- ബഹ്‌റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്‌റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
മനാമ: ബഹ്‌റൈനിൽ വേനൽക്കാല ഉച്ചവിശ്രമനിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും, സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കുന്നതിനുമാണ് ഈ നിയന്ത്രണം. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫോൺ വഴിയോ വാട്‌സ്ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 17873921-ൽ പരാതിപ്പെടാവുന്നതാണ്. നിരോധനം ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്‌റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ.
മനാമ: ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2026-27 വർഷത്തെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. ജൂൺ 8 തിങ്കളാഴ്ച എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്. സുനീഷ് സുശീലൻ ചെയർമാനായും അനിയൻ നാണു വൈസ് ചെയർമാനായും പ്രകാശ് കെ.പി ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു. സുരേഷ് ബാബു അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, അനിമോൻ ചന്ദ്രൻ ട്രഷറർ, സന്തോഷ് കുമാർ അസിസ്റ്റന്റ് ട്രഷറർ, സംഗീത ഗോകുൽ കൾച്ചറൽ സെക്രട്ടറി, ഷിബു രാഘവൻ മെമ്പർഷിപ്പ് സെക്രട്ടറി, അരുൺകുമാർ വെൽനെസ് സെക്രട്ടറി, സുധ സുനിൽ എഡ്യൂക്കേഷൻ സെക്രട്ടറി, ഷോബി രാമകൃഷ്ണൻ കമ്മ്യൂണിറ്റി സ്പോക്സ്മാൻ, അജികുമാർ ഇന്റേണൽ ഓഡിറ്റർ എന്നീ നിലകളിലും ചുമതലയേറ്റു. സാധാരണയിൽ നിന്നും വ്യത്യസ്തമായി രണ്ട് വനിതാ പ്രതിനിധികൾ കമ്മിറ്റിയുടെ ഭാഗമായത് ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരുവിന്റെ പാതയിലൂടെ മാനവ മൈത്രി ലക്ഷ്യമിട്ടുള്ള എസ്.എൻ.സി.എസിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ മലയാളി സമൂഹത്തിന്റെ മുഴുവൻ പിന്തുണയും അഭ്യർത്ഥിക്കുന്നതായി ചെയർമാൻ സുനീഷ് സുശീലനും ജനറൽ സെക്രട്ടറി…
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഡിലൈറ്റ് സീസൺ – 4 പുതുമയാർന്ന പരിപാടികളോടെ നടത്തുന്നു. ഈ വേനൽ അവധിക്കാലം മനോഹരമാക്കാൻ “വിനോദം – വിശ്വാസം – സൗഹൃദം” എന്ന തീം അടിസ്ഥാനമാക്കിയാണ് ക്യാമ്പ് ഒരുക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ കലാ, കായിക, വൈജ്ഞാനിക സെഷനുകൾ ക്യാമ്പിൻ്റെ പ്രത്യേകതയാണ്. ജൂലൈ 10 ആഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. മികച്ച ട്രെയിനർമാരും പരിശീലനം നേടിയ മെൻറർമാരും വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 36128530, 38379292 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയുമായ അമൃതയെ മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മുതല്‍ ഹോസ്റ്റലില്‍ നിന്നും കാണാതായിരുന്ന വിദ്യാര്‍ത്ഥിനിയാണ് ബന്ധുക്കളെ നേരിട്ട് ഫോണില്‍ വിളിച്ച് തന്റെ സ്ഥലം അറിയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ബന്ധുക്കളും താനെയിലേക്ക് തിരിച്ചു. അമൃത