- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്‌റൈൻ ടൂറിസം മന്ത്രി
Author: News Desk
റിയാദ് : ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു .കായംകുളം മുഹിയുദീൻ പള്ളിക്ക് കിഴക്ക് തോപ്പിൽ വീട്ടിൽ ഷാജിയാണ് (52 ) ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശൂമൈസി ആശുപത്രിയിൽ മരിച്ചത് .മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .24 വർഷമായി ബത്ഹ കേരള മാർക്കറ്റിൽ പാരഗൺ റസ്റ്റോറെന്റിനോട് ചേർന്നുള്ള ബ്ലാങ്കറ്റ് കടയിൽ സെയ്ൽസ്മാനാണ് . ഭാര്യ :സുൽഫത് .മക്കൾ :ഷാലിമ ,ഷാഹിൽ ,ഷാജഹാൻ ,
അബുദാബി : പുതുവർഷം പ്രമാണിച്ച് ടിക്കറ്റെടുത്താൽ ഒരെണ്ണം സൗജന്യമായി നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ് എയർവേയ്‌സ്. ഇന്നലെ മുതൽ 13 വരെ ടിക്കറ്റെടുക്കുന്നവർക്കാണ് ആനുകൂല്യം. ഇതുപയോഗിച്ച് ജൂൺ 15 വരെ യാത്ര ചെയ്യാം. ഇ ടിക്കറ്റ് ഉപയോഗിച്ച് 2 പേർക്ക് ഒരേ സമയം ഒരേ ദിശയിൽ മാത്രമേ യാത്ര ചെയ്യാനാവൂ.
മനാമ: ജനുവരി 6 ബുധനാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ മാക്റോ മാർട്ട് മഖാബ റാമിസ് ജുഫൈർ സിത്ര മാൾ മൊബൈൽ യൂണിറ്റുകൾ: ദോഹത്ത് അറാദ് ടുബ്ലി വാക് വേ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
കൊച്ചി : വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി. പുനർവിചാരണയ്ക്ക് ഉത്തരവിട്ടു. പ്രതികളെ വെറുതെവിട്ടതിനെതിരെ പെൺകുട്ടികളുടെ രക്ഷിതാക്കളും, സർക്കാരും നൽകിയ ഹർജിയിലാണ് നടപടി. പ്രതികളായ വി.മധു, ഷിബു, എം. മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്‌സോ കോടതിയായിരുന്നു വെറുതെ വിട്ടത്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെയാണ് രക്ഷിതാക്കളും, സർക്കാരും കോടതിയെ സമീപിച്ചത്. പ്രതികളിലൊരാളായ പ്രദീപ് പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. പോലീസ് , വിചാരണ കോടതി, പ്രോസിക്യൂഷൻ എന്നിവയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി നിരീക്ഷിച്ചതിനെ തുടർന്നാണ് കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്. തുടക്കം മുതൽ പ്രതികൾക്കനുകൂലമായ രീതിയിലായിരുന്നു പോലീസ് കേസ് അന്വേഷിച്ചിരുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആരംഭം മുതൽ പോലീസ് പ്രതികളുമായി ഒത്തുകളിക്കുകയായിരുന്നു. മൂത്ത പെൺകുട്ടി പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിട്ടും രണ്ടാമത്തെ പെൺകുട്ടിയ്ക്ക് ആവശ്യമായ കൗൺസിലിംഗ് നൽകിയില്ല. പ്രോസിക്യൂഷൻ ആവശ്യമായ തെളിവുകൾ ശേഖരിച്ചില്ല. പ്രധാന സാക്ഷികളെ വിസ്തരിച്ചില്ല. സംശയത്തിന്റെ ആനൂകൂല്യം…
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൊച്ചി: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം ഡബിള്‍ പലത്തിന് സമീപം കുഴുപ്പിള്ളി വിട്ടില്‍ നജീബ്(40) അണ് അറസ്റ്റിലായത്. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വീട്ടുമുറ്റത്ത് പ്രത്യേകം പ്ലാസ്റ്റിക് കവറിലാക്കി ചെടി എന്ന വ്യാജേന ആണ് കഞ്ചാവ് നട്ടിരുന്നത്. രണ്ട് മാസത്തോളം പ്രായം വരും ചെടിയ്ക്ക് . ജില്ലാ നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ഡി.