Author: News Desk

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്. നാളെ  കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസിലെത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന് കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്തുവന്നിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌നയും സരിത്തും സ്പീക്കര്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

Read More

ആലപ്പുഴ : എംഎ ആരിഫ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ആരിഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ വ്യാഴാഴ്ചവരെയുള്ള പൊതു പരിപാടികൾ റദ്ദാക്കിയതായി എംപിയുടെ ഓഫീസ് അറിയിച്ചു.

Read More

ന്യൂഡൽഹി:  കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ഏഴാം വട്ട ചർച്ചയും പരാജയം. പുതിയ വിദ​ഗ്ധ സമിതി മുന്നോട്ടുവച്ച നിർദേശം കർഷക സംഘടനകൾ തള്ളി. അടുത്ത ചർച്ച ജനുവരി എട്ടിന് നടക്കും. താങ്ങുവിലയിൽ മാത്രം വിട്ടുവീഴ്ച ചെയ്യാമെന്നായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്. ഇത് അം​ഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. കാര്‍ഷിക നിയമങ്ങൾ പിൻവലിക്കാനായി ഓര്‍ഡിനൻസ് കൊണ്ടുവരണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.  അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ബില്ല് പാസാക്കിയാൽ മതിയെന്നും താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കാന്‍ ഇപ്പോൾ ലോക്സഭയിലുള്ള സ്വകാര്യ ബിൽ അംഗീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.  കേന്ദ്രസർക്കാർ ഇത് തള്ളിയതോടെ ചർച്ച പരാജയപ്പെട്ടു. തുടർന്ന് ജനുവരി എട്ടിന് വീണ്ടും ചർച്ച നടത്താൻ തീരുമാനിക്കുകയായിരുന്നു.  നിയമം പിന്‍വലിക്കുന്നതല്ലാതെ മറ്റൊരു വിഷയത്തിലും ചര്‍ച്ചയ്ക്കില്ലെന്ന് കിസാന്‍ സഭ അറിയിച്ചു. മറ്റന്നാള്‍ മുതല്‍ പ്രഖ്യാപിച്ച സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

Read More

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചു. അഡ്വ. വി എൻ അനിൽകുമാറിനെയാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി തീരുമാനിച്ചിരിക്കുന്നത്. അഡ്വ. എ സുരേശൻ രാജിവെച്ചതിനെ തുടർന്നാണ് നടപടി. വിചാരണാ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയതിനെ തുടർന്നാണ് എ സുരേശൻ രാജിവെച്ചത്. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറക്കുക. നേരത്തെ വിചാരണാ കോടതി മാറ്റണമെന്ന സർക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹർജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു.

Read More

കൊവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്‌പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന. അതിവേ​ഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോ​ഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ആഫ്രിക്കൻ രാജ്യമായ കോം​ഗോ റിപ്പബ്ലിക്കിലെ ഇൻ​ഗെൻഡെയിൽ ആദ്യ രോ​ഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. കടുത്ത പനിയും രക്തസ്രാവവുമായി ചികിത്സ തേടിയ ഇയാൾ നിരീക്ഷണത്തിലാണ്. ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകി. ‌ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജന്തുക്കളിൽ നിന്ന് തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്​ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ്​ സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ്​ നൽകി.

Read More

തിരുവനന്തപുരം: ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തി. ആറ് പേരിലാണ് ഈ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറുപേരും ബ്രിട്ടനിൽ നിന്ന് എത്തിയവരാണ്. പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ലഭിച്ച പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ജനിതക വ്യതിയാനമുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് വന്നവര്‍ സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാവണമെന്നും ആരോഗ്യവകുപ്പ് സ്‌ക്രീനിങ്ങിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് വന്നിട്ടുള്ളവരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജനിതക മാറ്റം വന്ന വൈറസ് ശരീരത്തില്‍ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന്റെ ഭാഗമായി ഇത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്. വളരെ കരുതലോടെ ഇരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

മനാമ: കോവിഡ് വ്യാപനം ലഘൂകരിക്കുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച കഫെ ഉടമയ്ക്ക് 2000 ബഹ്‌റൈൻ ദിനാർ പിഴ ചുമത്തി ഉത്തരവിട്ടു. ഇരിപ്പിട ശേഷിയുടെ 50% ത്തിലധികം പേരെ ഉൾപ്പെടുത്തിയതിനാണ് പിഴ. ആറിലധികം പേരെ ഒരു മേശയിലിരിക്കാൻ കഫേ അനുവദിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർമാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കുമായുള്ള പ്രോസിക്യൂട്ടർ പറഞ്ഞു. ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്ത കേസിന്റെ വിധി ഇന്ന് പുറപ്പെടുവിച്ചു.

Read More

മനാമ: അകാലത്തിൽ വിട പറഞ്ഞ മലയാളത്തിന്റെ പ്രിയ കവി അനിൽ പനച്ചൂരാന് എസ് എൻ സി എസ് ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. എസ് എൻ സി എസ് ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിൽ ചെയർമാൻ ജയകുമാറും ജനറൽ സെക്രട്ടറി സുനീഷ് സുശീലനും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

Read More

തിരുവനന്തുപുരം : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രിവിട്ടു. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. സ്വപ്നയെ തിരികെ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിച്ചു. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ആയിരുന്നു അനുഭവപ്പെട്ടതെന്നാണ് വിവരം.

Read More

ഹൈദരാബാദ്: ഒരു മാസം പ്രായമായ കുഞ്ഞിനെ പിതാവ് 70,000 രൂപയ്ക്ക് വിറ്റു. ഹൈദരാബാദിൽ തെരുവിൽ താമസിക്കുന്ന യുവാവാണ് കുഞ്ഞിനെ പണത്തിനായി മറ്റൊരു ദമ്പതികൾക്ക് വിറ്റത്. കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി. ഒരാഴ്ച്ച മുമ്പാണ് കുഞ്ഞിനെ നൽകിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികൾ മാതാപിതാക്കളെ സമീപിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന. ഭിക്ഷയെടുത്താണ് കുഞ്ഞിന്റെ മാതാപിതാക്കൾ ജീവിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങളോളം ഇവരെ നിരീക്ഷിച്ചതിനു ശേഷമാണ് ദമ്പതികൾ കുഞ്ഞിനെ വിലക്കു വാങ്ങാനായി സമീപിച്ചത്. എഴുപതിനായിരം രൂപ വാഗ്ദാനം ചെയ്തതോടെ പിതാവിനെ നൽകാൻ കുഞ്ഞിന്റെ അച്ഛൻ സമ്മതിക്കുകയായിരുന്നു. ശിശു സംരക്ഷണ നിയമപ്രകാരം കേസെടുത്ത പൊലീസ് കുഞ്ഞിനെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Read More