സുരക്ഷിതയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഡോക്ടറെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ അമൃതയെ പിന്നീട് കണ്ടെത്താനാകാതിരുന്നതോടെ കുടുംബാംഗങ്ങളും കോളേജ് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അമൃത കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയതായും ഇന്നലെ ഉച്ചയ്ക്ക് ശേഷം കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്തതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഈ വിവരവും അന്വേഷണത്തിന്റെ ഭാഗമായി…
മസ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. അമേരിക്കൻ നാവികസേനയാണ് നിർണായക വിവരം ഇന്ത്യൻ നാവിക സേനക്ക് കൈമാറിയത്. അമേരിക്കൻ നാവികസേനയുടെ പി 8 വിമാനം അപകടത്തിൽപ്പെട്ടവർക്കായി ലൈഫ് റാഫ്റ്റ് താഴേക്കിട്ടു നൽകുകയും, ജീവനക്കാരെ രക്ഷിക്കാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ മർച്ചന്റ് വെസൽ ജബൽ അലി 9 എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അമേരിക്കൻ നാവിക സേന നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
FIFA World Cup 2026: അവസാന നിമിഷത്തിൽ സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ച ഖത്തർ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി
സ്വിറ്റ്സർലൻഡിനെതിരെ അവസാന നിമിഷത്തെ മത്സരത്തിൽ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി ഖത്തർ. ശനിയാഴ്ച നടന്ന മത്സരത്തിൽ 1-1 സമനില പിടിച്ചതോടെ ഖത്തറിൽ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. മത്സരശേഷം ഖത്തർ താരങ്ങൾ മുഴുവൻ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി വിജയം ആഘോഷിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രെൽ എമ്പോളോ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് സ്വിറ്റ്സർലൻഡ് മുന്നിലെത്തിയത്. റെമോ ഫ്രോയിലറെ ഫൗൾ ചെയ്തതിന് പിന്നാലെ ലഭിച്ച പെനാൽറ്റി കൃത്യമായി ഗോളാക്കി എമ്പോളോ സ്വിറ്റ്സർലൻഡിന് ലീഡ് സമ്മാനിച്ചു. രണ്ടാം ഗോൾ ലക്ഷ്യമിട്ട് സ്വിറ്റ്സർലൻഡ് തുടർച്ചയായി ശ്രമം നടത്തിയെങ്കിലും, ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയുടെ മികച്ച പ്രകടനങ്ങളാണ് ടീമിന് കരുത്തായത്. സ്വിറ്റ്സർലൻഡ് മൂന്ന് പോയിന്റ് ഉറപ്പിച്ചെന്ന തോന്നലുണ്ടായിരിക്കെ ബൗലേം ഖുഖിയുടെ ഗോളിലൂടെ ഖത്തർ സമനില പിടിച്ച് ചരിത്രം കുറിച്ചു. നിലവിൽ ഗ്രൂപ്പ് ബിയിൽ നാല് ടീമുകൾക്കും ഓരോ പോയിന്റ് വീതമാണുള്ളത്.
ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തി; എ പത്മകുമാർ
പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാർ. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നും പത്മകുമാർ സൂചിപ്പിച്ചു. ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് പത്മകുമാർ എന്നാണ് റിപ്പോർട്ട്. സന്നിധാനത്ത് യുവതികൾ എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ലെന്നും എ പത്മകുമാർ സൂചിപ്പിച്ചു. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണ്. തന്നെ ഒപ്പിടാൻ നിർബന്ധിച്ചെന്നും പത്മകുമാർ വെളിപ്പെടുത്തി.
