- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
Author: News Desk
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട മലയാള താരമായി മോഹന്‍ലാല്‍; നടിമാരില്‍ കീര്‍ത്തി സുരേഷ്
ചെന്നൈ: 2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ മോഹൻലാലും കീർത്തി സുരേഷും. 2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട മലയാള നടന്മാരിൽ ഒന്നാമത് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ താരങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് മോഹന്‍ലാല്‍. മഹേഷ് ബാബുവാണ് തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാമത്. മഹേഷ് ബാബു, പവന്‍ കല്യാണ്‍, വിജയ്, ജൂനിയര്‍ എന്‍ ടി ആര്‍, സൂര്യ, അല്ലു അര്‍ജുന്‍, റാംചരണ്‍, ധനുഷ്, മോഹന്‍ലാല്‍, ചിരഞ്ജീവി എന്നിങ്ങനെയാണ് ആദ്യ പത്തു സ്ഥാനങ്ങള്‍. നടിമാരിൽ കീർത്തി സുരേഷാണ് ഒന്നാം സ്ഥാനത്ത്. കാജല്‍ അഗര്‍വാള്‍, സമന്ത, രാശ്മിക, പൂജ ഹെഗ്ഡെ, തപ്സി, തമന്ന, രാകുല്‍പ്രീത്, ശ്രുതി ഹാസന്‍, തൃഷ എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള സൗത്ത് ഇന്ത്യൻ വനിതാ താരങ്ങൾ. വിജയ് നായകനായ മാസ്റ്റര്‍ ആണ് ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട സിനിമ. ട്വിറ്റര്‍ ഇന്ത്യയാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
മനാമ: സിറോ മലബാർ സൈറ്റിക്ക് പുതിയ ഭാരവാഹികളായി. നിലവിലെ പ്രസിഡണ്ട് ചാൾസ് ആലുക്ക നയിക്കുന്ന പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജേക്കബ് വാഴപ്പിള്ളിയായിരുന്നു വരണാധികാരി. ചാൾസ് ആലുക്ക പ്രസിഡണ്ടും, സജു സ്റ്റീഫൻ ജനറൽ സെക്രട്ടറിയായും, പോളി വിതയത്തിൽ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി മോൻസി, ജോജിവർക്കി, ജോൺ ആലപ്പാട്ട്,ലോഫി,അലക്സ് സ്കറിയ, റൂസോ, ഷിബിൻ എന്നിവരും ഇൻറണൽഓഡിറ്ററായി ജോയി എലുവത്തി ങ്കലിനെയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2680 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക…
തിരുവനന്തപുരം: എസ്.വി പ്രദീപ് കുമാറിന്റെ അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് ഭയന്നിട്ടെന്ന് ഡ്രൈവർ ജോയിയുടെ മൊഴി. അപകട സമയത്ത് ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നുവെന്നും ജോയ് ചോദ്യം ചെയ്യലിൽ പറഞ്ഞു. വെള്ളയാണിയിൽ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരം വഴി പേരൂർക്കടയിലെത്തിയ വണ്ടി അപകടത്തെ തുടർന്ന് ഈഞ്ചയ്ക്കലിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനത്തിൻ്റെ ഉടമയെയും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനവും വാഹനം ഓടിച്ചിരുന്ന ഡ്രൈവറും പൊലീസ് ഇന്ന് ഉച്ചയോടെ കസ്റ്റിഡിയിലെടുത്തിരുന്നു. ഈഞ്ചക്കൽ നിന്നാണ് ലോറി പിടികൂടിയത്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്. പേരൂർക്കട സ്വദേശിയാണ് പിടിയിലായ ജോയി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജോയിയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കരമന- കളിയിക്കാവിള ദേശീയപാതയിൽ ഇന്നലെ വൈകുന്നേരമാണ് മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ്കുമാർ സഞ്ചരിച്ച സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അപകടമുണ്ടാവുന്നത്. എസ്.വി പ്രദീപ് കുമാറിന്റെ…
മുംബൈ: ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസെടുത്ത് ഒന്നര വർഷത്തിനു ശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ബിഹാർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ് . യുവതിയുടെ കുഞ്ഞിന്റെ പിതാവ് ബിനോയ് കോടിയേരിയാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധനാ നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്നു ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ബിനോയിയെ അന്ധേരി കോടതിയിൽ 678 പേജുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ബിനോയ് പീഡനം നടത്തിയതിനു തെളിവുള്ളതായി കുറ്റപത്രത്തിൽ പറയുന്നു . ടിക്കറ്റും വിസയും യുവതിയ്ക്ക് അയച്ചുകൊടുത്തതിന്റേയും മുബൈയില്‍ ഫ്ലാറ്റ് എടുത്ത് കൊടുത്തതിന് ഉടമകളുടെയും മൊഴികള്‍ ബിനോയ്‌ക്കെതിരെ കുറ്റപത്രത്തിലുണ്ട്.
