ഷണാനുമതി നൽകി. രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ള ആറ് വാക്‌സിനുകൾക്ക് പുറമെയാണിത്. കേന്ദസർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ ജനോവ കമ്പനിയാണ് വാക്‌സിൻ വികസിപ്പിച്ചിട്ടുള്ളത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ ആഴ്ചയാണ് പരീക്ഷണാനുമതി നൽകിയതെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു. ഫൈസർ വാക്‌സിന്റെ അതേ സാങ്കേതിക വിദ്യയാണ് ജനോവ കമ്പനി വികസിപ്പിച്ച വാക്‌സിനും പിന്തുടരുന്നത്. എന്നാൽ ഫൈസറിൽ നിന്നും വ്യത്യസ്തമായി ഈ വാക്‌സിൻ സാധാരണ ശീതീകരണ സംവിധാനങ്ങളിൽ സൂക്ഷിക്കാൻ കഴിയും. വിവിധ ഘട്ടങ്ങളിലുള്ള വാക്‌സിൻ പരീക്ഷണങ്ങളാണ് നിലവിൽ രാജ്യത്ത് നടക്കുന്നത്. ഇവയിൽ കൊവിഷീൽഡും കൊവാക്‌സിനും ഫൈസറും രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. പൂനെയിലെ സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ കൊവിഷീൽഡാണ് രാജ്യത്ത് വികസിപ്പിക്കുന്ന വാക്‌സിനുകളിൽ ഒന്നാമത്തേത്. ഐസിഎംആറുമായി സഹകരിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്‌സിനാണ് രണ്ടാമത്തേത്. ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് അഹമ്മദാബാദിലെ കാഡില ഹെൽത്ത് കെയർ…
