Author: News Desk

റിപ്പോർട്ട്: എ.സി.ജോർജ് ഹ്യൂസ്റ്റൺ: കേരള നിയമസഭ, കക്ഷിഭേദമന്യേ ഐകകണ്ഠേന കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കി. നിലവിലെ കാർഷിക ബില്ലിനെതിരെ വടക്കേ ഇന്ത്യയിൽ കർഷകർ അതികഠിനമായ പ്രതികൂല കാലാവസ്ഥയും അവഗണിച്ചുകൊണ്ട്, സമരം ആരംഭിച്ചിട്ട് ഏകദേശം 40 ദിവസം ആകുന്നു. സമരത്തിൽ പങ്കെടുത്ത ഏതാണ്ട് മുപ്പതോളം ആൾക്കാർ മരണത്തിന് ബലിയാടായി. കേന്ദ്ര ഗവൺമെൻറ് സമരക്കാരുമായി സന്ധി സംഭാഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഒരു ഒത്തുതീർപ്പിന് ഇന്ന് ഇതുവരെ സാധിച്ചിട്ടില്ല. കോർപ്പറേറ്റ് സ്ഥാപിത താൽപര്യക്കാർക്കുവേണ്ടിയാണോ ഈ ബില്ല് അതോ മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് വേണ്ടിയാണോ? കാർഷിക മേഖലയുടെ സ്വകാര്യവൽക്കരണതോടെ ശാസ്ത്രീയ കൃഷിയിലൂടെ, കൂടുതൽ ഉല്പാദനവും മെച്ചപ്പെട്ട വിലയും വിതരണവും സാധ്യമാകുമെന്ന് കേന്ദ്ര ഗവൺമെൻറ് വാദിക്കുന്നു. എന്നാൽ കാർഷിക ബില്ലു വഴി കോർപ്പറേറ്റ് കുത്തകകൾക്ക് കാർഷികരംഗം തീറെഴുതി കൊടുക്കുന്നതോടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വർദ്ധിക്കും, ഭക്ഷ്യ സുരക്ഷ തന്നെ അപകടത്തിലാക്കുന്ന ഇത്തരം കരിനിയമങ്ങൾ പൂർണമായി പിൻവലിക്കേണ്ടതാണെന്ന് സമരം ചെയ്യുന്ന കർഷകരും വാദിക്കുന്നു. ഇന്ത്യയിൽ കാർഷിക ഭൂമിയുള്ള അമേരിക്കൻ ഗ്രീൻ കാർഡ് ഉള്ളവരും…

Read More

ബംഗളൂരു: വിവാഹദിനത്തിൽ വരനെ കാണാതായതോടെ തകര്‍ന്നു നിന്ന പെൺകുട്ടിക്കും കുടുംബത്തിനും രക്ഷകനായി അതിഥി. കർണാടകയിലെ തരികെറെ താലൂക്കിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം.  ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഹോദരങ്ങളായ അശോകിനും നവീനും ഒരേവേദിയിൽ വിവാഹം നിശ്ചയിച്ചിരുന്നത്. നവീനും അയാളുടെ പ്രതിശ്രുത വധുവായ സിന്ധുവും തലേദിവസം നടന്ന റിസപ്ഷന്‍ ചടങ്ങിൽ വിവാഹഫോട്ടോകൾ എടുക്കുകയും അതിഥികളുടെ അനുഗ്രഹം വാങ്ങുകയുമടക്കം ചെയ്തിരുന്നു. എന്നാൽ വിവാഹദിനമായപ്പോൾ നവീനെ കാണാതായി.  എല്ലായിടത്തും തെരഞ്ഞുവെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല.  വിവാഹദിനത്തിൽ വേദിയിലെത്തി അതിഥികളുടെ മുന്നിൽ വച്ച് വിഷം കഴിക്കുമെന്ന് കാമുകി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നവീൻ മുങ്ങിയതെന്ന് പിന്നീട് വ്യക്തമായി. വിവാഹം ഉപേക്ഷിച്ച് കാമുകിയെ കാണുന്നതിനായി ഇയാൾ തുംകുരുവിലേക്ക് പോയി എന്നാണ് റിപ്പോർട്ട്.  നവീൻ എവിടെയാണെന്ന് ഇപ്പോഴും അറിയാൻ കഴിഞ്ഞിട്ടില്ല. ഇതോടെ വീട്ടുകാർ നേരത്തെ നിശ്ചയിച്ച പ്രകാരം അശോകിന്‍റെ വിവാഹച്ചടങ്ങുകൾ നടത്തി.  എന്നാൽ നവീന്‍റെ പ്രതിശ്രുത വധുവായ സിന്ധുവും കുടുംബവും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.  തന്‍റെ വിധിയോർത്ത് സിന്ധു കരഞ്ഞ്…