ചെന്നൈ: സീരിയൽ നടി വി.ജെ. ചിത്ര ജീവനൊടുക്കിയ കേസിൽ ചിത്രയുടെ ഭർത്താവ് ഹേംനാഥ് അറസ്റ്റിൽ. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. ഹേംനാഥിനെ തുടർച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദമാണു ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു. ചിത്രയുടെ സഹോദരിക്കൊപ്പമെത്തിയ വിജയയെ ഇന്നലെ പൊലീസ് രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് ചിത്ര മൊബൈൽ ഫോണിൽ വാഗ്വാദത്തിലേർപ്പെട്ടതായി കണ്ടെത്തിയിരുന്നു. താനും ചിത്രയും തമ്മിൽ വാഗ്വാദമുണ്ടായിട്ടില്ലെന്നു ചോദ്യം ചെയ്യലിനു ശേഷം വിജയ പറഞ്ഞു. നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണു ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മർദമെന്നു പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമ്മ വിജയയുടെയും ഭർത്താവ് ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി. മരണത്തിന്റെ അന്നേ ദിവസം സീരിയലിലെ ഒരു…
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രൈവർ കസ്റ്റഡിയിൽ. ജോയിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നേമം പോലീസ് സ്‌റ്റേഷനിലാണ് ലോറി ഇപ്പോൾ. ഫോർട്ട് എസി പ്രതാപന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഈഞ്ചക്കലിൽ വച്ചാണ് പോലീസ് പ്രദീപിനെ ഇടിച്ച ലോറി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ ആരംഭിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഡ്രൈവറെ പിടികൂടിയത്. ഇന്നലെ മുതൽ പോലീസ് അന്വേഷണം ഊർജിതാമാക്കിയിരുന്നു. മണ്ണ് കടത്തിക്കൊണ്ട് പോകുന്ന കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് പ്രദീപിനെ ഇടിച്ച് കൊലപ്പെടുത്തിയത്.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 14 ന് നടത്തിയ 10,989 കോവിഡ് -19 ടെസ്റ്റുകളിൽ 125 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 74 പേർ പ്രവാസി തൊഴിലാളികളാണ്. 43 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 89,268 ആയി. കോവിഡ്-19ൽ നിന്ന് 150 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 87,332 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.83 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 348 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,588 പേരാണ്. ഇവരിൽ 8 പേർ ഗുരുതരാവസ്ഥയിലാണ്. 1,580 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.78 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ 22,02,876 പേരെയാണ്…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 15) ചൊവ്വാഴ്ച , രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ സിത്ര ഹെൽത്ത് സെന്റർ ബുദയ്യ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ നുവൈദ്രത് ക്ലബ് സീഫ് മാൾ , കാർബബാദ് എൻമ മാൾ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഷേക്ക് അബ്ദുള്ള സ്ട്രീറ്റ് , മനാമ ബുദയ്യ , പോലീസ് സ്റ്റേഷന് സമീപം ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
വാഷിംഗ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമല ഹാരിസാണ്. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാണ് ബൈഡന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. 2021 ജനുവരിയില്‍ ബൈഡന്‍ ചുമതലയേല്‍ക്കും. ഇലക്ടറല്‍ കോളജാണ് ഔദ്യോഗികമായി ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്. 306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ തന്റെ തോല്‍വി സമ്മതിക്കാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസമാണ് തോല്‍വി സമ്മതിച്ച് രംഗത്തെത്തിയത്. കൊവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനുണ്ടായ വീഴ്ച തോല്‍വിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
