Author: News Desk

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡന്‍ ഈ മാസം 20 ന് കോവിഡ് മാനദണ്ഡം പാലിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രഥമ വനിത ജില്‍ ബിഡന്‍, വൈ. പ്രസിഡന്റ് കമലാ ഹാരിസ്,അവരുടെ ഭര്‍ത്താവ് എന്നിവര്‍ അകലം പാലിച്ച് ചടങ്ങില്‍ പങ്കെടുക്കും.

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3021 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂർ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂർ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസർഗോഡ് 27 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 39 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 12 പേരുടെ ഫലം വന്നു. അതിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി.,…

Read More

സിഡ്നി: ടോക്കിയോയിലെ വൈറസ് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ജാപ്പനീസ് ഓഹരികള്‍ 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് പിന്‍വലിച്ചു. മന്ദഗതിയിലുള്ള തുടക്കത്തിനുശേഷം, ജപ്പാന് പുറത്തുള്ള എംഎസ്സിഐയുടെ ഏഷ്യ-പസഫിക് ഷെയറുകളുടെ വിശാലമായ സൂചിക 1.2 ശതമാനം ഉയര്‍ന്നു, എക്കാലത്തെയും മികച്ച മറ്റൊരു കൊടുമുടിയിലെത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓട്ടോ മേഖലകളുടെ നേതൃത്വത്തില്‍ ദക്ഷിണ കൊറിയ 2 ശതമാനം ഉയര്‍ന്നു. കൊറോണ വൈറസ് വാക്‌സിനുകള്‍ കാലക്രമേണ ആഗോള സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ നിക്ഷേപകര്‍ ഇപ്പോഴും സെന്‍ട്രല്‍ ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്, എന്നിരുന്നാലും ശുഭാപ്തിവിശ്വാസത്തിന് കുറവില്ല. ജോര്‍ജിയയില്‍ ചൊവ്വാഴ്ച നടക്കുന്ന രണ്ട് യുഎസ് സെനറ്റ് സീറ്റുകളിലേക്ക് നിക്ഷേപകര്‍ ജാഗ്രതയോടെയാണ് കാണുന്നത്, ഏത് പാര്‍ട്ടിയാണ് സെനറ്റിനെ നിയന്ത്രിക്കുന്നതെന്ന് നോക്കുകയാണ് നിക്ഷേപകര്‍. റിപ്പബ്ലിക്കന്‍മാര്‍ ഒന്നോ രണ്ടോ ജയിച്ചാല്‍, അവര്‍ ചേംബറില്‍ നേരിയ ഭൂരിപക്ഷം നിലനിര്‍ത്തുകയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡന്റെ നിയമനിര്‍മ്മാണ ലക്ഷ്യങ്ങളെയും ജുഡീഷ്യല്‍ നോമിനികളെയും തടയാനും കഴിയും.

Read More

കൊച്ചി:  കേരളത്തില്‍  പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലാണ് രോഗബാധ കണ്ടെത്തിയത്. അരലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലേക്ക് അയച്ച എട്ട് സാമ്പിളുകളില്‍ അഞ്ചെണ്ണത്തില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.രോഗം സ്ഥിരീകരിച്ച ആലപ്പുഴ കോട്ടയം ജില്ലകളില്‍ കളക്ടര്‍മാരുടെ നേത്യത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി. ദ്രുത കര്‍മ സേനകളെ നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

Read More

തെല്‍അവീവ്: തെക്ക് ഇസ്രായേലിന്റെ സൈനിക താവളത്തില്‍ നിന്ന് പതിനായിരക്കണക്കിന് വെടിയുണ്ടകള്‍ മോഷണം പോയതായി യെഡിയോത്ത് അഹ്റോനോത്ത് റിപ്പോര്‍ട്ട് ചെയ്തു. തസ്ലിം കിബ്ബൂട്ടിന് സമീപത്തെ ദേശീയ സൈനിക പരിശീലന കേന്ദ്രത്തിലാണ് വന്‍ കവര്‍ച്ച നടന്നത്. നേരത്തെ വെടിക്കോപ്പുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവിടെനിന്ന് മോഷണം പോയിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെടിമരുന്ന് മോഷണമാണിതെന്ന് പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ച് കൃത്യമായി അറിയുന്ന താവളത്തിനകത്തുള്ളവരില്‍നിന്ന് മോഷ്ടാക്കള്‍ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.

Read More

മലപ്പുറം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ്(എസ്.യു.എഫ്.സി) ക്ലബ്ബുള്‍പെടുന്ന യൂണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സി (കെ.യു.എഫ്.സി) കളിക്കളത്തിലേക്ക്. ടീമിന്റെ പരിശീലനം ജനുവരി 7ന് എടവണ്ണ സീതിഹാജി ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഗോകുലം കേരള എഫ്.സിയുടേയും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെയും മുന്‍ താരം മലപ്പുറം തൃക്കലങ്ങോട് സ്വദേശി അര്‍ജുന്‍ജയരാജ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. മിസോറം താരങ്ങളായ ലാല്‍താന്‍കുമ, ഇസാഖ് വാന്‍ലാല്‍പേക, ചത്തീസ്ഗഡിലെ സുരേഷ്‌കുമാര്‍, വിദേശ താരമായ ഖാനയിലെ സ്റ്റീഫന്‍ അബീകു, കൂടാതെ ബ്ലാസ്‌റ്റേഴ്‌സ് താരം ഋഷിദത്, മുന്‍ ഹൈദരാബാദ് എഫ്‌സി താരം ഫഹീം അലി, മുഹമ്മദ് ഷഫീര്‍, ബുജൈര്‍ എന്നീ പ്രമുഖര്‍ക്കൊപ്പം മികച്ച മെയ്‌വഴക്കവും മിടുക്കും പ്രകടിപ്പിക്കുന്ന യുവതാരങ്ങളുടെ ഒരു നിര തന്നെ കേരളയൂണൈറ്റഡിന്റെ ഭാഗമായിക്കഴിഞ്ഞു. കോഴിക്കോട് ക്വാര്‍ട്‌സ് എഫ്.സിയെ ഏറ്റെടുത്താണ് കേരള യൂണൈറ്റഡ് രൂപീകരിച്ചത്. സൗത്ത് ഇന്ത്യയിലെ മികച്ച റഫറല്‍ ലാബ് ആയ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ആണ് സ്‌പോണ്‍സര്‍. പ്രധാന കേന്ദ്രമായ കോഴിക്കോടിന് പുറമെ…

