Author: News Desk

മനാമ: ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന യാത്രക്കാർക്ക് പ്രധാന അറിയിപ്പ്. പ്രവർത്തനപരമായ കാരണങ്ങളാൽ എയർ ഇന്ത്യ എക്സ്പ്രസ് ചില സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, ഇൻഡിഗോയുടെ ചില സർവീസുകളുടെ പുറപ്പെടൽ, എത്തിച്ചേരൽ സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി, സമയക്രമം, ഗേറ്റ് വിവരങ്ങൾ എന്നിവ അതത് എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ട്രാവൽ ഏജന്റുമാരിലൂടെയോ ഉറപ്പാക്കണം. അവസാന നിമിഷത്തിലെ മാറ്റങ്ങൾ യാത്രയെ ബാധിക്കാതിരിക്കാൻ യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പ്രധാന നിർദേശങ്ങൾ: എയർ ഇന്ത്യ എക്സ്പ്രസ് – ചില സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കി. ഇൻഡിഗോ – ചില വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ പുതിയ…

Read More

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തിയ വിദ്യാർഥികൾക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കുമെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 23 വ്യാഴാഴ്ച കേരളത്തിൽ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‌യു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ അറിയിച്ചു. നീറ്റ് പരീക്ഷയുടെ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചതായും വിഷയത്തിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കെതിരെ ബലപ്രയോഗം നടത്തിയതായും കെഎസ്‌യു ആരോപിച്ചു. സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും കെഎസ്‌യു പ്രവർത്തകരോട് നേതൃത്വം ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും കെഎസ്‌യു അറിയിച്ചു.

Read More

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സ്റ്റേജ്-മിനിസ്‌ക്രീൻ അനുകരണ കലാകാരനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഹെല്പ് ലൈൻ മെമ്പറുമായ ദീപക് തണലിനു ബി കെ എസ് എഫ് യാത്രയയപ്പ് നൽകി. മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബഹ്‌റൈനിലെ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. രക്ഷാധികാരി ബഷീർ അമ്പലായി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു.ബി കെ എസ് എഫ് കൺവീനർ ഹാരിസ് പഴയങ്ങാടിയും നജീബ് കടലായിയും ഹെല്പ്ലൈൻ അംഗങ്ങളും ചേർന്ന് ദീപകിനു പൊന്നാട അണീക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ഫ്രാൻസിസ് കൈതരത്ത്, നിസാർ കൊല്ലം, സയ്യിദ് റമദാൻ നദ്‌വി, ഒ കെ കാസിം, റഫീഖ് അബ്ദുള്ള, ഫസൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷാജി മുതുതല, അബ്ദുൽ മജീദ് തണൽ, മൊയ്‌തീൻകുട്ടി പുളിക്കൽ, ജെ പി കെ തിക്കോടി, മൊയ്‌തീൻ പയ്യോളി, ശറഫുദ്ധീൻ, അൻവർ നിലമ്പൂർ, ജേക്കബ് തേക്ക്തോട്,…

Read More

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധം ഡൽഹിയിൽ ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരിന്റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് സിജെപി. ഇനി ഒരു മന്ത്രിയുടെയും ഓഫീസിലേക്കോ വസതിയിലേക്കോ ചർച്ചയ്ക്കായി പോകില്ലെന്നും നിഷ്പക്ഷ വേദിയിൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂവെന്നും സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ ചർച്ച നടത്താമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിർദേശം. എന്നാൽ ഈ ക്ഷണം സിജെപി നിരസിച്ചു. മന്ത്രിമാർക്ക് ചർച്ച നടത്താൻ താത്പര്യമുണ്ടെങ്കിൽ അവർ ജനങ്ങൾക്കിടയിലേക്ക് വരണമെന്നും ജന്തർ മന്തറിൽവച്ച് ചർച്ച നടത്തണമെന്നുമാണ് സംഘടനയുടെ നിലപാട്. പ്രതിഷേധസ്ഥലത്തെ സുരക്ഷ സംബന്ധിച്ചാണ് സർക്കാരിന് ആശങ്കയെങ്കിൽ സമീപത്തെ മറ്റൊരു നിഷ്പക്ഷ വേദിയിൽ കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും സൗരവ് ദാസ് പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാനുള്ള ആത്മാർഥമായ ഉദ്ദേശ്യം സർക്കാരിനുണ്ടാകണം. ഫലമില്ലാത്ത ചർച്ചകൾക്കായി സമയം പാഴാക്കാൻ കഴിയില്ലെന്നും വിഷയപരിഹാരത്തിനുള്ള ഗൗരവമായ ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ കറുത്ത വസ്ത്രം ധരിച്ചാണ് പാർലമെന്റിലെത്തിയത്.…