Read More

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുള്ള തടസം നീക്കി സുപ്രിം കോടതി.  ഡല്‍ഹിയില്‍ ബഹുനില കെട്ടിടങ്ങള്‍ പണിയാനുള്ള സ്റ്റേ മൂലമാണ് പദ്ധതി തടസപ്പെട്ടത്.  കോടതി പദ്ധതിക്ക് അനുമതി നല്‍കി.  പാരിസ്ഥിതിക അനുമതിയും ഭൂവിനിയോഗത്തിലെ മാറ്റവും കോടതി അംഗീകരിച്ചു.  വിസ്ത പദ്ധതിക്ക് എതിരെയുള്ള ഹര്‍ജി പരിഗണിച്ച മൂന്നംഗ ബഞ്ചിന്റെയാണ് തീര്‍പ്പ്. ഒരംഗത്തിന്റെ വിയോജിപ്പോടെയാണ് വിധി. ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല.  ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജിവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.  പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് പത്ത് ഹര്‍ജികളാണ് സുപ്രിം കോടതിക്ക് മുന്നില്‍ എത്തിയത്. സഞ്ജിവ് ഖന്നയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.  അന്തരീക്ഷ മലിനീകരണം നടത്താന്‍ പാടില്ലെന്നും കോടതി. പുതുതായി പണിയുന്ന ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റും അതിന് സമീപം മൂന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രധാനമന്ത്രിയുടെ വസതിയും…

Read More

മനാമ: ജനുവരി 5  ചൊവ്വാഴ്ച   ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ വാദിസ്സലാം ഹാൾ  കറാനാ അൽ അൻവാർ സെന്റർ  ടുബ്ലി മൊബൈൽ യൂണിറ്റുകൾ: റിഫ ഏരിയ സൽമാബാദ് ഗേരേജ് ഏരിയ കിംഗ് ഫൈസൽ കോർണിഷ് മനാമ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ജനുവരി 4 ന് നടത്തിയ 12,273 കോവിഡ് -19 ടെസ്റ്റുകളിൽ 288 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 146 പേർ പ്രവാസി തൊഴിലാളികളാണ്. 121 പുതിയ കേസുകൾ സമ്പർക്കം മൂലവും 21എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 93,766 ആയി. കോവിഡ്-19ൽ നിന്ന് 309 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 90,995 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.04 ശതമാനമാണ്.ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 352 ആണ്. മരണനിരക്ക് 0.38 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,419 പേരാണ്. ഇവരിൽ 13 പേർ ഗുരുതരാവസ്ഥയിലാണ്. 2,406 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.58 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 24,05,722 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.