‘പ്രിയദര്‍ശിനി സൗജന്യയാത്ര’ ആളെപ്പറ്റിക്കല്‍; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ പരിപാടിയില്‍ സഹകരിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി പറ്റിക്കല്‍ പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം, ഏതു ഭാഗത്തേക്കും പോകാം, ടൂറിസം പോലെ ഉപയോഗിക്കാം തുടങ്ങി എന്തൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഏതാണ്ട് ആയിരം ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. മലബാറില്‍ തീരേ ഓര്‍ഡിനറി ബസുകളില്ല. പിന്നെയും കൂടുതലായി കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുള്ളത് തിരുവനന്തപുരത്താണ്. എംവി ഗോവിന്ദന്‍ പറഞ്ഞു. ഇത്രത്തോളം സൗജന്യം കൊടുത്തതിനെ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ യുഡിഎഫ് പറഞ്ഞതില്‍ നിന്ന് പിന്നോട്ടേക്ക് പോയി എന്ന് വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുകയാണ്. 21,000 രൂപ ആശാ വര്‍ക്കര്‍മാര്‍ക്ക് കൊടുക്കുമെന്ന് പറഞ്ഞിട്ട്, ചുരുങ്ങിയ പണം നല്‍കി അവസാനിപ്പിക്കുകയാണ് ചെയ്തത്. യുഡിഎഫ്…
ജോർഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 ട്രാൻസ്പോർട്ട് വിമാനത്തിന് ലാൻഡിംഗിന് പിന്നാലെ തീപിടിച്ച് അപകടം സംഭവിച്ചു. വ്യോമസേനാ താവളത്തിൽ ഇറങ്ങിയതിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയ്ക്ക് സമീപമുള്ള തുറന്ന സ്ഥലത്തേക്ക് തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് വിമാനത്തിൽ തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദേശീയ മാധ്യമങ്ങൾ പൈലറ്റ് അപകടത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യം വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല. വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രധാന വ്യോമസേനാ താവളങ്ങളിലൊന്നായ ജോർഹട്ട് എയർഫോഴ്സ് സ്റ്റേഷനിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേനാ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഔദ്യോഗിക വിശദീകരണം ഉടൻ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷ.
ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഭാരതി അസോസിയേഷൻ; നൂറുകണക്കിന് തമിഴ് സമൂഹാംഗങ്ങൾ പ്രതിജ്ഞയിൽ ഒപ്പുവെച്ചു
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും ബഹ്റൈൻ രാജ്യത്തിന്റെ നേതൃത്വത്തോടും ഐക്യദാർഢ്യവും വിശ്വസ്തതയും പിന്തുണയും പ്രഖ്യാപിച്ച് ഭാരതി അസോസിയേഷൻ ബഹ്റൈന്റെ നേതൃത്വത്തിൽ പ്രത്യേക സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ നൂറുകണക്കിന് തമിഴ് സമൂഹാംഗങ്ങളും ബഹ്റൈൻ പൗരന്മാരും പങ്കെടുത്ത് വിശ്വസ്തതാ പ്രതിജ്ഞയിൽ ഒപ്പുവെച്ചു. ബഹ്റൈനെ തങ്ങളുടെ രണ്ടാം വീടായി കാണുന്ന തമിഴ് സമൂഹം, രാജ്യത്തിന്റെ സമാധാനം, സുരക്ഷ, സഹിഷ്ണുത, സഹവർത്തിത്വം, ദേശീയ ഐക്യം എന്നീ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രതിജ്ഞയിലൂടെ വീണ്ടും ഉറപ്പിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്റൈൻ രാജകുടുംബത്തിനും രാജ്യത്തിന്റെ വിവേകപൂർണമായ നേതൃത്വത്തിനും പരമോന്നത ആദരവും അചഞ്ചലമായ വിശ്വസ്തതയും രേഖപ്പെടുത്തുന്നതായി പ്രതിജ്ഞയിൽ വ്യക്തമാക്കിയിരുന്നു. വിദേശ സമൂഹങ്ങൾക്ക് ബഹ്റൈൻ നൽകിയ സമാധാനപരമായ ജീവിതാന്തരീക്ഷത്തിനും സ്ഥിരതയ്ക്കും അവസരങ്ങൾക്കും ആതിഥേയത്വത്തിനും തമിഴ് സമൂഹം നന്ദി അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത, ദേശീയ താൽപര്യങ്ങൾ എന്നിവയെ ശക്തമായി പിന്തുണയ്ക്കുന്നതായും പ്രഖ്യാപിച്ചു. രാജ്യത്ത് സമാധാനവും സുരക്ഷയും സമൃദ്ധിയും നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്ന സർക്കാർ…