വൈ.എസ്.പി എം.ആര്‍ മധു ബാബു, കുന്നത്ത് നാട് എസ്.എച്ച്.ഒ വി.ടി ഷാജന്‍, എസ്.ഐ എബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കല്ലുവാതുക്കൽ: കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു. ഇന്ന് രാവിലെ കൊല്ലം കല്ലുവാതുക്കലിലാണ് രണ്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു മരണം. കരച്ചിൽ കേട്ട് സമീപവാസികൾ നടത്തിയ തിരച്ചിലിൽ ആണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിരവധി തെരുവ് നായ്ക്കൾ ഉള്ള സ്ഥലത്താണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. കുട്ടിയുടെ മാതാപിതാക്കൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ചരിത്ര സംഭവത്തിനു അല്‍ഉലയിലെ മറായ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചു.ഒരേ ചരിത്രവും സംസ്‌കാരവും പങ്കുവെക്കുന്ന സഹോദരങ്ങള്‍ തമ്മില്‍ മറക്കാനും പൊറുക്കാനുമാകാത്ത തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലെന്ന സന്ദേശമാണ് യോഗത്തിലൂടെ ലോകത്തിന് നല്‍കിയത്. മൂന്നര വര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധിക്ക് ഇതോടെ അന്ത്യം . തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയും ഒരുമിച്ചുള്ള പ്രയാണത്തിന് ദിശാബോധം നല്‍കുന്ന മാര്‍ഗരേഖയായ അല്‍ഉല പ്രഖ്യാപന കരാറില്‍ ആറു ഗള്‍ഫ് രാജ്യങ്ങളും ഗള്‍ഫ് പ്രതിസന്ധിയില്‍ ഉള്‍പ്പെട്ട ഈജിപ്തും ഒപ്പുവെച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിലാണ് 41-ാമത് ഗള്‍ഫ് ഉച്ചകോടി ചേര്‍ന്നത്. അല്‍ഉല ഉച്ചകോടിക്ക് സുല്‍ത്താന്‍ ഖാബൂസ്, ശൈഖ് സ്വബാഹ് ഉച്ചകോടിയെന്ന് നാമകരണം ചെയ്യാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതായി ഉദ്ഘാടന പ്രസംഗത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. [embedyt] https://www.youtube.com/watch?v=ydoRn81S01U[/embedyt]
പോർട്ടോ :പോർട്ടുഗലിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച നഴ്‌സ് മരിച്ചു. സോണിയ അസ്‌വേഡോ ആണ് മരിച്ചത്. വാക്‌സിൻ സ്വീകരിച്ചു് 48 മണിക്കൂറിനു ശേഷമാണ് മരണം സംഭവിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി യിൽ ആണ് സോണിയ ജോലി ചെയ്യുന്നത്.
റിയാദ്: ഖത്തറിനെതിരേ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്ന കരാറിൽ സൗദിയും യുഎഇയും ബഹ്റൈനും ഒമാനും ഒപ്പുവച്ചു. സൗദി അറേബ്യയിലെ അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിലായിരുന്നു കരാർ. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള അൽ ഉല പ്രഖ്യാപനത്തിൽ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, കുവൈത്ത് അമീർ ശെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്, ഒമാൻ ഉപപ്രധാന മന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ് എന്നിവരാണ് ഒപ്പുവച്ചത്. https://youtu.be/nGoLrToLoTs മേഖലയിലെ ഐക്യവും സ്ഥിരതയും ഉറപ്പുവരുത്തുന്നതാണ് കരാറെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഇതിന് മധ്യസ്ഥത വഹിച്ച അമേരിക്കയ്ക്കും കുവൈത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