Read More

കൊച്ചി- മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ കര്‍ണാടക- കേരള ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും അടക്കം പങ്കെടുത്തു. കേരളത്തിനും കര്‍ണാടകയ്ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് പദ്ധതി ഉപകരിക്കുമെന്നും പ്രധാനമന്ത്രി. കേരളത്തിലെയും കര്‍ണാടകയിലെയും ജനജീവിതം സുഗമമാകാന്‍ പദ്ധതി സഹായകരമാകും. വാതകവുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങള്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര- സംസ്ഥാനങ്ങളുടെ സംയുക്ത സംരംഭം വിജയം കണ്ടതില്‍ വലിയ സന്തോഷമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനസാന്ദ്രത കൂടിയ ഇടങ്ങളില്‍ പൈപ്പിടല്‍ ദുഷ്‌കരമായിരുന്നുവെന്നും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാനായെന്നും മുഖ്യമന്ത്രി. പദ്ധതിയുമായി സഹകരിച്ച ജനങ്ങളും അഭിനന്ദനം അര്‍ഹിക്കുവെന്നും മുഖ്യമന്ത്രി. പ്രളയം, നിപ്പ, കൊവിഡ് തുടങ്ങിയ വെല്ലുവിളികളെ നേരിട്ടാണ് പദ്ധതിയും ആയി മുന്നോട്ടു പോയതെന്നും മുഖ്യമന്ത്രി ഓര്‍ത്തു.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (04-01-2021) https://online.pubhtml5.com/lfro/ezln

Read More

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ സഹോദരന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ, മകൻ നിർവാൻ ഖാൻ എന്നിവർക്കെതിരെ കേസ് എടുത്ത് മുംബൈ പോലീസ്. കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. ഡിസംബർ 25 ന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ മൂന്നുപേരോടും നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ നേരെ വീടുകളിലേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെ കോർപ്പറേഷൻ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിൽ നിന്നും യുകെയിൽ നിന്നും എത്തുന്നവർ ഏഴു ദിവസത്തേക്ക് നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പ്രവേശിക്കണമെന്നാണ് കോർപ്പറേഷന്റെ നിർദ്ദേശം.

Read More

ചൈനയിലെ പ്രമുഖ ടെക് കമ്പനിയായ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മായും അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പും നിയന്ത്രണത്തിലാണ്. ഇതിനു പിന്നാലെയാണ് ജാക്ക് മായെ കാണാതായത്. തൻ്റെ സ്വന്തം ടാലൻ്റ് ഷോ ആയ ആഫ്രിക്കാസ് ബിസിനസ് ഹീറോയുടെ അവസാന എപ്പിസോഡിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആഫ്രിക്കയിലെ മികച്ച സംരംഭകരെ കണ്ടെത്താൻ നടത്തിയ ഷോയുടെ അവസാന എപ്പിസോഡ് നവംബറീലായിരുന്നു. ഈ എപ്പിസോഡിൽ ആലിബാബ എക്സിക്യൂട്ടിവ് ആണ് അദ്ദേഹത്തിനു പകരം എത്തിയത്. കഴിഞ്ഞ മാസം ആലിബാബ ഗ്രൂപ്പിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടും നിക്ഷേപമുള്ളയാളാണ് ജാക്ക് മാ. ഇന്ത്യയിൽ പെടിഎം, സൊമാറ്റോ അടക്കമുള്ള ആപ്പുകളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്.

Read More

സൗദി അറേബ്യയും ഖത്തറും കര, കടൽ, വ്യോമാതിർത്തികൾ തുറക്കാൻ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രിയാണ് ഇതുസംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്. നാലു വർഷം നീണ്ട പ്രതിസന്ധികൾ അവസാനിക്കുന്നതിനുള്ള തുറക്കാനുള്ള ആദ്യപടിയാണ് ഈ നീക്കം. ഷെയ്ഖ് നവാഫിന്റെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, ഇന്ന് വൈകുന്നേരം മുതൽ സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയിൽ കര, കടൽ, വ്യോമാതിർത്തികൾ തുറക്കാൻ ധാരണയായി. സൗദി അറേബ്യയിലെ അൽ ഉലയിൽ നാളെ നടക്കുന്ന 41- മത് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരു രാജ്യങ്ങളും അതിർത്തി തുറന്നത്. തീവ്രവാദ ഗ്രൂപ്പുകൾക്ക് ഖത്തർ നൽകിയ പിന്തുണയെത്തുടർന്ന് 2017 ലാണ് ഖത്തറിനെ സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ബഹിഷ്‌കരിക്കുന്നത്.

Read More