- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്‌റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
Author: News Desk
കോഴിക്കോട്: മലയാളി വിദ്യാര്‍ഥിനിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കേറ്റ്) പ്രവേശന പരീക്ഷയില്‍ മികച്ച വിജയം. കുറ്റ്യാടി സ്വദേശി സരോഷ് ഹന്നയാണ് 96 ശതമാനം മാര്‍ക്കോടെ പ്രവേശന പരീക്ഷ വിജയിച്ചത്. കെഎസ് ബഷീര്‍- സുമയ്യ ദമ്പതികളുടെ മകളാണ്. രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പ്രവേശന പരീക്ഷ എഴുതിയിരുന്നത്.
തൃശൂര്‍: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. തളിക്കുളം തമ്പാന്‍ കടവില്‍ നിന്ന് കടലില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ വരെയാണ് കാണാതായത്. തളിക്കുളം സ്വദേശി സുബ്രമണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയാണ് കാണാതായത്. വള്ളം മുങ്ങുന്നതിനിടെ ഒരാള്‍ സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍…
റിയാദ് : അൽ ഉലായിൽ നടക്കുന്ന 41–ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സൗദിയിലെത്തി. അദ്ദേഹത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. https://youtu.be/J0QSlxDgdPc രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ പ്രതിനിധീകരിച്ചാണ് പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.
റിയാദ് : 41–ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൗദിയിലെത്തി. അദ്ദേഹത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. https://youtu.be/J0QSlxDgdPc സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്‍റെ നേതൃത്വത്തിൽ അരങ്ങേറുന്ന ഉച്ചകോടി അൽ ഉലായിലാണ് നടക്കുന്നത്.
റിയാദ് : അൽ ഉലായിൽ നടക്കുന്ന 41–ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ പ്രതിനിധീകരിച്ച് ഉപ പ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ് സൗദിയിലെത്തി. അദ്ദേഹത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. https://youtu.be/J0QSlxDgdPc സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്‍റെ നേതൃത്വത്തിൽ അരങ്ങേറുന്ന ഉച്ചകോടിക്ക് ഇന്നാണ് തുടക്കം കുറിക്കുക.
സൗദി: ജി.സി.സി മേഖലയിൽ നാല് വർഷത്തോളമായി തുടർന്ന പ്രതിസന്ധിക്ക് പരിഹാരമായി ഉപരോധം പിൻ വലിച്ച നടപടി ഏറെ ശ്രെദ്ധേയമായി. സൗദിയിലെ അൽ ഉലയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനായി കുവൈറ്റ് അമീർ നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബ സൗദിയിൽ എത്തി. https://youtu.be/J0QSlxDgdPc സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു.
മസ്‌ക്കത്ത്: രേഖയില്ലാതെ ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ മാര്‍ച്ച് 31നുള്ളില്‍ പിഴയില്ലാതെ രാജ്യം വിടാം. കോവിഡുമായി ബന്ധപ്പെട്ട സുപ്രിം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് തൊഴില്‍ മന്ത്രാലയം ഈ തീരുമാനമെടുത്തത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31വരെ ഒമാനില്‍ വിസാ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും രാജ്യം വിടുന്നതിനുമായി 57,847 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 12,378 പേര്‍ രാജ്യംവിട്ടു.
റിയാദ് : ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ സൗദിയിലെത്തി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.മൂന്നു വര്ഷത്തിലേറെയായി തുടരുന്ന ഉപരോധം സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ ഇന്നലെ രാത്രി അവസാനിപ്പിച്ചതിനു ശേഷമാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തിയത്. https://youtu.be/J0QSlxDgdPc ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിന് കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നു.യുഎസിന്റെയും കുവൈത്തിന്റെയും വര്‍ഷങ്ങള്‍ നീണ്ട മധ്യസ്ഥ നീക്കങ്ങള്‍ക്കൊടുവിലാണ് സൗദി ഉപരോധം പിന്‍വലിച്ചത്. ഇന്നു ജിസിസി ഉച്ചകോടിയില്‍ ഉപരോധം പിന്‍വലിക്കുന്ന കരാറില്‍ സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഒപ്പിടും.
ബംഗളൂരു: ബംഗളൂരിൽ വീണ്ടും ലഹരിവേട്ട. മൂന്ന് മലയാളികൾ പിടിയിൽ. കോഴിക്കോട് സ്വദേശിയായ രമേശ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സിൻ എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ(സിസിബി) അറസ്റ്റ് ചെയ്തത്. രാസ ലഹരി വസ്തുക്കളുമായാണ് ഇവർ പിടിയിലായത്. 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പ്രതികളിൽ നിന്നും സിസിബി പിടിച്ചെടുത്തു. മൂന്ന് പേരും ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.