Read More

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയോളം രൂപ ലഭിച്ച മലയാളി കോഴിക്കോട് സ്വദേശി. ഇപ്പോള്‍ മസ്‌ക്കത്തിലുള്ള വി അബ്ദുല്‍ സലാമിനാണ് ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ ഉടനെ അബ്ദുല്‍ സലാമിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അബ്ദുല്‍ സലാമിനെ അറിയുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ബിഗ് ടിക്കറ്റ് സംഘാടകര്‍ അറിയിച്ചിരുന്നു. അബ്ദുല്‍ സലാം മസ്‌ക്കത്തില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. സംഘാടകര്‍ ഇന്റര്‍നാഷനല്‍ കോഡ് തെറ്റായി അടിച്ചത് കൊണ്ടാവാം ഫോണില്‍ തന്നെ കിട്ടാതിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പണത്തില്‍ വലിയൊരു ഭാഗം കുട്ടികളുടെ ഭാവിക്കായി ചെലവഴിക്കുമെന്ന് അബ്ദുല്‍ സലാം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ 30 ലക്ഷം ദിര്‍ഹം സമ്മാനമായി സാജു തോമസിന് ലഭിച്ചിരുന്നു.

Read More

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശിയായ ഫസല്‍ ഉള്‍ അക്ബര്‍ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഇയാൾ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്. അടുത്തിടെ ബിജെ പിക്കായി ശക്തമായ പ്രചാരണമാണ് കൃഷ്ണ കുമാർ നടത്തിയിരുന്നത്. നടി അഹാനാ കൃഷ്ണകുമാറിനോടുള്ള ആരാധന മൂത്താണ് നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലെ ഗേറ്റ് ചാടിക്കടന്നതെന്ന് ഫസിലുള്ള അക്‌ബറിന്റെ മൊഴി. അഹാനയ്ക്ക് കോവിഡ് ബാധിച്ചതറിഞ്ഞ് മനസ്സ് വേദനിച്ചുവെന്നും, അതിനാലാണ് നടിയെ കാണാന്‍ മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയെന്നുള്ള ഫസിലുള്ള അകബ്‌റിന്റെ കുറ്റസമ്മതമൊഴി. ഇയാൾ പൊലീസ് കസ്റ്റഡിയിലും മാനസികാ അസ്വാസ്ഥ്യം ഉള്ളതു പോലെ പെരുമാറുന്നുണ്ട്. എന്നാല്‍ ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. ഈ സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യലിന് അറസ്റ്റിലായ പ്രതിയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. ഇന്ന് വൈകിട്ടോടെ വിശദ ചോദ്യം ചെയ്യല്‍ നടക്കും. പ്രത്യേക പൊലീസ് സംഘത്തെ ഇതിനായി നിയോഗിക്കും. ഇയാള്‍ നാട്ടിലും സ്ഥിരം പ്രശനക്കാരനാണെന്നും, ജയില്‍ അടച്ചോളൂ എന്നായിരുന്നു വീട്ടുകാരുടെ മറുപടി പ്രതികരണം.…

Read More

പൂനെ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിന്റെ അഞ്ചുകോടി ഡോസുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട്. സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കുമായിരിക്കും വാക്സിൻ ലഭ്യമാക്കുകയെന്ന് , വാക്‌സിൻ കൊവിഡിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും മേധാവി അദാർ പൂനാവാല അറിയിച്ചു. വാക്‌സിൻ കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യ അടക്കം ഏതാനും രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ വാക്‌സിന്റെ കയറ്റുമതി സർക്കാർ അനുവദിച്ചിട്ടില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റു രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും പൂനാവാല പറഞ്ഞു. 2024 ഓടെ എല്ലാ ഇന്ത്യാക്കാർക്കും വാക്സിൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More

റിയാദ്: സൗദിയിലേക്കുള്ള വിമാന സര്‍വിസുകളുടെ താല്‍ക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരും. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വിസുകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍നിന്നും നേരിട്ടുള്ള സര്‍വിസുകള്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡിന്റെ പുതിയ വകഭേദം സംഭവിച്ച വൈറസ് ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പാണ് സൗദിയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും ഏര്‍പ്പെടുത്തിയത്. താല്‍ക്കാലികമായ വിലക്ക് ഇന്ന് എടുത്തുകളഞ്ഞെങ്കിലും ഇന്ത്യക്കാര്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുകയാണ്.

Read More