- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
Author: News Desk
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷന്‍ നറുക്കെടുപ്പിലെ സമ്മാനങ്ങൾ ഇന്ത്യക്കാർക്ക്. ഹൈദരാബാദിൽ താമസിക്കുന്ന കനികരൻ രാജശേഖരന്‍(45) ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം ഡോളർ) സമ്മാനം നേടി. ഇന്ന് നടന്ന 347 സീരീസ് നറുക്കെടുപ്പിലാണ് ഡിസംബർ 18ന് ഓൺലൈനിൽ എടുത്ത 3546 ടിക്കറ്റിന് സമ്മാനം ലഭിച്ചത്. മക്കളുടെ വിദ്യാഭ്യാസം, ഹൈദരാബാദിൽ ഒരു വില്ല, ദുബായിൽ ബിസിനസ് എന്നിവയാണ് കനികരൻ രാജശേഖരന്റെ ഭാവി പദ്ധതികൾ. ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിൽ ദുബായിലെ ഇന്ത്യൻ വിദ്യാർഥി സെയ്ദ് ഷാബ്ബർ ഹസൻ നഖ്‌വി (24)ക്ക് ബിഎംഡബ്ല്യു ആഡംബര കാറും ഇന്ത്യക്കാരായ നിതിൻ അഗ്രാവത്(38), അഹമദ് നാസർ കമാൽ ഷെയ്ഖ് എന്നിവർക്ക് ആഡംബര ബൈക്കുകളും സമ്മാനം ലഭിച്ചു.
മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ ഒന്നര വയസ്സുകാരിക്ക് ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ് കുട്ടി. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉടനെ സര്‍വീസ് ആരംഭിക്കും. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന് ധാരണയായത്. യോഗത്തില്‍ എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ് പ്രതിനിധികള്‍ പങ്കെടുത്തു. വിമാനത്താവളത്തിലെ സുരക്ഷാ സൗകര്യം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കും. റണ്‍വേ നീളം അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടി സമര്‍പ്പിക്കാന്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്ത് ഏഴിന് വിമാന അപകടത്തിന് ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യോഗത്തിലെടുത്തു തീരുമാനം പ്രവാസികള്‍ക്ക് കാര്യമായ പ്രതീക്ഷ നല്‍കുന്നുണ്ട്.
ഭെയ്‌രാവ: ചൈനീസ് വാക്സിനല്ല, തങ്ങള്‍ ഇന്ത്യന്‍ വാക്സിനാണ് ഉപയോഗിക്കാനുദ്ദേശിക്കുന്നതെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 12 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കാനുള്ള കരാറില്‍ നേപ്പാള്‍ ഗ്യാവാലി ജനുവരി 14ന് ഒപ്പുവയ്ക്കും. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനസമയത്തായിരിക്കും കരാര്‍ ഒപ്പിടുക. വിദേശകാര്യ മന്ത്രി ജയശങ്കറുമായി പ്രദീപ് കൂടിക്കാഴ്ചയും നടത്തും. നേപ്പാളിന്റെ പ്രതികരണം ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണെന്ന് രാഷ്ട്രീയനിരീക്ഷകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6394 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂർ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂർ 219, വയനാട് 210, കാസർഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 43 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
മലപ്പുറം: ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡി.എ.എന്‍.എസ്.എ.എഫ്) ന് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്ത്രി പത്രം കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ ശക്തമായ നടപടിയെടുത്ത് ലഹരി മരുന്ന് മാഫിയയെ ഒതുക്കിയ ഡി.എ.എന്‍.എസ്.എ.എഫ് ടീം അംഗങ്ങളെ ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം പ്രശസ്തി പത്രം നല്‍കി ആദരിച്ചു. മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.പി ഷംസിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് സ്‌ക്വാഡിലുള്ളത്. കഴിഞ്ഞ വര്‍ഷം 430 കിലോ. കഞ്ചാവും മാരക മയക്കു മരുന്ന് ഇനത്തില്‍ പെട്ട എല്‍.എസ്.ഡി,എം.ഡി.എം.എ മയക്കു മരുന്ന് ഗുളികകള്‍. ബ്രൗണ്‍ഷുഗറുമായി ഏകദേശം 300 ഓളം പ്രതികളെയുമാണ് ജില്ലാ പോലീസും സ്‌ക്വാഡും പിടികൂടിയത്. ജില്ലാ സ്‌ക്വാഡ് രൂപീകരിച്ച് 5 വര്‍ഷത്തോളമായി ശക്തമായ നടപടിയുമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സംഘത്തില്‍ പ്രമോദ്, അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ജയപ്രകാശ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ഒ. ശ്രീകുമാര്‍, രാജേഷ്, പി. സഞ്ജീവ്, കൃഷ്ണകുമാര്‍, മനോജ് കുമാര്‍ എന്നിവരുണ്ട്.