Read More

കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘എ ത്രെറ്റ് ടു ലൈഫ്’ (A Threat to Life) എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പുരോഗമിക്കുന്നു. ‘ആംഫി’യുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡോക്യുമെന്ററി, അന്താരാഷ്ട്ര ചലച്ചിത്രമേളകളെ ലക്ഷ്യമിട്ടാണ് നിർമ്മിക്കുന്നത്. ഓസ്ട്രേലിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള പതിനേഴോളം പ്രമുഖർ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇന്ന് ഏതെങ്കിലും ഒരു രാജ്യത്തെയോ ജനവിഭാഗത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. അത് എപ്പോൾ, എങ്ങനെ, ആരെയെല്ലാം ബാധിക്കുമെന്ന ഗൗരവമേറിയ ചോദ്യങ്ങൾക്കുള്ള ഉത്തരവും, ഒരു സാധാരണ പൗരന് ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന സന്ദേശവുമാണ് ഈ ഡോക്യുമെന്ററി പങ്കുവെക്കുന്നത്. “ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയാണ് ‘എ ത്രെറ്റ് ടു ലൈഫ്’. ലോക റെക്കോർഡ് നേടിയ രണ്ട് ഡോക്യുമെന്ററികളുടെ ക്യാമറാമാനായി പ്രവർത്തിച്ച ജോയ് കെ. മാത്യു തന്നെയാണ് ഈ ഡോക്യുമെന്ററിയുടെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.”മികച്ച സാങ്കേതിക പ്രവർത്തകരാണ്…

Read More

ഇസ്‌ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ കറൻസി സഹായം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മധ്യസ്ഥത വഹിച്ചതിലൂടെ അന്താരാഷ്ട്രതലത്തിൽ കൈവരിച്ച നയതന്ത്ര പ്രാധാന്യം സാമ്പത്തിക നേട്ടമാക്കി മാറ്റാനാണ് ഇസ്‌ലാമാബാദിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽനിന്നും മറ്റ് അന്താരാഷ്ട്ര പങ്കാളികളിൽനിന്നും കൂടുതൽ സാമ്പത്തിക പിന്തുണ നേടിയെടുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനെ സമീപിച്ച് അഞ്ചുവർഷ കാലാവധിയുള്ള ‘ബൈലാറ്ററൽ എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ഫെസിലിറ്റി’ പാകിസ്താൻ ആവശ്യപ്പെട്ടതായാണ് വിവരം. നിർദിഷ്ട സഹായം ലഭിച്ചാൽ പാകിസ്താന്റെ വിദേശനാണ്യ ശേഖരം വർധിപ്പിക്കാനും പാകിസ്താനി രൂപ നേരിടുന്ന സമ്മർദം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ ഇറക്കുമതി ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിദേശ കടബാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും ഇത് സഹായകരമായേക്കും. അന്താരാഷ്ട്ര നാണയനിധിയിൽനിന്നുള്ള ഏഴ് ബില്യൺ ഡോളറിന്റെ വായ്പാ പദ്ധതിയുടെ ഭാഗമായി നികുതി വർധനയും…

Read More

തിരുവനന്തപുരം: സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പറയാനുള്ളത് സശ്രദ്ധം കേട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നൂറിലധികം സർക്കാർ പ്ലീഡർമാരെ നിയമിച്ചതിൽ രണ്ട് നിയമനങ്ങൾക്കെതിരെ മാത്രമാണ് ആക്ഷേപം ഉയർന്നതെന്നും മുൻ സർക്കാരുകളുടെ കാലത്തെ നിയമനങ്ങൾ കൂടി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ചെന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ആർക്കും സന്ദർശനാനുമതി നിഷേധിക്കാറില്ല. സാധാരണക്കാർ മുതൽ വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേർ തന്നെ കാണാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തേവര കോളജിലെ പരിപാടിക്കിടെ അലോഷ്യസിനെ കണ്ടിട്ടും സംസാരിക്കാതെ പോയെന്ന ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു. പരിപാടി കഴിഞ്ഞ് ഉച്ചയ്ക്ക് 2.50ന് മടങ്ങിയെന്നും മൂന്നുമണിക്ക് പ്രധാനമന്ത്രിയുടെ ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ തിരക്കിട്ട് പോകുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അന്ന് രാവിലെ മുതൽ ഉച്ചവരെ എറണാകുളം ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന വിവരം അലോഷ്യസിനെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട്…

Read More

തൃശ്ശൂർ: തൃശ്ശൂർ ബിജെപി ഓഫീസിൽ 17 ചാക്കുകളിലായി 25 കോടി രൂപയുടെ കള്ളപ്പണം എത്തിച്ചെന്ന ഗുരുതര ആരോപണവുമായി പാർട്ടിയുടെ മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ് രംഗത്ത്. പണമിടപാടിനെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കിയതായും അദ്ദേഹം ആരോപിച്ചു. പണം ഓഫീസിലെത്തിയ സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ നിർദേശം നൽകിയിരുന്നുവെന്നും അക്ഷയ് ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളോ ബിജെപിയുടെ ഔദ്യോഗിക പ്രതികരണമോ ഇതുവരെ പുറത്തുവന്നിട്ടില്ല. അക്ഷയ് ഉന്നയിച്ച ആരോപണങ്ങളിൽ ഔദ്യോഗിക അന്വേഷണവും സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രതികരണങ്ങൾ ശക്തമാകാനാണ് സാധ്യത.

Read More

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കളും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായതായും ദൃശ്യങ്ങൾ പുറത്തുവന്നു. കേരളത്തിൽ നിന്നുള്ള എംപിമാരായ കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം പിരിച്ചുവിടുന്നതിനിടെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, പ്രതിഷേധം സമാധാനപരമായി നിയന്ത്രിക്കാനാണ് നടപടി സ്വീകരിച്ചതെന്ന നിലപാടിലാണ് പൊലീസ്. ഡീൻ കുര്യാക്കോസിനെ പൊലീസ് കയ്യേറ്റം ചെയ്തെന്നും പൊലീസ് വാഹനത്തിനുള്ളിലും മർദിച്ചെന്നും അദ്ദേഹം ആരോപിച്ചു. പി.സി. വിഷ്ണുനാഥിനെ ബലമായി വാഹനത്തിലേക്ക് കയറ്റിയെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളിൽ ഡൽഹി പൊലീസിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ഇതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സമരം അവസാനിപ്പിക്കണമെന്ന നിർദേശം കോൺഗ്രസ്…

Read More

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കണമെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സമഗ്രമായ സുരക്ഷാ അവലോകനം പൂർത്തിയാകുന്നതുവരെ ഇന്ത്യൻ വിമാനക്കമ്പനികൾ ഈ മേഖലയിലേക്കുള്ള സർവീസുകൾ ഒഴിവാക്കണമെന്നാണ് സംഘടന കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചത്. അമേരിക്ക–ഇറാൻ സംഘർഷം സിവിൽ വ്യോമയാന മേഖലയ്ക്ക് ഗുരുതരമായ സുരക്ഷാഭീഷണി ഉയർത്തുന്നതായി സംഘടന ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാനമന്ത്രി റാംമോഹൻ നായിഡുവിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മേധാവിക്കും കത്ത് നൽകിയിട്ടുണ്ട്. ദുബൈ, അബുദാബി എന്നിവിടങ്ങൾക്കെതിരായ ഭീഷണികളും മേഖലയിലെ സൈനിക നീക്കങ്ങളും വിമാന സർവീസുകളുടെ അപകടസാധ്യത വർധിപ്പിക്കുന്നതായി കത്തിൽ പറയുന്നു. സംഘർഷബാധിത പ്രദേശങ്ങളിലൂടെയോ സമീപ വ്യോമപാതകളിലൂടെയോ സഞ്ചരിക്കുന്ന വിമാനങ്ങൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. വിമാന ജീവനക്കാർക്ക് കൃത്യസമയത്ത് വിവരങ്ങൾ ലഭിക്കുന്നതിലെ പരിമിതി, ജിപിഎസ് തടസ്സങ്ങൾ, പെട്ടെന്ന് മാറുന്ന വ്യോമപാത നിയന്ത്രണങ്ങൾ, മിസൈൽ ആക്രമണസാധ്യത, ഇലക്ട്രോണിക് യുദ്ധമുറകൾ തുടങ്ങിയവയാണ് പ്രധാന ഭീഷണികളായി…

Read More