മലപ്പുറം: കൊണ്ടോട്ടിയില്‍ 23.5 കിലോ കഞ്ചാവും കാറടക്കം കോയമ്പത്തൂര്‍ സ്വദേശി പിടിയില്‍. മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്‌നാട് ഉക്കടം കുനിയമ്പത്തൂര്‍ സ്വദേശി മേത്തരത്ത് നൂര്‍ മുഹമ്മദ് (63)ആണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും കൊണ്ടോട്ടി പോലീസും ചേര്‍ന്ന് നടത്തിയ ഓപറേഷനില്‍ പിടിയിലായത്. കൊണ്ടോട്ടി കോടങ്ങാട് വച്ചാണ് പ്രതിയെ വാഹനം സഹിതം പിടികൂടിയത്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണിയാള്‍. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും. 10 ദിവസം മുന്‍പാണ് 5 ഗ്രാം ബ്രൗണ്‍ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളെ കൊണ്ടോട്ടിയില്‍ വച്ച് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്. ജില്ലയിലെ ചെറുകിട കച്ചവടക്കാരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വന്നതിലാണ് കൊയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. പ്രതിയുടെ സംഘാംഗങ്ങളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി യു.…
പ്രവാസി പുനരധിവാസ പദ്ധതി(NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റര്‍ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെൻറ് എന്നിവരുടെ സഹകരണത്തോടെ വായ്പാ നിർണയ ക്യാമ്പും സംരഭകത്വ പരിശീലനവും നൽകുന്നു. ജനുവരി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14 ന് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിലും ജനുവരി 20 ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ആഡിറ്റോറിയത്തിലും 27 ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിലും ജനുവരി 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതൽ ക്യാമ്പ് സംഘടിപ്പിക്കും. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയ കർൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരഭകർക്കു തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്‌മെൻ്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സംരഭകർക്ക്…
കൊല്ലം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരിയും ഇവരുടെ കാമുകനായ തിരുവല്ല നിരണം പടിഞ്ഞാറ്റംമുറിയില്‍ നിരണംപെട്ടി വീട്ടില്‍ അഭിലാഷ് എന്ന വിഷ്ണുനാരായണനു(40)മാണ് അറസ്റ്റിലായത്. ഇയാള്‍ പൂജാരിയായി തിരുവല്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ജ്യോതിഷസംബന്ധമായ ആവശ്യത്തിന് ഇയാളുടെ അടുക്കലെത്തുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു. തുടര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം പെണ്‍കുട്ടി അമ്മയെ ധരിപ്പിച്ചെങ്കിലും മറച്ചുവെച്ചു. വിവരമറിഞ്ഞെത്തിയ അമ്മൂമ്മ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പരാതിയെത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും തിരുവല്ലയില്‍നിന്ന് പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ അമ്മ നേരത്തേ രണ്ടു വിവാഹം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അഭിലാഷ്. ഇരുവര്‍ക്കുമെതിരേ പോക്‌സോ നിയമപ്രകാരവും ശിശുസംരക്ഷണനിയമപ്രകാരവും കേസെടുത്തു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കലിനിടെ ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ തർക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. കുടിയൊഴിപ്പിക്കലിനിടെ രാജൻ -അമ്പിളി ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ ഭൂമിയെ കുറിച്ചുള്ള തർക്കങ്ങൾക്കിടെയാണ് തഹസിൽദാറുടെ നിർണായക റിപ്പോർട്ട്. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സർക്കാർ പട്ടയം അനുവദിച്ച ഭൂമിയാണെന്നും തഹസിൽദാറിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 2006ൽ സുഗന്ധി എന്ന സ്ത്രീയിൽ നിന്നും പണം നൽകിയാണ് വസന്ത ഭൂമി വാങ്ങിയത്. ഈ മൂന്ന് സെന്‍റ് ഭൂമി രാജൻ കയ്യേറി ഷെഡ് കെട്ടിയതെന്നാണ് കണ്ടെത്തൽ. 40 വർഷം മുമ്പ് ലക്ഷംവീട് കോളനി നിർമ്മാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ സുകുമാരൻ നായർ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസിൽദാറുടെ കണ്ടെത്തൽ.
